Praveen V R Attukal

മഹാത്മാവേ പൊറുക്കുക

മഹാത്മാവേ, ഞങ്ങളോട് പൊറുക്കുക

അങ്ങയെ ഇങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നതിനു

പുറമ്പോക്ക് ഭുമികളിലെ കാവല്ക്കാരനാക്കുന്നതിനു

പുഷ്പചക്രങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നതിനു

 

ലോകത്തിനീ വികൃതമുഖം കാട്ടികൊടുക്കാതിരിക്കാന്‍

ഞങ്ങള്‍ക്കു അരങ്ങത്തു അങ്ങയെ വേണം

അണിയറയില്‍ ഞങ്ങളെ നയിക്കുന്നത് ഗോഡ്സേമാരാണു

അഹിംസയും, മതേതരത്വവും പ്രദര്‍ശനത്തിലുമാണു

 

മഹാത്മാ ഞങ്ങള്‍ക്കു അങ്ങയുടെ ചിത്രം മാത്രം മതി

മഹത്തായ തത്വങ്ങള്‍ വഴിയിലുപേഷിച്ചിട്ടൂണ്ട്

പക്ഷേ ഞങ്ങളോടൊപ്പം എന്നും അങ്ങുണ്ടാവണം

പച്ച നോട്ടില്‍ ചിരിക്കുന്ന രുപമായി

 

മതങ്ങളല്ല മനുഷ്യനാണു വലുതെന്നു അങ്ങു പറഞ്ഞു

മതങ്ങളാണു മനുഷ്യനെക്കാള്‍ ഉയരത്തിലെന്നു ഞങ്ങളും

വിശ്വാസത്തെ മുറുകെ പിടിച്ചങ്ങു വിശ്വത്തെ കാത്തു

വിശ്വാസത്തെ ദൂരെ ഉപേഷിച്ചു ഞങ്ങള്‍ പോരടിക്കുന്നു

 

ഹിംസാവാദങ്ങള്‍ കൊണ്ട് ഞങ്ങള്‍ അങ്ങയെ എതിര്‍ത്തു

ഹിഡന്‍ സമുദായ അജഡണ്ടകള്‍ കൊണ്ട് സഹോദരങ്ങളെയും

പണാതിപത്യത്തെക്കാള്‍ ജനാധിപത്യമാണു വലുതെന്നങ്ങു വാദിച്ചു

പണാതിപത്യം ജനാധിപത്യത്തെ തോല്പിക്കുമെന്നു ഞങ്ങള്‍ തെളിയിച്ചു

 

യുവത്വത്തിലാണു ഭാരതം പുതിയ പിറവിയെടുക്കുന്നതെന്നു

യുവത്വത്തിലാണു പ്രതീഷയെന്നു, തിരുത്താനാവാത്ത

തെറ്റുകളിലേയ്ക്ക് കുതിക്കുന്ന യുവത്വത്തെ എങ്ങനെ ഉണര്‍ത്തിക്കും

തെരുവില്‍ ഇന്ത്യ യുവത്വത്തെ തേടി അലയുന്നതു കാണുന്നില്ലേ

 

ഇനിയോരു ഗാന്ധി ജനിക്കണമെന്നാഗ്രഹിക്കുന്നു പക്ഷേ

ഇനി ഇന്ത്യയില്‍ ജനിക്കാന്‍ അങ്ങാഗ്രഹിക്കരുത്

മഹാത്മാ ഞങ്ങളുടെ മനസില്‍ അങ്ങയെ കുറിച്ചൊരു സങ്കല്പ്മുണ്ട്

മറക്കാനാവാത്തയാ സങ്കല്പത്തെ തച്ചുടയ്ക്കാതിരിക്കാനെങ്ങിലും

അങ്ങ് ഇനി ഇവിടെ ജനിക്കരുത്