പഴയ ഒരു കാലം .തൊണ്ണൂറുകള്‍ .പുറപ്പാട് എന്ന മമ്മൂട്ടി സിനിമ കാണാന്‍ ബടകര ജയഭാരത് എന്ന തിയറ്ററില്‍ ക്യൂ നിന്ന് ബോധം പോയ കഥ .തല്ക്കാലം വിവരിക്കുന്നില്ല .കാലം രണ്ടായിരത്തി പതിമൂന്ന് .ഈദ് സ്പെഷ്യല്‍ സിനിമ കോഴിക്കോട് അപ്സര തിയറ്റര്‍ .മാത്തുക്കുട്ടി .ഒറ്റ ദിവസമേ കളിച്ചുള്ളൂ .പിറ്റേന്ന് മാറ്റിയിട്ടു .വന്നത് 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി' .പഴയ ഒരു കഥ ഇല്ലേ .തച്ചന്ടെ മോന്തക്ക് മകന്ടെ പാവ പൂശിയ കഥ .അത് പോലെ തോന്നി ...തച്ചന്മാര്‍ രണ്ട് .ഒന്നാമത്തെ ആള്‍ .മമ്മൂട്ടി .പൂശിയത് മാറ്റാരുമല്ല .ദുല്‍ഖര്‍ .രണ്ടാമത്തെ തച്ചന്‍ രഞ്ജിത്ത് പൂശിയത് സമീര്‍ താഹിര്‍ .ന്യൂ ജനറേഷന്‍ സിനിമയുടെ നീട്ടിവെപ്പാണ് സമീര്‍ താഹിര്‍ അണിയ്ച്ച് ഒരുക്കിയ നീലാകാശ യാത്രയിലെ ദൃശ്യ വിന്യാസം .
മാത്തുക്കുട്ടിമാരുടെ ഗാതാനുഗതിക യാത്രകളെ അത് റദ്ദു ചെയ്തു കളഞ്ഞു .ആ അര്‍ത്ഥത്തില്‍ ഒരു ചരിത്രസന്ധി എന്ന് പറയേണ്ടി വരും.മഹത്തായ സിനിമ ഒന്നുമല്ല നീലാകാശം .എന്നാല്‍ ഗൃഹപാഠം ചെയ്ത് മിനക്കെട്ട് സിനിമയെ പുതു കാഴ്ച ആക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചെറുപ്പത്തിന്റെ ആവേശം രേഖപ്പെടുന്നുണ്ട് ഇതില്‍ .
രാഷ്ട്രീയ ശരികളെ പൊളിറ്റിക്കല്‍ കരക്റ്റ്നെസ്സ് അന്വേഷിക്കാനുള്ള ശ്രമെങ്ങള്‍ ഉണ്ട് എന്നത് മാത്രമല്ല ഈ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത് .അത് ചരിത്രം സംസ്കാരം ജീവിതം ഇതിനെ ഒന്നും പറയാതിരിക്കുന്നില്ല എന്നത് കൂടി ആണ് .രാഘവേട്ടനോട് കാസി പറയുന്നുണ്ട് .'ഈ റോഡ് കേരളത്തില്‍ നിന്നും വന്നത് ആണ്' എന്ന് .തിരിച്ചു പോക്കില്ലാത്ത യാത്രകള്‍ ജീവിതത്തില്‍ ഇല്ല എന്ന തത്വ ശാസ്ത്രമാണോ അത് ?വഴിയമ്പലത്തില്‍ ഉപേക്ഷിച്ച കാമുകി തുഴഞ്ഞു പോവലിനെ പറ്റി പറഞ്ഞത് റൊമാന്‍സ് ആവാം .ഒരാള്‍ക്ക് ഒരു തിര എന്നത് .ഏതു വിപ്ലവ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലും കാസി ഒരു പരാജയമാണ് .രക്തം മാളിയേക്കല്‍ ഹാജിയുടെ 'മുസ്ലിം ഫ്വുടര്‍ ' രക്തമാണെല്ലോ. ഇനിയും തുറസ്സുകള്‍ രേഖപ്പെടാത്ത വ്യക്തിസ്വത്വത്തെ മതഗ്രന്ഥികള്‍ റദ്ദു ചെയ്യുന്ന കാഴ്ചകള്‍ക്ക് കൂട്ടിച്ചേരലുകള്‍ ആവാമായിരുന്നു .
ദളിത് / പിന്നോക്ക ഹിന്ദു / എന്തിന് നായരുടെ മുമ്പില്‍ പോലും ഇക്കാലത്തും കൊട്ടിയടക്കപ്പെട്ട അഗ്രഹാരങ്ങളുടെ .കാസി ,സുനി എന്നീ രണ്ടു സുഹൃത്തുക്കളുടെ ബുള്ളറ്റുയാത്ര ആണ് സിനിമയുടെ പ്രമേയം .എസ് എഫ് ഐ യുടെ തീപ്പൊരി കാമ്പസ് നേതാവായിരുന്നു കാസി .ചേന്നമംഗലൂര്‍ / വെല്‍ഫൈര്‍ പാര്ട്ടി എന്നീ സൂചനകള്‍ ജമാഅത്തെ ഇസ്ലാമിയിലേക്കാണ് നീണ്ടു ചെല്ലുന്നത് .ഇസ്ലാം അല്ലാത്ത ഒരു പെണ്‍കുട്ടിയെ ഉള്‍കൊള്ളാന്‍ പറ്റാത്ത സ്ഥാപനമാണ് അത് എന്ന രാഷ്ട്രീയശെരി സിനിമ ഉല്‍പ്പാധിപ്പിക്കുന്നുണ്ട് .കാസിയുടെ യാത്രയില്‍ നാം കണ്ടു മുട്ടുന്ന ബിമല്‍ ദാദ പുതുകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പരാജിതന്‍ തന്നെ .കോര്പരട്ടുകളെ പ്രധിരോധിക്കുന്ന നക്സ്ലയട്ട് .അയാള്‍ക്ക് തങ്ങള് പഠിച്ച എഞ്ചീനീയരിങ്ങ് വിദ്യ സംഭാവന ചെയ്യുന്ന ഖാസിയും ഒരു പ്രധിരോധമാണ് .ബോഹീവിയന്‍ യാത്രികരുമായുള്ള കാസിയുടെയും സുഹൃത്തിന്റെയും കൂടിച്ചേരല്‍ മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമാണ് .
ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഒരു കാര്യം സംശയപ്പെടും .ഇന്ത്യ ഒരു ബാലാല്‍കൃതമായ ഏകത ആണോ എന്ന് ?സിനിമ ഇത് പറയുന്നില്ല .ആസാം കലാപം കാസിയെ തന്ടെ വീടിനെ/ ഉമ്മയെ ഓര്‍മ്മിപ്പിക്കുകയും തിരികെ പോവുന്നതിനെ കുറിച്ച് പ്രേരിപ്പിക്കുകയും ചെയ്യുന്നു .കേരളത്തിന് പുറത്തുള്ള മുസ്ലിം ഘട്ടോ ജീവിതത്തെയും ഇരയവസ്ഥയെയും അത് സൂചന നെല്കുന്നുണ്ടെങ്കിലും ആസാം അവസ്ഥ അതാണോ എന്നത് സംശയം .നാഗാലാന്റ് അസ്സാം മണിപ്പൂര് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ട അവസ്ഥകളുടെ സങ്കീര്‍ണതകളുടെ സൂക്ഷ്മവായന സിനിമ ഉല്പാദിപ്പിക്കുന്നില്ല .അത് മാത്രമല്ല കാസിയുടെ കാമുകി അസിയെ യും കുടുംബത്തെയും കൊല്ലാന്‍ വരുന്ന ഭീകരര്‍ ആയി വരുന്നവരെ വേട്ടക്കാര്‍ ആയി ചിത്രീകരിച്ച പൊപുലിസ്റ്റ് സമീപനം പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത വായന ആണ് അസിയുടെ അച്ഛന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആണ് എന്ന സൂചനയും അയാള് ഇര ആണ് എന്ന പറച്ചിലുംതിരിച്ചിട്ട അവസ്ഥ അല്ലെ എന്ന് തോന്നാം .സത്യത്തില്‍ സൈന്യം വേട്ടക്കാരും ഇറോം ശെര്‍മിളയെ പ്രധിരോധത്തില്‍ ആക്കിയ മണിപ്പൂരിസ്ത്രീകള്‍ ഇരകളുമാമാണെല്ലോ .
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന മനോഹരമായ പേരുള്ള സിനിമയുടെ പ്രചോദനം മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ലാറ്റിനമേരിക്കന്‍ സിനിമ തന്നെയാണ് .മെഡിക്കല്‍ വിദ്യാര്‍ഥി ആയ ചെഗുവേരുടെ യാത്രയാണ് അതിന്റെ പ്രമേയം.തന്ടെ ജീവിതം രൂപപ്പെടുത്തിയ/ മാറ്റിമറിച്ച ആ യാത്ര സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോക്ക് ഒപ്പം ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ പാതകളിലൂടെ മോട്ടോര്‍ സൈക്കിളില്‍ നടത്തിയ സഞ്ചാരമാണ്ദേശത്തിന്റെ ആത്മാവിനെ അടുത്തറിയുകയാണ് ചെഗുവേര. ദരിദ്രജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അനീതിയും ആ യുവാവ് നേരില്‍ കാണുന്നു. ലെപ്രസി കമ്മ്യൂണ്‍ എന്ന് വിളിക്കാവുന്ന ഒരിടം അടക്കം പൊതു മണ്ഡലം അഭിമുഖീരിക്കാതെ ഒഴിഞ്ഞു മാറുന്ന ഇടങ്ങളിലെ ജീവിതാനുഭവം ഒരു യുവാവിന്റെ കാഴ്ചപ്പാടുകളെ മാറ്റി മറിച്ചു കളയുകയാണ് .ആ യാത്രയില്‍ അനുഭവിച്ചറിഞ്ഞ ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മഹാനായ വിപ്ളവകാരി ജനിക്കുന്നത്. ചെഗുവേരയുടെ പ്രണയവും യൗവനത്തിന്റെ ലഹരികളും ആ ചിത്രത്തിലുണ്ടായിരുന്നു.ആ ചലച്ചിത്രത്തിന്റെ പുനസൃഷ്ട്ടി അല്ലെങ്കിലും പ്രചോദനം ആണ് ഈ സിനിമയെ നിര്‍മ്മിച്ചത് എന്ന് പറയുന്നതില്‍ തെറ്റില്ല .വീടിനകം കഴിഞ്ഞവനില്‍ നിന്നും യാത്രികനെ വ്യത്യസ്തനാക്കുന്നത് അനുഭവങ്ങളാണ് .സുനി കാസി ക്ഷണിച്ചിട്ടു പോയതല്ല .ഒരു ആധിയില്‍ അങ്ങ് പുറപ്പെട്ടു പോയതാണ് .അവസാനം വേര്‍പിരിയുമ്പോള്‍ കാസി പറയുന്നുണ്ട് ഞാന്‍ തനിച്ചാണെല്ലോ വന്നത് എന്ന്.ഓരോ യാത്രകളും വ്യക്തികളുടെ ആന്തരികതയിലുടെയുള്ള സഞ്ചാരം കൂടി ആണ് .ആ യാത്രയില്‍ ഓരോരുത്തരും ആള്‍ക്കൂട്ടത്തില്‍ തനിച്ചാണ് താനും .
സിനിമയുടെ തിരക്കഥ രചിച്ച താഷിര്‍ മുഹമ്മദ് മലയാള സിനിമയുടെ പുതിയ പ്രതീക്ഷ ആണ് എന്ന് നിസംശയം പറയാം .നീലാകാശത്തില്‍ സൌഹൃദമുണ്ട് ,പ്രണയമുണ്ട് ,സംഗീതമുണ്ട് .രാഷ്ട്രീയമുണ്ട് ....ഒരു ബോഹീവിയന്‍ ഗാനം പാതിയില്‍ പതറി നിര്‍ത്തിയപോലെ .