കുട്ടികളും അവകാശങ്ങളും എന്ന് കേള്‍ക്കുമ്പാള്‍ തന്നെ നാം സ്വാഭാവികമായും ചിന്തിക്കും. കുട്ടികള്‍ക്കും അവകാശങ്ങളോ? അതെ, മറ്റേതൊരു വ്യക്തികളെയും പോലെ കുട്ടികള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്.ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ അമൂല്യമായ കാലഘട്ടമാണ് ബാല്യകാലം. സമൂഹനന്മയ്ക്കുവണ്ടി ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ ബാല്യകാലത്തിലെ ചുറ്റുപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ബാല്യകാലത്തു കുട്ടികള്‍ക്കു ലഭിക്കണ്ട സ്നഹം, വിദ്യാഭ്യാസം, സംരക്ഷണം , നല്ല ജീവിത സാഹചര്യങ്ങള്‍ , അംഗീകാരം ഇവയൊക്കെ കുട്ടികളുടെ അവകാശങ്ങളാണ്. എന്നാല്‍ വിവരസാങ്കതികവിദ്യയുടെ ഈ യുഗത്തില്‍, സാംസ്കാരികവും സാമ്പത്തികവുമായി നാം മുന്നറി എന്ന് അഹങ്കരിക്കുബോള് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ ബാല്യകാലം ലഭിക്കുന്നുണ്ടോ എന്നു നമുക്കു നോക്കാം.
കുട്ടികളെ സംസ്കാരമുള്ളവരും അറിവുള്ളവരുമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവുമാണ് വിദ്യാഭ്യാസം എന്ന നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ പല കുട്ടികള്‍ക്കും ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. പലരുടേയും പഠനം പകുതിക്കു നിന്നുപോകുന്നു.
മറ്റുചിലര്‍ മറ്റെന്തെങ്കിലും കാരങ്ങളാല്‍ പഠനം നിര്‍ത്തുന്നു. കുടുംബത്തിലെ സാമ്പത്തിക പരാധീനതകളും കുടുംബം പുലര്‍ത്തേണ്ട ഉത്തരവാദിത്വവുമൊക്കെ ഇതിനുള്ള കാരണങ്ങളാകുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ ബാലവേലയ്ക്കും ഭിക്ഷാ'ടനത്തിനും ഉപയോഗിച്ച് അവരെ ചൂഷണം ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. വാസ്തവത്തില്‍ അത്തരക്കാര്‍ കുഞ്ഞുങ്ങളുടെ അവകാ'ങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ സമൂഹത്തില്‍ ധാരാളം കുട്ടികള്‍ അനാഥരായുണ്ട്. അനാഥാലയങ്ങളിലും മറ്റും ഈ കുട്ടികള്‍ സുരക്ഷിതരാണോ ? സ്വാര്‍ത്ഥരും ധനമാഹികളും അധികാരമാഹികളുമായ വ്യക്തികളും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളായി മാറുകയാണ് അനാഥക്കുഞ്ഞുങ്ങള്‍ ? ഇത്തരം സാഹചര'ങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പലതരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഇത് കുട്ടികള്‍ക്ക് സമൂഹത്തോടും നിയമങ്ങളോടും വെറുപ്പുണ്ടാകുന്നതിനും ലക്ഷ്യബോധരാഹിത്യത്തിനും കാരണമാകുന്നു. കുട്ടികള്‍, അത് അനാഥനോ സനാഥനോ ആരുമാകട്ടെ അവര്‍ ഭാവിപൌരന്മാരും സമൂഹനന്മയ്ക്കു വണ്ടി പ്രവര്ത്തിക്കണ്ടവരുമാണെന്ന സത്യം പലപ്പാഴും മുതിര്‍ന്നവര്‍ മറക്കാറുണ്ട്.
അനാഥത്വം പോലെ തന്നെ അമിതമായ സ്നഹവും ലാളനയും കുട്ടികള്‍ക്ക് വളരെ ദോഷകരമാണ്. ഇത് കുട്ടികളില്‍ പരാശ്രയ ശീലം വളര്‍ത്താന്‍ ഇടയാക്കുന്നു. മാത്രമല്ല മാതാപിതാക്കളുടെ അമിതലാളനയും സ്നഹവും കുട്ടികള്‍ ഭീരുക്കളും ദുര്‍ബലരുമായി മാറാന്‍ ഇടയാക്കുന്നു. കബ്യൂട്ടറില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും മാത്രമല്ല പൂക്കളില്‍ നിന്നും പൂമ്പാറ്റകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പ്രകൃതിയില്‍ നിന്നും മറ്റും കുട്ടികള്‍ക്ക് ധാരാളം പഠിക്കാനുണ്ടെന്ന് പലപ്പാഴും മാതാപിതാക്കള്‍ മറക്കാറുണ്ട്. മാതാപിതാക്കള്‍ തങ്ങളു' മക്കളില്‍ അമിതപ്രതീക്ഷ വച്ചുപുലര്‍ത്തുകയും തങ്ങളുടെ ആഗ്രഹങ്ങള്‍ മക്കളില്‍ അടി ച്ചേ ല്പ്പിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളെ മുരടി പ്പിക്കുകയും പ്രതിഭയെ തളര്‍ത്തുന്നതിനും കാരമാകുന്നു.
ഇതിനെല്ലാം ഒരു മാറ്റമുണ്ടാകേണ്ടതുണ്ട്. നവംബര്‍ 14 നാം എല്ലാ വര്‍ഷവും ശിശു ദിനമായി ആചരിക്കുന്നു. കുട്ടികളുടെ അവകാ'ങ്ങളെക്കുറിച്ചും അവരെ അംഗീകരിക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നവംബര്‍ 14 ലെ ശിശു ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു കുട്ടികളുടെ അവകാശങ്ങളെ അംഗീകരിക്കുകയും കുട്ടികളുടെ ക്ഷേമത്തിനായി 1956ല്‍ ദേശീയ ബാലഭവന് സ്ഥാപിച്ച്, തനിയ്ക്ക് കുട്ടികളോടുള്ള സ്നേ ഹത്തെ അര്‍ത്ഥവത്താക്കുകയും ചെയ്തു. സ്വാതന്ത്രം ലഭിച്ച് അനവധി വര്‍ങ്ങള്‍ കഴിഞ്ഞു. ശിശു ദിനം നമ്മുടെ സമൂഹത്തിലെ കുട്ടികളോടുള്ള സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ മുന്നറികൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള്‍ എന്നെന്നും തുടരട്ടെയെന്ന് നമ്മുക്ക് ആശിക്കാം.