Dr Sangeetha Chenampulli

ഇ(സം)ടം

കൂടിയിരിക്കാന്‍

കൂട്ടുകൂടാന്‍

പാട്ടു പാടാന്‍

കഥ പറയാന്‍

ഞങ്ങള്‍ക്കു വേണം

കടയറുത്താലും

പറിച്ചെറിഞ്ഞാലും

മുളച്ചു പൊന്തുമോരിടം..

 

മനസ്സു ചായ്ക്കാനും

മതിമറക്കാനും

കുരലുയര്‍ത്താനും

കടങ്ങളോര്‍ക്കാനും

ഇരുട്ടു മൂടാത്ത വെയിലു വാട്ടാത്ത

തെഴുത്തു നില്‍ക്കുമോരിടം ..

 

അടച്ച വാതിലിന്‍

താഴുതിനെ മറന്ന-വനവനാകാത്തൊരിടം ..

 

കരിഞ്ഞ നെഞ്ചിലെ

കനവില്‍ നിന്നൊരു

ഉഷസുയിര്‍ക്കുമോരിടം.

 

നിനവില്‍ പൂത്തൊരു

വെളിച്ചമൊക്കെയും

കല തന്‍ കതിരാകുമിടം ..