നാക്കുകള്‍ക്കും വാക്കുകള്‍ക്കും,
വിലങ്ങു വെച്ച അവര്‍;
അടുക്കളക്കും വലിയ ,
ഒരു പൂട്ട് കരുതിയിരുന്നു ...
നാളെ ചങ്ങല കെട്ടുകള്‍,
കനത്തു നടക്കാന്‍ വയ്യാത്ത,
മനുഷ്യ കോലങ്ങളെ കൊണ്ട്,
തെരുവുകള്‍ നിറയുമ്പോള്‍...
തുടലുരഞ്ഞു പൊട്ടിയ,
വ്രണങ്ങളില്‍ പുതിയ,
സ്വര്‍ഗ്ഗരാജ്യം അവര്‍ പ്രാപ്യമാക്കും..
അതുവരെയും നമ്മള്‍,
മൌനത്തിന്റെ വലിയ ,
കരിമ്പടം പുതച്ചുറങ്ങുക,
ഇമ തുറക്കാതെ മിണ്ടാതെ.