മേല്‍ക്കൂരയില്ലാത്ത ഭൂമിയാം വസതിയില്‍
ആര്‍ത്ത് പെയ്തിറങ്ങും മഴത്തുള്ളി സ്പര്‍ശം
ഒരു ചുടുചുംബനമായ് ധാത്രി ഹൃദയം
ആനന്ദ നിര്‍വൃതി പുളകിത മാനസം
മഴക്കൊയ്ത്തിന് ദിനങ്ങളില്‍
തുറന്നിട്ട ജനാലക്കമ്പിയില്‍ മുഖം ചാരിനില്‍ക്കേ
തലോടും മഞ്ഞ് മഴത്തുള്ളികള്‍
ലോലമാം ഹൃദയേ ആനന്ദക്കൂടൊരുക്കി
മേല്‍ക്കൂര കെട്ടി തടയാന്‍ ഞാനീ
മഴപ്പെയ്ത്ത് ദേഹമാകെ
സ്തുതി മലരുകളായി ആത്മാവില്‍
വിരിയും ദിവ്യാനത്തിന് മഴപ്പാട്ട്
മഴത്തുള്ളി തന് നിലയ്ക്കാത്ത ഗാനം
രാഗതാള ലയമായെന് ആത്മാവില്‍ ശ്രുതി മീട്ടി
മനസാം തന്ത്രിയില്‍ കുളിരായി
ആ മൃദുസ്പര്‍ശം നെയ്വേദ്യമായ്.