Dr D Jayadeva Das

എന്ത് കൊണ്ട് മോഡി ഭരണം അവസാനിക്കണം

ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കയാണല്ലോ. ഇന്ത്യയിലെ പ്രതിപക്ഷം ആകെ ആവശ്യപ്പെടുന്ന ഒന്നാണ് മോഡിഭരണം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണം എന്ത്. എന്തുകൊണ്ടാണ് അത് ?


നിരവധി ഉത്തരങ്ങളുണ്ട് ഈ ചോദ്യത്തിന്. ജന ജീവിതത്തെ ആകെ ബാധിക്കുന്ന ഉത്തരങ്ങള്‍. എല്ലാ ഉത്തരങ്ങളും ശരിയാണ്താനും. രാജ്യത്തിന്റെ സമ്പദ് ഘടന താറുമാറായി, അരങ്ങു വാഴുന്ന അസഹിഷ്ണുത, ഭരണഘടനാ നിരാസം, വര്‍ഗീയവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം, കൊള്ളയടിക്കപ്പെടുന്നു പൊതുമുതല്‍ , തകര്‍ക്കപ്പെടുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലകള്‍ , കാര്‍ഷിക പ്രതിസന്ധി , ദളിത് പീഡനം. ഉത്തരങ്ങള്‍ നീണ്ടു പോകുന്നു.


ഭരണഘടനയെ ബാധിക്കുന്ന ചില പ്രശ്നങ്ങള്‍ ഇപ്പോള്‍ പരിശോധിക്കാം.


ബി ജെ പി യും സംഘപരിവാറും ഭരണഘടനയെ നിന്ദിക്കുന്നത് ഇത് ആദ്യമായിട്ടല്ല, ഇവര്‍ 1950 ല്‍ ഭരണഘടനയെ നിരസിക്കയും മനുസ്മൃതി പിന്തുടരണമെന്നു ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ തന്നെ അത് ആരംഭിച്ചതാണ്. 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം ഭരണഘടനയുടെ മേലുള്ള ആക്രമണം വളരെ വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കയാണ്. ഭരണഘടന ഉറപ്പുതന്നിട്ടുള്ള മത നിരപേക്ഷതയുടെ നേര്‍ക്കായി ആദ്യ ആക്രമണം.


ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്ക് പ്രതിജ്ഞാബദ്ധരായ ആര്‍ എസ് എസ്സുകാരെക്കൊണ്ട് എക്സിക്യൂട്ടീവ് ഒന്നാകെ കുത്തിനിറയ്ക്കപ്പെട്ടിരിക്കയാണ്. അവരാകട്ടെ , ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്തുകൊണ്ട് മത വിദ്വെഷം പരത്തുകയും ഹിന്ദുത്വ തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്നു.


മോഡിയുയര്‍ത്തുന്ന ഒരു പ്രധാന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം (സബ്‌കാ സാഥ് ) എല്ലാവരുടെയും വികാസത്തിന് (സബ് കാ വികാസ് ) എന്നാണ്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്നത് എന്താണ്? നേതാക്കളുടെ പ്രഖ്യാപനങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ മേല്‍ തുടര്‍ച്ചയായ അക്രമങ്ങള്‍ അണികള്‍ അഴിച്ചു വിടുന്നു. അക്രമകാരികള്‍ക്കു അധികാരികളില്‍ നിന്ന് പാരിതോഷികം ലഭിക്കുന്നു. ഹൈന്ദവ ആഘോഷങ്ങള്‍ ന്യുനപക്ഷങ്ങളെ ഉന്നം വയ്ക്കുന്ന സായുധ ആഘോഷങ്ങളായിത്തീരുന്നു. മുസ്ലീങ്ങളെയും ദളിതരെയും ആക്രമിക്കുന്നതിനു പുകമറയായി ഗോ സംരക്ഷണം ഉപയോഗിക്കപ്പെടുന്നു.


പല സംഭവങ്ങളിലും പ്രാദേശിക പോലീസും ആക്രമണങ്ങളില്‍ പങ്കാളികളായിരുന്നു. അതുപോലെ തന്നെ മെക്ക മസ്ജിദ്, മലേഗാവ്, ഇതര ബോംബ് സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട കേസുകള്‍ കര്‍ത്തവ്യനിഷ്ടയുള്ള പ്രോസിക്യു്ട്ടര്‍മാരുടെ അഭാവത്തില്‍ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട് .ഈ അനുഭവങ്ങള്‍ അക്രമോത്സുക ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഗവണ്മെന്റ്ഇന്ത്യ ഫസ്റ്റ് എന്ന നരേന്ദ്രമോഡി ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ് എല്ലാറ്റിനും മുകളില്‍ രാജ്യമെന്നാണ് ഇതിന്‍റെ അര്‍ത്ഥം 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉപകരണങ്ങളിലും പ്രചാരണങ്ങളിലും സംവരണ സുതാര്യത ഉത്തരവാദിത്വം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പങ്കാളിത്ത ജനാധിപത്യം എന്നിവയെ സംബന്ധിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി . എന്നാല്‍ അധികാരത്തിലെത്തിയശേഷം ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്
തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന സന്ദേശമാണ് നല്‍ കുന്നത്.


ഇന്ത്യ ഫസ്റ്റ് എന്ന നരേന്ദ്രമോഡി ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ് ,എല്ലാറ്റിനും മുകളില്‍ രാജ്യമെന്നാണ് ഇതിന്‍റെ അര്‍ത്ഥം. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സംവരണ സുതാര്യത, ഉത്തരവാദിത്വം, ഭരണഘടന ഉയര്‍ത്തിപ്പിടിക്കല്‍ , ഉജ്വലമായ പങ്കാളിത്ത ജനാധിപത്യം എന്നിവയെ സംബന്ധിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ അധികാരത്തിലെത്തിയശേഷം ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ സര്‍ക്കാര്‍. പാര്‍ലമെന്റുമായും , ഭരണഘടനയുമായും ബന്ധപ്പെട്ട സുസ്ഥാപിതമായ കീഴ്വഴക്കങ്ങളും ആചാരങ്ങളും ലംഘിക്കപ്പെടുന്നു..


പാര്‍ലമെന്റിനെ മറയാക്കി ഓര്‍ഡിനെന്‍സ് ഭരണവും.
------------------------------------------------------------------------------------------


2018 -19 ലെ യൂണിയന്‍ ബജറ്റ് പാര്‍ലമെന്റിലെ പ്രശ്നങ്ങളെ മറയാക്കി ചര്‍ച്ചകളൊന്നും കൂടാതെ തള്ളി വലിച്ചു പാസാക്കുകയുണ്ടായി. ധന വിനിയോഗത്തെക്കുറിച്ചു ചര്‍ച്ചക ചെയ്യാന്‍ ജനപ്രതിനിധികളെ അനുവദിക്കാതെയാണ് ഇത് ചെയ്തത്. അങ്ങനെ പാര്‍ലമെന്റിനെ ഒരു കാഴ്ചവസ്തുവാക്കി. ഇത് മാത്രമല്ല അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു അനുമതി നിഷേധിക്കയും ചെയ്തു. സഭയില്‍ ചര്‍ച്ചചെയ്യേണ്ടുന്ന വിഷയങ്ങള്‍ ബാക്കിനില്‍ ക്കേ , ഭരണകക്ഷി അംഗം കൂടിയായ സ്പീക്കര്‍ സഭ നിറുത്തിവച്ചു. ചീഫ് ജസ്റ്റിസിനെ ഇഎംപീച് ചെയ്യുന്നത്തിനു ഒരു പ്രമേയം സാജ്യസഭാധ്യക്ഷന്‍ ഏകപക്ഷീയമായി തള്ളിക്കളഞ്ഞിരിക്കയാണ്. ഈ പ്രമേയത്തിന്റെ യോഗ്യത നിര്‍ണയിക്കാന്‍ അധികാരമില്ലാത്തയാളാണ് രാജ്യസഭാധ്യക്ഷന്‍.


സുപ്രധാനമായ പല വിഷയങ്ങളിലും പല ഘട്ടങ്ങളിലും പാര്‍ലമെന്റിനെ മറികടന്നു ഓര്‍ഡിനന്‍സുകളിലൂടെ നിയമ നിര്‍മാണം നടത്തി വരികയാണ്. തെലുങ്കാനയും ആന്ധ്രപ്രദേശും തമ്മിലുള്ള സീറ്റ് വിഭജനം, കല്‍ ക്കരി, textiles ordinansukalude പുനരവതരണം എല്ലാം പാര്‍ലമെന്റിനും അതിന്റെ വ്യവസ്ഥാപിത പ്രവര്‍ത്തനത്തിനും കളങ്കം ചാര്‍ത്താനും അവയെ ദുര്ബലപ്പെടുത്താനും അസ്ഥിരീകരിക്കാനും ബോധപൂര്‍വം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്,


സംസ്ഥാന ഗവര്‍ണര്‍


_______________
ഒരു വ്യവസ്ഥാപിത ഭരണത്തലവന്‍ മാത്രമാണ് സംസ്ഥാന ഗവര്‍ണര്‍. എന്നാല്‍ മോഡി ഭരണത്തില്‍ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് ഈ പദവിയെ ഉപയോഗപ്പെടുത്തുന്നത്.


ഡല്‍ ഹിയില്‍ , സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പദ്ധതിയെയും ലെഫ്റ്റനെന്റ് ഗവര്‍ണര്‍ തടസപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഗോവ, മണിപ്പാപ്പൂര്‍ , മേഖാലയ, കര്‍ണാടക, എവിടെയെല്ലാം ഭരിച്ചികൊണ്ടിരിക്കുന്ന കക്ഷിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് ഗവര്‍ണറെ ഉപയോഗിക്കുന്നത്.


ജുഡീഷ്യറി
___________
പാര്‍ലമെന്ററി സംവിധാനത്തില്‍ ജുഡീഷ്യറിക്ക് പരമ പ്രാധാന്യമാണുള്ളത്. എന്നാല്‍ മോഡിഭരണത്തില്‍ നീതിന്യായ വ്യവസ്ഥയെപ്പോലും വെറുതെ വിട്ടിട്ടില്ല. ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ പുറത്തു വന്നു പത്രസമ്മേളനത്തിലൂടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു/ചെയ്യേണ്ടിവരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഒരു ജഡ്ജി സുപ്രീം കോടതിക്ക് കത്തെഴുതേണ്ടിവരുന്നു .ചീഫ് ജസ്റ്റിസ് കേസുകള്‍ ജഡ്ജിമാര്‍ക്ക് വീതിച്ചു നല്‍ കുന്നത് ബി ജെ പി സര്‍ക്കാരിന് ഉപയോഗപ്രദമാകുന്ന തരത്തില്‍ ആണെന്നാണ് കണ്ടെത്തിയിരുന്നത്. സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമായി ഇടപെടുകയാണ്.


നരേന്ദ്രമോദി സര്‍ക്കാരിന്റെ വിധ്വംസക ഭരണത്തിന് ആദ്യ ഇരയാവുകയായിരുന്നു കേന്ദ്ര പ്ലാനിങ് കമ്മീഷന്‍. ഒരു ക്യാബിനറ്റ് തീരുമാനത്തിലൂടെ നിലവില്‍ വന്ന പ്ലാനിംഗ് കമ്മിഷന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വികസന പദ്ധതികള്‍ക്ക് അന്തിമ രൂപം കൊടുക്കുകയായിരുന്നു. വികസന്‍സ് ഫണ്ട് വീതം വയ്ക്കുന്നതില്‍ സുതാര്യത ഉറപ്പായിരുന്നു ഈ ഏജന്‍സിയെ നിഗ്രഹിച്ചുകൊണ്ടു തീരുമാനമെടുക്കുന്നതിനുള്ള ചുമതല കോര്പറേറ്റിങുകളുടെ ഏജന്റുമാര്‍ക്കു വിട്ടുകൊടുത്തിരിക്കുകയാണ്.


ഭരണഘടനാസ്ഥാപനങ്ങള്‍
_______________________
റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തെരെഞ്ഞെടുപ്പ് കമ്മീഷന്‍ , സെന്‍ട്രല്‍ വിജിലെന്‍സ് കമ്മീഷന്‍, അക്കൗണ്ട് ആന്‍ഡ് ഓഡിറ്റര്‍ ജെനെറല്‍ മുതലായ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയം ഭരണത്തില്‍ ഗവണ്മെന്റ് അനാവശ്യമായി തുടര്‍ച്ചയായി ഇടപെടുകയാണ്.


2016 നവംബറിലെ വിധ്വസംസകമായ നോട്ടു നിരോധനം പ്രഖ്യാപിക്കന്നതിനു തയ്യാറെടുക്കുന്നതിനു റിസേര്‍വ് ബാങ്കിന് കഷ്ടിച്ച് 24 മണിക്കൂര്‍ പോലും ലഭിച്ചിരുന്നില്ല. ഗവണ്മെന്റിന്റെ ധിക്കാരപരമായ സമീപനത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. ഇന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നോട്ടു നിരോധനത്തിന് തൊട്ടു മുന്‍പ് കേന്ദ്രസര്‍ക്കാര്‍ വിദേശത്തു കോടിക്കണക്കിന് ഇന്ത്യന്‍ രൂപാ നോട്ടുകള്‍ അച്ഛച്ചിരുന്നുവെന്നാണ്, എന്ത് വിചിത്രം !വിദേശത്തു കള്ളനോട്ടടിക്കുന്ന മോഡി ഗവണ്മെന്റ് .


പ്രായോഗികമായി എല്ലാ സര്‍വകലാശാലകളും വിവിധ അക്കാദമിക് സ്ഥാപങ്ങളായ ഐ സി എച് ആര്‍, ഐ സി എസ് എസ് ആര്‍, ഐ ഐ ടി, എന്നിവയെല്ലാം ഒരു യോഗ്യതയുമില്ലാത്ത ആര്‍ എസ് എസ് പിന്താങ്ങികളെ ഏല്പിച്ചിരിക്കുകയാണ്. ഈ നീക്കങ്ങള്‍ക്കെതിരായുള്ള എതിര്‍പ്പ് വാര്‍ധിക്കുന്നുണ്ട്.


ആട്ടോണോമി എന്ന വാക്കു പോലും വികൃതമാക്കി പ്രയോഗിക്കയാണ് ഈ സര്‍ക്കാര്‍. തെരഞ്ഞെടുത്ത അന്പത്തിരണ്ടു സര്‍വ്വകലാശാലകള്‍ക്കും നാല് കോളേജുകള്‍ക്കും ഓട്ടോണോമി നല്‍ കുകയുണ്ടായി. ആട്ടോണോമി അഥവാ സ്വയം ഭരണം എന്ന വാക്കിനു നാം വിവക്ഷിക്കുന്ന അര്‍ത്ഥമില്ല ഇവിടെ പ്രസക്തമാകുന്നത്. പിന്നെ എന്താണ് ? ഈ പറയുന്ന സ്ഥാപനങ്ങളെ സെല്ഫ് ഫൈനാന്‍സിങ് ആക്കി സ്വകാര്യവത്കരിക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനും പിന്നെ വാണിജ്യവത്ക്കരിക്കുന്നതിനുമുള്ള മാര്‍ഗമായിട്ടാണ് ഓട്ടോണോമിയെ ഇവിടെ പ്രയോഗിക്കുന്നത്, ഉന്നതവിദ്യാഭ്യാസ
ഉന്നതവിദ്യാഭ്യാസം ലാഭോന്മുഖവും സാധാരണക്കാര്‍ക്ക്
സമീപിക്കാന്‍ പറ്റാത്തതും ആക്കുക എന്നതാണ് ലക്ഷ്യം. അവസാനമായി മോദി സര്‍ക്കാര്‍ യുജിസി ഇല്ലായ്മ ചെയ്യുകയും പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടടുക്കുകയാണ്.


മോദി ഭരണത്തിന്‍കീഴില്‍ സിബിഐ സി ബി ഐയ്യും അഴിമതിയിലേക്കു മൂക്കുകുത്തി വീഴുകയാണ്.
പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഡയറക്ടര്‍ അലോക് വര്‍മ്മ യും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന യും ചുമതലയില്‍ നിന്ന് നീക്കി അവധിയില്‍ പ്രവേശിപ്പിക്കുകയും ഡയറക്ട് താല്‍ ക്കാലിക ചുമതല നല്‍ കി
ഡയറക്ടറുടെ താല്‍ ക്കാലിക ചുമതല ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വരറാവുവിന് നല്‍ കി വിജിലന്‍സ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത പ്രകാരമാണ് ഇത് ചെയ്തതെന്നാണ് ഗവണ്‍മെന്‍റ് അവകാശപ്പെടുന്നത് റാഫേല്‍ ഇടപാടുകളെക്കുറിച്ചുള്ള കാര്യങ്ങളുടെ അന്വേഷണമാണ് ഈ നടപടികള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.


ഇന്ത്യന്‍ ഭരണഘടനയുടെ 280 ആം വകുപ്പനുസരിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിയമിക്കുന്ന ഫിനാന്‍ഷ്യല്‍ ഫിനാന്‍സ് കമ്മീഷന്‍ ആണ്ഫിനാന്‍സ് കമ്മീഷന്‍ ആണ് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവങ്ങള്‍ വിധിക്കുന്നത്, അതായത് വിഭവം പങ്കുവയ്ക്കല്‍ ഭരണഘടനാപരമായ അവകാശമാണ് ധനകാര്യ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍ കുന്ന ടേംസ് ഓഫ് റഫറന്‍സ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് റഫറന്‍സ് മുന്‍വിധിയോടെ ആയാല്‍ സംസ്ഥാനത്തിന് ന്യായമായ വിഹിതം ലഭിക്കും രണ്ടാം യുപിഎ ഭരണകാലത്തും മോഡി ഭരണകാലത്തും അര്‍ഹമായ വിഹിതം സംസ്ഥാനത്തിന് ലഭിക്കാതെ പോയി


അതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് കമ്മീഷന്‍ രൂപീകരിച്ച കഴിഞ്ഞാല്‍ ആ കമ്മീഷന്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ കഴിഞ്ഞകാല ഭരണം നടത്തിയ സംസ്ഥാനം ആര്‍ജിച്ച പുരോഗതി പുതുതായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതെല്ലാം മാനദണ്ഡങ്ങളുടെ ഭാഗമാകാം ഇങ്ങനെ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ ഏതെങ്കിലും സംസ്ഥാനത്തെ കല്പ്പിച്ചു കൂട്ടി ദ്രോഹിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.


തെറ്റായ ട്രാന്‍സ് ഓഫ് റഫറന്‍സ് അയോഗ്യരായ കമ്മീഷനംഗം അയോഗ്യനായ കമ്മീഷനംഗം അഥവാ അംഗങ്ങള്‍ ഇവയെല്ലാം ഒരു ദശകത്തിലേറെയായി കേരളത്തെ അവഗണിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു എന്ന് നാം അറിയണം ഇനി അങ്ങനെ സംഭവിച്ചു കൂടാ എന്തുകൊണ്ട് മോദി ഭരണം അവസാനിപ്പിക്കണമെന്ന്എന്തുകൊണ്ട് മോദി ഭരണം അവസാനിക്കണമെന്ന് ചോദ്യത്തിനുള്ള ഭാഗികമായ ഉത്തരമാണ് മേലില്‍ പ്രതിപാദിച്ചിരിക്കുന്നത്