സ്നേഹപ്പൂട്ടുകള്‍
കൊണ്ടായിരുന്നു
അവരെന്റെ
ഓര്‍മ്മകളെ
ബന്ധിച്ചിരുന്നത് ...
തിളച്ച ചോരയിലേക്ക് ...
സഹനത്തിന്റെ
ഞരമ്പ് മുറിച്ചായിരുന്നു
മറവി, വിഷം
കുത്തി വച്ചിരുന്നത്
ഉത്തരദ്രുവ
പകുതിയില്‍
ഓടിത്തളര്‍ന്നൊരു
പന്തയക്കുതിര
കിതക്കാതെ
കുതിക്കുമ്പോള്‍
ബൊളിവിയന്‍
കാടുകളിലെങ്ങോ
ഒരു ചെഗുവേര
വിസ്മൃതനാകുന്നു ..
കാലപാശത്തില്‍
കുരുങ്ങി
ചലനമാറ്റൊരു
അലങ്കാരശിലയായ്
മാറി അവന്
മൌനത്തിന്
കൂടുതേടുമ്പോള്
ബലിച്ചോറുരുട്ടിയൂട്ടി
സ്വത്വം തിരഞ്ഞു
രാക്കുളിരിലേക്ക്
ഇറങ്ങണം
വരി മുറിഞ്ഞനാവിനെ
ബീഡിപുകയാല്
പൊള്ളിച്ചും
കനലണഞ്ഞ മിഴികളെ
വോഡ്കയുടെ
ലഹരിയില്‍ ചുവപ്പിച്ചും
ഇനിയും തലകുനിക്കാത്ത
കരിമലകളെ നോക്കി
മുഷ്ട്ടിചുരുട്ടി അലറണം
കാര്‍ക്കിച്ചു തുപ്പണം
ഒടുവിലാ മലഞ്ചെരുവില്‍
തളര്‍ന്നു വീണുറങ്ങണം ...