Vijayarajamallika

ഇന്റര്‍ സെക്‌സും ട്രാന്‍സ്ജെന്‍ന്ററും ഒന്നല്ല; രണ്ടാണ്

ആദ്യബാല്യത്തില്‍ അച്ഛന്‍ ചെറുപഴം വാങ്ങി കൊണ്ടുവരുമ്പോള്‍ എനിക്ക് ഇരട്ടപഴം കഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അമ്മ വിലക്കുമായിരുന്നു. അമ്മ പറയും ഇരട്ട പഴം കഴിച്ചാല്‍ ഇരട്ടകുട്ടികള്‍ ഉണ്ടാകുമെന്നും അതുകൊണ്ട് അത് കഴിക്കരുത് എന്നും. ഇതും പറഞ്ഞമ്മ ഞാന്‍ പഴകുല കാണും മുന്പേ ഇരട്ട പഴങ്ങള്‍ തിന്നുതീര്‍ക്കുമായിരുന്നു. കാക്കകൂട്ടില്‍ വളരുന്നത് കുയിലാണെന്ന് സത്യമറിയാതെ. അവര്‍ അറിഞ്ഞില്ലല്ലൊ അവര്‍ ആണ്‍കുട്ടി എന്നും പറഞ്ഞു വളര്‍ത്തിയതും പിന്നീട് പെണ്ണായി മാറിയതും ഇന്റര്‍ സെക്സ് അവസ്ഥയുള്ള കുഞ്ഞായിരുന്നു എന്ന്.


images


അല്ലെങ്കിലും ഇന്റര്‍ സെക്സ് എന്നാല്‍ മിശ്രലിംഗം(ചില ആശുപത്രിയികളിലെ ആമ്പിഗുസ് ജെനിഷ്യല്‍സ്) എന്ന ഒറ്റ അവസ്ഥയല്ലേ നമ്മുടെ ഇടങ്ങളില്‍ പൊതുവെയുള്ള ധാരണ. പുതിയ പഠനം പറയുന്നത് 42തരം ഇന്റര്‍ സെക്സ് മനുഷ്യര്‍ ഉണ്ടെന്നാണ്. മനുഷ്യനിടയില്‍ മൂന്ന് ലിംഗവര്‍ഗങ്ങളെ ഒള്ളു. അത് പെണ്ണ്, ആണ്, ഇന്റര്‍ സെക്സ് എന്നിവയാണെന്ന് വാസ്തവം ശാസ്ത്രലോകം പോലും ഈ ഇടെ അല്ലെ അംഗീകരിക്കുന്നത്. ചില മത ഗ്രന്ഥങ്ങള്‍ അനുശാസ്സിക്കുന്നത് പ്രകാരം ദൈവം മനുഷ്യനെ ആണും പെണ്ണും മാത്രമായെ സൃഷ്ടിക്കുന്നു എന്ന് പറയുമ്പോള്‍ എന്നേപോലെയുള്ളവര്‍ മാനസിക രോഗികളായി ചിത്രീകരിക്ക്പെടുകയും ജീവിതകാലം അത്രയും ഹോര്‍മോണ്‍ തെറാപ്പികള്‍ക്ക് വിധേയമാകാന്‍ വിധിക്ക് പെട്ടവരുമാകുന്നു.


ആണ്‍ നിറങ്ങള്‍ പൂശിയ മാംസഭിത്തികളില്‍ പെണ്ണായും ആണായും സര്‍പ്പങ്ങള്‍പോലെ ഇണപിരിയാത്ത ഉള്‍പ്രേരണകളുമായി ജീവിക്കേണ്ടി വന്നത് 32 വര്‍ഷം. 30ആം വയസ്സില്‍ ആണ്‍ ചട്ടകള്‍ വലിച്ചുകീറി വിജയരാജമല്ലിക എന്ന പേരും സ്വീകരിച്ചു സമൂഹത്തിന്റെ കപടതകളെ കൂസാതെ തനിയെ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 12ആമത്തെ വയസ്സില്‍ സാധാരണ ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായ സ്ത്രീ സ്വഭാവങ്ങളും മുല വളര്‍ച്ചയും ശരീരരോമങ്ങള്‍ ഇല്ലാതെ ഇരുന്നതും, പക്ഷെ ചികിത്സയിലേക്ക് നയിക്കുമ്പോള്‍ ഏറ്റവും വേദനിപ്പിച്ചത് ഡോക്ടറുടെ വാക്കുകള്‍തന്നെ, “സാരമില്ല ഞാന്‍ നിങ്ങളെ നേരെയാക്കാം “.
മുപ്പത്തി രണ്ട് വര്‍ഷങ്ങളും ഉടലിലും ഉയിയിലും സംഭവിച്ചുകൊണ്ടിരുന്ന കണ്‍കെട്ടുകളില്‍ നിന്നും മുക്തിനേടാന്‍ പലരുടെയും ജീവിതപ്രശ്നങ്ങളില്‍ ഇടപെടാനും, പലരുടെയും മാനസിക പ്രശ്നങ്ങള്‍ക്ക് താങ്ങാകാനും എനിക്ക് സാധിച്ചു. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത ഒരാളെപോലെ ജീവിതത്തിന്റെ പ്രതികൂല മുഖങ്ങളിലും ഞാന്‍ പൊട്ടിചിരിച്ചു. അപ്പോഴും ഞാന്‍ ആണാണോ പെണ്ണാണോ എന്ന സംശയം ഉള്ളില്‍ പുകയുന്നുണ്ടായിരുന്നു.ജനിക്കുമ്പോഴേ മിശ്രലിംഗമുണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ എന്റെ ഇന്റര്‍ സെക്സ് ഐഡന്റിറ്റി മാതാ പിതാക്കള്‍ക്കെങ്കിലും ബോധ്യമാകുമായിരുന്നു. ഇത്തരം കുട്ടികള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഹെര്‍മോഫ്രോടയിറ്റുകള്‍ അല്ലെ. 5വര്‍ഷം ആരോഗ്യശാസ്ത്രം പഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക്പോലും ഇന്റര്‍ സെക്സ് ഐഡന്റിറ്റി എന്ന് കേട്ടാല്‍ കൗതുകമാണ്. സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രികളില്‍ ബാഹ്യമായി മിശ്രലിംഗത്തോടെ പിറക്കുന്നകുഞ്ഞുങ്ങളെ ആണിലേക്കൊ പെണ്ണിലേക്കൊ മാറ്റുന്ന ശസ്ത്രക്രിയകളും വ്യാപകമായി നടക്കുന്നു. എത്രയോ ഇന്റര്‍ സെക്സ് ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടായിരിക്കാം. ലിംഗവും യോനിയും ഒരു ശരീരത്തില്‍ ഒരു കൊടിയില്‍ വിരിഞ്ഞ ഇരുമലര്‍കള്‍പോലെ നില്കുന്നത് കൗതുകമായും, ശാപമായും, വൈകൃതമായും ഒക്കെ കാണുന്ന സാക്ഷരമലയാളികള്‍ പക്ഷെ മനുഷ്യന്‍ എന്ന സ്പീഷിസ്, ആയിരകണക്കിന് സ്പീഷിസുകളില്‍ ഒന്നെന്ന സത്യം മനസ്സിലാക്കുന്നില്ലല്ലൊ.


what-is-intersex-inside-the-medical-condition-as-common-as-red-hair-900x440
അമ്മയില്‍ നിന്നും ഒരു X Chromosome മും അച്ചനില്‍നിന്നും ഒരു Y Chromosome മും എടുക്കുന്ന ഫീറ്റസ്സ് ഒരു ആണാകുന്നു. അമ്മയില്‍ നിന്നും അച്ചനില്‍നിന്നും X chromosome മുകള്‍ മാത്രം എടുക്കുമ്പോള്‍ അവിടെ ഒരു പെണ്‍ ഫീറ്റസ്സ് രൂപം കൊള്ളുന്നു. എന്നാല്‍ മനസ്സിലാക്കുക XY, XX പറ്റെര്‍ണുകള്‍ക്കും അപ്പുറം നിരവധി chromosome പാറ്റെര്‍ണുകലളുണ്ട്. അതില്‍ ഒന്ന് മാത്രമാണ് XXY. ഈ chromosome ഉള്ള ആണും പെണ്ണും ഉണ്ട്. ഒന്ന് നോക്കു പെണ്ണായും ആണായും രൂപംകൊള്ളുന്ന ഫീറ്റസ്സുകള്‍ അവരുടെ അറിവോടെ അല്ല XY chromosome തിരഞ്ഞെടുക്കുന്നത്. എന്നിട്ടും ആണായോ പെണ്ണായോ പിറക്കുന്നവര്‍, വളരുന്നവര്‍ പൂര്‍ണ്ണരായും പ്രിവിലെജെടായും കരുതാന്‍ പഠിപ്പിക്കപെടുന്നു.46 XX ഇന്റര്‍ സെക്സ്, 46 XY ഇന്റര്‍സെക്സ്, ട്രൂ ഗൊണാള്‍ഡ്‌ ഇന്റര്‍ സെക്സ്, കോംപ്ലക്സ് /അണ്ടര്‍ ഡിറ്റര്‍മൈന്‍ഡ് ഇന്റര്‍ സെക്സ് എന്നീ വൈവിദ്ധ്യങ്ങള്‍കൊപ്പം Male ക്ലിന്‍ഫ്രെറ്റ് സിണ്ട്രാമെന്ന് എന്റെ അവസ്ഥയുമുണ്ട്.


jqvspahytahczm5d568267b03f6


പൊതുവെ സ്ത്രീ പുരുഷ ഹോര്‍മോണ്‍ തുല്യമല്ലാത്തതിനാലും സ്വാഭാവികമായ chromosome കളുടെ അധിക കോപ്പികള്‍ കൊണ്ടും ബാഹ്യമായി സ്ത്രീയോ പുരുഷനോ ആയി കാണപെടുന്നതിനാല്‍ ഇത്തരക്കാര്‍ ജീവിതം അത്രയും സമൂഹത്തിന്റെ പരിഹാസങ്ങള്‍ക്കും നോട്ടങ്ങള്‍ക്കും വിധേയമാകുന്നു. ചിലര്‍ ആത്മഹൂതിയില്‍ അഭയം തേടുന്നു.


ഇന്റര്‍ സെക്സ് എന്നതും ട്രാന്‍സ് ജെന്‍ഡര്‍ എന്നതും രണ്ടും രണ്ടന്നും ഒന്ന് ജൈവീകവും മറ്റൊന്ന് സാമൂഹികവുമെന്ന് തിരിച്ചറിയാതെ ലോകം ജനമൃതികളില്‍ മുഴുകുന്നു.ഒരു വ്യക്തി ഇന്റര്‍ സെക്സ് ആണെങ്കില്‍ ആ വ്യക്തിയുടെ മാതാ പിതാക്കന്‍മാരുടെ sexuality ചോദ്യം ചെയ്യപ്പെടുന്നുണ്ടല്ലോ. അതുകൊണ്ടാകാം പലരും പലതും തുറന്നുപറയാതെ വിയര്‍പ്പ്മുട്ടുന്നതും. അര്‍ദ്ധനാരിയും, ശിഖണ്ഡിനിയും, ബൃഹന്ദളയും മൂന്നും മോനെന്ന ബോധം അഭികാമ്യം !