Vishnu Perayam

നഗരം
ഉറക്കം കിട്ടാതെ

നഗരം നിവര്‍ന്നു വിരിയുന്നു.

നെഞ്ചും , തലയും, ഉടലും

വര്‍ണ്ണം വാരി ചൊരിയുന്നു.

 

സ്വപ് ശാലകള്‍ രതി.

നീലവെളിച്ചം മിന്നുന്നു.

ധര്‍മ്മശാലകള്‍ ദൈവ

വെളിച്ചം കാട്ടുന്നു.

 

ടിപ്പറുകള്‍ ചീറിപായുന്നു.

പോലീസ് രഥം മൂളി

പാടുന്നു.

 

വഴിയരികില്‍ മൊരിയുന്ന കോഴികള്‍ .

അരികില്‍ കഥാനായകന്‍.

തിന്നുവാനല്ല

നീട്ടിയ ഉഛിഷ്ടം ഭുജിക്കുവാന്‍ മാത്രം