വിതയെന്നാല്‍ നോവിന്റെതാണ് , വിതക്കുന്നതു പ്രിന്റ് മീഡിയയിലായാലും ഓണ്‍ലൈന്‍ മീഡിയയിലായാലും നല്ല വായനക്ക് പതിരില്ലാതെ മനസ്സുകള്‍ വരി നില്‍ക്കുമെന്നതും മനസ്സുകളിലേക്ക് വാക്കുകളെ നിര്‍ബാധം ചേര്‍ത്തു വെക്കുമെന്നതും ഒരു കാല സത്യം തന്നെ. പ്രിന്റ് മീഡിയയിദ നിന്നും ത്രിശങ്കു സ്വര്‍ഗ്ഗം നിലക്കുന്നതാണ് ഓണ്‍ലൈനിലെ എഴുത്തുകള്‍ എന്ന ആരോപണത്തെ അസ്ഥാനത്താക്കുന്നതാണ് ഇന്നത്തെ ഓണ്‍ലൈന്‍ ബ്ലോഗ് എഴുത്തുകള്‍ എന്നത് കാലം തന്നെ സാക്ഷിയാക്കുന്നു.
ഓണ്‍ലൈന്‍ ലോകത്തെ കാവ്യ കൂട്ടായ്മകള്‍ പുത്തരിയല്ല. ഇന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ ഗ്രാമത്തില്‍ നടന്ന 'സര്‍ഗ്ഗ സംഗമവും '' ഇതില്‍ നിന്നും വിഭിന്നമാകുന്നില്ല . എന്നാല്‍ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മകളെ നിരീക്ഷിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഇത് . ഓണ്‍ലൈന്‍ ഫേസ് ബുക്ക് , ബ്ലോഗ് , കാവ്യ ലോകത്തെ സര്‍ഗ്ഗാധരരായ നിരവധി എഴുത്തുകാര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. കവിത കൊണ്ടും സാംസ്ക്കാരിക ഇടപെടലാലും പൊതു വേദികളെ സജീവമാക്കുന്ന വിജയകുമാര്‍ ,സച്ചിദാനന്ദന്‍ പുഴംങ്കര ,സി എന്‍ കുമാര്‍ , സുരേഷ് കരിമാളൂര്‍ , രാമചന്ദ്രന്‍ , സി വി പി നമ്പൂതിരി , ഷൈജു ,അനില്‍ കുര്യാത്തി ,നാരായണ്‍, സിന്ധു വി പി, രുഗ്മ അനില്‍ , രമണി പി വി, മനു നെല്ലായ, രാധ മീര , ബഷീര്‍ ആലിക്കല്‍ , ടി ജി വിജയകുമാര്‍ , ബെന്നി കൊട്ടാരത്തില്‍ , ശിവശങ്കരന്‍ കരവില്‍ , ഷിബു ഇഞ്ചമഠം , സുഭാഷ് ചന്ദ്രന്‍ , മുനാവര്‍ ഉമര്‍ , ആര്‍ കെ ഹരിപ്പാട്, തുടങ്ങി നിരവധിയായ സുഹൃത്തുക്കളുടെ സാന്നിധ്യം കാവ്യ സംഗമത്തിനു കരുത്തായി.
കവിതാലാപനവും ചര്‍ച്ചകളില്‍ ഉരിത്തിരിഞ്ഞ സമകാലിക ഓണ്‍ലൈന്‍ എഴുത്തിന്റെ സാധ്യതകളെയും, ചൊല്‍ക്കവിതയും ഗദ്യ കവിതയും വായന മനസ്സുകളില്‍ എല്പ്പിക്കുന്ന കാവ്യാംശത്തെയും ,ഓണ്‍ലൈന്‍ എഴുത്തുകള്‍ സമകാലികമായി നേരിടുന്ന പ്രിന്റിംഗ് പ്രസാധന നിരാസങ്ങളെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നു . കാലികമായി ഓണ്‍ലൈന്‍ വായനയെ നിരസിച്ചു പ്രിന്റ് പ്രസാധനതിനു വളര്‍ച്ചയില്ലെന്നതും പല എഴുത്തുകാരും ഒരു പോലെ അഭിപ്രായപ്പെട്ടു.
എഴുത്തിലെ പുതു കവിത ഓണ്‍ലൈന്‍ ഗ്രൂപ്പിസങ്ങളെ പറ്റിയുള്ള ചര്‍ച്ചകളില്‍ ഒറ്റപ്പെട്ട കവിത കോക്കസ്സുകളെ തുറന്നു കാണിക്കുന്ന സംവാദങ്ങളും നടന്നു. എന്നാല്‍ സമാന ചിന്തകളില്‍ , തമ്മിലറിയുന്ന കാവ്യ മനസ്സുകളുടെ സര്‍ഗ്ഗ വേദികല്‍ ഓണ്‍ലൈന്‍ ലോകത്തെ കാവ്യ സൃഷ്ട്ടികളെ വരും കാലങ്ങളില്‍ കൂടുതല്‍ പരിപോഷിക്കുന്നതായിരിക്കുമെന്നത് ഇത്തരം കൂട്ടായ്മകള്‍ പ്രത്യാശ പകരുന്നു. മനസ്സില്‍ ഒരു തുണ്ട് കവിതയുമായെതുന്ന ഓണ്‍ലൈന്‍ ലോകത്തെ വായനക്കാര്‍ക്ക് വരുംകാല പുതു കവിതയില്‍ നല്ല ചലനങ്ങള്‍ സൃഷ്ട്ടികാനുതകുന്നതാകും കാവ്യ സ്നേഹ സൈബര്‍ കൂട്ടായ്മകള്‍ .