V T Murali

യേശുദാസ്: ഒരു പുനര്‍വായന

വിഗ്രഹവല്‍ക്കരിക്കപ്പെട്ട പലതും ഇപ്പോള്‍ പുനരാലോചനക്കും പുനര്‍വായനക്കും\ വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ വിഗ്രഹങ്ങളെല്ലാം കൂടി മനുഷ്യനു ബുദ്ധിമുട്ടിക്കാതിരിക്കണമെങ്കില്‍ ഇടയ്ക്ക് ഒരു പരിശോധ നല്ലതാണെന്ന അഭിപ്രായക്കാരാണ് ഞാന്‍. ആ വിചാരങ്ങളിലൂടെയായാലും അസഹിഷ്ണുതയുടെ പ്രശ്നം നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം തത്വശാസ്ത്രങ്ങള്‍ക്കും മീതെയായിക്കഴിഞ്ഞു. വിഗ്രഹങ്ങള്‍ ഉണ്ടാവുമ്പോള്‍ അതോടൊപ്പം ആരാധയും ഉണ്ടാവും. ആരാധന, വിശ്വാസം എന്നതിനോടൊപ്പം തന്നെയുള്ളതാണ് ഒരു തരം അന്ധതയും. അന്ധമായ ആരാധനയെന്നോ, അന്ധമായ വിശ്വാസം എന്നൊക്കെ നാം പറയുന്നത് മറ്റൊരാളെ കുറ്റം പറയാന്‍ വേണ്ടി മാത്രമാണ്. എല്ലാ ആരാധനയിലും ഒരന്ധതയുണ്ട്. ഒരു ആശയം വിശ്വാസമായി മാറുമ്പോള്‍, അവിടെ പ്രശ്ങ്ങള്‍ ഉത്ഭവിക്കുകയായി. മലയാളിയെ സംബന്ധിച്ചിടത്തോളം ചില കലാകാരന്മാരും ഇങ്ങിനെയൊരു വിശ്വാസമായി രൂപാന്തരം പ്രാപിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട്ടില്‍ ആരാധനയേ വോട്ടാക്കി മാറ്റാന്‍ കഴിയും. ഇവിടെ ഇവരാരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. നിന്നാല്‍ തന്നെ തോറ്റുപോകും. എന്നതിന്റെ അര്‍ത്ഥം മലയാളി ഈ ആരാധയ്ക്ക് അതീതമാണെന്നല്ല.



യേശുദാസും ഇത്തരമൊരു വിശ്വാസമായി, തെളിച്ചുപറഞ്ഞാല്‍ അന്ധവിശ്വാസമായി മാറിക്കഴിഞ്ഞോ എന്ന് തോന്നാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സക്കറിയ അദ്ദേഹത്തെ വിമര്‍ശിച്ചു ചില പരാമര്‍ശങ്ങള്‍ നടത്തിയതും പിന്നീടത് പിന്‍വലിച്ചതും നാം വായിച്ചതാണ്. രണ്ടും എന്തിനു വേണ്ടിയായിരുന്നു എന്ന് മസ്സിലാക്കാന്‍ പ്രയാസം. അദ്ദേഹം ആദ്യം ഉന്നയിച്ച പല കാര്യങ്ങളും പിന്നീട് തിരിച്ചറിവുണ്ടായി പിന്‍വലിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ പോലെ സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആശ്ചര്യപ്പെട്ടുപോയി. ഇങ്ങിനെ അദ്ദേഹം ഉന്നയിച്ച പല പ്രശ്ങ്ങളും പിന്‍വലിക്കപ്പെടുമോ? യേശുദാസിക്കുെറിച്ചൊരു മറുചിന്തയാണ് അദ്ദേഹം നടത്തിയത്. കേരളീയസമൂഹം അത് ചര്‍ച്ച ചെയ്യുകയും ചെയ്തു. പാട്ടുകള്‍ ക്കപ്പുറത്ത് അദ്ദേഹത്തിന്റെ വികലമായ നിലപാടുകള്‍ അല്ലെങ്കില്‍ നിലപാടില്ലായ്ക മലയാളി ചര്‍ച്ചചെയ്തു. അതിപ്പോഴും നിലില്‍ക്കുന്നുണ്ട്താനും. യേശുദാസിക്കുെറിച്ചുള്ള മറുചിന്തകള്‍ക്ക് ഒരു തിരുത്തല്‍ അദ്ദേഹം നടത്താനിടയായത് പുതിയ തലമുറയുടെ ആര്‍ജവം കൂടി ആലോചിച്ചായിരിക്കണം. തമ്മില്‍ ഭേദം പഴയ തൊമ്മന്‍ തന്നെയല്ലെ എന്ന ചിന്ത. എന്തായാലും അദ്ദേഹത്തെപ്പോലെ തിരുത്താന്‍ തയാറാവാത്തവര്‍ മലയാളിയുടെ ഇടയില്‍ ഇപ്പോഴുമുണ്ട്.



എല്ലാ കലകള്‍ക്കും മീതെയാണ് ചലച്ചിത്രഗാങ്ങള്‍ എന്നും അത് പാടുന്ന ആളാണ് ഏറ്റവും വലിയ കലാകാരന്നുെം അതില്‍ ഏറ്റവും ശ്രേഷ്ഠന്‍ യേശുദാസാണൈന്നും നാം വിശ്വസിക്കുന്നു. എഴുത്തുകാര്‍ക്കും നര്‍ത്തകര്‍ക്കും ചിത്രകാരന്മാര്‍ക്കുമൊക്കെ മുകളില്‍ ഒരു സിംഹാസം. പാട്ടുകള്‍ സംവിധാനം ചെയ്യുന്ന കലാകാരൻ പാടെ നിഷേധിക്കുന്ന ഒരു സമീപം. മറ്റൊരാളുടെ സര്‍ഗാത്മകതയുടെ മുകളില്‍ കസേര വലിച്ചിട്ടിരുന്നു കാറ്റുകൊള്ളുക. രാജാ രവിവര്‍മയുടെ ചിത്രം അതേപോലെ പകര്‍ത്തി വരയ്ക്കുന്ന ഒരാളെ മഹാനായ ചിത്രകാരന്‍ എന്നാരെങ്കിലും വിശേഷിപ്പിക്കുമോ? ഒ എന്‍ വിയുടെ ഒരു പാട്ട് കുറേക്കൂടി ല്ല കൈയക്ഷരത്തില്‍ പകര്‍ത്തിയെഴുതിയാല്‍ അയാളെ മികച്ച ഗാനരചയിതാവ് എന്നാരെങ്കിലും വിളിക്കുമോ? അഭിയത്തിലുള്ളവര്‍ക്കും (നര്‍ത്തകര്‍ പ്രത്യേകിച്ചും) ഒക്കെ അവരുടേതായ ഒരു ചിട്ടപ്പെടുത്തല്‍ ഇല്ലാതെ നില്‍ക്കാന്‍ കഴിയില്ല. ചലച്ചിത്ര ഗാങ്ങളില്‍ പാട്ടുകാരന്റെ വ്യക്തിമുദ്രയില്ല എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഒരു പാട്ടുകാരനായ എനിക്കതേക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ എല്ലാറ്റിനും മീതേയാണ് പാട്ടുകാരന്‍ എന്ന നി ലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്.



സംഗീത സംവിധായകരേയും ഗാനരചയിതാക്കളേയും പാടെ നിഷേധിക്കുക, എന്നിട്ട് പാട്ടുകാരെ മാത്രം ആഘോഷിക്കുക. ഇതൊരു കലാവിരുദ്ധമായ സമീപനമാണ്. ഞാന്‍ പാടിയ ഒരു പാട്ട് വിജയിച്ചുവെങ്കില്‍ അതില്‍ അതെഴുതിയ ആള്‍ക്കും, സംവിധാനം ചെയ്ത ആള്‍ക്കും പങ്കില്ലെ. പാട്ടുകാരനെ ഘോഷയാത്രയായി ആനപ്പുറത്ത് കൊണ്ടുപോകുമ്പോള്‍ പാവം സംഗീത സംവിധായകന്‍ പാര്‍ശ്വത്തിലുള്ള ഫുട്പാത്തിലൂടെ നഗ്നപാദനായി വെയിലത്ത് നടന്നുപോകുന്ന കാഴ്ച എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ചരിത്രത്തിന്റെ തന്നെ ഭാഗമായ പല സംഗീതസംവിധായകരുടെയും അവസ്ഥ എന്താണെന്ന് നാം മനസ്സിലാക്കാറില്ല.



ദേവരാജന്‍ മാസ്റ്റര്‍ക്കും ബാബുരാജിനും ദക്ഷിണാമൂര്‍ത്തിക്കും പി ഭാസ്കരും എം കെ അര്‍ജുനനും വയലാറിനും ശ്രീകുമാരന്‍ തമ്പിക്കും ഒന്നും കൊടുക്കാന്‍ പാടില്ലാത്ത (രാഘവന്‍ മാസ്റ്റര്‍ക്കും 97 -ാമത്തെ വയസ്സില്‍ കൊടുത്തു. അതദ്ദേഹം അത്രയും കാലം ജീവിച്ചിരിക്കുന്നത് കൊണ്ട് മാത്രം) പത്മപുരസ്കാരങ്ങള്‍ ഇവരുടെയൊക്കെ പാട്ടുകള്‍ പാടിയവര്‍, ഇവര്‍ രംഗത്ത് കൊണ്ടുവന്നവര്‍ വാങ്ങി. യഥാര്‍ത്ഥ സ്രഷ്ടാക്കളുടെ കൈയില്‍ി നിന്ന് പാട്ടുകള്‍ ഗായകര്‍ തട്ടിപ്പറിച്ചു അവരുടെ സ്വന്തമാക്കി. തന്നെ രംഗത്ത് കൊണ്ടുവന്ന എം ബി ശ്രീനിവാസന്റെ സ്മരണ നിലിര്‍ത്തുന്നതിനായി യേശുദാസ് എന്ത് ചെയ്തു? മരിച്ച് 21 വര്‍ഷം കഴിഞ്ഞ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖം വന്നത്. അതാകട്ടെ ഈ പാമരനായ ഞാനെഴുതിയതും. അദ്ദേഹത്തിന്റെ സ്മരണ നിലര്‍ത്താന്‍ കേരളത്തില്‍ ശ്രമിച്ചത് കമ്യൂണിസ്റ് നേതാവായ ശര്‍മാജിയാണ്. ഞാന്‍ പങ്കെടുത്തുകൊള്ളാം നിങ്ങള്‍ സംഘടിപ്പിക്കൂ എന്ന് പറഞ്ഞാല്‍ കേരളം മുഴുവന്‍ എം.ബി.എസ്സിന്റെ ബോര്‍ഡുകള്‍ നിരന്നേനെ . ഇവര്‍ക്കൊക്കെ അര്‍ഹമായത് കൊടുക്കാതിരുന്നതില്‍ യേശുദാസിനെ എന്തിനു കുറ്റം പറയണമെന്നാലോചിക്കാം. അദ്ദേഹത്തെപ്പോലെ വലിയൊരാള്‍ അതിനുവേണ്ടി ചെറുവിരല്‍ അനക്കിയില്ല എന്നതാണ് എന്റെ പരാതി. ചെറുവിരല്‍ അനക്കിയോ എന്നിെക്കറിയില്ല.



തന്റെ മൂന്നു തലമുറയെ സംഗീതം പഠിപ്പിച്ച ഗുരുനാഥാണെന്ന് പറഞ്ഞ് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കാലില്‍ വേദിയില്‍ വെച്ച് നമസ്കരിക്കുമ്പോള്‍ അദ്ദേഹത്തിനു തിരിച്ചെന്തു ചെയ്തു എന്നാലോചിച്ചില്ല എന്ന് ഞാന്‍ പറയും. ഇതിനൊക്കെ അക്ഷരാര്‍ഥത്തില്‍ നമ്മുടെ ഭരണകൂടത്തെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതാണ്. ഞാന്‍ പറഞ്ഞുവരുന്നത് സര്‍ഗാത്മക സൃഷ്ടികള്‍ നടത്തുന്നവരെ അവഗണിക്കരുതെന്നാണ്. ഗായകരെ മുഴുവന്‍ മാറ്റിവെച്ച് ഇവരെ പരിഗണിക്കണമെന്നല്ല. യേശുദാസിന്റെ ചലച്ചിത്ര സംഗീത ജീവിതത്തിന്റെ അമ്പതാം വര്‍ഷം ഈയിടെ കേരളത്തിലെയും വിദേശത്തേയും ചില സാംസ്കാരിക സംഘടകള്‍ മത്സരിച്ച് ആഘോഷിക്കയുണ്ടായല്ലോ. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടന്ന ചില പരിപാടികളില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. അവിടെയൊക്കെ ഉയര്‍ന്നുകേട്ട ഒരു പ്രധാന വാദം യേശുദാസിന് ഇത്രയും കാലം പിടിച്ചുനില്‍ക്കാന്‍ കഴിയുക എന്നാല്‍ അത്ഭുതകരമല്ലേ എന്നാണ്.



വിപണിയുടെ ശക്തമായ പിന്‍ബലമുള്ള ഒരാള്‍ക്ക് ഇനിയും അമ്പത് കൊല്ലം പിടിച്ചുനില്‍ക്കാന്‍ കഴിയും. അദ്ദേഹത്തെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യകാല ഗാനങ്ങള്‍ ഇനിയും എത്രയോ കാലം ജീവിച്ചിരിക്കും എന്ന് തന്നെയായിരുന്നു എന്റെ ധാരണ. പ്രതീക്ഷയും. പക്ഷേ ഈയടുത്ത കാലത്ത് ആ ധാരണക്ക് ചെറിയ പ്രശ്ങ്ങള്‍ വന്നുപെട്ടിരിക്കുന്നു. പുതിയ തലമുറയിലേ പാട്ടുകാര്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും തട്ടിപറിച്ച്, മറിച്ചുവിറ്റ് കാശാക്കുന്നു. പാവപ്പെട്ട എന്റെ പാട്ട് പോലും മറിച്ചുവിറ്റു കളഞ്ഞു ഇവര്‍. ഇതൊക്കെ കാണുമ്പോള്‍ സംഗീതരംഗത്തെ ഈ റിയല്‍ എസ്റേറ്റുകാര്‍ ഈ വലിയ കലാകാരനെ കൂടി വിസ്മൃതിയിലാക്കിക്കളയുമോ എന്ന് സംശയിച്ചുപോകുന്നു. അമ്പത് കൊല്ലം പിടിച്ചു നിന്നത് നല്ല കാര്യം തന്നെ. പക്ഷെ അങ്ങിനെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരൊക്കെ കഴിവ് കുറഞ്ഞവരും മോശക്കാരുമാണോ?



അദ്ദേഹത്തിന്റെ സംഗീതജീവിതം സാംസ്കാരിക ചരിത്രത്തില്‍ എങ്ങിനെയാണ് രേഖപ്പെടുത്തുക എന്നതാണ് മുഖ്യപ്രശ്നം . അമ്പത് വര്‍ഷത്തിന്റെ കാര്യം ഗിന്നസ് ബുക്കു കമ്പനിയുടെ പ്രശ്നം മാത്രമാണ്. ഗിന്നസ് ബുക്കിലെ തബലിസ്റ് അല്ലാരാഖയോ, സാക്കിര്‍ ഹുസൈാന്‍ അല്ല. സുധീര്‍ കടലുണ്ടിയാണ്. മുട്ടത്തുവര്‍ക്കി എത്രയോ നോവലുകള്‍ എഴുതിയിട്ടുണ്ട്. വളരെ കുറച്ച് മാത്രം നോവലുകള്‍ മാത്രം എഴുതിയിട്ടുള്ള ഒ വി വിജയനെപ്പോലെ അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നുണ്ടോ? പ്രേംനസീര്‍ എത്രയോ സിനിമകളില്‍ അഭിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിയത്തിലെ സവിശേഷതകളെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശങ്ങള്‍ എവിടെയെങ്കിലും ഉണ്ടാവാറുണ്ടോ? ഉപ കഥാപാത്രങ്ങളായി അഭിയിച്ച തിലകന്‍, ശങ്കരാടി, നെടുമുടി, ഒടുവില്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം നാം ഇപ്പോഴും സംസാരിക്കുന്നു. അപ്പോള്‍ ഇത്തരം ആഘോഷങ്ങളൊന്നും വലിയ കാര്യമല്ല. പക്ഷെ ഇതൊരു കാരണമാക്കി മലയാള സംഗീതത്തിന്റെ സമകാലികാവസ്ഥയെക്കുറിച്ചുള്ള പഠങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നെങ്കില്‍ അക്കൂട്ടത്തില്‍ ഞാനുമുണ്ടാകുമായിരുന്നു. ഇതൊന്നുമല്ല സംഭവിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത് അത്തരമൊരവസരത്തെ മലയാളികള്‍ ദുരുപയോഗം ചെയ്തുകളഞ്ഞു എന്നെ ഞാന്‍ പറയൂ.





' യേശുദാസ് : ഗന്ധര്‍വ്വ സംഗീതം വിമര്‍ശിക്കപ്പെടുന്നു '


എഡിറ്റര്‍ : ഷിബു മുഹമ്മദ്‌


പ്രസാധനം : റാസ്ബറി


വില : 150 രൂപ