K G Suraj

ഒറ്റുപറ്റം രാജ്യസ്നേഹം വിവക്ഷിയ്ക്കുമ്പോൾ

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കനത്ത വെല്ലുവികൾ നേരിടുന്ന സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ഏഴരപതിറ്റാണ്ടിലൂടെ  കടന്നുപോകുന്നത്. അഹിംസ പ്രത്യയശാസ്ത്രമാക്കിയ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലെ നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, ഭഗത് സിംഗിന്റെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് വിപ്ലവകാരികളുടെ പോരാട്ടങ്ങൾ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സംഘടിപ്പിച്ച മുന്നേറ്റങ്ങൾ,  സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇദംപ്രഥമമായി  പൂർണ്ണ സ്വാതന്ത്ര്യം എന്ന നിർണായക മുദ്രാവാക്യമുയർത്തി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന സഹന സമരങ്ങൾ   തുടങ്ങി  വൈവിധ്യങ്ങളായ രാഷ്ട്രീയ ധാരകളുടെ ബഹിസ്ഫുരണമാണ്  ഇന്ത്യയുടെ സ്വാതന്ത്ര്യം. അതോടെ  അഞ്ഞൂറിലധികമുള്ള  നാട്ടുരാജ്യങ്ങൾ  ഒറ്റച്ചരടിൽ കോർത്ത മുത്തുകളായി  ഇന്ത്യൻ യൂണിയൻ രൂപപ്പെട്ടു. 

 
ത്യാഗസുരഭിലവും ഐതിഹാസികങ്ങളുമായ പോരാട്ടങ്ങളിലൂടെ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനം നേടിയെടുത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വാതന്ത്ര്യ സമരത്തിൽ ഒരുവിധ പങ്കാളിത്തവുമില്ലാത്ത, ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നിർലജ്ജം  ഒറ്റുകൊടുത്ത ആർ. എസ്. എസ്സിന്റെ രാഷ്ട്രീയ രൂപമായ കേന്ദ്ര യൂണിയൻ ബി ജെ പി സർക്കാർ കോർപ്പറേറ്റ് മുതലാളിത്തത്തിനും ഹിന്ദുത്വ ഫാസിസത്തിനും ഒരുപോലെ അടിയറവു വെയ്ക്കുന്ന സ്ഥിതിയാണുള്ളത്. 
 
 
ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ  ജ്വലിയ്ക്കുന്ന ഇതിഹാസമാണ്  ഭഗത് സിംഗ്. ബ്രിട്ടീഷ് രാജിനെതിരായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  ശാസ്ത്രീയ സോഷ്യലിസത്തിന്റെയടിസ്ഥാനത്തിൽ 1925 ന്  രൂപംകൊണ്ട വർഗ്ഗ വീക്ഷണമുള്ള  ലക്ഷണമൊത്ത  വിപ്ലവപ്രസ്ഥാനമായിരുന്നു   നൗജവാൻ ഭാരത് സഭ. തൊഴിലാളികൾ  - കർഷകർ - യുവജനങ്ങൾ എന്നിവരുടെ രാഷ്ട്രീയ ഐക്യം രൂപപ്പെടുത്തി  ബ്രിട്ടീഷ് രാജിനെതിരായ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്കാണ് നൗജവാൻ ഭാരത് സഭയിലൂടെ  ഭഗത് സിംഗ്, സുഖ് ദേവ്, രാജ് ഗുരു അടക്കമുള്ള ധീര ദേശാഭിമാനികൾ നേതൃത്വം നൽകിയത്.

ബ്രിട്ടീഷ് - ഇന്ത്യയിലെ പുതിയ  ഭരണഘടനാ പരിഷ്കാരങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും  പഠിക്കുന്നതിനായി  ബ്രിട്ടീഷ് പ്രധാനമന്ത്രി Stanley Baldwin  1927 നവംബറിൽ ഒരു 7 അംഗ കമ്മീഷനെ നിയമിച്ചു. സർ ജോൺ സൈമൺ ആയിരുന്നു കമ്മീഷന്റെ മേധാവി.  പ്രസ്തുത കമ്മീഷനിൽ ഇന്ത്യക്കാരാരും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന സർ ജോൺ സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാൻ   ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിയ്ക്കുന്നതിനു മുൻപുതന്നെ ഭഗത് സിംഗ് ആഹ്വാനം ചെയ്തു. സൈമൺ കമ്മീഷന് രാജ്യമാസകാലം വൻപിച്ച   പ്രതിഷേധമാണ്  നേരിടേണ്ടി വന്നത്. 1928 ഒക്ടോബർ  30 നാണ് കമ്മീഷൻ  ലാഹോറിലെത്തിയത്.  ദേശാഭിമാന പ്രചോദിതരായ  ബഹുജനങ്ങൾ  'ഗോ ബാക്ക്' മുഴക്കി  സൈമൺ കമ്മീഷനെ വരവേറ്റു.  കോൺഗ്രസ്ലാ നേതാവ് ലാലാ ലജ്പത്  റായിയുടെ നേതൃത്വത്തിലാണ് ഇതുനടന്നത്.  ലാഹോറിലെ  പൊലീസ് സൂപ്രണ്ട് James A. Scott സമാധാനപരമായി പ്രതിഷേധിച്ച ജനസഞ്ചയത്തിനു നേരെ ക്രൂരമാംവിധം ലാത്തിച്ചാർജ്ജ് പ്രയോഗിച്ചു. ദാരുണമായി പരിക്കേറ്റ ലാലാ ലജ്പത് റായ് മരണപ്പെട്ടു. തുടർന്നുണ്ടായ സ്വാഭാവിക  പ്രതിഷേധങ്ങളാണ് 'ലാഹോർ ഗൂഡാലോചന' എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഞെട്ടിച്ചുകൊണ്ട് കരിനിയമങ്ങൾക്കെതിരെ അസംബ്ലി ചേമ്പറിൽ  1929 ഏപ്രിൽ മാസം 8  ന് ഭഗത് സിംഗും ബട്കേശ്വർ ദത്തും ചേർന്ന് ബോംബെറിഞ്ഞു. ലാഹോർ ഗൂഢാലോചന ക്കേസിൽ 1931 March 23  ആം തിയതി  വൈകുന്നേരം 7:30 ന്  സഖാക്കൾ ഭഗത് സിംഗ്, സുഖ് ദേവ്, രാജ് ഗുരു തുടങ്ങിയ ധീര വിപ്ലവകാരികളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിക്കൊന്നു.

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി  ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ യുവ വിപ്ലവകാരികളുടെ പിന്തുടർച്ചയാണ് സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യമെമ്പാടും കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ.  അതുകൊണ്ടുതന്നെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളിലൂടെ കടന്നുപോകുന്ന സമകാലീനതയിൽ ഭരണകൂടം തന്നെ ഭരണഘടനയെ അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ഭരണഘടനാ സംരക്ഷണം ദേശീയ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങൾക്കു തുല്യമോ അതിലേറെയോ ജാഗ്രതയുളവാകേണ്ട രാഷ്ട്രീയ ഉത്തരവാദിത്വമാകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകൾക്ക് സുപ്രധാനമായ പങ്കാണുള്ളത്. ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട്  കേരളത്തിൽ പി കൃഷ്‌ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ കോഴിക്കോട് കടപ്പുറത്താണ് ഉപ്പുകുറുക്കാൻ എത്തിയത്. ഇവരെ ബ്രിട്ടീഷ് പോലീസ് വളഞ്ഞിട്ടുതല്ലുകയായിരുന്നു. കെ കേളപ്പൻ, മുഹമ്മദ് അബ്ദുൽ റഹ്‌മാൻ എന്നിവർ ജയിലിലായി. 1940 സെപ്തംബർ 15 ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സാമ്രാജ്വത്വ വിരുദ്ധ റാലിയ്ക്കുനേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെയ്പ്പിലാണ് സ്വാതന്ത്ര്യ സമരസേനാനികളായ മുളിയില്‍ ചാത്തുക്കുട്ടിയും അബു മാസ്റ്ററും അരുംകൊല ചെയ്യപ്പെടുന്നത്.  1947 ആഗസ്റ്റ് 14  ന് അർദ്ധ രാത്രി പി കൃഷ്ണ പിള്ള കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോഴിക്കോട് കല്ലായി  റോഡിലെ പാർട്ടി ഓഫീസിനു മുൻപിലാണ്  ത്രിവർണ പതാക ഉയർത്തിയത്. തൊട്ടടുത്ത ദിവസം കോഴിക്കോട്പു ജില്ലയിൽ ത്രിവർണ്ണ പതാകകൾ കയ്യിലേന്തി തൊഴിലാളികൾ നടത്തത്തിയ  പ്രകടനത്തിത്തിനും അദ്ദേഹം തന്നെ നേതൃത്വം നൽകി. പുന്നപ്ര  വയലാർ, കയ്യൂർ, കരിവെള്ളൂർ, മൊറാഴ,  തില്ലങ്കേരി,   ശൂരനാട്, മിച്ചഭൂമി  സമരങ്ങൾ തുടങ്ങി കമ്യൂണിസ്റ്റുകൾ നേതൃത്വം നൽകിയ ഉജ്വലങ്ങളായ സമരപോരാട്ടങ്ങൾ ഒരുനിലയിലും  മുറിച്ചുമാറ്റാനാകാത്ത ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
 
എന്താണ് ഭരണഘടന

28 സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണ പ്രദേശങ്ങൾ, 22 ഔദ്യോഗിക ഭാഷകൾ
135 കോടി ജനത - ഈ വിധം വൈവിധ്യങ്ങൾക്കു മേൽ വൈവിധ്യങ്ങളുടേതായ ഇന്ത്യയെ നാനത്വത്തിൽ അധിഷ്ഠിതമായ ഏകത്വമെന്ന ബഹുസ്വര രൂപമായി നിലനിർത്തുന്നതിൽ ഭരണഘടന വഹിക്കുന്ന പങ്ക് സുപ്രധാനമാണ്.
 
ഭാഷയിൽ അക്ഷരങ്ങൾ എന്നതുപോലെയാണ് രാജ്യത്തിന് ഭരണഘടന. ഭാഷ സമഗ്രമാകുന്നത് അക്ഷരങ്ങളും അവയുടെ ഘടനയും  പരസ്പരപൂരകങ്ങളായി പ്രവർത്തിയ്ക്കുമ്പോഴാണ്. ഭരണഘടനയും നിയമസംഹിതകളുമാണ് ഒരു രാജ്യത്തിന്റെ രൂപം നിശ്ചയിക്കുന്നത്.
 നാനത്വത്തിൽ ഏകത്വ

 

 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;

അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;

 പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;

അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും

 

സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനനിർമ്മാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

രാജ്യം 74 സ്വതന്ത്ര വർഷങ്ങൾ പിന്നിടുമ്പോൾ preamble of the Indian constitution അതിന്റെ ഗൗരവത്തിൽ അർത്ഥവ്യത്യാസമില്ലാതെ നടപ്പിലാക്കാൻ യൂണിയൻ ഭരണകൂടത്തിന് ആകുന്നുണ്ടോ. ഇല്ല.  


 

രാജ്യത്തെ നിയമ നിർമ്മാണങ്ങളിൽ വ്യക്തത ഇല്ല എന്ന നിലയിൽ ആശങ്കപ്പെട്ടത് മറ്റാരുമല്ല സുപ്രീം ചീഫ് ജസ്റ്റിസ് എൻ പി രമണയാണ്. നിയമ നിർമ്മാണം എന്തിനെന്നു പോലും വ്യക്തതയില്ലെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.  

അവർ വിചാരധാര നടപ്പിലാക്കാൻ ശ്രമിക്കുന്നു.

വിചാരധാര

ബാബറി മസ്ജിദ്

ദളിത് ആദിവാസി അട്രോസിറ്റിസ്

നാഷണൽ എഡ്യൂക്കേഷൻ പോളിസി

Citizenship Amendment Act (CAA) and National Register of Citizens (NRC)

കർഷക - തൊഴിലാളി സമരങ്ങൾ

കൊവിഡ് വാക്സിൻ നയം

ലക്ഷ്യദ്വീപ്

സ്റ്റാൻ സാമി

യു എ പി എ

ഐഷാ സുൽത്താന

 

1915 ൽ ഇറ്റലിയിൽ ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിലാണ് ഫാസിസ്റ്റ് റെവലൂഷനറി പാർട്ടി രൂപം കൊള്ളുന്നത്. അങ്ങനെയാണ് ഫാസിസം  എന്ന പ്രത്യയശാത്രം ഉരുവം ചെയ്യുന്നത്. പ്രസ്തുത ജീവ വിരുദ്ധ പ്രത്യയ ശാസ്ത്രം അതിന്റെ സർവ്വോന്മുഖമായ ഭീഭത്സതകളോടെ നടപ്പിലാക്കപ്പെട്ടത് അഡോൾഫ് ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ നേതൃത്വത്തിൽ ജർമ്മനിയിലായിരുന്നു.

 

പ്രശസ്തനായ ഇറ്റാലിയൻ നോവലിസ്റ്റും, തത്വചിന്തകനുമായ ഉമ്പർട്ടോ എക്കോ ഫാസിസത്തിന്റെ ലക്ഷണങ്ങളെ സംബന്ധിച്ച് കൃത്യമായി വിലയിരുത്തിയിട്ടുണ്ട്.

 

The cult of tradition :  പാരമ്പര്യാരാധന - ആധുനികതയെ തള്ളിക്കളഞ്ഞുകൊണ്ട് വ്യത്യസ്തമായ പരമ്പരാഗത സാംസ്കാരങ്ങളെ സമന്വയിപ്പിച്ച് ആരാധിക്കുന്നു.

2. The rejection of modernism: ആധുനികതാ നിരാസം:  
ആധുനിക ശാസ്ത്ര നേട്ടങ്ങളെ ഉപയോഗിക്കുമ്പോഴും അതിനെ പ്രതിസ്ഥാനത്ത് നിറുത്തുകയോ പൂർവ്വകാലത്തിൻറെ അനുകരണമെന്ന് കുറച്ചുകാട്ടുകയോ ചെയ്യുക.

The cult of action for action’s sake :  കർമ്മനിരതരാകാൻ വേണ്ടി കർമ്മനിരതരാകൽ - യുക്തിയും സ്വതന്ത്രചിന്തയും നിരസിച്ചുകൊണ്ട് ആധുനിക സംസ്കാരത്തേയും ശാസ്ത്രത്തേയും ആക്രമിക്കുന്ന പ്രവണതയും അത്തരം പ്രവൃത്തികളിൽ വ്യാപൃതരാകുകയും ചെയ്യുന്നു.

Disagreement is treason :  വിയോജിപ്പിനെ വിശ്വാസവഞ്ചനയായി ചിത്രീകരിക്കൽ - ധൈഷണിക ചർച്ചകളെയും യുക്തിചിന്തയേയും അവമതിച്ച് അതിനെ വിശ്വാസവഞ്ചനയായി കാണുന്നു.

Fear of difference.  വ്യത്യസ്തതയോടുള്ള ഭയം - സമൂഹത്തിൽ ഒന്നിച്ചു നിലനിൽക്കുന്ന നാനാത്വത്തെ ഭയക്കുന്നു. വംശവെറിയുടേയോ ജാതിസ്പർദ്ധയുടെയോ രൂപത്തിൽ അവയെ ഭിന്നിപ്പിക്കുവാനും തമ്മിലടിപ്പിക്കുവാനുമുള്ള പ്രേരണ സമൂഹത്തിൽ വിതയ്ക്കുന്നു.

Appeal to social frustration :  മദ്ധ്യവർഗ്ഗനിരാശയിൽ നിന്നും ഉരുത്തിരിയൽ - ഒരു വലിയ സമൂഹഗണമായ മദ്ധ്യവർഗ്ഗത്തിന്റെ സാമ്പത്തിക ക്ലേശത്തിൽ നിന്നും പിന്തുണ ഉറപ്പുവരുത്തുന്നു.

The obsession with a plot :  സാങ്കല്പികശത്രുവിനെ സൃഷ്ടിക്കൽ- 1930 -കളിൽ ജർമനിയിൽ നിലനിന്നിരുന്ന ജൂതവിരോധം ഒരുദാഹരണമാണ്.

The enemy is both strong and weak :  നിതാന്തമായ യുദ്ധം - ശത്രുസ്ഥാനത്തുള്ളവരുമായുള്ള സമാധാനചർച്ചകൾ പൊള്ളത്തരമായി കാണുന്നു. നിരന്തരയുദ്ധത്തിലൂടെ ശത്രുവിന്റെ ഉന്മൂലനം ലക്ഷ്യം വെക്കുന്നു.

Contempt for the weak :  ദുർബലരോടുള്ള അവജ്ഞ - തങ്ങൾ സ്വയം കുലീനരാണെന്ന ബോദ്ധ്യവും ദുർബലർ നിലനിൽക്കൻ പോലും അർഹരല്ലെന്ന വിശ്വാസവും.


Everybody is educated to become a hero :  ഓരോരുത്തരെയും വീരന്മാരാകാൻ പ്രോത്സാഹിപ്പിക്കുക വഴി പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത കൂട്ടത്തെ സൃഷ്‌ടിക്കുക. തൻ്റെ ഉറപ്പായ ‘ആത്മബലി’യിലേക്കുള്ള പ്രയാണത്തിൽ അവൻ അനേകം പേരെ കൊന്നൊടുക്കാൻ മടിക്കില്ല.


Selective populism :  പൊതുതാല്പര്യം സ്വയം തീരുമാനിക്കുന്ന ഭരണകൂടം - ജനതയുടെ താല്പര്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും അതുൾക്കൊള്ളാതെ സ്വേച്ഛാപരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഭരണകൂടം.  ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്ന ഭരണാധികാരി എന്നതിന് പകരം ഒരു സ്വേച്ഛാധിപതിയുടെ താല്പര്യം ജനങ്ങളുടെ പൊതു ഇഷ്ടമാക്കിയെടുക്കുന്ന രസതന്ത്രം. യഥാർത്ഥ ജനശബ്ദത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന വാദത്തോടെ ഫാഷിസ്റ്റുകൾ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നത് അങ്ങനെയാണ്.


Machismo and weaponry  പൗരുഷത്തെ ഉയർത്തിപ്പിടിക്കുക. ഉദാത്തീകരിക്കുന്ന പോരാട്ടങ്ങളും വീരത്വവുമൊക്കെ പുരുഷകേന്ദ്രീകൃതമാണ്. സ്ത്രീകളോടുള്ള പുച്ഛവും സ്വവർഗ്ഗരതി പോലെയുള്ള അസാമ്പ്രദായിക ലൈംഗികതകളോടുള്ള അസഹിഷ്ണുതയും മുഖമുദ്രയാക്കുക.


നവഭാഷ - യുക്തിചിന്തയെയും പ്രതികരണങ്ങളേയും നിരാകരിക്കുന്ന ഭാഷയും വ്യാകരണവും നിർമ്മിക്കുന്നു. ജോർജ് ഓർവലിന്റെ 1984 എന്ന രാഷ്ട്രീയനോവലിലാണ് ഇതിന്റെ സൂചനയുള്ളത്.

നുണപ്രചരണങ്ങൾ

 

ഗാന്ധി വധം

1948 ജനുവരി 30  നാണ്  ആർ എസ് എസ്സിന്റെ മുൻ ബൗദ്ധിക്ക് പ്രചാരകും ഹിന്ദു മഹാസഭ സെക്രട്ടറിയും പത്രത്തിന്റെ ചുമതലക്കാരനുമായിരുന്ന നാഥുറാം വിനായക് ഗോഡ്സെയാണ് ഗാന്ധിജിയെ ദില്ലിയിലെ ബിർളാ മന്ദിരത്തിലെ പ്രാർത്ഥനാ വേളയിൽ മൂന്ന് റൌണ്ട് വെടിവെച്ച് കൊന്നുകളഞ്ഞത്. ഗാന്ധി വധത്തിലെ ഹിന്ദു മഹാസഭാ ലീഡർഷിപ്പായ പ്രതികളിൽ ഗോഡ്സെയ്ക്കു പുറമേ നാരായൺ ആപ്‌തെ, വിഷ്ണു കാർക്കറെ, ഡി ആർ ബഡ്ഗെ, ശങ്കർ ക്രിസ്തയ്യ, ഗോപാൽ ഗോഡ്‌സെ, വി ഡി സവർക്കർ, ഡി എച്ച് പച്ചുരെ തുടങ്ങിയവരുണ്ട്.

ഓ എൻ വി കുറുപ്പ് സാറ് 1991 ഫെബ്രുവരി മാസം 10 തിയതിയിലെ കലാകൗമുദി വാരികയിൽ ഗാന്ധി വധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

 

ഗോള്‍വാക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാക്കറോട് ചോദിച്ചു ” ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്ന് പോകബോള്‍ അതിനടുത്ത് ഒരു RSSകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു

 

 

 Keshav Baliram Hedgewar

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല. ആ റിസോഴ്‌സസ് സംഘം ശക്തിപ്പെടുത്താൻ ഉപയോഗിക്കണം.

വി ഡി സവർക്കർ

വി ഡി സവർക്കർ ആന്റമാൻ ജയിലിൽ വെച്ച് ആറു തവണകളായാണ് ബ്രിട്ടീഷ് സർക്കാരിന് പാദസേവ ചെയ്തുകൊളളാം എഴുതിക്കൊടുത്ത് മാപ്പപേക്ഷിച്ചത്.

 

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഈ ആർ എസ് എസ്സുകാരന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇദ്ദേഹമാണ് ജിന്നക്കും മുൻപ് ദ്വിരാഷ്ട്ര വാദമുയർത്തിയത്. രണ്ട് രാഷ്ട്രങ്ങൾ ചേർന്നതാണ് ഇന്ത്യ എന്നതാണ് അദ്ദേഹം പറഞ്ഞത്.

 

Madhavrao Sadashivrao Golwalkar

'Hindus dont waste ur energy fighting the British.

Save your enegy to fight our internal enimies, that are Muslims Christians and Communists.

ത്രിവർണ്ണപതാക

 

ആർ എസ് എസ് ത്രിവർണ്ണ പതാകയെ അംഗീകരിക്കുന്നില്ല.

ഓർഗ്ഗനൈസറിന്റെ 1947 ജൂലൈ 17 ലക്കത്തിലെ മുഖപ്രസംഗം.

സ്വതന്ത്ര ഇന്ത്യൻ പതാക കാവിനിറത്തിൽ ഉള്ളതാകണമെന്നും രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നാകണമെന്നും ആവശ്യപ്പെടുന്നു. മൂന്ന് എന്ന വാക്ക് തന്നെ ദിനമായണ് എന്നാണ് മുഖപ്രസംഗം പറഞ്ഞുവെയ്ക്കുന്നത്. ദേശീയപതാകയെ തലകീഴായി ഉയർത്തി ഇന്നപമാനിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്.

 

 

 
നിസ്വ ഭൂരിപക്ഷത്തിന്റെ ആശ്രയവും ആലംബവുമാണ് ഇന്ത്യൻ ഭരണഘടന.

മതനിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവയാണ് ഭരണഘടനയുടെ അടിസ്ഥാന ശിലകൾ. പുരോഗമന കലാസാഹിത്യ സംഘം പിൻപറ്റുന്ന  സാംസ്കാരിക രാഷ്ട്രീയം. സൂചിതമായ മതനിരപേക്ഷ - ജനാധിപത്യ - ബഹുസ്വര മൂല്യങ്ങളുടെ ആകെത്തുകയാണ്.

ആർ എസ് എസ്സിന്റെ രാഷ്ട്രീയ രൂപമായ ഭാരതീയ ജനതാ പാർട്ടി യൂണിയൻ സർക്കാർ എന്ന രൂപത്തിൽ രാഷ്ട്രീയ അധികാരത്തിലേക്ക് എത്തിയതിന്റെ ഭാഗമായി ഹിന്ദുത്വ രാഷ്ട്രം നിർമ്മിച്ചെടുക്കുന്നതിനു വേണ്ടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ സാന്ദർഭിക അധികാരങ്ങളുപയോഗിച്ചു കൊണ്ട് അട്ടിമറിയ്ക്കാൻ ശ്രമിയ്ക്കുകയാണ്.

 

പൗരന്റെ  അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഭരണഘടന നൽകുന്ന ഉറപ്പാണ് മൗലിക അവകാശങ്ങൾ. ഇന്ത്യൻ ഭരണഘടനയുടെ  മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലായാണ്  മൗലിക അവകാശങ്ങൾ സംബന്ധിച്ച് പ്രതിപാദിയ്ക്കപ്പെടുന്നത്.

 

14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിലായി  മൗലിക അവകാശങ്ങളെ ആറായി തരം തിരിച്ചിരിക്കുന്നു.

 

സമത്വത്തിനുള്ള അവകാശം‍‍.

സ്വാതന്ത്ര്യത്തിനുള്ള അവകാശം‍.

ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം‍.

മത സ്വാതന്ത്ര്യത്തിനുള്ള

 അവകാശം.

സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ

ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം‍ എന്നിവകളാണവ.

 

ഇന്ത്യന്‍ ഭരണഘടന ഏറ്റവും ലൗഡ് ആയി  സംസാരിക്കുന്നത് ദാരിദ്യ നിര്‍മ്മാര്‍ജ്ജനം  മനുഷ്യാവകാശങ്ങളുടെ ഉറപ്പാക്കൽ, എല്ലാവർക്കും തുല്യാവസരം ,നീതി, തദാനുസൃത നിയമനിർമ്മാണം, സൗജന്യ നിയമ സഹായം  തുടങ്ങി സാമൂഹിക നീതിയുമായി  ബന്ധപ്പെട്ട വിഷങ്ങൾ സംബന്ധിച്ചാണ്. (ആർട്ടിക്കിൾ 38,39 ). ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി  കണക്കാക്കിയിരിക്കുന്ന സൂചിത സാമൂഹിക ക്ഷേമ - സുരക്ഷാ മൂല്യങ്ങളടങ്ങുന്ന  നിർദേശകതത്ത്വങ്ങൾ  മോഡി ഭരണ വാഴ്ചക്കാലത്ത് അപ്പാടെ അതിലംഘിക്കപ്പെടുകയാണ്

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് ഭരണം കൊടികുത്തിവാഴുന്ന കാലത്ത് ദേശീയപ്രസ്ഥാനത്തെ അടിച്ചമര്‍ത്താനും സ്വാതന്ത്ര്യസമര സേനാനികളെ  നിശ്ശബ്ദരാക്കുന്നതിനും  ബ്രിട്ടീഷ് ഭരണാധികാരികള്‍ കൊണ്ടുവന്ന നിയമമായിരുന്നു രാജ്യദ്രോഹം എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പ് 124 എ.

 

124 എ വകുപ്പനുസരിച്ചുള്ള കുറ്റം ചുമത്തി ഗാന്ധിജിയെ അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയപ്പോള്‍ കൊളോണിയല്‍ ഭരണകൂടത്തെ വിമര്‍ശിക്കേണ്ടതു  കൊളോണിയല്‍ ഭരണകൂടത്തെ വിമര്‍ശിക്കേണ്ടതും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതും തന്റെ  ധര്‍മമാണെന്ന്  പ്രഖ്യാപിച്ച്  കുറ്റം സമ്മതിച്ച് അദ്ദേഹം ജയിലിലേക്ക് പോകുവകയാണുണ്ടായത്.

 

ഇന്ത്യന്‍ പീനല്‍കോഡിലെ ഇതേ  124 എ വകുപ്പ് ദുരുപയോഗം ചെയ്താണ് ബ്രിട്ടീഷുകാരെ അനുസ്മരിപ്പിക്കും വിധം  മോഡി സർക്കാരും

 മൗലിക അവകാശങ്ങളും സാമൂഹിക നീതിയും  അതിലംഘിക്കുന്നത്.

 

തൊഴിലാളികൾ, കർഷകർ, എഴുത്തുകാര്‍, ചിന്തകന്മാര്‍, വിദ്യാര്‍ഥിനേതാക്കള്‍, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി കോർപ്പറേറ്റ് ഹിന്ദുത്വയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിയ്ക്കുന്നവരേയും വിയോജിപ്പ് രേഖപ്പെടുത്തുന്നവരേയും രാജ്യദ്രോഹികളെന്ന് മുദ്ര കുത്തി തടങ്കലിൽ അടയ്ക്കുന്ന സമീപനമാണ് മോഡി സർക്കാർ നടപ്പിലാക്കുന്നത്.

 

മോഡി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കുന്നതിനും പരാജയപ്പെടുത്തുന്നതിനുമുള്ള നിസ്വപക്ഷ ഇന്ത്യയുടെ രാഷ്ട്രീയ ആയുധമാണ് ഭരണഘടന.

 

അതുകൊണ്ടു തന്നെ ഭരണഘടനയുടെ വായനയും ചർച്ചയും സംവാദവും സാംസ്കാരിക പ്രവർത്തനത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നായി പുരോഗമന കലാസാഹിത്യ സംഘം നോക്കിക്കാണുന്നു.

 

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാചരണ പരിപാടികളുടെ ഭാഗമായി ഭരണഘടനയെ ജനാധിപത്യവത്ക്കരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നമുക്കാകെ ഏറ്റെടുക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്‌ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുന്ന  ആര്‍.എസ്‌.എസിനെയും ബി. ജെ. പി യെയും പൊതുസമൂഹത്തിന്‌ മുന്നില്‍ എക്സ്പോസ് ചെയ്യാൻ  ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം പ്രയോജനപ്പെടുത്തും.