Ashmi Soman

മലയാളിയുടെ കപട സംസ്കാരവും പൊഴിഞ്ഞു വീഴുന്ന പെണ്ണുടലുകളും

കൊച്ചു സുന്ദരികള്‍ എന്ന പേജ് ഉയര്‍ത്തിയ വിവാദങ്ങളും ആശങ്കയും കേരളീയ സമൂഹം കണ്ടതും അനുഭവിച്ചതുമാണ്. ഇന്നിതാ കൊച്ചു സുന്ദരികള്‍ കൊച്ചു വെടികള്‍ എന്ന പേജിലേക്ക് പരിണാമം സംഭവിച്ചിരിക്കുന്നു..മലയാളിയുടെ ലൈംഗിക തൃഷ്ണ എത്രത്തോളം വിക്രിതമാണ് എന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണീ പരിണാമം... സോഷ്യല്‍ മീഡിയ എന്നാ നാല്‍കവല ലൈംഗിക വ്യാപാര കേന്ദ്രങ്ങളാകുന്നു എന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ "സുന്ദരി"കളില്‍ നിന്ന്‍ "വെടികളി"ലേക്കുള്ള ആ മാറ്റത്തെയും നമ്മള്‍ ഭയക്കേണ്ടതുണ്ട്..ഒറ്റ നോട്ടത്തില്‍ പേരില്‍ സംശയം തോന്നാത്ത "കൊച്ചു സുന്ദരി"കളില്‍ നിന്ന്‍ പേരില്‍ പോലും ലൈംഗികത സൂചിപ്പിക്കുന്ന "കൊച്ചു വെടികളി"ലേക്കുള്ള ആ മാറ്റത്തെ തന്നെയാണ് നമ്മള്‍ എതിര്‍ക്കേണ്ടതും ഭയക്കേണ്ടതും.


images


സംസ്കാര സമ്പന്നര്‍ എന്ന്‍ അഭിസംബോധന ചെയ്യുന്ന മലയാളിയുടെ യഥാര്‍ത്ഥ സംസ്കാരം വ്യക്തമാകുന്ന തരത്തിലുള്ള പേജുകള്‍ പ്രത്യക്ഷപ്പെടുന്നതും അത് എറ്റെടുക്കാനും ലൈക്ക് ചെയ്യാനും ആളുണ്ടാകുന്നതും വലിയ ആപത്തിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്..കേട്ടാല്‍ അറക്കുന്ന കമന്റുകളാണ് പലരും ആ കൊച്ചു കുട്ടികളുടെ ഫോടോകള്‍ക്ക് താഴെ നിരത്തിയത് എന്നതില്‍ അതിശയോക്തി തോന്നുന്നില്ല.ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുട്ടികളെപ്പോലും സ്വന്തം ലൈംഗിക സുഖത്തിനു ഉപയോഗിക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയല്ലാതെ എങ്ങനെയാണു പ്രതികരിക്കാന്‍ കഴിയുക.


images (1)


സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണം എന്ന്‍ വാദിക്കുന്നവര്‍ ജനിച്ച് വീഴുന്ന കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ചും ഇനി മുതല്‍ സംസാരിക്കേണ്ടി വരും..കാരണം കുഞ്ഞു അവയവങ്ങളെപ്പോലും ഇന്നവര്‍ കാമ കണ്ണിലൂടെയാണ് കാണുന്നത്.രണ്ടും മൂന്നും വയസായ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും വസ്ത്ര ധാരണം കൊണ്ട് തന്നെയാണോ എന്നവര്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.


ഒന്നോ രണ്ടോ പേജുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത് പൂട്ടിച്ചാലും വീണ്ടും അത്തരം പേജുകള്‍ പിറവിയെടുക്കുകയും അത് ഒരു വിഭാഗം സ്വീകരിക്കുകയും ചെയ്യുന്നു...ഒരു മണിക്കൂര്‍ പരിശോധനയില്‍ തന്നെ അത്തരം ഇരുപത്തഞ്ചോളം പേജുകള്‍ ശ്രദ്ധയില്‍പ്പെട്ടു.ഇനിയും അത്തരം ഒരുപാട് പേജുകള്‍ ഉണ്ട് എന്നതും ഞെട്ടിക്കുന്ന വിവരമാണ്..അത്തരം പേജുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ ഉപയോഗിച്ചിരിക്കുന്നു..സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും വില പേശലുകളും നിറഞ്ഞതാണീ പേജുകളൊക്കെ തന്നെ. എഫ് ബി പേജുകള്‍ക്ക് പുറമേ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും കൈമാറാന്‍ പേജിന്റെ പേരില്‍ തന്നെ വാട്ട്സപ്പ് ഗ്രൂപ്പുകളും ഉണ്ട് എന്നുള്ളത് പ്രശ്നത്തിന്റെ ഗൌരവം വിളിച്ച കാട്ടുന്നുണ്ട്. പരസ്യമായി തന്നെ അത്തരം ഗ്രൂപ്പുകളില്‍ ചേരാന്‍ പലരും നമ്പര്‍ കമന്റ് ചെയ്യുന്നുമുണ്ട്.


facebook-name-policy


ഇത്തരം പേജുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചാലും ഫേസ് ബുക്ക്‌ പോളിസിക്ക് എതിരല്ല എന്ന രീതിയില്‍ റിസള്‍ട്ട്‌ വരുകയും ആ പേജ് മുന്നോട്ട് പോവുകയും ചെയ്യാറുണ്ട്...ഇത്രമാത്രം ആപത്കരമായ രീതിയിലുള്ള പേജുകള്‍ ന്യൂഡിറ്റി ഇല്ല എന്നാ പേരും പറഞ്ഞ് ഫേസ് ബുക്ക്‌ പോളിസി യുടെ പേരില്‍ വീണ്ടും എഫ് ബി യില്‍ നില നില്‍ക്കുന്നത് തന്നെയാണ് ഏറ്റവും വലിയ പരിമിതികളിലൊന്ന്‍. ഫേസ് ബുക്ക്‌ നിയമാവലികളില്‍ പോലും മാറ്റം വരുത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്...


വ്യക്തി വൈരാഗ്യം തീര്‍ക്കാനും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും ഒരുമിച്ച് നിന്ന് പല പോസ്റ്റുകളും പേജുകളും പ്രോഫൈലുകളും റിപ്പോര്‍ട്ട്‌ ചെയ്ത് പൂട്ടിക്കുന്ന നമ്മള്‍ ഇത്തരം ലൈംഗിക പേജുകള്‍ ശ്രധയില്‍പ്പെട്ടാലും അത് റിപ്പോര്‍ട്ട്‌ ചെയ്യാനും പബ്ലിക്കില്‍ എത്തിക്കാനും ശ്രമിക്കാറില്ല എന്നതും മലയാളിയുടെ ഒരു മുഖത്തിന്റെ രണ്ടു ഭാവങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്...


സ്തീയെ മാംസ ചരക്ക് മാത്രമായി കാണുന്ന സമൂഹത്തില്‍ നിന്ന അവളെ സംരക്ഷിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. കുറ്റവാളികളെ കണ്ടു പിടിക്കാനും അര്‍ഹ ശിക്ഷ ഉറപ്പാക്കാനും നമ്മുടെ നിയമപാലകര്‍ ശ്രദ്ധ കാണിച്ചാല്‍ ഇത്തരം കുറ്റക്രിത്യങ്ങള്‍ വലിയൊരളവില്‍ കുറക്കാന്‍ സാധിക്കും. ലൈംഗിക വികൃതരായ ഒരു സമൂഹത്തെ ചങ്ങലക്കിട്ട് പൂട്ടുക തന്നെയാണ് കാലം അനുശാസിക്കുന്ന മാറ്റം.