Dr Sreeprasad T G

കൊറോണരോഗവും കുട്ടികളും

ലോകമെമ്പാടും ജനം ഭീതിയിലാണ്. അതിര്‍വരമ്പുകളില്ലാതെ നിറഭേദങ്ങള്‍ ഇല്ലാതെ സര്‍വ്വനാശം വിതയ്ക്കുന്ന കൊറോണ വൈറസ് നമ്മുടെ നാട്ടിലും തീവ്രമാകുമോ എന്ന ഭീതിയിലാണ് പൊതുവേ എല്ലാവരും. അത് അങ്ങനെ തന്നെയാണല്ലോ നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ അപ്പോള്‍ മാത്രമാണ് വേവലാതി ഉണ്ടാകുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് കുഞ്ഞുങ്ങള്‍, അവര്‍ക്ക് ഈ രോഗംവരുമോ. വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം കുറവാണെന്ന് കാണാം എന്തു കൊണ്ടാകും ഇത്.


Novel-Coronavirus-780x515-1


1) രോഗലക്ഷണങ്ങള്‍ ഉള്ളവരെയാണ് പരിശോധനയ്ക്ക് അയക്കുന്നത്. കുട്ടികളില്‍ രോഗ ലക്ഷണങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ സ്രവപരിശോധനകളുടെ എണ്ണം കുറവാണ്.


2) യഥാസമയം സ്കൂളുകള്‍ അടച്ചത്കൊണ്ട് അടുത്ത് ഇടപഴകാന്‍ കുട്ടികള്‍ക്ക് ആയിട്ടില്ല ഇത് വ്യാപന സാധ്യത കുറച്ചിട്ടുണ്ടാകും.


3)ഏതൊരുRNA വൈറസിനെയും പോലെ കൊറോണ വൈറസ് നെയും പ്രതിരോധിക്കാനുള്ള ശക്തി സാധാരണയായി കുഞ്ഞുങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെവൈറസ് ശരീരത്തിലെത്തിയാലും അവരെ കാര്യമായി ബാധിക്കാറില്ല.


znvK7wpQisCPn4qr4FZEyP-1200-80


ചില കുഞ്ഞുങ്ങളില്‍ യാതൊരു രോഗലക്ഷണവും പ്രകടമാകുന്നില്ല. മറ്റുചിലരില്‍ നേരിയ തോതിലുള്ള ജലദോഷപ്പനി കണക്കുള്ള ലക്ഷണങ്ങള്‍ കണ്ടെന്നുവരാം. ചിലര്‍ക്ക് ചൂട് ഉണ്ടാക്കാം. ചിലരില്‍ ചുമയും തൊണ്ടവേദനയും ഉണ്ടാകും. ചില കുഞ്ഞുങ്ങളില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. അതൊരു സാധാരണ പനിയാണോ അതോ കോവിഡ്ആണോ എന്ന് പറയാന്‍ ഡോക്ടര്‍മാര്‍ക്ക് പോലും ആദ്യം കഴിഞ്ഞെന്നുവരില്ല . ഇതര രാജ്യങ്ങളില്‍ നിന്നും ഇതര  സംസ്ഥാനങ്ങളില്‍ നിന്നും അടുത്തകാലത്ത് യാത്ര ചെയ്ത് എത്തിയ കുഞ്ഞുങ്ങളില്‍ ആണ് ഈ രോഗലക്ഷണങ്ങള്‍ കണ്ടതെങ്കില്‍ അത് COVID ആകാന്‍ സാധ്യതയുണ്ട് അതല്ല അങ്ങനെയൊന്നും ഇല്ലെങ്കില്‍ അത് സാധാരണ വൈറല്‍ പനി ആകാം രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി അല്ലെങ്കില്‍ അവരുടെകുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശേഷം മേല്‍പ്പടി ലക്ഷണങ്ങള്‍ കണ്ടാലും അത് കോവിഡ് എന്ന് സംശയിക്കണം.അങ്ങനെയെങ്കില്‍ ആശുപത്രി സന്ദര്‍ശനം നടത്തണം. അങ്ങനെയുള്ളവരില്‍ ഒരുപക്ഷേ സ്രവ പരിശോധന വേണ്ടിവന്നേക്കാം സാധാരണ പനി യെങ്കില്‍ വിശ്രമവും ചെറിയ മരുന്നുകളും കൊണ്ട് കൊണ്ട് രോഗം മാറും പരിഹാരമാകുന്നില്ല ,എങ്കില്‍ നിങ്ങള്‍ സ്ഥിരമായി കുഞ്ഞിനെ കാണിക്കുന്ന ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക.


aqaqaq


രോഗലക്ഷണങ്ങള്‍ മാറാതെ നില്‍ക്കുന്നു വെങ്കിലും ഡോക്ടറെ കാണിക്കണം. ചൈനയിലും ഇറ്റലിയിലും സ്പെയിനിലും നടന്ന പഠനങ്ങള്‍ പ്രകാരം ചില കുഞ്ഞുങ്ങളില്‍ അപൂര്‍വ്വമായി ന്യൂമോണിയ കണ്ടുവരുന്നു. സാധാരണ രീതിയില്‍ കൊറോണ വൈറസ് കുട്ടികളില്‍ മരണം വിതയ്ക്കാറില്ല. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്ത് ആകമാനം മൂന്ന് കുട്ടികള്‍ മാത്രമേ മരണപ്പെട്ടുള്ളു. അതും 12 വയസ്സിന് മുകളിലുള്ളവര്‍.


ഏത് കുട്ടികളിലാണ് രോഗം മൂര്‍ച്ഛിക്കുക.


-രോഗപ്രതിരോധശേഷി കുറവുള്ളവര്‍.
-പോഷകാഹാരക്കുറവ് ഉള്ളവര്‍.
-മറ്റ് ഗുരുതരമായ സങ്കീര്‍ണ പ്രശ്നങ്ങള്‍ ഉള്ളവര്‍.
-നവജാത ശിശുക്കളും ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളും ഇവരില്‍ രോഗം കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ രോഗം കടുത്തേക്കും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ( vertical transmission)പകരാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ജനിച്ചതിനുശേഷം ശിശുവിന് അമ്മയില്‍നിന്ന് രോഗം പകര്‍ന്നു കിട്ടാം.


qqqqq


രോഗിയായ അമ്മയ്ക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കാമോ.


മാസ്ക് ധരിച്ച് കൊണ്ട് അമ്മയ്ക്ക് കുഞ്ഞിന് പാല്‍ നല്‍കാവുന്നതാണ്. ഒരു മിനിട്ടുനേരം സോപ്പുപയോഗിച്ച് കൈകളും സ്തനങ്ങളും കഴുകിയതിനു ശേഷം മാത്രം പാല്‍ നല്‍കുക.


വൈറസ് ബാധിച്ചാല്‍ ഗര്‍ഭിണികളില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകാം.


അബോര്‍ഷന്‍.
നേരത്തെയുള്ള പ്രസവം (premature delivery).
തൂക്കക്കുറവുള്ള കുട്ടി ജനിക്കുക (low birth weight baby ).


കൊറോണ വൈറസ് കുഞ്ഞുങ്ങളെ കാര്യമായി ബാധിക്കുന്നില്ല എങ്കിലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകര്‍ത്താന്‍ കുഞ്ഞുങ്ങള്‍ക്ക് സാധിക്കും. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. പ്രായം ഉള്ള ആളുകള്‍,പ്രമേഹരോഗികള്‍ ,ഗര്‍ഭിണികള്‍,അര്‍ബുദ രോഗികള്‍,ദീര്‍ഘനാളായി സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍,കരള്‍ -വൃക്ക രോഗമുള്ളവര്‍,_ മുകളില്‍ പറഞ്ഞവരെല്ലാം ഹൈറിസ്ക് ഗ്രൂപ്പാണ്. അതുകൊണ്ട് ഉണ്ട് ഇത്തരക്കാര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എങ്കില്‍ അവരില്‍ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിര്‍ത്തണം ; പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ക്ക് പനി ചുമ ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ നാം നേരിടുന്ന ചില വെല്ലുവിളികള്‍ ഉണ്ട് .


1) ഐസൊലേഷന്‍ ദുഷ്കരമാണ്- ആ സമയത്തും ചെറിയകുട്ടികള്‍ എങ്കില്‍ ഒരു രക്ഷിതാവ് -അച്ഛനോ അമ്മയോ ,ഒരാള്‍ അവനോടൊപ്പം വേണം.
വീട്ടിലെപൊതുസ്ഥലങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്.


hero-cu-covid-02


2)വ്യക്തിശുചിത്വം ഉറപ്പിക്കല്‍ കൊച്ചു കുഞ്ഞുങ്ങളില്‍ പ്രയാസകരമാണ് -വേണ്ടരീതിയില്‍ കൈ കഴുകാനും മാസ്ക്ക് ധരിക്കാനും അവര്‍ മടി കാണിക്കും- ലളിതമായ ഭാഷയില്‍ ശുചിത്വ കാര്യങ്ങള്‍ അവരെ പറഞ്ഞു പഠിപ്പിക്കാം ,പനിയും ചുമയും ഉള്ളപ്പോള്‍ മാസ്ക് ധരിക്കുന്നത് നമ്മളില്‍ നിന്നും രോഗാണു മറ്റുള്ളവരിലേക്ക് എത്താതിരിക്കാനാണ് എന്ന തിരിച്ചറിവ് അവനില്‍ തന്നെ ഉണ്ടാകണം.


3) അടുത്ത ആളുകളെ മാറ്റി നിര്‍ത്തുന്നത് മാനസികമായ അസ്വസ്ഥത കുഞ്ഞുങ്ങളില്‍ ഉണ്ടാകും. മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ അവനോട് പെരുമാറണം.


4) കൗമാരക്കാരില്‍ ദൃശ്യ ശ്രവണ മാധ്യമങ്ങളില്‍ നിന്നുംമറ്റും ലഭിക്കുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉടലെടുക്കുന്ന ഭയപ്പാടും ആശങ്കയും മാറ്റണം.


5) ഐസൊലേഷനില്‍ കഴിയുമ്പോഴും തെറ്റായ ഭക്ഷണ രീതികള്‍ പാടില്ല.


6)സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മുതിര്‍ന്നവരുടെ നിരീക്ഷണം ആകാം.


7)ഒരുപാട് ഉറങ്ങുന്നത് ഒഴിവാക്കാം.


8)രോഗത്തെക്കുറിച്ചും നമുക്കു ചുറ്റും നടക്കുന്നത് എന്താണെന്നും ലളിതമായ ഭാഷയില്‍ അവരോട് പറയാം.


9)ഓണ്‍ലൈന്‍ പഠനങ്ങള്‍ തുടരാം.


10) കുട്ടി ഐസൊലേഷനില്‍ ആണെങ്കില്‍ അവന്പാട്ടുപാടാം ,പടം വരയ്ക്കാം യോഗ ചെയ്യാം ,പുസ്തകം വായിക്കാം.


11) കയ്യക്ഷരം നന്നാക്കാം.


12) വ്യാകരണങ്ങള്‍ പഠിക്കാം.


പക്ഷേ നമ്മുടെ കുഞ്ഞുങ്ങള്‍ വാശി പിടിക്കും പുറത്തു പോകണം ,നാടു കാണണം എന്നൊക്കെ പറയും. അവരെ പറഞ്ഞു മനസ്സിലാക്കുക. മാസ്കും സ്കാര്‍ഫും ധരിക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ കാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണം- അവര്‍ക്ക് ശ്വാസംമുട്ടുന്ന രീതിയില്‍ കെട്ടരുത്.


maxresdefault


എന്തൊക്കെയാണ് കുഞ്ഞുങ്ങളില്‍ കാണുന്ന അപകട ലക്ഷണങ്ങള്‍.


വിട്ടുമാറാത്ത ചൂട്.
അമിതമായ ഉറക്കം.
പാല് കുടിക്കാതിരിക്കുക അഥവാ ഭക്ഷണം കഴിക്കാതിരിക്കുക.
അപസ്മാരം.
ശ്വാസംമുട്ടല്‍.
മേല്‍പ്പടി ലക്ഷണങ്ങള്‍ കുഞ്ഞില്‍ കാണുന്നുവെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണിക്കണം.
കൊറോണ വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് മാത്രമാണ് പകരുന്നത് ഭക്ഷണം വഴി ഒരിക്കലും കോവിഡ്പകരില്ല.


സാമൂഹ്യ വ്യാപനം, ഹോം ക്വാറന്റയിന്‍( ഭവന നിരീക്ഷണം),  ലോക്ഡൗണ്‍,  റിവേഴ്സ് ഐസോലേഷന്‍; കേട്ടുകേള്‍വിയില്ലാത്ത ധാരാളം പദങ്ങളിലൂടെയാണ്   മഹാമാരി കടന്നു പോകുന്നത്. നാം അതിജീവിക്കും; നമ്മുടെ കുഞ്ഞുങ്ങളും .