Syam Raji

The 'Unidentified flying objects' !

നാടക നിര്‍മ്മിതിയുടെ സ്ഥിരം പാറ്റേണുകളെ ഉപേക്ഷിച്ച് സ്വന്തമായി വഴി തെളിച്ചു മുന്നേറുന്ന അനുഭവതലമാണ് Unidentified flying objects എന്ന നാടകം. വാര്‍പ്പുമാതൃകകളെ അട്ടിമറിയ്ക്കുന്ന നാടകവും നാടകസംഘവുമാണിത്. Elephant Theatre Society എന്നതാണ് സംഘത്തിന്റെ പേര്. നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിയ്ക്കുന്ന സ്ഥിരം നാടകങ്ങളേയും നാടകസംഘങ്ങളേയും ഈ ചെറുപ്പക്കാരുടെ സംഘം അവരുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറിയ്ക്കുന്നതായി ചെയ്യുന്നതായി കാണാം. പൂര്‍വ്വ മാതൃകകള്‍ഇല്ലാത്ത ഈ നാടകസംഘത്തില്‍ നാടകേതര മേഖകളില്‍നിന്നുള്ള അഭിനേതാക്കളുടെ സാന്നിധ്യം പുതിയ ദിശാബോധം. പകരുന്നു.നാടകകം ഉണ്ടായ് വരുന്നതാണ്


ഒരു രചിതാ ക്രിയയെ ആധാരമാക്കി അവതരിപ്പിയ്ക്കപ്പെടുന്ന നാടകങ്ങളാണ് സാധാരണയായി പരിചിതമായുള്ളത്. എന്നാല്‍ Unidentified flying objects ല്‍പ്രസ്തുത രീതിയെ വളരെ ബോധപൂര്‍വ്വം തിരസ്ക്കരിയ്ക്കുന്നതായി കാണാം. ഇവിടെ അഭിനേതാക്കള്‍ തന്നെ സംഭാഷണങ്ങള്‍നിര്‍മ്മിയ്ക്കുന്നു. വിത്ത് മരമാകുന്നതുപോലെ, ഒരു ക്രിയ വികസിച്ച് സംഘര്‍ഷങ്ങളിലൂടെ വളര്‍ന്ന് ക്ളൈമാക്സിലെത്തുന്ന പരമ്പരാഗത നാടക സ്ക്കൂളിന്റെ ശാസ്ത്ര പദ്ധതിയെ Unidentified flying objects നിര്‍ദ്ദാക്ഷ്യണ്യം തകിടം മറിയ്ക്കുന്നു.തീവണ്ടിയുടെ പരസ്പ്പര ബന്ധമില്ലാത്ത ബോഗികള്‍പോലെയാണ് നാടകത്തിന്റെ ഇതിവൃത്തം പുരോഗമിയ്ക്കുന്നത്, ആദിമധ്യാന്ത പൊരുത്തമില്ലാത്ത ഈ നാടകം ആധുനിക നാടക ശാഖയ്ക്ക് മികച്ച മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്. പ്രതിദിനമുള്ള റിഹേഴ്‌സലുകളിലൂടെയാണ് രംഗപാഠം രൂപപ്പെടുന്നത്.


അതിരുകള്‍ തകരുമ്പോള്‍


ഭാഷയും സംസ്കാരവും നിര്‍മ്മിച്ചിരിയ്ക്കുന്ന അതിരുകളെ തകര്‍ത്ത് നാടകം അതിന്റെ ഭാഷ നിര്‍മ്മിച്ചിരിയ്ക്കുന്ന കാഴ്ച്ചയാണ് നാടകത്തില്‍സംഭവിയ്ക്കുന്നത്. അഭിനേതാക്കളുടെ ശരീരങ്ങളുടെ ശരിയായ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് നാടകം അതിന്റെ ശക്തി വിളിച്ചറിയിയ്ക്കുന്നു. പക്ഷി – മൃഗാദികളുടെ ശരീരചലനവും ശബ്ദവും ആവാഹിച്ച് നാടകത്തെ അനുഷ്ഠാന കലയായടക്കം മാറ്റിത്തീര്‍ക്കുന്ന മനോഹര ദൃശ്യാവിഷ്ക്കാരമാണിത്.നാടകത്തെ സിനിമയോട് അടുപ്പിയ്ക്കാന്‍ശ്രമിയ്ക്കുന്ന പുതിയ കാലരീതികളോട് ആദ്യാന്തം കലഹിച്ച് പുതിയ രംഗഭാഷ നിര്‍മ്മിച്ചെടുക്കുന്നു. നാടകം അഭിനേതാക്കളുടെ കലയാണെന്ന് ഈ നാടകം വിളംബരം ചെയ്യുന്നു. ’12 മെഷീന്‍എന്ന നാടകത്തിനു ശേഷം കണ്ണനുണ്ണി എന്ന നാടകപ്രവര്‍ത്തകന്റെ ധീരമായ മുന്നേറ്റമാണ് ഈ എന്ന നാടകം. ഗോപാലന്‍, അതുല്‍, രമ്യ വത്സല, ശ്രുതി, അരവിന്ദ്, അനൂപ് തുടങ്ങിയ അഭിനേതാക്കളുടെ ശാരീരികവും മാനസികവുമായ അധ്വാനത്തിന്റെ ആകെത്തുകയാണ് ഈ നാടകത്തിന്റെ കരുത്ത്. തിരിച്ചറിയാന്‍ കഴിയാതെ കാലത്തിനു മുന്‍പേ പറക്കുന്ന നാടകമാണ് Unidentified flying objects. വ്യസ്ഥകളില്‍കുടുങ്ങിക്കിടക്കുന്ന ലോകത്ത് മാറ്റങ്ങള്‍ സാധ്യമാക്കിയത് ഇങ്ങനെ കൂട്ടം തെറ്റി മേഞ്ഞവരല്ലാതെ; മറ്റാരാണ്.ആസ്വാദകരില്‍ കഥാര്‍സിസ് (വൈകാരിക ഭാരങ്ങള്‍ ഉയര്‍ത്തുക) സൃഷ്ടിയ്ക്കാതെ ചിന്തകള്‍ക്ക് തീ കൊളുത്തുകയാണ്   Unidentified flying objects ചെയ്യുന്നത്. വമ്പന്‍ സെറ്റുകളും കണ്ണഞ്ചിപ്പിയ്ക്കുന്ന പ്രകാശ വിസ്മയങ്ങളും ഉപേക്ഷിച്ച് നാടകം ശരിയായ നിലയില്‍  തീരുന്നു. സമൂഹത്തോടും വ്യവസ്ഥകളോടും അതിനിശിതം കലഹിയ്ക്കുന്നു. രംഗവേദിയുടെ രണ്ടു വശങ്ങളില്‍ പാചകത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിയ്ക്കുന്ന മാതൃകാ ദമ്പതികളിലൂടെയാണ് നാടകം പുരോഗമിയ്ക്കുന്നത്. കാഴ്ച്ചക്കാരുടെ ഇടയിലേക്ക് കഥാപാത്രങ്ങള്‍ സഞ്ചരിയ്ക്കുമ്പോള്‍ കാഴ്ച്ചക്കാരടക്കം  നാടകത്തിന്റെ ഭാഗമാകുന്നു. മാതൃകാ ദമ്പതികള്‍ പാചകം ചെയ്ത കപ്പയും മീന്‍ കറിയും ആസ്വാദകര്‍ക്ക് വിളമ്പിക്കൊണ്ട് നാടകം അവസാനിയ്ക്കുന്നു. ഈവിധം നാടകം പ്രേക്ഷകരുടെ മനസ്സിന്റെയും ശരീരത്തിന്റെയും. വിശപ്പുമാറ്റുന്നു. അങ്ങിനെ നാടകം തന്നെ ആസ്വദിയ്ക്കാനാകുംവിധമുള്ള രുചിയായി വികസിയ്ക്കുന്നു.