Remya Antony

ചുവപ്പ്
 


വിരലറ്റം മുറിഞ്ഞിരുന്നെങ്കില്‍
കടലാസുകള്‍ നിറഞ്ഞേനെ..


അക്ഷരങ്ങള്‍ പൂക്കളാണ്‌
ഓരോ പൂവിനും ഒരു കടല്‍ സ്വപ്നം


ഈ ഗന്ധം
എന്റേതാണ്‌..


പരിഭ്രമിയ്ക്കേണ്ട;
വരയ്ക്കുന്ന ചിത്രങ്ങളെല്ലാം
ചുവന്ന് തുടുത്തിരിയ്ക്കും..


സൂര്യന്‍
പാടങ്ങള്‍
സ്വപ്നങ്ങള്‍
നക്ഷത്രം


ചുവപ്പ്;
സ്നേഹത്തിന്റെയടയാളം..
പക്ഷേ, ഇരുട്ടിനെ ഞാനെങ്ങനെ വരച്ചെടുക്കും..