V S Bindu

കടമ്മനിട്ടക്കവിതകളിലെ മുഖ പ്രസംഗം

"മനുഷ്യരെ ദുഖിപ്പിച്ചു ണര്‍ത്തുക എന്ന ശീലം കവിതകളില്‍ അനുഷ്ഠിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഭാഷണ ശൈലിയും ചൊല്‍ വടിവും ചേര്‍ത്ത് മലയാള കവിതയ്ക്ക് സമ്മാനിച്ച പുതിയ ഉണര്‍വ്വ് കാവ്യ മണ്ഡലത്തെ തന്നെ പരിഷ്ക്കരിച്ചു .ചുറ്റും നിറയുന്ന കാഴ്ചകളില്‍ നിന്ന് തനിക്ക് വേണ്ടതെല്ലാം അടര്‍ത്തിയെടുക്കുകയായിരുന്നില്ല കവി .എല്ലാം തനിയ്ക്കുള്ളതാണെന്ന ഏകമയ വിചാരത്തില്‍ അനുഭവങ്ങളെ കാവ്യ ബിംബങ്ങളാക്കുകയും അതിനെ നാട്ടു വഴക്കങ്ങളാല്‍ അലങ്കരിക്കുകയും ചെയ്തു .കാവും കവുങ്ങും വാഴക്കൂമ്പും പുഴയും കുളം തേടി യോടുന്ന കുട്ടികളും വരണ്ട മനുഷ്യരും നിറഞ്ഞ ലോകം .അവിടെ തന്‍റെ പെണ്ണിനെയും പ്രകൃതിയെയും സംബോധന ചെയ്യുവാന്‍ കാട്ടുന്ന തിടുക്കം .പൂര്‍വാ ര്‍ജ്ജിത സംസ്കാരം പുരോഗതിയുടെ ചിറകുകളില്‍ സഞ്ചരിക്കുന്ന കവിതകള്‍..കടമ്മനിട്ട എന്ന മനുഷ്യ സ്നേഹിയുടെ തീവാക്കുകള്‍ അനീതി യുടെ നേരെ ബഹുരൂപമാളുന്നു .പലപ്പോഴും കവിത ആവാഹന മന്ത്രം പോലെയോ ആത്മ നിമന്ത്രണം പോലെയോ ശക്ത മാകുന്നു . ബഹിഷ്കൃത രൂപങ്ങളായ കുറത്തിയും കാട്ടാളനും ചേര്‍ന്ന് നെഞ്ചത്തുകത്തിച്ച പന്തങ്ങള്‍ കേരളത്തിന്‍റെ നാട്ടു വഴികളില്‍ തെളിഞ്ഞു .

ഏറെ പ്രസിദ്ധ ങ്ങളായി മലയാള ക്കരയില്‍ കേട്ട് മുഴങ്ങിയ കവിതകള്‍ രാഷ്ട്രീയ പാരിസ്ഥിതി ക പ്രശ്നങ്ങളെ നേരിട്ട് ഏറ്റെടുക്കുന്ന കവിതകള്‍ കൂടി യായിരുന്നു .മനുഷ്യന്‍റെ സ്വാര്‍ഥ തയും പൊള്ളത്തരങ്ങളും വെളിവാക്കിയ കവിതകള്‍ വായനയുടെ വിവിധ തലങ്ങള്‍ക്ക് വിധേയമായി . പടയണിയുടെ താളങ്ങള്‍ കേട്ട് മുറുകിയ കവിത്വം താളാനുകരണം നടത്തിയില്ല.കടമ്മനിട്ട ത്താളം കവിതകളില്‍ കണക്കു നോക്കാതെ ഇടം പിടിക്കുകയായിരുന്നു . തീവെട്ടിയും മുഖക്കോലവും ദേവീ സ്തുതിയും ചേര്‍ന്ന് സൃഷ്ടിച്ച കാവ്യാന്തരീക്ഷം അനുഷ്ഠാനങ്ങളുടെ ആവര്‍ത്തന മായിരുന്നില്ല .അത് നൂതനമായ ഒരു ലോകം പണിതു .അവിടെ പ്രചണ്ഡയും പ്രഹര്‍ഷയുമായ ദേവിക്കു കേരളത്തിലെ ഏതു ഗ്രാമീണ സ്ത്രീയുടെയും മുഖ മായിരുന്നു .

കവിതയുടെ ചര്‍ച്ചാ വേദികളില്‍ അത്രയൊന്നും കേള്‍ക്കാത്ത ചില കടമ്മനിട്ടക്കവിതകള്‍

നിലനിര്‍ത്തുന്ന രാഷ്ട്രീയം അതീവ പ്രാധാന്യമുള്‍ക്കൊള്ളുന്നു ."മുഖ പ്രസംഗം "എന്ന ഗദ്യ കവിത തുടങ്ങുന്നത് ഏറെ നാടകീയമാണ് .അത് ജനക്കൂട്ടത്തെ അഭി സംബോധന ചെയ്യുന്നു . മുഖ സങ്കല്പം ഓരോ ആള്‍ക്കും ഉള്ളപ്പോള്‍ തന്നെ സ്വന്തം മുഖത്തിനു വേണ്ടി അവര്‍ തിരച്ചില്‍ തുടരുന്നു .മുഖം നഷ്ടപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് നിസ്സഹായമായ അവസ്ഥയും .ആ മൂല്യവത്തായ വിഷയം ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചര്‍ച്ച ചെയ്യുന്നു ."ആര്‍ക്കും എന്തിനും ഏതിനും കുറഞ്ഞ പക്ഷം രണ്ടു മുഖമെങ്കിലും ഉണ്ടെന്നാണ് പറയുന്നത് ."എന്ന് കവിവാക്യം .

"നാട്ടു വഴികളിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തില്‍ ,,ദാഹമൊന്ത എടുത്തു ചുണ്ടോടടുപ്പിക്കുമ്പോള്‍, .തകരക്കിണ്ണത്തിലെ കഞ്ഞി വെള്ളത്തില്‍ വറ്റുണ്ടോ എന്നറിയാന്‍ കോട്ടിയ പ്ലാവില താഴ്ത്തി ഉഴുതു നോക്കുമ്പോള്‍ "എല്ലാറ്റിലും കാണാവുന്ന ആ മുഖം തന്‍റെതു തന്നെയോ എന്ന് കവി സംശയിക്കുന്നു .ഈ കവിതയുടെ ആശയപരവുംസൗന്ദര്യപരവുമായ വിചാരങ്ങള്‍ ആധുനിക മനുഷ്യന്‍റെ ജീവിത ഭേദങ്ങളില്‍ നിറയുന്നചിത്രങ്ങളാണ് .സ്വന്തം മുഖം കൂടി അന്യമാകുന്ന ലോകത്ത് അവന്‍ ആഹ്ലാദങ്ങള്‍ അന്യമായ ഒരു ഗോള ജീവിയായി മാറുന്നു ,

"ദുഃഖം സത്യം.ഞാനോ മര്‍ത്യന്‍

എന്‍ ജയിലുലകിന്‍ സൌന്ദര്യം " എന്ന "ജയില്‍ "കവിതയില്‍ "ആരോയെന്നെ ജയിലറ തന്നിലടച്ചു

പീലിത്തണ്ടുകള്‍ കൊണ്ടാവരെന്നെ ത്തല്ലി

വീണ ക്കമ്പികള്‍ ജയിലറയഴികള്‍ പിടിച്ചു

നിവര്‍ന്നേനതി വിവശന്‍ ഞാന്‍

കൂടു പൊളിച്ചു പറന്നുയരത്തില്‍ എന്നും

"നാടിന്‍ മാനം കാക്കാന്‍ പോരുക

നമ്മുടെ വേദാന്തത്തിന്‍ മാനം കാക്കാന്‍ പോരുക എന്നും കവി കുറിച്ചിരിക്കുന്നു .കടമ്മനിട്ട യുടെ വേദാന്തം മാനുഷ്യകമാണ് .ഭൂമിയില്‍ സ്പര്‍ശി ചു നില്‍ക്കുന്ന എല്ലാറ്റിനോടും ഉള്ള അനുഭൂതി അദ്ദേഹത്തിനു അപാരമായ ജീവിതോര്‍ജ്ജം നല്‍കുന്നു .അത് കാര്‍ഷികവും പുരാണ സംബന്ധിയുമാണ് .പഴഞ്ചൊല്ലുകളും കടംകഥകളുമാണ് . ജീവിത മോഹങ്ങളുടെ തടവുകാരനായ മനുഷ്യന്‍ സ്നേഹവും താപവും പ്രതിഷേധവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ജയില്‍ അവനവന്‍റെ ഉള്ളില്‍ പണിതു സൂക്ഷിക്കുന്നു .

ഗ്രാമങ്ങളുടെ പകപ്പും പടുതിയും കവിയുടെ ചിന്താ വിഷയങ്ങളായിരുന്നു എക്കാലവും .അതിന്‍റെ പൂര്‍വ്വകാല ചൈതന്യത്തെ മടക്കി വിളിക്കുന്ന തിരക്കിലായിരുന്നു കവിതകളും .അവ ഓര്‍മ്മ ക്കുറിപ്പ് മാത്രം ആകാത്തതും വ്യക്തി സങ്കടത്തിന്റെ പരിധി ലംഘിച്ചതും ചരിത്ര ബോധ പരമായ ഒരു പുതിയ ജൈവ വീക്ഷണ ത്തി ലേക്ക് കവിയുടെ മനസ്സ് സഞ്ചരിച്ചതു കൊണ്ടാണ് ."ഞാനിന്നുമെന്‍ ഗ്രാമത്തിലാണ് "എന്ന കവിതയില്‍

"നിങ്ങള്‍ക്കറിയുമോ

ഞങ്ങളുടെ ജീവിതം എത്ര പ്രയാസം നിറഞ്ഞതാണെന്ന്

കച്ചിക്കുറ്റികളില്‍ കാല്‍ തട്ടി വീഴുന്നവരാണ് ഞങ്ങള്‍

മധുരക്കിഴങ്ങ് വള്ളികളില്‍ കുരുങ്ങി ക്കിടക്കുന്നവര്‍

കൊയ്ത്ത് കാലത്ത് കാല പെറുക്കി ഞങ്ങള്‍ ജീവിയ്ക്കുന്നു "എന്ന് ജീവിത ചിത്രം നിരത്തുന്ന കവി "ഞങ്ങളുടെ കൂരയ്ക്കു ചുറ്റും

തേളും തേരട്ടയും പഴുതാരയും കാവല്‍ കിടക്കുന്നു

മൂങ്ങ മൂളുന്ന രാത്രികളില്‍

ഞങ്ങളുടെ കുട്ടികള്‍ ഞെട്ടി യുണരുന്നു

നിലാവെട്ടം കണ്ടു പൊട്ടിക്കരയുന്നു

ദേഷ്യപ്പെടാതവ രടങ്ങുകയില്ല "

എന്നു കൂടി എഴുതുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു .ദാരിദ്ര്യത്തിന്‍ കൊല നിലങ്ങളില്‍ നിലാവിനെ ക്കണ്ട് പേടിച്ചു കരയുന്ന കുട്ടികള്‍ "

"വിഭൂതിയോഗത്തിലെ വിഷ്ണുവിന്‍റെ വൃക്ഷരൂപമാം അശ്വത്ഥ "ത്തിനു ചുവട്ടില്‍ തീ ഗോളമായി മാറിയ കമ്രേം ആലം എന്ന കൌമാരക്കാരന്‍ ബീഹാറി മുസ്ലിം കവിയുടെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുന്നു ."ക്യാ "എന്ന് മുരണ്ട വൈഷ്ണവനോട് ഒറ്റ ചോദ്യത്തിലൂടെ അവന്‍റെ പുറം തോല്‍ പൊളിച്ചു കളഞ്ഞ കവിത്വം കരുത്താളുന്ന കവിതകളുടെ നിര നീളുന്നു .കേടാകാത്ത സ്വാതന്ത്ര്യവും സ്വാതന്ത്രത്തിന്‍ സന്തോഷവും പങ്കുവയ്ക്കുന്ന "അക്ഷരമാല " .ഒന്ന് തിരിഞ്ഞു നില്‍ക്കുവാന്‍ പോലും നേരമില്ലാത്ത യാത്രയില്‍ ഉഴലുന്ന മനുഷ്യനോട് അവന്‍റെ ലക്ഷ്യത്തെ ക്കുറിച്ച് നോവുന്ന ചെറു കിളി "ഞാനും കിളിയും "എന്ന

കവിതയുടെ സംഭാഷണ ദൂരം വളരെ സങ്കീര്‍ണ്ണ മാണ് .."എനിക്കതീവ ദൂരമുണ്ടാവിശ്രമം നടക്കുവാന്‍ "എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ വരി ആമുഖമായി ഈ കവിതയ്ക്ക് നല്‍കിയിട്ടുള്ളത് കവിതയിലേക്കുള്ള വഴികാട്ടി തന്നെ ..പീഡിതരുടെയും നിന്ദിതരുടെയും ജീവിതമാണ് ബിംബ സാന്നിധ്യം കൊണ്ട് ഭക്തിയെ പിളര്‍ക്കുന്ന "ഉയിര്‍ ത്തെഴുന്നെല്പ്പി"ല്‍ കവി കാട്ടിത്തരുന്നത് .

കടമ്മനിട്ടക്കവിത സാന്ദ്ര മാവുകയാണ് .ധ്വനിപ്പിച്ചും അര്‍ഥ സാധ്യതകളുടെ സാഗരം തീര്‍ത്തും മൌനാനുവാദത്തോടെ വാക്കുകളെ വളരാന്‍ അനുവദിച്ചും അത് ഒന്നിലുമൊതുങ്ങാത്ത താളരൂപം തേടുന്നു .കാല ഭൈരവന്‍റെ തുടിയില്‍ താളത്തര്‍ക്കങ്ങളുടെ മാത്രാ വിന്യാസങ്ങള്‍ . .ഇ എം എസിനെ ക്കുറിച്ചുള്ള കവിതയില്‍

ഇ .എം എസ് ഈ നാടിന്‍ ഇതിഹാസം

വരും കാലത്തിന്റെ വഴികാട്ടി "എന്നെഴുതി തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള പൊതുവഴി അദ്ദേഹം തുറന്നിരിക്കുന്നു .ഈ മഹാന്‍റെ ചരിത്രത്തിലല്‍പ്പം

പങ്കു പറ്റിയോര്‍ നാമെത്ര ധന്യര്‍

എന്നെഴുതി തേരൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു

തേരിലേറുവിന്‍ വേഗമാകട്ടെ ....എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ തന്‍റെ നിലപാടുകള്‍ മനുഷ്യ പക്ഷത്തെ പകര്‍ത്തും എന്ന് കടമ്മനിട്ട പ്രഖ്യാപിക്കുന്നു .അങ്ങനെയാണ് പരിസ്ഥിതി യും വര്‍ഗ സമരവും കാവുതീണ്ടലും സ്ത്രീ വാദവും ചേര്‍ന്ന്ഈ കവിതകളില്‍ പൊതു സമരത്തിന്‍റെ പാത തുറക്കുന്നത് .കടമ്മനിട്ടക്കവിതകളുടെ പൊതു മണ്ഡല പ്രവേശം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇനിയും എത്രയോ ബാക്കിയാണെന്ന് കവിയുടെ അധികം കേട്ടിട്ടില്ലാത്ത കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു .."മനുഷ്യരെ ദുഖിപ്പിച്ചു ണര്‍ത്തുക എന്ന ശീലം കവിതകളില്‍ അനുഷ്ഠിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഭാഷണ ശൈലിയും ചൊല്‍ വടിവും ചേര്‍ത്ത് മലയാള കവിതയ്ക്ക് സമ്മാനിച്ച പുതിയ ഉണര്‍വ്വ് കാവ്യ മണ്ഡലത്തെ തന്നെ പരിഷ്ക്കരിച്ചു .ചുറ്റും നിറയുന്ന കാഴ്ചകളില്‍ നിന്ന് തനിക്ക് വേണ്ടതെല്ലാം അടര്‍ത്തിയെടുക്കുകയായിരുന്നില്ല കവി .എല്ലാം തനിയ്ക്കുള്ളതാണെന്ന ഏകമയ വിചാരത്തില്‍ അനുഭവങ്ങളെ കാവ്യ ബിംബങ്ങളാക്കുകയും അതിനെ നാട്ടു വഴക്കങ്ങളാല്‍ അലങ്കരിക്കുകയും ചെയ്തു .കാവും കവുങ്ങും വാഴക്കൂമ്പും പുഴയും കുളം തേടി യോടുന്ന കുട്ടികളും വരണ്ട മനുഷ്യരും നിറഞ്ഞ ലോകം .അവിടെ തന്‍റെ പെണ്ണിനെയും പ്രകൃതിയെയും സംബോധന ചെയ്യുവാന്‍ കാട്ടുന്ന തിടുക്കം .പൂര്‍വാ ര്‍ജ്ജിത സംസ്കാരം പുരോഗതിയുടെ ചിറകുകളില്‍ സഞ്ചരിക്കുന്ന കവിതകള്‍..കടമ്മനിട്ട എന്ന മനുഷ്യ സ്നേഹിയുടെ തീവാക്കുകള്‍ അനീതി യുടെ നേരെ ബഹുരൂപമാളുന്നു .പലപ്പോഴും കവിത ആവാഹന മന്ത്രം പോലെയോ ആത്മ നിമന്ത്രണം പോലെയോ ശക്ത മാകുന്നു . ബഹിഷ്കൃത രൂപങ്ങളായ കുറത്തിയും കാട്ടാളനും ചേര്‍ന്ന് നെഞ്ചത്തു

കത്തിച്ച പന്തങ്ങള്‍ കേരളത്തിന്‍റെ നാട്ടു വഴികളില്‍ തെളിഞ്ഞു .

ഏറെ പ്രസിദ്ധ ങ്ങളായി മലയാള ക്കരയില്‍ കേട്ട് മുഴങ്ങിയ കവിതകള്‍ രാഷ്ട്രീയ പാരിസ്ഥിതി ക പ്രശ്നങ്ങളെ നേരിട്ട് ഏറ്റെടുക്കുന്ന കവിതകള്‍ കൂടി യായിരുന്നു .മനുഷ്യന്‍റെ സ്വാര്‍ഥ തയും പൊള്ളത്തരങ്ങളും വെളിവാക്കിയ കവിതകള്‍ വായനയുടെ വിവിധ തലങ്ങള്‍ക്ക് വിധേയമായി . പടയണിയുടെ താളങ്ങള്‍ കേട്ട് മുറുകിയ കവിത്വം താളാനുകരണം നടത്തിയില്ല.കടമ്മനിട്ട ത്താളം കവിതകളില്‍ കണക്കു നോക്കാതെ ഇടം പിടിക്കുകയായിരുന്നു . തീവെട്ടിയും മുഖക്കോലവും ദേവീ സ്തുതിയും ചേര്‍ന്ന് സൃഷ്ടിച്ച കാവ്യാന്തരീക്ഷം അനുഷ്ഠാനങ്ങളുടെ ആവര്‍ത്തന മായിരുന്നില്ല .അത് നൂതനമായ ഒരു ലോകം പണിതു .അവിടെ പ്രചണ്ഡയും പ്രഹര്‍ഷയുമായ ദേവിക്കു കേരളത്തിലെ ഏതു ഗ്രാമീണ സ്ത്രീയുടെയും മുഖ മായിരുന്നു .

കവിതയുടെ ചര്‍ച്ചാ വേദികളില്‍ അത്രയൊന്നും കേള്‍ക്കാത്ത ചില കടമ്മനിട്ടക്കവിതകള്‍

നിലനിര്‍ത്തുന്ന രാഷ്ട്രീയം അതീവ പ്രാധാന്യമുള്‍ക്കൊള്ളുന്നു ."മുഖ പ്രസംഗം "എന്ന ഗദ്യ കവിത തുടങ്ങുന്നത് ഏറെ നാടകീയമാണ് .അത് ജനക്കൂട്ടത്തെ അഭി സംബോധന ചെയ്യുന്നു . മുഖ സങ്കല്പം ഓരോ ആള്‍ക്കും ഉള്ളപ്പോള്‍ തന്നെ സ്വന്തം മുഖത്തിനു വേണ്ടി അവര്‍ തിരച്ചില്‍ തുടരുന്നു .മുഖം നഷ്ടപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് നിസ്സഹായമായ അവസ്ഥയും .ആ മൂല്യവത്തായ വിഷയം ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചര്‍ച്ച ചെയ്യുന്നു ."ആര്‍ക്കും എന്തിനും ഏതിനും കുറഞ്ഞ പക്ഷം രണ്ടു മുഖമെങ്കിലും ഉണ്ടെന്നാണ് പറയുന്നത് ."എന്ന് കവിവാക്യം .

"നാട്ടു വഴികളിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തില്‍ ,,ദാഹമൊന്ത എടുത്തു ചുണ്ടോടടുപ്പിക്കുമ്പോള്‍, .തകരക്കിണ്ണത്തിലെ കഞ്ഞി വെള്ളത്തില്‍ വറ്റുണ്ടോ എന്നറിയാന്‍ കോട്ടിയ പ്ലാവില താഴ്ത്തി ഉഴുതു നോക്കുമ്പോള്‍ "എല്ലാറ്റിലും കാണാവുന്ന ആ മുഖം തന്‍റെതു തന്നെയോ എന്ന് കവി സംശയിക്കുന്നു .ഈ കവിതയുടെ ആശയപരവുംസൗന്ദര്യപരവുമായ വിചാരങ്ങള്‍ ആധുനിക മനുഷ്യന്‍റെ ജീവിത ഭേദങ്ങളില്‍ നിറയുന്നചിത്രങ്ങളാണ് .സ്വന്തം മുഖം കൂടി അന്യമാകുന്ന ലോകത്ത് അവന്‍ ആഹ്ലാദങ്ങള്‍ അന്യമായ ഒരു ഗോള ജീവിയായി മാറുന്നു ,

"ദുഃഖം സത്യം.ഞാനോ മര്‍ത്യന്‍

എന്‍ ജയിലുലകിന്‍ സൌന്ദര്യം " എന്ന "ജയില്‍ "കവിതയില്‍ "ആരോയെന്നെ ജയിലറ തന്നിലടച്ചു

പീലിത്തണ്ടുകള്‍ കൊണ്ടാവരെന്നെ ത്തല്ലി

വീണ ക്കമ്പികള്‍ ജയിലറയഴികള്‍ പിടിച്ചു

നിവര്‍ന്നേനതി വിവശന്‍ ഞാന്‍

കൂടു പൊളിച്ചു പറന്നുയരത്തില്‍ എന്നും

"നാടിന്‍ മാനം കാക്കാന്‍ പോരുക

നമ്മുടെ വേദാന്തത്തിന്‍ മാനം കാക്കാന്‍ പോരുക എന്നും കവി കുറിച്ചിരിക്കുന്നു .കടമ്മനിട്ട യുടെ വേദാന്തം മാനുഷ്യകമാണ് .ഭൂമിയില്‍ സ്പര്‍ശി ചു നില്‍ക്കുന്ന എല്ലാറ്റിനോടും ഉള്ള അനുഭൂതി അദ്ദേഹത്തിനു അപാരമായ ജീവിതോര്‍ജ്ജം നല്‍കുന്നു .അത് കാര്‍ഷികവും പുരാണ സംബന്ധിയുമാണ് .പഴഞ്ചൊല്ലുകളും കടംകഥകളുമാണ് . ജീവിത മോഹങ്ങളുടെ തടവുകാരനായ മനുഷ്യന്‍ സ്നേഹവും താപവും പ്രതിഷേധവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ജയില്‍ അവനവന്‍റെ ഉള്ളില്‍ പണിതു സൂക്ഷിക്കുന്നു .

ഗ്രാമങ്ങളുടെ പകപ്പും പടുതിയും കവിയുടെ ചിന്താ വിഷയങ്ങളായിരുന്നു എക്കാലവും .അതിന്‍റെ പൂര്‍വ്വകാല ചൈതന്യത്തെ മടക്കി വിളിക്കുന്ന തിരക്കിലായിരുന്നു കവിതകളും .അവ ഓര്‍മ്മ ക്കുറിപ്പ് മാത്രം ആകാത്തതും വ്യക്തി സങ്കടത്തിന്റെ പരിധി ലംഘിച്ചതും ചരിത്ര ബോധ പരമായ ഒരു പുതിയ ജൈവ വീക്ഷണ ത്തി ലേക്ക് കവിയുടെ മനസ്സ് സഞ്ചരിച്ചതു കൊണ്ടാണ് ."ഞാനിന്നുമെന്‍ ഗ്രാമത്തിലാണ് "എന്ന കവിതയില്‍

"നിങ്ങള്‍ക്കറിയുമോ

ഞങ്ങളുടെ ജീവിതം എത്ര പ്രയാസം നിറഞ്ഞതാണെന്ന്

കച്ചിക്കുറ്റികളില്‍ കാല്‍ തട്ടി വീഴുന്നവരാണ് ഞങ്ങള്‍

മധുരക്കിഴങ്ങ് വള്ളികളില്‍ കുരുങ്ങി ക്കിടക്കുന്നവര്‍

കൊയ്ത്ത് കാലത്ത് കാല പെറുക്കി ഞങ്ങള്‍ ജീവിയ്ക്കുന്നു "എന്ന് ജീവിത ചിത്രം നിരത്തുന്ന കവി "ഞങ്ങളുടെ കൂരയ്ക്കു ചുറ്റും

തേളും തേരട്ടയും പഴുതാരയും കാവല്‍ കിടക്കുന്നു

മൂങ്ങ മൂളുന്ന രാത്രികളില്‍

ഞങ്ങളുടെ കുട്ടികള്‍ ഞെട്ടി യുണരുന്നു

നിലാവെട്ടം കണ്ടു പൊട്ടിക്കരയുന്നു

ദേഷ്യപ്പെടാതവ രടങ്ങുകയില്ല "

എന്നു കൂടി എഴുതുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു .ദാരിദ്ര്യത്തിന്‍ കൊല നിലങ്ങളില്‍ നിലാവിനെ ക്കണ്ട് പേടിച്ചു കരയുന്ന കുട്ടികള്‍ "

"വിഭൂതിയോഗത്തിലെ വിഷ്ണുവിന്‍റെ വൃക്ഷരൂപമാം അശ്വത്ഥ "ത്തിനു ചുവട്ടില്‍ തീ ഗോളമായി മാറിയ കമ്രേം ആലം എന്ന കൌമാരക്കാരന്‍ ബീഹാറി മുസ്ലിം കവിയുടെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുന്നു ."ക്യാ "എന്ന് മുരണ്ട വൈഷ്ണവനോട് ഒറ്റ ചോദ്യത്തിലൂടെ അവന്‍റെ പുറം തോല്‍ പൊളിച്ചു കളഞ്ഞ കവിത്വം കരുത്താളുന്ന കവിതകളുടെ നിര നീളുന്നു .കേടാകാത്ത സ്വാതന്ത്ര്യവും സ്വാതന്ത്രത്തിന്‍ സന്തോഷവും പങ്കുവയ്ക്കുന്ന "അക്ഷരമാല " .ഒന്ന് തിരിഞ്ഞു നില്‍ക്കുവാന്‍ പോലും നേരമില്ലാത്ത യാത്രയില്‍ ഉഴലുന്ന മനുഷ്യനോട് അവന്‍റെ ലക്ഷ്യത്തെ ക്കുറിച്ച് നോവുന്ന ചെറു കിളി "ഞാനും കിളിയും "എന്ന

കവിതയുടെ സംഭാഷണ ദൂരം വളരെ സങ്കീര്‍ണ്ണ മാണ് .."എനിക്കതീവ ദൂരമുണ്ടാവിശ്രമം നടക്കുവാന്‍ "എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ വരി ആമുഖമായി ഈ കവിതയ്ക്ക് നല്‍കിയിട്ടുള്ളത് കവിതയിലേക്കുള്ള വഴികാട്ടി തന്നെ ..പീഡിതരുടെയും നിന്ദിതരുടെയും ജീവിതമാണ് ബിംബ സാന്നിധ്യം കൊണ്ട് ഭക്തിയെ പിളര്‍ക്കുന്ന "ഉയിര്‍ ത്തെഴുന്നെല്പ്പി"ല്‍ കവി കാട്ടിത്തരുന്നത് .

കടമ്മനിട്ടക്കവിത സാന്ദ്ര മാവുകയാണ് .ധ്വനിപ്പിച്ചും അര്‍ഥ സാധ്യതകളുടെ സാഗരം തീര്‍ത്തും മൌനാനുവാദത്തോടെ വാക്കുകളെ വളരാന്‍ അനുവദിച്ചും അത് ഒന്നിലുമൊതുങ്ങാത്ത താളരൂപം തേടുന്നു .കാല ഭൈരവന്‍റെ തുടിയില്‍ താളത്തര്‍ക്കങ്ങളുടെ മാത്രാ വിന്യാസങ്ങള്‍ . .ഇ എം എസിനെ ക്കുറിച്ചുള്ള കവിതയില്‍

ഇ .എം എസ് ഈ നാടിന്‍ ഇതിഹാസം

വരും കാലത്തിന്റെ വഴികാട്ടി "എന്നെഴുതി തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള പൊതുവഴി അദ്ദേഹം തുറന്നിരിക്കുന്നു .ഈ മഹാന്‍റെ ചരിത്രത്തിലല്‍പ്പം

പങ്കു പറ്റിയോര്‍ നാമെത്ര ധന്യര്‍

എന്നെഴുതി തേരൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു

തേരിലേറുവിന്‍ വേഗമാകട്ടെ ....എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ തന്‍റെ നിലപാടുകള്‍ മനുഷ്യ പക്ഷത്തെ പകര്‍ത്തും എന്ന് കടമ്മനിട്ട പ്രഖ്യാപിക്കുന്നു .അങ്ങനെയാണ് പരിസ്ഥിതി യും വര്‍ഗ സമരവും കാവുതീണ്ടലും സ്ത്രീ വാദവും ചേര്‍ന്ന്ഈ കവിതകളില്‍ പൊതു സമരത്തിന്‍റെ പാത തുറക്കുന്നത് .കടമ്മനിട്ടക്കവിതകളുടെ പൊതു മണ്ഡല പ്രവേശം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇനിയും എത്രയോ ബാക്കിയാണെന്ന് കവിയുടെ അധികം കേട്ടിട്ടില്ലാത്ത കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു .."മനുഷ്യരെ ദുഖിപ്പിച്ചു ണര്‍ത്തുക എന്ന ശീലം കവിതകളില്‍ അനുഷ്ഠിച്ച കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഭാഷണ ശൈലിയും ചൊല്‍ വടിവും ചേര്‍ത്ത് മലയാള കവിതയ്ക്ക് സമ്മാനിച്ച പുതിയ ഉണര്‍വ്വ് കാവ്യ മണ്ഡലത്തെ തന്നെ പരിഷ്ക്കരിച്ചു .ചുറ്റും നിറയുന്ന കാഴ്ചകളില്‍ നിന്ന് തനിക്ക് വേണ്ടതെല്ലാം അടര്‍ത്തിയെടുക്കുകയായിരുന്നില്

ല കവി .എല്ലാം തനിയ്ക്കുള്ളതാണെന്ന ഏകമയ വിചാരത്തില്‍ അനുഭവങ്ങളെ കാവ്യ ബിംബങ്ങളാക്കുകയും അതിനെ നാട്ടു വഴക്കങ്ങളാല്‍ അലങ്കരിക്കുകയും ചെയ്തു .കാവും കവുങ്ങും വാഴക്കൂമ്പും പുഴയും കുളം തേടി യോടുന്ന കുട്ടികളും വരണ്ട മനുഷ്യരും നിറഞ്ഞ ലോകം .അവിടെ തന്‍റെ പെണ്ണിനെയും പ്രകൃതിയെയും സംബോധന ചെയ്യുവാന്‍ കാട്ടുന്ന തിടുക്കം .പൂര്‍വാ ര്‍ജ്ജിത സംസ്കാരം പുരോഗതിയുടെ ചിറകുകളില്‍ സഞ്ചരിക്കുന്ന കവിതകള്‍..കടമ്മനിട്ട എന്ന മനുഷ്യ സ്നേഹിയുടെ തീവാക്കുകള്‍ അനീതി യുടെ നേരെ ബഹുരൂപമാളുന്നു .പലപ്പോഴും കവിത ആവാഹന മന്ത്രം പോലെയോ ആത്മ നിമന്ത്രണം പോലെയോ ശക്ത മാകുന്നു . ബഹിഷ്കൃത രൂപങ്ങളായ കുറത്തിയും കാട്ടാളനും ചേര്‍ന്ന് നെഞ്ചത്തു

കത്തിച്ച പന്തങ്ങള്‍ കേരളത്തിന്‍റെ നാട്ടു വഴികളില്‍ തെളിഞ്ഞു .

ഏറെ പ്രസിദ്ധ ങ്ങളായി മലയാള ക്കരയില്‍ കേട്ട് മുഴങ്ങിയ കവിതകള്‍ രാഷ്ട്രീയ പാരിസ്ഥിതി ക പ്രശ്നങ്ങളെ നേരിട്ട് ഏറ്റെടുക്കുന്ന കവിതകള്‍ കൂടി യായിരുന്നു .മനുഷ്യന്‍റെ സ്വാര്‍ഥ തയും പൊള്ളത്തരങ്ങളും വെളിവാക്കിയ കവിതകള്‍ വായനയുടെ വിവിധ തലങ്ങള്‍ക്ക് വിധേയമായി . പടയണിയുടെ താളങ്ങള്‍ കേട്ട് മുറുകിയ കവിത്വം താളാനുകരണം നടത്തിയില്ല.കടമ്മനിട്ട ത്താളം കവിതകളില്‍ കണക്കു നോക്കാതെ ഇടം പിടിക്കുകയായിരുന്നു . തീവെട്ടിയും മുഖക്കോലവും ദേവീ സ്തുതിയും ചേര്‍ന്ന് സൃഷ്ടിച്ച കാവ്യാന്തരീക്ഷം അനുഷ്ഠാനങ്ങളുടെ ആവര്‍ത്തന മായിരുന്നില്ല .അത് നൂതനമായ ഒരു ലോകം പണിതു .അവിടെ പ്രചണ്ഡയും പ്രഹര്‍ഷയുമായ ദേവിക്കു കേരളത്തിലെ ഏതു ഗ്രാമീണ സ്ത്രീയുടെയും മുഖ മായിരുന്നു .

കവിതയുടെ ചര്‍ച്ചാ വേദികളില്‍ അത്രയൊന്നും കേള്‍ക്കാത്ത ചില കടമ്മനിട്ടക്കവിതകള്‍

നിലനിര്‍ത്തുന്ന രാഷ്ട്രീയം അതീവ പ്രാധാന്യമുള്‍ക്കൊള്ളുന്നു ."മുഖ പ്രസംഗം "എന്ന ഗദ്യ കവിത തുടങ്ങുന്നത് ഏറെ നാടകീയമാണ് .അത് ജനക്കൂട്ടത്തെ അഭി സംബോധന ചെയ്യുന്നു . മുഖ സങ്കല്പം ഓരോ ആള്‍ക്കും ഉള്ളപ്പോള്‍ തന്നെ സ്വന്തം മുഖത്തിനു വേണ്ടി അവര്‍ തിരച്ചില്‍ തുടരുന്നു .മുഖം നഷ്ടപ്പെടുത്തി ജീവിക്കേണ്ടി വരുന്നത് നിസ്സഹായമായ അവസ്ഥയും .ആ മൂല്യവത്തായ വിഷയം ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ചര്‍ച്ച ചെയ്യുന്നു ."ആര്‍ക്കും എന്തിനും ഏതിനും കുറഞ്ഞ പക്ഷം രണ്ടു മുഖമെങ്കിലും ഉണ്ടെന്നാണ് പറയുന്നത് ."എന്ന് കവിവാക്യം .

"നാട്ടു വഴികളിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തില്‍ ,,ദാഹമൊന്ത എടുത്തു ചുണ്ടോടടുപ്പിക്കുമ്പോള്‍, .തകരക്കിണ്ണത്തിലെ കഞ്ഞി വെള്ളത്തില്‍ വറ്റുണ്ടോ എന്നറിയാന്‍ കോട്ടിയ പ്ലാവില താഴ്ത്തി ഉഴുതു നോക്കുമ്പോള്‍ "എല്ലാറ്റിലും കാണാവുന്ന ആ മുഖം തന്‍റെതു തന്നെയോ എന്ന് കവി സംശയിക്കുന്നു .ഈ കവിതയുടെ ആശയപരവുംസൗന്ദര്യപരവുമായ വിചാരങ്ങള്‍ ആധുനിക മനുഷ്യന്‍റെ ജീവിത ഭേദങ്ങളില്‍ നിറയുന്നചിത്രങ്ങളാണ് .സ്വന്തം മുഖം കൂടി അന്യമാകുന്ന ലോകത്ത് അവന്‍ ആഹ്ലാദങ്ങള്‍ അന്യമായ ഒരു ഗോള ജീവിയായി മാറുന്നു ,

"ദുഃഖം സത്യം.ഞാനോ മര്‍ത്യന്‍

എന്‍ ജയിലുലകിന്‍ സൌന്ദര്യം " എന്ന "ജയില്‍ "കവിതയില്‍ "ആരോയെന്നെ ജയിലറ തന്നിലടച്ചു

പീലിത്തണ്ടുകള്‍ കൊണ്ടാവരെന്നെ ത്തല്ലി

വീണ ക്കമ്പികള്‍ ജയിലറയഴികള്‍ പിടിച്ചു

നിവര്‍ന്നേനതി വിവശന്‍ ഞാന്‍

കൂടു പൊളിച്ചു പറന്നുയരത്തില്‍ എന്നും

"നാടിന്‍ മാനം കാക്കാന്‍ പോരുക

നമ്മുടെ വേദാന്തത്തിന്‍ മാനം കാക്കാന്‍ പോരുക എന്നും കവി കുറിച്ചിരിക്കുന്നു .കടമ്മനിട്ട യുടെ വേദാന്തം മാനുഷ്യകമാണ് .ഭൂമിയില്‍ സ്പര്‍ശി ചു നില്‍ക്കുന്ന എല്ലാറ്റിനോടും ഉള്ള അനുഭൂതി അദ്ദേഹത്തിനു അപാരമായ ജീവിതോര്‍ജ്ജം നല്‍കുന്നു .അത് കാര്‍ഷികവും പുരാണ സംബന്ധിയുമാണ് .പഴഞ്ചൊല്ലുകളും കടംകഥകളുമാണ് . ജീവിത മോഹങ്ങളുടെ തടവുകാരനായ മനുഷ്യന്‍ സ്നേഹവും താപവും പ്രതിഷേധവും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ജയില്‍ അവനവന്‍റെ ഉള്ളില്‍ പണിതു സൂക്ഷിക്കുന്നു .

ഗ്രാമങ്ങളുടെ പകപ്പും പടുതിയും കവിയുടെ ചിന്താ വിഷയങ്ങളായിരുന്നു എക്കാലവും .അതിന്‍റെ പൂര്‍വ്വകാല ചൈതന്യത്തെ മടക്കി വിളിക്കുന്ന തിരക്കിലായിരുന്നു കവിതകളും .അവ ഓര്‍മ്മ ക്കുറിപ്പ് മാത്രം ആകാത്തതും വ്യക്തി സങ്കടത്തിന്റെ പരിധി ലംഘിച്ചതും ചരിത്ര ബോധ പരമായ ഒരു പുതിയ ജൈവ വീക്ഷണ ത്തി ലേക്ക് കവിയുടെ മനസ്സ് സഞ്ചരിച്ചതു കൊണ്ടാണ് ."ഞാനിന്നുമെന്‍ ഗ്രാമത്തിലാണ് "എന്ന കവിതയില്‍

"നിങ്ങള്‍ക്കറിയുമോ

ഞങ്ങളുടെ ജീവിതം എത്ര പ്രയാസം നിറഞ്ഞതാണെന്ന്

കച്ചിക്കുറ്റികളില്‍ കാല്‍ തട്ടി വീഴുന്നവരാണ് ഞങ്ങള്‍

മധുരക്കിഴങ്ങ് വള്ളികളില്‍ കുരുങ്ങി ക്കിടക്കുന്നവര്‍

കൊയ്ത്ത് കാലത്ത് കാല പെറുക്കി ഞങ്ങള്‍ ജീവിയ്ക്കുന്നു "എന്ന് ജീവിത ചിത്രം നിരത്തുന്ന കവി "ഞങ്ങളുടെ കൂരയ്ക്കു ചുറ്റും

തേളും തേരട്ടയും പഴുതാരയും കാവല്‍ കിടക്കുന്നു

മൂങ്ങ മൂളുന്ന രാത്രികളില്‍

ഞങ്ങളുടെ കുട്ടികള്‍ ഞെട്ടി യുണരുന്നു

നിലാവെട്ടം കണ്ടു പൊട്ടിക്കരയുന്നു

ദേഷ്യപ്പെടാതവ രടങ്ങുകയില്ല "

എന്നു കൂടി എഴുതുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകുന്നു .ദാരിദ്ര്യത്തിന്‍ കൊല നിലങ്ങളില്‍ നിലാവിനെ ക്കണ്ട് പേടിച്ചു കരയുന്ന കുട്ടികള്‍ "

"വിഭൂതിയോഗത്തിലെ വിഷ്ണുവിന്‍റെ വൃക്ഷരൂപമാം അശ്വത്ഥ "ത്തിനു ചുവട്ടില്‍ തീ ഗോളമായി മാറിയ കമ്രേം ആലം എന്ന കൌമാരക്കാരന്‍ ബീഹാറി മുസ്ലിം കവിയുടെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കുന്നു ."ക്യാ "എന്ന് മുരണ്ട വൈഷ്ണവനോട് ഒറ്റ ചോദ്യത്തിലൂടെ അവന്‍റെ പുറം തോല്‍ പൊളിച്ചു കളഞ്ഞ കവിത്വം കരുത്താളുന്ന കവിതകളുടെ നിര നീളുന്നു .കേടാകാത്ത സ്വാതന്ത്ര്യവും സ്വാതന്ത്രത്തിന്‍ സന്തോഷവും പങ്കുവയ്ക്കുന്ന "അക്ഷരമാല " .ഒന്ന് തിരിഞ്ഞു നില്‍ക്കുവാന്‍ പോലും നേരമില്ലാത്ത യാത്രയില്‍ ഉഴലുന്ന മനുഷ്യനോട് അവന്‍റെ ലക്ഷ്യത്തെ ക്കുറിച്ച് നോവുന്ന ചെറു കിളി "ഞാനും കിളിയും "എന്ന

കവിതയുടെ സംഭാഷണ ദൂരം വളരെ സങ്കീര്‍ണ്ണ മാണ് .."എനിക്കതീവ ദൂരമുണ്ടാവിശ്രമം നടക്കുവാന്‍ "എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്‍റെ വരി ആമുഖമായി ഈ കവിതയ്ക്ക് നല്‍കിയിട്ടുള്ളത് കവിതയിലേക്കുള്ള വഴികാട്ടി തന്നെ ..പീഡിതരുടെയും നിന്ദിതരുടെയും ജീവിതമാണ് ബിംബ സാന്നിധ്യം കൊണ്ട് ഭക്തിയെ പിളര്‍ക്കുന്ന "ഉയിര്‍ ത്തെഴുന്നെല്പ്പി"ല്‍ കവി കാട്ടിത്തരുന്നത് .

കടമ്മനിട്ടക്കവിത സാന്ദ്ര മാവുകയാണ് .ധ്വനിപ്പിച്ചും അര്‍ഥ സാധ്യതകളുടെ സാഗരം തീര്‍ത്തും മൌനാനുവാദത്തോടെ വാക്കുകളെ വളരാന്‍ അനുവദിച്ചും അത് ഒന്നിലുമൊതുങ്ങാത്ത താളരൂപം തേടുന്നു .കാല ഭൈരവന്‍റെ തുടിയില്‍ താളത്തര്‍ക്കങ്ങളുടെ മാത്രാ വിന്യാസങ്ങള്‍ . .ഇ എം എസിനെ ക്കുറിച്ചുള്ള കവിതയില്‍

ഇ .എം എസ് ഈ നാടിന്‍ ഇതിഹാസം

വരും കാലത്തിന്റെ വഴികാട്ടി "എന്നെഴുതി തന്‍റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള പൊതുവഴി അദ്ദേഹം തുറന്നിരിക്കുന്നു .ഈ മഹാന്‍റെ ചരിത്രത്തിലല്‍പ്പം

പങ്കു പറ്റിയോര്‍ നാമെത്ര ധന്യര്‍

എന്നെഴുതി തേരൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു

തേരിലേറുവിന്‍ വേഗമാകട്ടെ ....എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ തന്‍റെ നിലപാടുകള്‍ മനുഷ്യ പക്ഷത്തെ പകര്‍ത്തും എന്ന് കടമ്മനിട്ട പ്രഖ്യാപിക്കുന്നു .അങ്ങനെയാണ് പരിസ്ഥിതി യും വര്‍ഗ സമരവും കാവുതീണ്ടലും സ്ത്രീ വാദവും ചേര്‍ന്ന്ഈ കവിതകളില്‍ പൊതു സമരത്തിന്‍റെ പാത തുറക്കുന്നത് .കടമ്മനിട്ടക്കവിതകളുടെ പൊതു മണ്ഡല പ്രവേശം ചര്‍ച്ച ചെയ്യപ്പെടാന്‍ ഇനിയും എത്രയോ ബാക്കിയാണെന്ന് കവിയുടെ അധികം കേട്ടിട്ടില്ലാത്ത കവിതകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു .