Anob Anand

വെള്ളംകൊള്ളി ജലസമരത്തെക്കുറിച്ചു തന്നെ

വികസനം സാമൂഹിക പുരോഗതിയുടെ നാഴികക്കല്ലാണ്. പക്ഷെ വികസനത്തിന്റെ പേരില്‍ സ്വതവേ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഒരു പ്രദേശത്തെ മരുഭൂമിയാക്കുന്നതിനെ ശക്തിയുക്തം ചെറുത്തു തോല്‍ പ്പിയ്‌ക്കേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ നഗരൂര്‍ വെള്ളംകൊള്ളിയിലെ അണ്‍ എയ്ഡഡ് റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളും സ്‌കൂളധികൃതരുടെ ഇടപെടലുകളും പ്രദേശത്തെ കുടിവെള്ളം മുട്ടിയ്ക്കുന്ന നിലയിലാണ് പുരോഗമിയ്ക്കുന്നത്. ഇടവപ്പാതിയും തുലാവര്‍ഷവും ഒരേ നിലയല്‍ മഴരഹിതമായതോടെ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് കുത്തനെ കുറഞ്ഞ സാഹചര്യത്തിലും അനുവദനീയമല്ലാത്ത നിലയില്‍ ബന്ധപ്പെട്ടവര്‍ജലചൂഷണം സംഘടിപ്പിയ്ക്കുകയാണ്. ഇതിനെതിരായി പ്രദേശവാസികള്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിലാണ്.


16113948_1240319892713523_259150254731214484_n


നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി മൂന്നേക്കറിലധികം ഭൂമിയാണ് ഇതിനോടകം മണ്ണിട്ടു നികത്തിയത്. റിയല്‍ എസ്റ്റേറ്റ് സംഘത്തിന്റെ പിന്‍ബലത്തിനാണ് അനധികൃത പ്രവര്‍ത്തനങ്ങളെല്ലാം. നൂറുകണക്കിന് ലോഡ് കരിങ്കല്‍ ചീളുകള്‍ കൊണ്ട് പുരയിട അതിര്‍ത്തികള്‍ പ്രത്യേകം കെട്ടിത്തിരിച്ചു കഴിഞ്ഞു. റോഡില്‍ നിന്നും താഴ്ന്നു നില്‍ ക്കുന്ന ഈ പ്രദേശം കരമണ്ണ് നിറച്ചു നിരന്ന ഭൂമിയാക്കി ലക്ഷക്കണക്കിന് രൂപയുടെ ഭൂമിക്രയവിക്രയം സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.


365012-water


അതിര്‍ത്തിനിര്‍മ്മാണം തുടരുന്നതിനിടെ പ്രദേശത്തെ ഏക്കറുകണക്കിന് ഭൂമി വാങ്ങികൂട്ടിയ സ്‌കൂള്‍ മാനേജ്‌മെന്റ് പഞ്ചായത്ത് റവന്യൂ രേഖകളി നിലം എന്ന് രേഖപ്പെടുത്തിയിരുന്ന വയല്‍ പുരയിടം വാങ്ങി ജലസേചനകിണര്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. കിണര്‍ സ്ഥാപിക്കുന്നതിന് പ്രദേശവാസികള്‍ എതിരായിരുന്നില്ല. എന്നാല്‍ വയല്‍ പുരയിടത്തിന് സമാന്തരമായി നഗരൂര്‍ പഞ്ചായത്ത് അധീനതയിലുള്ള അഞ്ച് സെന്റ് ഭൂമിയും അതിനുള്ളില്‍ പഞ്ചായത്ത് കിണറും സ്ഥിതി ചെയ്തിരുന്നു. കിണറില്‍ നിന്നുള്ള അധികജലം കൃഷിസ്ഥലത്തിത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നീര്‍ച്ചാലും,നീര്‍ച്ചാലിനോട് ചേര്‍ന്ന് മൂന്ന് ലിന്‍സ് വീതിയിലുള്ള പൊതുനടവഴിയും കൈയ്യേറിയ സംഘം, കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായുടന്‍ നിലവിലെ നീര്‍ച്ചാലിനെ സംരക്ഷിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് പഞ്ചായത്ത് കിണറിലേക്ക് നല്‍ കുമെന്ന വാഗ്ദാനമാണ് പ്രതിഷേധകർക്ക് നല്‍ കിയത്. ഇതു മുഖവിലയ്ക്കെടുക്കപ്പെട്ടതിനാല്‍ തന്നെ കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തടസമുണ്ടായില്ല.


15966055_1240319869380192_1139478738906505777_n


നിര്‍മ്മാണം ആരംഭിച്ചതോടെ സ്‌കൂളധികൃതരുടെ തനിനിറം പുറത്തുവന്നു. ഏതാണ്ട് മുപ്പതടിയോളം ആഴവും പതിനഞ്ച് മീറ്റര്‍വീതിയുമുള്ള കൂറ്റന്‍ കിണറാണ് നിര്‍മ്മിക്കപ്പെട്ടത്. 13 അടിയോളം താഴ്ചയില്‍ കൊടുംവേല്‍ ന കാലത്തും ഈ കിണറില്‍ ജലം ലഭ്യമാണ് എന്നറിഞ്ഞാല്‍ തന്നെ ആഴത്തിന്റെ അളവ് വ്യക്തമാകുമല്ലോ. കിണര്‍ പൂര്‍ത്തിയായതോടെ സമീപത്തെ പഞ്ചായത്ത് കിണറിലെ ജലം വറ്റിത്തുടങ്ങിയതിനോടൊപ്പം സമാപവാസികളുകളുടെ ജലസേനചകിണറുകള്‍ വരളാന്‍ തുടങ്ങി. നിലവില്‍ വെള്ളംകൊല്ലിയും പരിസരങ്ങളുമാകെ കനത്ത വരള്‍ച്ചയിലാണ്.


രണ്ടുതരം പ്രശ്‌നങ്ങളാണ് സ്‌കൂള്‍ നിലവില്‍ വരുന്നതോടെ പ്രദേശം നേരിടുക. നിലവില്‍ നൂറിലധികം മനുഷ്യര്‍കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഞ്ചായത്ത് കിണറിലേക്കുള്ള വഴി നഷ്ടമായി . പ്രദേശത്തെ കിണറുകളാകെ വറ്റിവരണ്ടു. വഴി ലഭ്യമാക്കുമെന്ന വാഗ്ദാനം ലംഘിയ്ക്കപ്പെട്ടു കഴിഞ്ഞു. ഭൂമിയുടെ ഞരമ്പുകളായ നീര്‍ച്ചാലുകള്‍ കയ്യേറി വന്മതിലുകള്‍ ഉയരുകയാണ്.


download


കുട്ടികളുടെ പാര്‍ക്ക്, സ്വിംമ്മിംഗ് പൂളുകള്‍, സിന്തറ്റിക് ട്രാക്കുകള്‍, മൈതാനം, എന്നിവയെല്ലാമടങ്ങുന്നതാണ് ഈ അൺ എയ്ഡഡ് സ്‌കൂള്‍ . നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ പ്രതിദിനം ഇരുപതിനായിരം ലിറ്ററോളം ജലം വേണ്ടിവരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്ന മുറയ്ക്ക് സ്വിമ്മിങ് പൂളടക്കമുള്ളവക്കായി വന്‍ജലചൂഷണം നടക്കുമെന്നുറപ്പാണ്.


images


ആയിരക്കണക്കിനു മനുഷ്യരുടെ കുടിവെള്ളം മുട്ടുകയും കാര്‍ഷിക മേഖലയ്ക്കത്യന്താപേക്ഷിതമായ ജലസേചനം അടക്കം സാധ്യാമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ കോട്ടയ്ക്കകം യൂണിറ്റ് കമ്മിറ്റി പൊതുജന സഹകരണത്തോടെ പ്രക്ഷോഭം ആരംഭിച്ചിട്ടുള്ളത്. പ്രാദേശിക സമരങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തില്‍ പാരിസ്ഥിത പ്രാധാന്യമുള്ള വെള്ളംകൊല്ലി ജലസംരക്ഷണ സമരം സവിശേഷം പ്രസക്തമാകുന്നു.