R Parvathi Devi

മാദ്ധ്യമങ്ങള്‍ പറയാത്തത്

ഇന്ത്യ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. നമ്മെ ആര് ഭരിക്കും എന്ന ലളിതമായ പ്രശ്നമല്ല നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ളത്. ഇന്ത്യന്‍ ജനാധിപത്യം നിലനില്ക്കണോ വേണ്ടയോ എന്ന അതിപ്രധാനമായ ഒരു തീരുമാനം ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ ഒരു പൌരന്‍ അല്ലെങ്കില്‍ പൗര എടുക്കുവാന്‍ പോകുന്നത്. എന്നാല്‍ ഈ സുപ്രധാന തീരുമാനം കൈ കൊള്ളുന്നതിനുള്ള പ്രാപ്തി സാധാരണ ഇന്ത്യക്കാര്‍ക്ക് ഉണ്ടാകണമെങ്കില്‍ അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. വസ്തുതകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കണം. ഇത് സാധ്യമാകണമെങ്കില്‍ നാലാം നെടും തൂണ് എന്ന ഉയർന്ന പദവിയില്‍ വിരാജിക്കുന്ന മാധ്യമങ്ങള്‍ അവരുടെ യഥാര്‍ത്ഥ ധര്‍മ്മം അനുഷ്ഠിക്കണം.

എന്നാല്‍ ആഗോളവല്‍കൃത മാധ്യമങ്ങള്‍ ലാഭം മാത്രം ലക്‌ഷ്യം ഇടുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ ആയി മാറിയതോടെ വാര്‍ത്ത‍ പോലും ചരക്ക് ആയി മാറി. സൂപ്പര് മാര്‍ക്കറ്റില്‍ എന്ന പോലെ വാര്‍ത്തകള്‍ വര്ണ കടലാസ്സില്‍ പൊതിഞ്ഞു നിരത്തി വെയ്ക്കുന്നു. ഓരോ വാര്ത്തയും ഒരു ആഘോഷം ആണ്. വര്‍ണ്ണപ്പകിട്ടില്‍ ഗൌരവം നഷ്ടപ്പെട്ട് വാര്‍ത്ത‍ ഒരു 'കഥ ' ആയി മാറുന്നു . ഓരോ സംഭവവും ഓരോ കെട്ടുകാഴ്ചയാണ്. ഈ ബഹളത്തിനിടയില്‍ പ്രസക്തം ആയവ തമസ്കരിക്കപ്പെടുന്നു. അപ്രസക്തമായവ അമിത പ്രാധാന്യം ഉള്ളതായി തീരുന്നു. എന്താണ് സമൂഹം ചര്ച്ച ചെയ്യേണ്ടത് ,എന്ത് പ്രശ്നത്തെ കുറിച്ച് ചിന്തിക്കണം എന്ന് നിശ്ചയിക്കുന്നു മാദ്ധ്യമങ്ങള്‍ . അങ്ങനെ അവര്‍ സമൂഹത്തിന്റെ, നാടിൻറെ അജണ്ട നിശ്ചയിക്കുന്ന സുപ്രധാന ശക്തി ആയി നിലനില്ക്കുന്നു. 40 ലക്ഷം പത്രങ്ങള ഒരു ദിവസം വിതരണം ചെയ്യപ്പെടുന്ന , 20 ചാനലുകള്‍ ഉള്ള കേരളത്തില്‍ മാധ്യമ സ്വാധീനം കൂടുത ല്‍ശക്തമാണ്.

എന്നാല്‍ ഈ തിരിച്ചറിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ദയനീയമായ ചിത്രം ആണ് മുന്നില് തെളിയുന്നത്. നമ്മുടെ രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളെ മാധ്യമങ്ങള ബോധപൂര്‍വം ജനങ്ങളി ല്‍ നിന്നും മറച്ചു വെക്കുന്നു. അധികാരവും സമ്പത്തും ഉള്ളവരുടെ ഉച്ചഭാഷിണികള്‍ ആയ മാധ്യമങ്ങളുടെ പ്രധാന ലക്‌ഷ്യം വിപണിയെ സംരക്ഷിക്കുക എന്നതാണ്. അതിനായി അവര്‍ എന്ത് വിട്ടു വീഴ്ച്ചകൾക്കും തയ്യാറാകും. രാഷ്ട്രീയത്തെ അരാഷ്ട്രീയവ ല്‍ക്കരിക്കുന്ന , വിപണിയിലെ കളിക്കാര് ആണ് കുത്തക മാധ്യമങ്ങള. കോര്പ്പരെട്ടുകളുടെ താത്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രം ഉള്ള ഭരണ വര്ഗത്ത്തിനു വേണ്ടി മാധ്യമങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യയെ നിറപകിട്ടാര്ന്ന മൂടുപടത്തില്‍ ഒളിപ്പിക്കുന്നു.

അഴിമതി,വര്‍ഗീയത ,വിലക്കയറ്റം, സ്ത്രീചൂഷണം,തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ച് പറയുന്നത് പോലും ശരിയല്ല എന്ന ഭാവം ആണ് മാധ്യമങ്ങള്ക്ക്. രാജ്യത്തിൻറെ പൊതു മുതല്‍ കോര്പരെട്ടുകള്‍ക്ക് വേണ്ടി കൊള്ള അടിച്ച ഞെട്ടിക്കുന്ന അഴിമതികള്‍ക്കാണ് യു പി എ സര്ക്കാര് നേതൃത്വം നല്കിയത്. കല്‍ക്കരിപാടം (1.86 ലക്ഷം കോടി ), 2 ജി സ്പെക്ട്രം (1.76 ലക്ഷം കോടി), കെ ജി ബേസിന്‍ (80000 കോടി), ദില്ലി വിമാനത്താവളം (76000 കോടി),കോമണ്‍ വെല്‍ത്ത് (36000 കോടി), ആദര്ശ് ഫ്ലാറ്റ്, ടെട്ര ട്രക്ക് ,ഹെലി കോപ്റ്റര്‍,കോള്‍ഗേറ്റ് ,മിസ്സയി ല്‍കരാര്‍ ,ഈ പട്ടിക നീളുന്നു.

വിലക്കയറ്റം ആകട്ടെ 100-150 % ആണ് വര്ധിപ്പിച്ചത്. മാധ്യമങ്ങള്‍, "പെട്രോള്‍ വില ഉയര്‍ന്നു " എന്ന് എഴുതുന്നത്‌ തന്നെ തെറ്റാണു. വില സ്വയം ഉയരുന്നതല്ല , ബോധപൂര്വം കുത്തകകള്‍ക്ക് വേണ്ടി ഉയര്ത്തുന്നത് ആണ് എന്നത് മാദ്ധ്യമങ്ങള്‍ വിദഗ്ധമായി ഒളിച്ചു വക്കുന്നു. പത്തു വര്ഷത്തിനകം ഭക്ഷ്യ വസ്ത്തുക്കള്‍ക്ക് 256.4% വില വര്ധിപ്പിച്ചതായി കണക്കുകള്‍ വിളിച്ചു പറയുന്നു. കൃഷ്ണ ഗോദാവരി ബേസിന്‍റിലയൻസിനു തീരെഴുതിയതോടെ പാചക വാതക വില അവര്‍ നിശ്ചയിക്കുന്നതായി തീര്ന്നു. വര്ഗീയവെറി യുടെ ആള്‍ രൂപമായ നരേന്ദ്ര മോഡി യെ പ്രധാന മന്ത്രി ആക്കുവാനാണ് ബി ജെ പി യുടെ ശ്രമം. റിലയന്സ് ഉള്പ്പെടെ ഉള്ള കുത്തകകകുടെ ഓമന പുത്രനാണ് മോഡി. കൊണ്ഗ്രെസ്സിനും മോഡിക്കും ഒരേ നയം ആണ് ഇക്കര്യങ്ങളി ല്‍.ഉള്ളത്.

66 വര്ഷം പിന്നിട്ട സ്വതന്ത്ര ഇന്ത്യയിലെ സ്ത്രീ അവസ്ഥ അപമനകരമാം വിധം അരക്ഷിതമാണ്. 48% അത്രീകള്‍ കക്കൂസ് പോലും ഇല്ലാത്തവരാണെന്നു പറയുമ്പോള്‍ മറ്റെന്താണ് അവര്ക്ക് ഉള്ളത്? സ്ത്രീയുടെ താഴുന്ന പദവിയുടെ പ്രതിഫലനം ആണ് വര്ദ്ധിച്ചു വരുന്ന അതിക്രമണങ്ങൾ. പാര്‍ലമെന്റി ല്‍11% മാത്രവും കേരള നിയമ സഭയി ല്‍7% മാത്രവും ആണ് സ്ത്രീ പങ്കാളിത്തം. സ്ത്രീ സംവരണ ബി ല്‍പാസ്സാക്കാന്‍ഉള്ള ആര്‍ജവം യു പി എ സര്ക്കാര് കാണിച്ചില്ല.

നവ ഉദാരവല്ക്കരണ നയങ്ങള്‍ ആണീ പ്രശ്നങ്ങള്ക്ക് കാരണം എന്ന് മാധ്യമങ്ങള്‍ ഒരിക്കലും ജനങ്ങളെ അറിയിക്കില്ല. ആഘോഷത്തോടെ വന്നിരിക്കുന്ന ആം ആദ്മി ഉള്പ്പെടെ ഈ നയത്തെ സ്വീകരിക്കുന്നു. അഴിമതിയും സ്ത്രീ പീഡനവും വിലകയറ്റവും തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലം ആണെന്ന വസ്തുത മാധ്യമങ്ങള്ക്ക് പറയാന്‍മടി ഉണ്ടാകും. കാരണം കുത്തകകള്‍ ആണല്ലോ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്‌. ദാരിദ്ര്യവും വിവേചനവും ചൂഷണങ്ങളും വര്ദ്ധിച്ചു വരുന്ന ഗുജറാത്തിനെ വികസന മാതൃക ആക്കി ഉയരത്തി കാട്ടാന്‍മാധ്യമങ്ങള്ക്ക് മടിയില്ല.

നാലാം നെടുംതൂണിന്റെ അപകടകരമായ ഈ പ്രവണത ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേല ഉള്ള കടന്നു കയറ്റം ആണ്. എന്താണ് ഇന്ത്യയി ല്‍സംഭവിക്കുന്നതെന്ന് മറച്ചു പിടിക്കുന്ന മാധ്യമങ്ങളെ വിചാരണ ചെയ്തെ പറ്റൂ .. ജനങ്ങളുടെ ജനാധിപത്യ ബോധം ഉയര്തെണ്ട മാധ്യമങ്ങള അവരെ ജനാധിപത്യ വിരുധരാക്കി മാറ്റുന്നു. അപായകരമായ സാമൂഹ്യ വീക്ഷണം ആണ് ഇവര സൃഷ്ട്ടിക്കുന്നത്. ചൂഷണാധിഷ്ടി തമായ സാമൂഹ്യ വ്യവസ്ഥിതിയെ അംഗീകരിപ്പിക്കുന്ന മാധ്യമങ്ങളെ വിമര്ശന ബുദ്ധിയോടെ നോക്കുന്ന മാധ്യമ സാക്ഷരത നമുക്ക് വേണം.

ഇതാണ് ജനാധിപത്യ കൂട്ടായ്മക്ക് പിന്നിലെ ലക്‌ഷ്യം. മാധ്യമ സാക്ഷരത അനിവാര്യമായിരിക്കുന്നു എന്നാ തിരിച്ചറിവാണ് കുറെ ജനാധിപത്യ വിശ്വാസികളെ ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കുവാന്‍പ്രേരിപ്പിച്ചത്.

മാര്‍ച്ച്‌ 24 , വൈകുന്നേരം 5.30 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ചേരുന്ന ആദ്യ കൂട്ടായ്മ പ്രമുഖ സാമൂഹ്യ വിദഗ്ധരുടെ സാന്നിധ്യത്താൽ സമ്പുഷ്ടമാകും. പ്രൊഫ .നൈനാന്‍കോശി (മതനിരപേക്ഷത ), ഡോ ഇക്ബാല്‍ (ആഗോളവല്ക്കരണം) , എം ജി രാധാകൃഷ്ണന്‍ (മാധ്യമങ്ങളും തെരെഞ്ഞെടുപ്പും). അഡ്വ ഗീനകുമാരി (സ്ത്രീ അവസ്ഥ), പ്രൊഫ . കെ എന്‍ ഗംഗാധരന്‍ (വിലക്കയറ്റം), പ്രൊഫ.വി .കാര്‍ത്തികേയന്‍നായര്‍ (അഴിമതി) എന്നിവര്‍ പങ്കെടുക്കുന്നു. പ്രമുഖ മാധ്യമ പ്രവര്തകന്‍ കെ ബി വേണു മോഡറേറ്റര്‍ ആകും.

ഇത് ഒരു തുടക്കം മാത്രം ആണ്. മാധ്യമങ്ങള തമസ്കരിക്കുന്ന ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യന്ന വിശാല വേദിയായി ഈ ജനാധിപത്യ കൂട്ടായ്മ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.