Jyothi Tagore

തുന്നല്‍ക്കാരനും കൊറോണയും പറയുന്നത് - " സഖാക്കളേ  മുന്നോട്ട് "

മലയാളികളുടെ ഏറ്റവും വലിയ നൊസ്റ്റാള്‍ജിയകളിലൊന്നാണ് വിദ്യാഭ്യാസകാലഘട്ടം. വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന കാലം കൂടുതല്‍ തീവ്രമായ അനുഭവമായി ത്തീരുന്നത്, ഉത്തരവാദിത്തങ്ങളും ടെന്‍ഷനുമൊക്കെ അനുഭവിക്കേണ്ടി വരുന്ന പിന്നീടുള്ള കാലത്താണ്. കഴിഞ്ഞകാലത്തിന്റെ മാധുര്യം, യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതിലും പൊലിപ്പിക്കപ്പെട്ട് പുനര്‍സൃഷ്ടിക്കപ്പെടും. സൗഹൃദവും പ്രണയവും നടന്ന വഴികളും പങ്കിട്ട ഭക്ഷണവും അദ്ധ്യാപകരു മൊക്കെ അന്നില്ലാതിരുന്ന നിറപ്പകിട്ടില്‍ അനുഭവപ്പെടും. ഒരിക്കലും നടക്കില്ലെങ്കിലും “പോയ് മറഞ്ഞ കാലമേ, ഒരിക്കല്‍ കൂടി വന്നിട്ടൂ പോകൂ” എന്ന് മനസ് കാല്പനികമാകും.


download


മലയാളിയെ സംബന്ധിച്ച്, കലയില്‍ ഈ സുന്ദരകല്‍പ്പനയെ ഭംഗിയായി ആവിഷ്കരിച്ചതിന്റെ പ്രധാന ഓര്‍മ്മ ” ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം ” എന്നു തുടങ്ങുന്ന ഒ.എന്‍.വി. കവിതയാണ് ( അത് ചലച്ചിത്രഗാനവുമായി ) പിന്നീട് വലിയ ചലനമുണ്ടാക്കിയത് ” ക്ലാസ് മേറ്റ്സ് ” സിനിമയാണ്. കോളേജ് ജീവിതം ആസ്വദിച്ചവര്‍ക്കും അത് നഷ്ടമായവര്‍ക്കും വൈകാരികാ നുഭവമായിത്തീര്‍ന്ന സിനിമ കേരളസമൂഹത്തില്‍ ചെലുത്തിയ അനുരണനങ്ങള്‍ വളരെ വലുതായി രുന്നു. ചില സിനിമകളും ഒട്ടേറെ കഥകളുമൊക്കെ പിന്നിട് ഇറങ്ങുകയുണ്ടായി. സിനിമയുടെ സ്വാധീനത്താല്‍ ആരംഭിച്ച റീയൂണിയന്‍ തരംഗം ഇന്നും കെട്ടടങ്ങിയിട്ടില്ല. വിദ്യാലയങ്ങളുടെ വികസനത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്താന്‍ ഇവയില്‍ പല കൂട്ടായ്മകള്‍ ക്കും ആയിട്ടുണ്ട് എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം.


download (1)


ക്ലാസ്മേറ്റ് സിനിമയെ വിശദമായ വിലയിരുത്തലിന് വിധേയമാക്കുക ഈ എഴുത്തിന്റെ ഉദ്ദേശ്യമല്ല, എങ്കിലും കാല്‍പ്പനികമായ ഒരു പുന:സമാഗമത്തിനപ്പുറം വ്യത്യസ്തജീവിതസാഹചര്യങ്ങളുള്ളവര്‍ എങ്ങനെ ആ അനുഭവത്തെ നേരിടുന്നു എന്ന് സിനിമ പറഞ്ഞു വെയ്ക്കുന്നുണ്ട്. ഭൂതകാലക്കുളിരിനപ്പുറം ചിലര്‍ക്ക് അത് പൊള്ളിക്കുന്ന അനുഭവമായിരിക്കുമെന്നതും സിനിമയുടെ അഖ്യാനത്തിനകത്ത് വരുന്നുണ്ട്. അതിനെ ഗൗരവത്തില്‍ അഭിമുഖീകരിക്കുകയെന്നത് വിനോദസിനിമയുടെ പരിഗണനയാകണമെന്നില്ല. എന്നാല്‍ സാഹിത്യം വിനോദോപാധിയല്ലാത്തതിനാല്‍ വേണുഗോപാലന്‍ മാഷിന് ആഴത്തിലേ നോക്കാന്‍ കഴിയൂ. “ക്ലാസ്മേറ്റ്സ്” ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചു എന്നു പറയുകയല്ല, പക്ഷേ സമാന പശ്ചാത്തലത്തില്‍ എഴുതപ്പെട്ട 2020 ലെ രണ്ടു കഥകളാണ് തുന്നല്‍ക്കാരനും K രേഖയുടെ വില്ലുവണ്ടിയും. (വില്ലു വണ്ടിയെക്കുറിച്ച് മറ്റൊരു കുറിപ്പിലെഴുതാം).


92516499_10159142577227502_2453468379571290112_n


വാക്കുകളുടെ എണ്ണമെടുത്താല്‍ ചെറിയൊരു കഥയാണ് ” തുന്നല്‍ക്കാരന്‍ ” അദ്യം സൂചിപ്പിച്ചത് പോലെ, എണ്‍പതുകളില്‍ ജനിച്ച് കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പഠിച്ചിറങ്ങിയ ഏതൊ രാളും ഏറിയും കുറഞ്ഞും പങ്കിട്ടിരിക്കാന്‍ ഇടയുള്ള അനുഭവതലമാണ് കഥയുടെ കാതല്‍. പുരോഗ മനത്തിന്റെ ചെരുപ്പ് വീടിന്റെ ഉമ്മറപ്പടിയില്‍ ഊരിവെച്ച് മനുഷ്യര്‍ താമസിക്കുന്ന വീടുകള്‍ ചേര്‍ന്ന “നന്മകളാല്‍ സമൃദ്ധമായ ടിപ്പിക്കല്‍ കേരളനാട്ടിന്‍പുറം ” തന്നെയാണ് പശ്ചാത്തലം. അടിസ്ഥാന വര്‍ഗ്ഗത്തിനായി അയ്യങ്കാളി ചവുട്ടിത്തുറന്നു കൊടുത്തിട്ടും സരസ്വതി വിദ്യാലയമെന്നു തന്നെ ഇന്നും വിളിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ സ്ക്കൂള്‍ . പഠിച്ചിറങ്ങി ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ വിദ്യാലയത്തില്‍ നിന്ന് പകര്‍ന്നുകിട്ടിയ പാഠങ്ങളേക്കാള്‍ സോഷ്യല്‍ പ്രിവിലേജുകള്‍ തന്നെ വിജയപരാജയങ്ങള്‍ നിര്‍ ണ്ണയിച്ച ഒരു കൂട്ടമാളുകള്‍ പതിറ്റാണ്ടുകള്‍ ക്കിപ്പുറം തങ്ങളുടെ ബാച്ചിന്റെ റീയൂണിയന്‍ നടത്താന്‍ തയ്യാറെടുക്കുന്നു. എങ്ങനെയാണോ അതിന്റെ നടപ്പുരീതി, അതേപോലെ ആദ്യം ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുന്നു. കുളിര് കോരുന്ന പേരിടുന്നു. ആരെങ്കിലുമൊക്കെയായി തപ്പിപ്പിടിച്ച നമ്പരുകള്‍ ആഡ് ചെയ്യപ്പെടുന്നു.


92517767_10159142577727502_1985356616920203264_n


നാട്ടിലെ തയ്യല്‍ക്കാരനും സഹപാഠിക്കൂട്ടത്തില്‍ ചേര്‍ക്കപ്പെടുന്നു. തന്റേടത്തോടെ അയ്യങ്കാളി വെച്ച കാലടിയുടെ കരുത്താണ് അയാളെപ്പോലെയുള്ളവര്‍ക്ക് സ്ക്കൂള്‍ പ്രവേശനം സാധ്യമാക്കിയതെന്ന് ചരിത്രം. സഹപാഠിയുടെ കാരുണ്യമാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയാള്‍ ക്ക് പ്രവേശനം നല്‍കിയത് എന്നത് കഥയിലെ വര്‍ത്തമാനവും. ജാതിവിവേചനങ്ങളെ പൊതുയിടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് സമൂഹത്തെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിച്ച കേരളമോഡല്‍ , വിദ്യാഭ്യാസവും ഭക്ഷണവും അടക്കമുള്ള പ്രാഥമിക അവകാശങ്ങളെ സാര്‍വത്രികമാക്കി. ജാതിയടക്കമുള്ള വിവേചനങ്ങളെ വലിയൊരു പരിധിവരെ ചെറുക്കാന്‍ നമ്മെ പ്രാപ്തമാക്കിയതില്‍ ഈ ചരിത്രത്തിന് വലിയ പങ്കുണ്ട്. സംവരണം പോലെയുള്ള ഭരണഘടന അവകാശത്തെ, സ്വജീവിതം മെച്ചപ്പെടുത്തുന്ന നിലയില്‍ പ്രയോഗിക്കാന്‍ മലയാളിയെ പ്രാപ്തരാക്കിയതും ഇവിടെ വിദ്യാഭ്യാസരംഗത്തുണ്ടായ വളര്‍ച്ചയാണ്. തയ്യല്‍ത്തൊഴിലാളിക്കും ചെത്തുതൊഴിലാളിയുടെ മകനുമൊക്കെ മുഖ്യമന്ത്രിയാകാമെന്ന സ്ഥിതിയിലേയ്ക്ക് പൊതുസമൂഹം വളര്‍ച്ച നേടി. പ്രധാനമന്ത്രിയുടെ / മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ പിറന്നു വീഴുന്ന കുട്ടിയ്ക്ക് ലഭിക്കുന്ന അവസരധാരാളിത്തത്തെ അവസരതുല്യത കൊണ്ട് ബദല്‍ പണിയുകയാണ് കേരളം ചെയ്തത്. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കുക എന്ന ലക്ഷ്വറിയെ കേരളം നിരാകരിക്കുകയും അങ്ങനെ ജനിക്കുന്നവരോട് ജീവിതം കൊണ്ട് പോരടിച്ചുയര്‍ന്ന് വരാന്‍ അടി സ്ഥാനവര്‍ഗ്ഗത്തെ പ്രാപ്തമാക്കുകയും ചെയ്തു. കേവലം വിദ്യാലയങ്ങളുടെ പശ്ചാത്തലവികസ നത്തിലൊതുങ്ങുന്ന മാറ്റങ്ങളായിരുന്നില്ല അത്. സമാന്തരമായി ഉയര്‍ന്നു വന്ന ഗ്രന്ഥശാല പ്രസ്ഥാനം, സാംസക്കാരികരംഗത്തെ ഉണര്‍വ് ഒക്കെ നിര്‍ണ്ണായകമായിരുന്നു. കേരളവികസനം ജനാഭിലാഷമായി തീര്‍ന്നത് ” തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം തന്റെ മക്കള്‍ക്ക് ലഭിക്കണം” എന്നതു പോലെയുള്ള ചില വാശികള്‍ മലയാളികളില്‍ സൃഷ്ടിക്കപ്പട്ടതിലൂടെയാണ്.


l9apSa2h_400x400


ചെത്തുകാരനായ മുണ്ടയില്‍ കോരന്‍ പണിയെടുത്തത് ജീവസന്ധാരണത്തിന് മാത്രമല്ല, തന്റെ അനന്തരതല മുറയ്ക്ക് നട്ടെല്ല് നിവര്‍ന്നു ജീവിക്കാന്‍ വേണ്ടി കൂടിയായത് ഇവിടെ ഉയര്‍ന്ന അവകാശപ്പോരാട്ടങ്ങളുടെ കൂടി ഫലമായാണ്. എന്നാല്‍ നടന്നു മുഴുമിപ്പിക്കാത്ത വഴിയില്‍ ഇടര്‍ച്ചകള്‍ എറെയും ബാക്കിയെന്ന് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു. ഒരു മുതലാളിത്ത വികസനമാതൃകയില്‍ നിന്ന് കൊണ്ടു സമൂഹത്തില്‍ സമഗ്രമാറ്റങ്ങള്‍ സാധ്യമാകുകയുമില്ല. പങ്കുവെയ്ക്കുന്ന മൂല്യബോധം സമൂലമായ മാറ്റങ്ങളെ പിന്തുണയ്ക്കുന്നവയുമല്ല. അവയോട് എതിരിട്ട് മുന്നോട്ടു വെയ്ക്കാന്‍ പറ്റുന്ന മാറ്റങ്ങള്‍ പരിവര്‍ത്തനമല്ല, പുതുക്കല്‍ മാത്രമാകും. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പോലും ജാതിയും ചരിത്രവും ചികഞ്ഞ് അവഹേളിക്കാന്‍ തുനിയുന്നവര്‍ ഇന്നും ഈ സമൂഹത്തില്‍ അവശേ ഷിക്കുന്നത്. നവോത്ഥാനത്തിന്റെ അടിയേറ്റു മാളത്തിലൊളിച്ച വിഷജന്തുക്കള്‍ തല പൊക്കിത്തുടങ്ങുന്ന കാലത്ത്, കേരളം ഗൗരവതരമായ ചില വീണ്ടുവിചാരങ്ങള്‍ക്കും തുടക്കമിട്ടിരുന്നു. കേരള മോഡലിന്റെ വിമര്‍ശനാത്മകമായ മുന്നോട്ടു പോക്ക് ലക്ഷ്യം വെച്ചുള്ള വികസനചര്‍ച്ചകള്‍ കൊറോണക്കാലത്ത് പുതിയ മാനങ്ങള്‍ കൈവരിക്കുന്നത് ശുഭകാഴ്ചയാണ്.


92507964_10159142577392502_2629363688527626240_n


നാം നടന്നു തീര്‍ത്ത വഴികള്‍ തന്നെയായിരുന്നു ശരിയെന്ന് കാലം അടിവരയിടുന്നു.സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി, അത്തരം അവസരങ്ങളൊന്നും ലഭ്യമല്ലാതെ പോയ ഒരു സമൂഹത്തില്‍ നിന്ന് വന്ന അതിഥി തൊഴിലാളിയുടെ ചാരത്തിരുന്ന് പണിയെടുക്കുന്നതിനിടയില്‍ തുന്നല്‍ക്കാരന്‍ വാട്സ് ആപ്പ് ഗ്രൂപ്പ് എന്ന പ്രതീതി യാഥാ ര്‍ത്ഥ്യത്തിലേയ്ക്ക് കടന്നുചെന്നു. വാട്ട്സ്ആപ്പില്‍ പുന:സൃഷ്ടിക്കപ്പെട്ട തങ്ങളുടെ വിദ്യാലത്തിരു മുറ്റത്തിരുന്ന് പലരും പറയുന്നു ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടായിരുന്നെങ്കില്‍ അത് ഇവിടെയായിരുന്നു എന്ന്. പക്ഷേ, അയാള്‍ ക്ക് അത് സ്വര്‍ഗ്ഗമായിരുന്നില്ല. ജാതിയുടെ പേരില്‍ വിവേചനം നേരിട്ടിരുന്ന ആക്കാലം അയാള്‍ ഓര്‍ത്തെടുക്കുന്നു. പൊങ്ങച്ചവും പുരോഗമനനാട്യങ്ങളും കീഴ് വഴക്കങ്ങളായ മല്ലൂനൊസ്റ്റാള്‍ ജിയയുടെ നവമാധ്യമലോകത്തും അയാളുടെ തൊഴിലും ആചാരവും ജീവിതാവസ്ഥയു മൊക്കെ പരിഹസിക്കാന്‍ മാത്രമുള്ളതായി മാറുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ അവന്റെ കോപ്പുകള്‍ കച്ചവടത്തിനായി കവര്‍ന്നെടുക്കുന്നുമുണ്ട്. കാലവും ഭരണപരിഷ്കാരങ്ങളും പുരോഗതിയുമൊന്നും യാതൊരു പരിക്കുമേല്‍പ്പിക്കാത്ത ജാതിയെന്ന ഇന്ത്യന്‍ സത്വത്തിന് നേരെ തുന്നല്‍ക്കാരന്‍ തന്റെ ജീവിതമാകുന്ന കണ്ണാടി പിടിക്കുന്നു. പൊതുവ്യവഹാരങ്ങളില്‍ നിന്ന് പണ്ടേയ്ക്ക് പണ്ടേ തൂത്തെറിഞ്ഞിട്ടും നമുക്കിടയില്‍ ജാതി ഇന്നും സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിശിത മായി ഓര്‍മ്മിപ്പിക്കാന്‍ ഈ കഥയ്ക്കാകുന്നു, അത് തന്നെയാണ് കഥയിലെ രാഷ്ട്രീയവും. സംവണ മെന്ന കച്ചിത്തുരുമ്പിന് പോലും തീയിടാനൊരുങ്ങുന്ന ഇക്കാലത്ത് ഇതുപോലെയുള്ള കഥകള്‍ നിസ്വ പക്ഷത്ത് ശങ്കയേതുമില്ലാതെ നിലയുറപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും മാറ്റം കാലം വരുത്തിയി ട്ടുണ്ടാകും എന്ന് ആ ദളിതന്‍ ആശിക്കുന്ന നിമിഷത്തില്‍ തന്നെയാണ് ഗ്രൂപ്പിലെ സവര്‍ണ്ണന്‍ അവനെ റിമൂവ് ചെയ്യുന്ന ക്ലൈമാക്സിലേയ്ക്ക് കഥയെത്തുന്നത്. തുന്നല്‍ക്കാരന് ഒന്നും തോന്നിയില്ല. വാട്സ്ആപ്പ് ഓഫ് ചെയ്തിട്ടയാള്‍ തന്റെ ജോലിയിലേയ്ക്ക് മടങ്ങി എന്നാണ് കഥ അവസാനിക്കുന്നത്. ജീവിതത്തിന്റെ എല്ലാ വര്‍ണ്ണാഭകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ഇതില്‍ വിശേഷിച്ചൊന്നും തോന്നാനില്ല.


Untitled-7 copy


സോഷ്യല്‍ പ്രിവിലേജുകളുടെ സൗജന്യമില്ലാതെ ജീവിതത്തില്‍ പൊരുതി മുന്നേറേണ്ട അടിസ്ഥാനവര്‍ഗ്ഗത്തിലെ മനുഷ്യര്‍ മുഖ്യമന്ത്രിയായാലും, ഇന്ത്യന്‍ പ്രസിഡന്റായാലും വിവേചനം നേരിടേണ്ട അവസ്ഥ നിലനില്‍ക്കുന്നു എന്നത് പിണറായി വിജയന്‍, രാംനാഥ് കോവിന്ദ്, കെ ആര്‍ നാരായണന്‍ എന്നിവരൊക്കെ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളില്‍ നിന്ന് നമുക്കറിയാം. കഥയുടെ ക്ലൈമാക്സില്‍ തുന്നല്‍ക്കാരന്‍ പ്രകടിപ്പിച്ച അതേ നിര്‍മ്മമതയോടെ തനിക്ക് നേരെ ഉയര്‍ന്ന അവഹേളനശ്രമത്തെ മുഖ്യമന്ത്രി നേരിടുന്നതിന് കേരളം സാക്ഷിയായി. ചിലര്‍ക്ക് താന്‍ ജനിച്ച ജാതിയും തന്റെ അച്ഛന്റെ ജോലിയുമൊക്കെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത് വഴി തന്നെ അവഹേളിക്കാമെന്ന തോന്നലുണ്ട്. അതവരുടെ വഴി. അത്തരക്കാര്‍ ഇപ്പോഴും നമുക്കിടയിലുണ്ട് എന്നതാണ് തിരിച്ചറിയേണ്ടത് എന്നദ്ദേഹം പറയുന്നുണ്ട്. അതിലധികമൊന്നും തോന്നില്ല, കാരണം അതദ്ദേഹമടക്കം കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ജീവിതമാണ്. ജീവിതങ്ങള്‍ തുന്നിച്ചേര്‍ക്കുന്നവര്‍ക്ക്, പണിയെടുക്കുന്നവര്‍ക്ക് , വിയര്‍പ്പൊഴുക്കുന്നവര്‍ക്ക് വേണ്ടി പക്ഷംപിടിക്കുന്ന കഥ, രാഷ്ട്രീയമായ ഉള്ളടക്കംകൊണ്ട് ആഴമുള്ളവായന സമ്മാനിക്കുന്നു. എല്ലാഭേദങ്ങളും അര്‍ത്ഥശൂന്യ മാകുകയും മനുഷ്യരെന്ന ഒറ്റപദം നിസ്സഹായതയുടെ അങ്ങേയറ്റത്ത് അതിജീവനത്തിനായി പൊരുതുകയും ചെയ്യുന്ന കൊറോണക്കാലത്ത് വായിക്കേണ്ട കഥയാണ് ” തുന്നല്‍ക്കാരന്‍ “.