Ratheesh Krishnan

ഫോണ്‍വിളിക്കാം ഫ്രീയായി !

മൊബൈല്‍ കമ്യുണിക്കേഷന്‍ രംഗത്ത് വിപളവകരമായ ചുവടു വച്ച് കൊണ്ട് മാര്‍ടിന്‍ നിഗേറ്റും മകന്‍ ഡാനിയല്‍ നിഗേറ്റും 2 ജി നെറ്റ് വര്‍ക്കിലൂടെ ഹൈ ക്വാളിറ്റി ആശയവിനിമയം തികച്ചും സൌജന്യമായി സാധ്യമാക്കികൊണ്ട് ആശയ വിനിമയ മേഖലയെ കീഴടക്കുകയാണ്. ഈ പുതിയ ആപ്പ്ളിക്കേഷന്‍, ' നാനു' സിങ്കപ്പൂരിലെ ജെന്റെ കമ്മ്യൂണിക്കേഷന്‍സ് ആണ് കണ്ടുപിടിച്ചിരിക്കുന്നത്. 3 ജി യിലും 4 ജിയിലും സാധ്യമാകുന്ന ആപ്പ്ളിക്കേഷന്‍ പാരമ്പര്യ ആശയവിനിമയങ്ങളില്‍ നിന്നും വ്യതസ്തമാണ്. ഈ ആപ്പ് ഉപയോഗിച്ച് 2 ജി നെറ്റ് വര്‍ക്കുള്ള ഫോണുകളില്‍ നിന്നും പ്രസ്തുത സംവിധാനമില്ലാത്ത ലാന്റ് ലെയിന്‍ കണക്ഷനുകളിലേക്കു വരെ ഫോണ്‍ ചെയ്യാവുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് .ഇത് 15 മിനുട്ട് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആപളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫോണുകള്‍ തമ്മില്‍ അണ്‍ലിമിറ്റഡ് ഫ്രീ കോളുകളാണ് സാധ്യമാവുക.


ചെറിയ നെറ്റ്‌വര്‍ക്കില്‍ കുറഞ്ഞ ഡാറ്റ ഉപയോഗത്തതില്‍ ഇത്തരത്തില്‍ അനായാസം ഉപയോഗം സാധ്യമാകുന്നുവെന്നതാണ് ഇതര ആപ്പുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കന്ന 6.8 ബില്ല്യണ്‍ പേരില്‍ 70% വും 2 ജി നെറ്റ്‌വര്‍ക്ക് ആണ് ഉപയോഗിക്കുന്നത്. അതില്‍ അധികവും ഗ്രാമ പ്രദേശങ്ങളിലാണ്. കുറഞ്ഞ ബാന്റ് വിഡ്ത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് , മിക്കവാറും എല്ലാ ഇടങ്ങളിലും പ്രവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല.


അമേരിക്ക, ഇംഗ്ളണ്ട് അടക്കമുള്ള 41 രാജ്യങ്ങളിലെ ലാന്‍ഡ് ലൈനുകളിലേക്കാണ് ' നാനു ' , കോള്‍ ചെയ്യാന്‍ അനുവദിക്കുന്നത്. അമേരിക്ക, ജെര്‍മനി, ഇന്ത്യ , ഹങ്കറി , ഇസ്രയേല്‍ , സിംഗപ്പൂര്‍ ,സ്പയിന്‍ ,തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ മൊബൈല്‍ ഫ്രീ കാള്‍ അനുവദിക്കപ്പെട്ടിട്ടിട്ടുള്ളത്.



തികച്ചും സൌജന്യമായി നല്കുന്ന ഈ സേവനത്തിന്റെ മാതൃക മറ്റു മാധ്യമ ഭീമന്മാര്‍ക്ക് മാതൃകയാണ്. ഒരു വ്യക്തി ഫോണ്‍ ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കുന്ന സമയം വരെ ചില പരസ്യങ്ങള്‍ കേള്‍ക്കേണ്ടി വരും. ആ സമയത്തെ ആണ് കമ്പനി വരുമാനത്തിനായി മാര്‍ക്കറ്റ്‌ ചെയ്തിരികുന്നത് .ഒരു പക്ഷെ നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഒരു സമയമാണത് . അത് കണ്ടു പിടിച്ചു മാര്‍ക്കറ്റ്‌ ചെയ്തത് മറ്റൊരു കണ്ടുപിടുത്തമാണ് . നിലവില്‍ കെ എഫ് സി , നെസ്ലെ ,പെയ്പാല്‍ എച് ടി സി ,തുടങ്ങിയവരുമായി നാനു ചര്‍ച്ചകളിലാണ്. ഉപഭോക്താക്കളുടെ എണ്ണം / രാജ്യങ്ങളിലെ നെറ്റ് വര്‍ക്ക് ഇവക്കനുസൃതമായി സേവനം വിപുലീകരിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് നിര്‍മ്മാതാക്കള്‍.