Sanil Sha

ടീം ഇന്ത്യയുടെ പുതിയമുഖം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് വാങ്ങിക്കഴിഞ്ഞു. വി വി എസ് ലക്ഷ്മണും സാക്ഷാല്‍ സച്ചിന്‍ടെന്‍ഡുല്‍ക്കറും ഏറെ താമസിയാതെ ദ്രാവിഡിന്റെ വഴിയെ ഓര്‍മകളിലേയ്ക്ക് പിന്‍വാങ്ങും. കലയും പ്രതിഭയും ഒത്തുചേര്‍ന്ന ഇവര്‍ രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകളായിരുന്നു. കളിമികവുകൊണ്ടും അച്ചടക്കംകൊണ്ടും ക്രിക്കറ്റിന്റെ മറുപുറം കണ്ടവര്‍. ഓര്‍മകളിലേയ്ക്ക് ദ്രാവിഡിന്റെയും സച്ചിന്റെയും ലക്ഷ്മണിന്റെയും അനുപമായ ഇന്നിംഗ്‌സുകള്‍ മനോഹരമായ കവര്‍ഡൈവ് പോലെ ഒഴുകിയെത്തുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു. മഹാരഥന്‍മാരായ ഈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിന്‍ഗാമികളുണ്ടാവുമോ?.ആരും ആര്‍ക്കും പകരക്കാരന്‍ ആവില്ലെങ്കിലും മുന്‍ഗാമികളുടെ അഭാവം നികത്താന്‍ തീര്‍ച്ചയായും കാലത്തിന് കഴിയും. അതാണ് ഇന്നോളമുളള ചരിത്രവും. അപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയരുന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് 23 കാരനായ വിരാട് കോലിയെന്ന ഡല്‍ഹിക്കാരന്‍. ...


ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ധോണി, റിച്ചാര്‍ഡ് തുടങ്ങിയവരാരും 85 മത്സരങ്ങളില്‍ നിന്ന് ഇത്രയും നേട്ടങ്ങള്‍ കൊയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ നേടിയ സച്ചിനു പോലും 85 മത്സരങ്ങളില്‍ നിന്ന് 11 പതിനൊന്ന് സെഞ്ച്വറികള്‍നേടാനായില്ല.

പാകിസ്ഥാനെതിരെയുളള ഒരൊറ്റ ഇന്നിംഗ്‌സോടെ വിരാട് കോലി വീരപുരുഷനായികഴിഞ്ഞു. 183 റണ്‍സോടെ വിജയശില്‍പി ആയി എന്നത് മാത്രമല്ല കോലിയുടെഇന്നിംഗ്‌സിന്റെ സവിശേഷത. കളിക്കളത്തില്‍ മാത്രമല്ല, മനസ്സിലുംഹൃദയത്തിലും പോരാട്ടം നടക്കുന്ന, പാകിസ്ഥാനെതിരെയുളള മത്സരത്തില്‍രണ്ടാമത് ബാറ്റ് ചെയ്ത് 183 റണ്‍സ് നേടിയെന്നതാണ് ഏറ്റവും പ്രധാനം.ഏഷ്യാകപ്പില്‍ കോലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നാല് മത്സരത്തിനിടെമൂന്നാമത്തെ സെഞ്ച്വറിയും. ഏകദിനത്തിലെ പതിനൊന്നാമത്തെ സെഞ്ച്വറിയാണ്കോലി പാകിസ്ഥാനെതിരെ സ്വന്തം പേരിനൊപ്പമാക്കിയത്.

പാകിസ്ഥാനെതിരെ 148 പന്തുകള്‍ നേരിട്ടാണ് കോലി 183 റണ്‍സുമായി ഇന്ത്യയെരക്ഷിച്ചത് (330 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം). 85 മത്സരങ്ങളുടെഅനുഭവസമ്പത്തുളള കളിക്കാരനില്‍ നിന്നുളള ഇന്നിംഗ്‌സായിരുന്നില്ല അത്.നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യം കാണുംവരെയുളള പോരാട്ടമായിരുന്നു കോലിയുടെഇന്നിംഗ്‌സ്. ഈ മികവ് തന്നെയാണ് കോലിയുടെ റെക്കോര്‍ഡ് ബുക്കിനെയും തിളക്കമുളളതാക്കുന്നത്. 85 ഏകദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3590 റണ്‍സ്കോലിയുടെ പേരിനൊപ്പമായി.

ബ്രയാന്‍ ലാറ, റിക്കി പോണ്ടിംഗ്, ധോണി, റിച്ചാര്‍ഡ് തുടങ്ങിയവരാരും 85 മത്സരങ്ങളില്‍ നിന്ന് ഇത്രയും നേട്ടങ്ങള്‍ കൊയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ നേടിയ സച്ചിനു പോലും 85 മത്സരങ്ങളില്‍ നിന്ന് 11 പതിനൊന്ന് സെഞ്ച്വറികള്‍നേടാനായില്ല. ഇത്രയും മത്സരങ്ങളില്‍ നിന്ന് ലാറ, പോണ്ടിംഗ് എന്നിവര്‍അഞ്ച് വീതം സെഞ്ച്വറികള്‍ നേടിയിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ഏറ്റവും വേഗത്തില്‍ പത്ത് സെഞ്ച്വറി നേടുന്ന ബാറ്റ്‌സാമാന്‍ എന്നറെക്കോര്‍ഡും കോലി സ്വന്തമാക്കിക്കഴിഞ്ഞു.

എണ്‍പത്തിയഞ്ച് മത്സരങ്ങളിലെ ശരാശരിക്കണക്കുകള്‍ എടുക്കുമ്പോഴും കോലിമുന്നിലാണ്. കോലിയുടെ സ്‌െ്രെടക്ക് റേറ്റ് 86.1 ആണ്. ഇത്രയും മത്സരങ്ങള്‍മാത്രം പരിഗണിക്കുമ്പോള്‍ ധോണിയും (96.26), റിച്ചാര്‍ഡ്‌സും (86.99)മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ശരാശരിയില്‍ കോലിക്ക് മുന്നില്‍മൈക്കല്‍ ബെവന്‍ മാത്രമാണ് ഉള്ളത്. കോലിക്ക് 50.56 ശരാശരിയുള്ളപ്പോള്‍ബെവന് ഇത്രയും മത്സരങ്ങളില്‍ 56.54 ശരാശരിയാണുള്ളത്. ഇപ്പോള്‍കോലിയേക്കാളും ശരാശരിയുള്ള ഒരേയൊരു ഇന്ത്യന്‍ താരമേയുള്ളൂ. അത് നായകന്‍ധോണിയാണ്. മൊത്തം മത്സരങ്ങളില്‍ നിന്നായി 51.70 ആണ് ധോണിയുടെ ശരാശരി.കോലി നേടിയ 11 സെഞ്ച്വറികളില്‍ ഏഴും 21 അര്‍ദ്ധസെഞ്ച്വറികളില്‍പതിമൂന്നും രണ്ടാമത് ബാറ്റ് ചെയ്ത ഇന്നിംഗ്‌സുകളിലായിരുന്നു. കോലിസെഞ്ച്വറിയിലെത്തിയ 10 തവണയും ടീം ഇന്ത്യ വിജയിച്ചിരുന്നു.

1988 നവംബര്‍ അഞ്ചിന് ജനിച്ച വിരാട് കോലി, വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ്അക്കാഡമിയിലൂടെയാണ് കളിക്കളത്തിലെത്തുന്നത്.  2006 നവംബര്‍ 23ന്തമിഴ്‌നാടിനെതിരെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം. പത്ത് റണ്‍സായിരുന്നു ആദ്യ ഇന്നിംഗ്‌സിലെ സമ്പാദ്യം. രണ്ടുവര്‍ഷത്തിനിപ്പുറംകര്‍ണാടകയ്‌ക്കെതിരെയുളള മത്സരത്തിലെ പ്രകടനമാണ് കോലിയെ വാര്‍ത്തകളില്‍നിറച്ചത്. അച്ഛന്റെ മരണവാര്‍ത്തകേട്ട് ക്രീസിലിറങ്ങിയ കോലി നേടിയത് 90റണ്‍സ്. നിര്‍ണായക മത്സരത്തില്‍ നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്തകോലിയെ പ്രതിബദ്ധതയുടെ പ്രതിരൂപം എന്നാണ് ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍മനാസ് അന്ന് വിശേഷിപ്പിച്ചത്.രഞ്ജി ട്രോഫിയിലെ മികവ് കോലിയെ ഇന്ത്യന്‍ ജൂനിയര്‍ ടീമിലെത്തിച്ചു.

2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കി. നാലാമനായി ലോകകപ്പില്‍ ബാറ്റു വീശിയ കോലി നേടിയത് 235റണ്‍സ്. ആറു വിക്കറ്റും കോലിയുടെ നേട്ടത്തില്‍ ഉണ്ടായിരുന്നു. തൊട്ടടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന എമേര്‍ജിംഗ് പ്ലയേഴ്‌സ് 398 റണ്‍സെടുത്ത്ടോപ് സ്‌കോററായതോടെ (ഏഴ് മത്സരം, രണ്ട് സെഞ്ച്വറി, രണ്ട് അര്‍ധസെഞ്ച്വറി)കോലി ടീം ഇന്ത്യയുടെ പടിവാതില്‍ക്കലെത്തി. താമസിയാതെ ഏകദിന ടീമിലേക്കുളളവിളിയും വന്നു. ശ്രീലങ്കയ്‌ക്കെതിരെ ഓപ്പണറായി അരങ്ങേറ്റം(12 റണ്‍സ്).നാലാം കളിയില്‍ തന്നെ അര്‍ധസെഞ്ച്വറി(54) നേടി പ്രതിഭയുടെ മാറ്ററിയിച്ചു.പിന്നീട് പകരക്കാരന്റെ വേഷത്തില്‍ മാറിമാറിയെത്തിയ കോലി 2009 അവസാനത്തോടെസ്ഥിരാംഗമായി മാറി. ശേഷം ചരിത്രം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 20ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ടെസ്റ്റിലെഅരങ്ങേറ്റം. പിന്നീട് ഏഴു ടെസ്റ്റുകളില്‍കൂടി മധ്യനിരയിലെത്തി. ആകെ 491റണ്‍സ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും. തോറ്റമ്പിയഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍നിന്ന് തലയുയര്‍ത്തി മടങ്ങിയത്കോലി മാത്രമായിരുന്നു. ഈ മികവിനുളള അംഗീകാരമായി ഉപനായകന്റെ ചുമതലയുംസെലക്ടര്‍മാര്‍ കോലിക്ക് നല്‍കി. ധോണിയുടെ പിന്‍ഗാമി ആരെന്ന്സംശയമില്ലാതെ അറിയിക്കുക കൂടിയായിരുന്നു കൃഷ്ണമാചാരി ശ്രീകാന്തും സംഘവും.കാലം കാത്തിരിക്കുകയാണ് കോലിയുടെ മനോഹര ഇന്നിംഗ്‌സുകള്‍ക്കായി, ആരാധകരും.