ഇരുളിനെ പേടിച്ചൊരെന്‍ ബാല്യമെ
എന്‍ കുഞ്ഞുമക്കള്‍തന്‍ ബാല്യവും, കൗമാരവും,
എന്തിനാ ജീവിതം പോലുമീ
കാമകണ്മുനകളില്‍
ഉരുകിയൊലിച്ചിടുമെന്നു
അറിഞ്ഞിരുന്നില്ല ഞാന്‍!!
കാമത്തിന്‍ വെറിപൂണ്ട
കണ്ണുകളിലൊക്കെയും
ഇരുളിന്റെ മഹാസാഗരം തീര്‍ക്കുവാന്‍
രാത്രിതന്‍ നിശബ്ദതക്കു കഴിഞ്ഞിരുന്നുവെങ്കിലൊ
ആശിച്ചുപോകുന്നു, ഞാന്‍ .
ഭയന്നൊരിരുളായ് മാറിയാ കഴുകന്‍ കണ്ണുകള്‍
നീട്ടുമൊരു ഭീരുവാം കാമസക്തരെ നിങ്ങളെ
മരണമെന്ന നിത്യസത്യമാം ഇരുളിലേക്കയക്കുവാന്‍,
ഒരമ്മയായ് മാറി,
അച്ഛന്റെ ഹൃദയവേഗമായ് മാറി
ഞാന്‍ ആശിച്ചുപോകുന്നു.
ഇരുള്‍ കാത്തുവെച്ചതെനിക്കു ഭയമായിരുന്നില്ല
എന്തിനേയും, ഭയക്കുന്നതെന്തിനേയും
ഇരുള്‍മൂടിയെതിര്‍ത്തു തോല്പ്പിക്കുവാനാവുമെന്ന
എന്‍ വിശ്വാസത്തിന്‍ ശക്തിയായിരുന്നെന്ന്
അറിഞ്ഞിരുന്നില്ല ഞാന്‍!!!