Ajith Panoor

ആഗോളവത്ക്കരണകാലത്തെ അവനവനിസക്കാഴ്ചകള്‍

അരൂപികളും നിരക്ഷരരും നിറയുന്ന നാട്

അഥവാ  ആഗോളവത്ക്കരണകാലത്തെ അവനവനിസക്കാഴ്ചകള്‍


“സ്വഭാവമഹിമയാണ്

ഏതൊരു വ്യക്തിയുടേയും

ഏറ്റവും ഉയര്‍ന്ന

വിദ്യാഭ്യാസ ഗുണിലവാരവും

സൌന്ദര്യവും’ഇതൊരു പ്രശസ്തമായ വാക്യമാണ്. ഇന്ത്യയിലാദ്യമായി സാക്ഷരതയില്‍ നൂറു മേനി നേടിയ സംസ്ഥാനം നമ്മുടേതുമാണ്. എന്നിട്ടും വിദ്യാഭ്യാസം നേടിയതിന്റെ ലക്ഷണം തീരേയില്ലെന്ന മട്ടിലാണ് നമ്മളില്‍ പലരുടേയും പെരുമാറ്റം എന്നു സംശയിക്കേണ്ട സ്ഥിതിയാണ്. ഉയര്‍ന്ന ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അതിലെ അത്രതന്നെ ഉയര്‍ന്ന മാര്‍ക്കുകളുമല്ല വിദ്യാഭ്യാസം നേടിയതിന്റെ പ്രാഥമികലക്ഷണം; അത് നല്ലപെരുമാറ്റമാണെന്ന് ആരും സംശയലേശ്യമെന്യേ പറയും. മുനുഷ്യരാവട്ടെ സാമൂഹ്യ ജീവിയുമാണ്. എന്നിട്ടും സ്വഭാവദൂഷ്യം പൊതുഇടങ്ങളില്‍ വരെ പ്രകടമാവുകയാണ്. കേരളത്തിലെ പൊതുനി \രത്തുകളിലൂടെ മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരിക്കുന്നു. ഉന്നതവിദ്യാഭ്യാസം നേടിയവരെന്നും മാന്യരെന്നും പൊതുസമൂഹം കണക്കാക്കുന്നവര്‍ വരെ വീട്ടിലെ മാലിന്യങ്ങള്‍വരെ ആഡംബരകാറിലുള്‍പ്പടെ എത്തി പൊതുഇടങ്ങളില്‍ തള്ളുകയാണ്. വിദേശങ്ങളില്‍ പലയിടത്തും റോഡുകളില്‍ തുപ്പാന്‍ പോലും കഴിയില്ലെന്നിരിക്കെയാണ് മ്മുടെ നാട്ടില്‍ മാലിന്യങ്ങള്‍ വരെ യഥേഷ്ടം വലിച്ചെറിയുന്നത്. മറ്റൊരുകൂട്ടരാവട്ടെ പൊതുനിരത്തുകള്‍ മാത്രമല്ല പുഴയുള്‍പ്പടെ മലീമസമാക്കുകയുമാണ്. ഇറച്ചിക്കോഴികളുടെ ഉള്‍പ്പടെ അവശിഷ്ടങ്ങള്‍ പുഴയോരത്തും പുഴയിലും ഇരുട്ടിന്റെ മറവില്‍ തള്ളുന്നത് ഈ അടുത്ത് വാര്‍ത്തയായതാണ്. ഒരു നാടിന്നോട്, ജനത യോട് കൊടിയ അപരാധമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നത് പറയാതെവയ്യ. ഒരേ സമയം കുടിവെള്ളം ഇല്ലാതാക്കുക മാത്രമല്ല; പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള മാരക അസുഖങ്ങള്‍ പരത്തുന്ന രോഗാണുക്കളുക്കളുടെ കേന്ദ്രമായി പുഴകളെ മാറ്റുക കൂടിയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. നമ്മുടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തങ്ങളെല്ലാം ഒരുദിനത്തിലേക്ക് ചുരുങ്ങുകയും പരിസ്ഥിതിയെ തകര്‍ക്കുന്ന പ്രവര്‍ത്തങ്ങള്‍ യഥേഷ്ടമാവുകയും ചെയ്യുന്നു എന്നതിനാലാണ് “ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കവിവാക്യം ഓരോരുത്തരും അറിയാതെപോലും ചോദിച്ചുപോകുന്നത്.

ഭൂമിയുടെ നാലില്‍ മൂന്നുഭാഗവും വെള്ളമാണ്. ഇതില്‍ രണ്ടര ശതമാനം മാത്രമാണ് ശുദ്ധ ജലമെന്നും കണക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പലരാജ്യങ്ങളിലും കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്ന പ്രവണത നേരത്തേതന്നെ വന്നുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഒരിറ്റുദാഹജലത്തിനായ് കേഴേണ്ട അവസ്ഥയാണ് മുന്നിലുള്ളത്. വെള്ളത്തിനു തീപ്പിടിക്കുന്ന ഒരുകാലത്ത് ജീവിക്കുമ്പോഴും ശുദ്ധജലം മലീമസമാക്കുന്നതിനും ഉള്ള പുഴകളെക്കൂടി മരണത്തിലേക്ക് തള്ളിവിടുന്നതിനും ആഗോളവത്ക്കരണകാലത്തെ അവനവനിസത്തിലൂ മുനുഷ്യന്റെ ദുരകാരണമാവുന്നുണ്ടെന്നത് ഒട്ടേറേത്തവണ പലരും ഓര്‍മ്മപ്പെടുത്തിയതാണ്. മറ്റുമേഖലകളിലെന്നപോലെ ഇവിടേയും ജലാശയങ്ങളോടൊപ്പം അത് സംരക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുകളും പണത്തോടുള്ള അടങ്ങാത്ത അഅഭിനിവേശത്തിനു മുന്നില്‍ അകാലചരമം പ്രാപിക്കുകയാണ്. കണ്ണുപോയാലെ കണ്ണിന്റെ വിലയറിയൂ എന്ന ഇടംവരെ കാര്യങ്ങള്‍ എത്താന്‍ ഇക്കാര്യത്തില്‍ അനുവദിച്ചു കൂടാത്തതാണ്.

വീടുനിര്‍മ്മാണത്തിലും കാണാം നമ്മള്‍ മലയാളിക്ക് ചില ദുശ്ശീലങ്ങള്‍. വലിയവീട് വേണമെന്നാണ് എല്ലാരുടേയും ആഗ്രഹം. ജപ്പെരുപ്പത്തിനുസരിച്ച് ഭൂമി വളരുന്നില്ലെന്ന വലിയ യാഥാര്‍ഥ്യം മുന്നിലുണ്ട്. അണുകുടുംബവ്യവസ്ഥയിലേക്ക് ജീവിതരീതികള്‍ പറിച്ചുടപ്പെട്ടതിനുശേഷം പുതിയകാലത്ത്, അപ്പുറത്തെ അല്ലെങ്കില്‍ കുടുംബത്തിലെതന്നെ മറ്റൊരാളുടെ വീടിക്കോള്‍ വലുതുവേണമെന്ന നിര്‍ബന്ധബുദ്ധി മാത്രമാണ് പലര്‍ക്കുമുള്ളത്. ഇത്തരം ചിന്തകള്‍ സാമ്പത്തി കബാധ്യതകള്‍ ഗുരുതരമാക്കുന്നു എന്നതുമാത്രമല്ല പ്രശ്നം . അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു ചെറുകുടുംബത്തിന് എന്തിനാണ് ഇത്രയും വലിയവീട് എന്നതും വലിയ ചോദ്യചിഹ്നമായി സമൂഹത്തിനു മുന്നിലുയരുന്നുണ്ട്. ഭൂപടാടിസ്ഥാത്തില്‍ പരിശോധിച്ചാല്‍ ഈ ചെറിയ കേരളത്തിലെ ഇത്തരം വലിയവീടുകള്‍ ഉള്ളപച്ചപ്പുകൂടി കോണ്‍ക്രീറ്റ് കാടുകളാക്കുകയാണ്. അല്ലെങ്കിലും നമുക്ക് കൃഷിയിടങ്ങള്‍ ആവശ്യമില്ലല്ലോ. അരിയും ഗോതമ്പും മറ്റ് ഭക്ഷ്യവസ്തുക്കളും എന്തിന് വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന പച്ചക്കറികള്‍ പോലും ഇറക്കുമതി ചെയ്തത് വിലകൊടുത്തുവാങ്ങുന്നതിലായില്ലേ നമ്മുടെ ശീലം.പച്ചക്കറിവിത്ത് സൌജ്യമായി ലഭിക്കുകയും സമയം ആവശ്യത്തിനുണ്ടാവുകയും ചെയ്താലും വിത്തൊന്ന് മണ്ണിലെറിയാന്‍ അപ്പുറത്തെ വീട്ടില്‍ നിന്നും ആരെങ്കിലും കാണുന്നുണ്ടോ എന്ന് കണ്ണുപായിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു നമ്മള്‍. മറ്റുള്ളവര്‍ക്കായി അധ്വാനിക്കുന്നവാണ് ഒരു ല്ലകര്‍ഷകന്‍. എന്നാലിന്ന് നമുക്കുവേണ്ടിത്തന്നെ സ്വന്തമായൊന്ന് മണ്ണിലിറങ്ങി അധ്വാനിക്കാന്‍ പലര്‍ക്കും മടിയാണ്. സ്റാറ്റസ് തന്നെയാണ് ഇവിടെ വില്ലന്‍ എന്നത് വ്യക്തം. എല്ലാവരും അങ്ങയൈ ന്നൊന്നും കരുതാന്‍ കഴിയില്ല. എങ്കിലും പൊതുവില്‍ അതാണ് സ്ഥിതി. വയറിനെ വിഷമയമാക്കുന്ന കീടാശിനികള്‍ പച്ചക്കറിയോടൊപ്പം വിലകൊടുത്തുവാങ്ങി അസുഖം ക്ഷണിച്ചു വരുത്തുന്നതിലെ അന്തസ്സാണ് നമ്മളില്‍ മിക്കവരും വലിയ കാര്യമായി കരുതുന്നത്. മുതലാളിത്തകാലം ചെറുകിട കര്‍ഷകരെ പ്രാരാബ്ധത്തിലേക്ക് തള്ളിയിടുകയും പെരുകുന്ന ലാഭം മാത്രം ലക്ഷ്യമിട്ട് കുത്തകകള്‍ പാടങ്ങള്‍ ഒന്നിച്ച് പാട്ടത്തിനെടുക്കുന്നതും അവധിവ്യാപാരവുമെല്ലാം കാര്‍ഷികമേഖലയിലെ സാധാരണക്കാരന്റെ തിരോധാനത്തിന് ഒരുകാരണമാണെന്നതും കാണാതിരിക്കുന്നില്ല.

ജീവിതശൈലീ രോഗങ്ങള്‍ അധികരിക്കുന്ന ഒരുകാലം കൂടിയാണ് ഇന്നത്തേത്. മലയാളിയുടെ ഭക്ഷണശീലങ്ങള്‍ തന്നെയാണ് ഇതിനു കാരണമെന്ന് പഠനങ്ങള്‍ പലത് റിപ്പോര്‍ട്ടായും മുന്നി ലുണ്ട്. ഈ ഗണത്തില്‍ വരുന്ന പ്രധാപ്പെട്ടതാണ് ലഹരിപദാര്‍ഥങ്ങളുടെ അധികരിച്ചുവരുന്ന ഉപയോഗം. ആഘോഷക്കാലയളവിലെ പ്രധാന വാര്‍ത്തയായി മദ്യപാനക്കണക്ക് മുന്നിലുണ്ട്. ഇത്തരത്തില്‍ പുറത്തുവരാത്ത മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗക്കണക്ക് വേറേയും. ലഹരിപദാര്‍ഥ ഉപയോഗം സമൂഹത്തില്‍ ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. സ്ക്കൂള്‍ കുട്ടികള്‍ മുതല്‍, മദ്യപാവും മറ്റ് ലഹരിപദാര്‍ഥങ്ങളുടേയും ഉപയോഗം എന്തൊക്കെ പ്രശ്നങ്ങള്‍ ശരീരത്തിലുണ്ടാക്കുമെന്ന് കൃത്യമായി പഠിച്ചുവെയ്ക്കുന്ന വൈദ്യശാസ്ത്ര വിദഗ്ദരില്‍ വരെ ഈ ശീലം വളരുകയാണ്. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ക്രിമിലിസത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നതെന്നത് ഒരിക്കലും മറന്നുപോയ്ക്കൂടാത്തതാണ്. രണ്ടുവയസ്സുള്ള പിഞ്ചു കുഞ്ഞ് മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ ആക്രമിക്കപ്പെടുന്ന നാടായി സാക്ഷര കേരളത്തിന്റെ മുഖം വികൃതമാക്കുന്നവരും ഇന്നിന്റെ കറുത്തകാഴ്ചയായിരിക്കുന്നു.

ഇവിടെല്ലാം തെളിയുന്നത് വിദ്യാഭ്യാസത്തിന്റെയല്ല വിവേകത്തിന്റെ അഭാവമാണ് പ്രകടമാവു ന്നത് എന്നതുകൂടിയാണ്. ക്ഷതി ഇല്ലാതാക്കുന്ന കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍ എന്നാണ്. അങ്ങയൈങ്കില്‍ മുനുഷ്യരാശിയുടെയാകെ നാശം ഇല്ലാതാക്കുന്ന കേന്ദ്രമാണ് കൃഷിയിടങ്ങള്‍. ആദിമകാലം മുതല്‍ ആദ്യക്ഷേത്രമായി പൊതുവില്‍ കണക്കാക്കിപ്പോരുന്നതും വയലേലകളും മറ്റ് കൃഷിയിടങ്ങളുമാണ്. എന്നിട്ടും വിദ്യാസമ്പന്നരെന്ന അഭിമാനത്തിന്റെ അഹങ്കാരം കൊണ്ടു നടക്കുമ്പോഴും വയലുകള്‍ നികത്തിയുള്‍പ്പടെ അന്നം മുട്ടിക്കാനാണ് നമ്മുടെ പരിശ്രമം. പരി സ്ഥിതി സംരക്ഷണമാവട്ടെ ആരേയും ഓര്‍മ്മപ്പെടുത്തേണ്ടുന്ന വിഷയവുമല്ല. ഓരോരുത്തരും സ്വയം ഏറ്റെടുക്കേണ്ടുന്ന കടമയാണത്. എല്ലാജീവജാലങ്ങള്‍ക്കും ഭാവിതലമുറയ്ക്കും കൂടിവേണ്ടി ഈ ഭൂമിയെ സംരക്ഷിക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. എന്നിട്ടും ഒന്ന് ഇമാജിന്‍ ചെയ്യാന്‍പോലും കഴിയാത്ത ഭീതിതമായ കാലത്തിലേക്കാണ് നമ്മള്‍ ചുവടു വെയ്ക്കുന്നത്. ഓസോണ്‍ പാളികളില്‍ വിള്ളല്‍ രൂപപ്പെട്ടുകഴിഞ്ഞു. സൂര്യതാപമേറ്റ് ചികിത്സ തേടുന്നവര്‍ ഇങ്ങ് കേരളത്തിലും വാര്‍ത്തയല്ലാതായിരിക്കുന്നു. കാലം തെറ്റിപെയ്യുന്ന മഴ. കളര്‍ മഴകള്‍ വേറെ. മൊട്ടക്കുന്നുകളും കുന്നുകള്‍തന്നെ അപ്രത്യക്ഷമായതും ഉരുള്‍പ്പൊട്ടലും ശുദ്ധജല ലഭ്യതക്കുറവുമെല്ലാം നമുക്ക് മുന്നിലെ കാഴ്ചകളാണിന്ന്. കടവരാന്തകളിലെ നിരന്തര കാഴ്ചകളായിരുന്ന അങ്ങാടിക്കുരുവികളെ ഇന്ന് കാണാനേയില്ല. അരിപ്രാവുകളും ഇന്ന് അപൂര്‍വ കാഴ്ചയായിരിക്കുന്നു. ദിനോസറുകള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായതു പോലെയല്ല ഇതെന്ന് വ്യക്തം. പ്ളാസ്റിക്കുകളുടെ ക്രമാതീതമായ ഉപയോഗം അരിച്ചാക്കുകള്‍ പോലും പ്ളാസ്റ്റിക്കാക്കിയതോടെയും പരിസ്ഥിതിവിരുദ്ധമായ മറ്റ് കമ്പോളപരിഷ്ക്കാരങ്ങളും ഈ പക്ഷികള്‍ ഉള്‍പ്പടെയുള്ള ജീവജാലങ്ങളെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാക്കുകയാണ്. സ്ക്കൂള്‍ കഴിഞ്ഞ് മഴനഞ്ഞും പാടത്തും പറമ്പിലും ഓടിച്ചാടിക്കളിച്ചും വീട്ടിലെത്തുന്ന കുട്ടികള്‍ പഴയകാല കാഴ്ചയായിരിക്കുന്നു. വാഹനത്തില്‍ കുത്തിനിറച്ചുള്ള സ്ക്കൂള്‍ യാത്രകളും ഇലക് ട്രിക് പോസ്റുകളിലും മൊബൈല്‍ ടവറുകളിലുമൊക്കെ ഉയരുന്ന പക്ഷിക്കൂടുകളൊക്കെയാണ് ഇന്നിന്റെ കാഴ്ച. ഇവിടെ സ്വന്തം വീട്ടിപ്പുറത്തേക്ക് വളരാത്ത മസ്സുമായി ഒട്ടകപ ക്ഷികളെ പ്പോലെ മണ്ണില്‍ മുഖം പൂഴ്ത്തി ഒന്നുംമിണ്ടാതേയും, വരാനിരിക്കുന്ന അപകടങ്ങള്‍ പ്രതീക്ഷിച്ച് റാക്കുകുത്തികളാളാവാനും പരിശ്രമിക്കുന്നത് സ്വന്തംകാര്യംമാത്രം നോക്കി മുന്നോട്ടു പോകുന്ന ആഗോളവത്ക്കരണ കാലത്തെ ശരിയായിരിക്കാം. എന്നാല്‍ നമ്മുടെതന്നെ ക്ഷതി ക്ഷണിച്ചു വരുത്തുന്നതിനാണ് ഇത് ഇടയാക്കുന്നതെന്ന തിരിച്ചറിവ് ഇനിയും വൈകിക്കൂട. എല്ലാവരേയും കുറിച്ചുള്ള വിമര്‍ശമേയല്ല ഇത്. അങ്ങനെ തെറ്റിദ്ധരിക്കുകയും അരുത്. എങ്കിലും പൊതുവില്‍ ഈ വിമര്‍ശം പലകോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്. പൊതു ഇടങ്ങളില്‍ ഇത്തരം വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്ന കാഴ്ചകള്‍ കുമിയുന്നതിനെതിരെയുള്ള ചിലകോണുകളിലെ എങ്കിലും പ്രതിഷേധങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് സംരക്ഷിക്കാം നമ്മുടെ നല്ലശീലങ്ങളെ; നമ്മുടെ പരിസ്ഥിതിയെ; അകറ്റിനിര്‍ത്താം എല്ലാദുശ്ശീലങ്ങ ളേയും. നാട്ടിന്‍ പുറം മാത്രമല്ല എല്ലായിടങ്ങളും നന്മകളാല്‍ സമൃദ്ധമാകുന്ന കാലത്തിനായി നമുക്ക് ഒരുമിക്കാം.