Dr Sreekala K V

സ്ത്രീ വിരുദ്ധ വേരോട്ടങ്ങള്‍ , തിരിച്ചറിവുകള്‍

സാമൂഹികവും മതപരവുമായ മിക്ക നിലപാടുകളും ഫലത്തില്‍സ്ത്രീ വിരുദ്ധമായി ഭവിക്കുന്നതിനാല്‍, സ്ത്രീയ്ക്ക് ജനനം മുതല്‍ മരണംവരെ നിരന്തരം പലപ്രശ്നങ്ങളും അഭിമൂകരിക്കേണ്ടി വരുന്നു. ‘പെണ്‍കുട്ടിയാണ് ഓര്‍മ്മവേണം’ ‘അടക്കവും ഒതുക്കവും വേണം”എന്നിവ കേട്ട് വളര്‍ന്ന്, “നമ്മള്‍ എന്തു പറഞ്ഞാലും പെണ്ണുങ്ങളല്ലെ?”എന്നു തുടങ്ങി സ്ത്രീത്വംഇല്ലായ്മ്മ ചെയ്യുന്ന ഒന്നായി സ്ത്രീസ്വാതന്ത്ര്യം സ്ത്രീകളാല്‍ തന്നെ നിരീക്ഷിക്കപ്പെടുന്നു. ഞാന്‍ ‍സ്തീപക്ഷവാദിയാണ് എന്നാലുംഫെമിനിസ്റ്റ് അല്ല എന്ന് പറയുന്നതിനുമാത്രം ധൈര്യമുള്ള പുരോഗമനവാദികളും സ്ത്രീയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്കാവശ്യമില്ല എന്നു സൂചിപ്പിക്കുന്നു.

രാവിലെപത്രം വായന ചായകുടി മുതല്‍രാത്രി കുടിക്കാന്‍ അരികെ അടച്ചുവയ്ക്കുന്ന വെള്ളം വരെ ഉള്ള സൌകര്യങ്ങള്‍ കൃത്യമായി ചെയ്തു കൊടുത്തു സ്ത്രീ എത്ര കഷ്ടപ്പെടുന്നുവെന്നറിഞ്ഞാലും, എല്ലാ അനീതികളെയും എതിര്‍ക്കുന്ന സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പോലും ഈ സൌകര്യങ്ങള്‍ വേണ്ടന്നു വയ്ക്കാന്‍ തയ്യാറകുന്നില.
വിദ്യാസമ്പന്നരായ സ്ത്രീകളില്‍ പോലും ഭൂരിപക്ഷവും സ്വാത്രന്ത്ര്യത്തിന്റെശ്വാസം ഒരിക്കലും അനുഭവിക്കാതെ, അടുക്കളമുതല്‍കൂടിവന്നല്‍ ഒരു പകലിനുള്ളില്‍തിരിച്ചു വീട്ടിലെത്തുന്ന ദൂരത്തിലേറെയില്ലാത്ത ഒരു സ്വാതന്ത്ര്യംകൊണ്ടു കൃത്യമായി ജീവിച്ചു തീര്‍ക്കുന്നു. അതിനപ്പുറം ഒരുമനുഷ്യ ജന്മം എന്നനിലയിലുള്ള ഇച്ഛ കളും വേലികെട്ടപെടാത്തബോധത്തിന്റെ സ്വാത്ന്ത്ര്യവുംക്രിയാത്മകതയുടെ ഈറ്റില്ലം ആണ് എന്നുഅനുഭവിച്ചറിയാന്‍ അവസരം കിട്ടുന്നില്ല.

സ്വാതന്ത്ര്യത്തിന്റെ പരിധി വേറൊന്നിന്റെ നോവില്‍ ഒരിക്കലും അവസാനിക്കാത്തത് എന്നാകില്‍ ‍അതു നിയമവിധേയവും ആയിരിക്കും. അത്രത്തോളം സ്വാതന്ത്ര്യം നിയമം അനുവദിച്ചിട്ടും സ്ത്രീയിന്നും കാലാകാലങ്ങളായി, നീതി ബോധമില്ലാത്ത മനുഷത്യരഹിതമായ സ്ത്രീവിരുദ്ധത ഉള്‍പെട്ട നാട്ടാചാരത്തിന്റെ, നാട്ടുനടപ്പിന്റെ ഉള്ളില്‍ വൃത്തത്തില്‍ യാത്രയിലാണ്. കാര്യകാരണങ്ങള്‍ തിരക്കിയാല്‍ കൃത്യമായ ഗുണം നല്‍കാത്തതും എന്നാല്‍ ദോഷം നല്‍കുന്നതുമായ സ്ത്രീവിരുദ്ധ ശീലങ്ങളെ പൊളിക്കുവാന്‍ കുടുംബത്തിനുള്ളിലോ പുറത്തോ സാമൂഹികസാംസ്കാരിക മേഖലകളിലെപുരുഷന്മാര്‍ പോലും തയ്യാറാകുന്നില്ല.

കുടുംബത്തിലെ ഏകാധിപതികള്‍ സമൂഹത്തിലെ ജനാധിപത്യവാദികള്‍ എന്നതുതന്നെ സ്ത്രീയെ സമസൃഷ്ടിയായി കാണാന്‍ തയ്യാറല്ല എന്നതോ, നിലവിലുള്ള സുഖസൌകര്യങ്ങള്‍ അവര്‍ക്ക് നഷ്ടമാകുമോ എന്ന സ്വാര്‍ത്ഥതയോ ആകാം. രാവിലെപത്രം വായന ചായകുടി മുതല്‍രാത്രി കുടിക്കാന്‍ അരികെ അടച്ചുവയ്ക്കുന്ന വെള്ളം വരെ ഉള്ള സൌകര്യങ്ങള്‍ കൃത്യമായി ചെയ്തു കൊടുത്തു സ്ത്രീ എത്ര കഷ്ടപ്പെടുന്നുവെന്നറിഞ്ഞാലും, എല്ലാ അനീതികളെയും എതിര്‍ക്കുന്ന സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പോലും ഈ സൌകര്യങ്ങള്‍ വേണ്ടന്നു വയ്ക്കാന്‍ തയ്യാറകുന്നില. ഒത്തുകൂടുന്ന സാംസ്കാരിക ചടങ്ങുകളിലെല്ലാം ഭൂരിപക്ഷവും പുരുഷന്മാര്‍ നിരന്തരം പങ്കെടുക്കുമ്പോള്‍ ഇവരുടെ വീടുകളിലെ സ്ത്രീജനങ്ങള്‍ വീട്ടുപണിയില്‍ മാത്രംമുഴുകുന്നു. വംശം നിലനിര്‍ത്താനുള്ള പ്രസവപ്രക്രിയയില്‍ മരണത്തോടടുത്തുപോയി കഠിനമായ വേദനയിലൂടെ മടങ്ങിവരുകയും, ജനാധിപത്യ രാഷ്ട്രത്തിന്റെ ഭൂരിപക്ഷവര്‍ഗ്ഗ മായിരിക്കയുംസ്വാതന്ത്ര്യ സമരങ്ങളിലെല്ലാം മുന്നിട്ട് നില്‍ക്കയും ചെയ്ത സ്ത്രീക്ക് നാട്ടില്‍ ഒരുരാത്രി പോലുംപൊതുനിരത്തില്‍ നിര്‍ഭയമായി സഞ്ചരിക്കാനാകില്ലാ എന്നത് സ്ത്രീയുടെ അടഞ്ഞ ജീവിതത്തെ കാട്ടുന്നു.വിധേയ മറ്റൊരു വിധേയഅങ്ങിനെ വിധേയകള്‍ നിരത്തിലൂടെ ഒതുങ്ങിനടക്കുന്നു. അധിപന്മാര്‍ അംഗങ്ങള്‍ യഥേഷ്ടം ചലിപ്പിച്ച്നെഞ്ച് വിരിച്ച്സ്വ തന്ത്രമായ് വിഹരിക്കുന്നു. ജന്തുശാസ്ത്രപരമായി ഒന്നിന് മറ്റൊന്നിനെക്കാള്‍ എന്തുമേന്മ ഉണ്ടെങ്കിലും ഇരുകൂട്ടര്‍ക്കും സൌകര്യങ്ങള്‍ ഒരു പോലെ ലഭിക്കേണ്ടതാണ്. നിയമവും പൌരാവകാശവും അതുതന്നെ നിര്‍ദ്ദേശിക്കുന്നു. എന്തുപറഞ്ഞാലും സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വരില്ലാ എന്നു വാദിക്കുന്ന പുരുഷന്മാര്‍ തന്നെക്കാള്‍ ശക്തിയും ശരീരവും ഉള്ളപുരുഷന്മാരുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കറില്ലല്ലോ. ഒരാധിപത്യവും ഒരു ജീവിയുംഇഷ്ടപ്പെടുന്നില്ല എന്ന പോലെ സ്ത്രീയുംആഗ്രഹിക്കുന്നില്ല.

എല്ലാ മാധ്യമങ്ങളിലൂടെയും വിനോദകലാ സഹിത്യമേഘലകളിലൂടെയും മഹത്വവല്‍കരിക്കുന്നത് സഹനശീലയായ സ്ത്രീയെയാണ്. സ്വന്തം പൌരാവകാശങ്ങള്‍ക്ക് മേല്‍ കൈവയ്ക്കുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ ‍അല്‍പ്പവും സഹിക്കേണ്ടതില്ല. കാരണം സഹനം വിധേയത്വമായും ഭയമായും ധരിക്കപ്പെടുകയും, അത്തരം പ്രവര്‍ത്തികള്‍ക്കുള്ള പ്രവണത കൂടിവരികയും ചെയ്യുമെന്നതാണ്. ജന്മകൂട്ടാളിയെ തിരഞ്ഞെടുക്കുന്ന പെണ്ണുകാണല്‍ ചടങ്ങുപോലും അല്‍പ്പസമയത്തിനുള്ളില്‍ തീരുന്നത് “സ്ത്രീ ഏതായാലും മാംസം പണം ഇവ ഉണ്ടായാല്‍ മതി“എന്ന ആണാധിപത്യ താല്പര്യത്തിന്റെ പിന്തുടര്‍ച്ചയായതിനാലാണ്. ഈകടുത്ത ചങ്ങല പൊട്ടിച്ചെറിയുന്നവര്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. സ്ത്രീകളെ അഹംകാരികളോ, ധിക്കാരികളോ, സ്വഭാവ ദൂഷ്യം ഉള്ളവളോ ആയി ആരോപിക്കപ്പെട്ട് സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നു.


സ്ത്രീ വിരുദ്ധചൊല്ലുകളിലൂടെ, മതസംബന്ധിയായചടങ്ങുകളിലൂടെ, വസ്ത്രവിധാന നിര്‍ദ്ദേശങ്ങളിലൂടെ, സമൂഹത്തിന്റെ കര്‍ശനമായ കപടസദാചാര പോലീസ് മുഖേന, സ്ത്രീകളെ നിയന്ത്രിച്ച് കുടുംബത്തിനുള്ളില്‍ ‍പോലും സ്വരം ഉയര്‍ത്താന്‍ അനുവദിക്കാതെ, കുടുംബത്തിലെ സാമ്പത്തിക സംബദ്ധിയായ തീരുമാനങ്ങളില്‍ പങ്കാളിത്തം നല്‍കാതെ നയിക്കുന്നു. ഓടുക, ചാടുക, മരത്തില്‍ കയറുക, എന്നീ കുട്ടികളികള്‍ പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചും, ഒറ്റ്ക്ക് സിനിമ കാണുക,കലാപരിപാടികള്‍ കാണുക, ദീര്‍ഘയാത്രകള്‍ ‍ചെയ്യുക, വൈകുന്നേരങ്ങളിലെ കായിക വിനോദങ്ങള്‍ ഇവ നിഷേധിച്ചും... ഇങ്ങനെ സ്വതന്ത്രശ്വാസവും കൂട്ടായ്മ്മയുടെ ഊര്‍ജ്ജവും നല്‍കുന്ന പ്രവര്‍ത്തികളെല്ലാം സ്ത്രീക്ക് ലഭിക്കാതെ പോകുന്നു. യാത്രകളില്‍ ‘ചരക്ക്’വല്‍ക്കരിക്കപെട്ടസ്വന്തം ശരീരം ചില കാമവെറിയന്മാരില്‍ നിന്നും രക്ഷിച്ചു കൊണ്ടു നടക്കേണ്ടബാധ്യത ഏറ്റവും അസുഖകകരവും യാത്രയാകെ മാനസിക പിരിമുറുക്കത്തിലേക്കു നയിക്കുന്നതും ആണ്.

ഓരോ ജീവിതകാലഘട്ടത്തിലും സാധാരണ സ്ത്രീയുടേ ചിന്തകളില്‍കയറി പറ്റുന്ന പ്രശ്നങ്ങളും, ആള്‍ക്കരും വിരലിലെണ്ണാവുന്ന കുടുംബാങ്ങളോ സുഹൃത്ത്ക്കളൊ മാത്രമാകുന്നു. മാധ്യമങ്ങള്‍ വഴി അറിയുന്നസാമൂഹിക പ്രശ്നങ്ങളും സംഭവങ്ങളും, ഉള്ളില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കിലും, സ്ത്രീയ്ക്കു സ്വന്തം പീഡന പ്രശ്നം പോലും എതിര്‍ത്തു നില്‍ക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ പൊതുപ്രശ്നങ്ങള്ലില്‍ എത്രമത്രം അഭിപ്രായം പ്രകടിപ്പിക്കാനും ചലനങ്ങള്‍ സൃഷ്ടിക്കനും ആകും ? പക്ഷേ ‘സ്ത്രീസ്വാതന്ത്ര്യമോ .. ഞാനത്തകാരിയല്ല‘ എന്ന നല്ല പിള്ളചമയല്‍ തീരെയും സാമൂഹ്യ പ്രതിപദ്ധതയില്ലായ്മ്മയേയാണ് കാട്ടിതരുന്നത്.
മൊബൈല്‍ ഫോണുകള്‍, കമ്പ്യുട്ടറുകള്‍ തുടങ്ങിയ നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വാധീനം അനിയന്ത്രിതമായ കാമഭോഗ സംസ്കാരത്തിലേക്ക് പുതുതലമുറയെ നയിക്കുന്നു. ശരിയായ പഠനവും നിയന്ത്രണവുംഈ രംഗത്തില്ലെക്കില്‍ കമ്പോളവല്‍ക്കരിക്കപെട്ട അധാര്‍മ്മികതയില്‍ മൂല്യങ്ങള്‍ ഉപേക്ഷിക്കപെട്ട് മുറിവേറ്റ ഒരു സംസ്കാരത്തിന്റെ തുടക്കമാകാം നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടം. ഇത് ആക്രമണത്തിനും പീഡനത്തിനും സ്ത്രീ യെ വീണ്ടുംഇരയാക്കാന്‍ കാരണമാകുന്നു. സമൂഹത്തിന്റെ ഈ വികലമായ കാഴ്ച്ചപാടുകള്‍ ‍മാറ്റി മറിക്കാന്‍ മനശാസ്ത്ര പണ്ഡിതര്‍, നിയമപാലകര് ‍തുടങ്ങി സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും കര്‍ശനമായ ഇടപെടലും ആത്മാര്‍ത്ഥമായ സേവനവും ആവശ്യമാണ്.സര്‍വ്വചരാചരങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയില്‍ ‍പരിണാമത്തിലെ പരിഷ്കൃത ജീവിയായ മനുഷ്യസ്ത്രീക്കുമാത്രം വന്നുചേര്‍ന്നൊരു വിവേചനം!!