Sree Kumar P N

അടൂര്‍ തകഴിയെ വായിക്കുമ്പോള്‍ .....

ജയില്‍പ്പുള്ളികള്‍ക്ക് വാദിയില്ല,അവരുടെ വാദി,എന്നുവച്ചല്‍ ശത്രു,ഈ സമുദായമാണ്


(തകഴി.....‘പങ്കിയമ്മ’)


ചലച്ചിത്രകാരന്റെ ഭാഷ സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി പ്രതിനിധാനം ചെയ്യുന്നില്ല, മറിച്ച് സൂചിപ്പിക്കുക (signify )മാത്രമേ ചെയ്യുന്നുള്ളു. കൃതിയില്‍ നിന്ന് പ്രത്യയ ശാസ്ത്രത്തെ വേര്‍ത്തിരിച്ച് യാഥാര്‍ത്ഥ്യം കാട്ടിത്തരേണ്ട കടമ നിരൂപകന്റെ തന്നെയാണ്. അത്യന്താധുനികതയുടെ കാലത്ത് മലയാളത്തില്‍ പ്രത്യയശാസ്ത്രപരമായ നിരൂപണം അധമമായി കണക്കാക്കിയിരുന്നു, ചിലരൊക്കെ നാണം കെട്ടും അങ്ങനെ ചെയ്യുവന്നുവെങ്കിലും . അത്യന്താധുനികയുടെ രണ്ടാം പാതിയില്‍വന്ന പ്രമുഖരായ ചില നവഇടതുപക്ഷക്കാരണ് പ്രത്യയശാസ്ത്രപരമായ അപഗ്രന്ഥനത്തിന് മാന്യത നല്കിയത. ഇപ്പോള്‍ നമ്മുടെ ആധുനീകോത്തരനിരൂപകര്‍ പ്രത്യയശാസ്ത്രപരമായി ചലച്ചിത്രത്തിന്റെ ഭാഷ വായിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കുന്നുണ്ട്. ഒരുപക്ഷേ,അത് നമ്മുടെ നടപ്പുരീതി തന്നെയായിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായവായനയ്ക്ക് രീതീശാസ്ത്രപരമായചട്ടക്കൂടുകള്‍ ആവശ്യമാണ്. എന്നാല്‍ അവിടെയാണ് നമ്മുടെ നിരൂപകര്‍ പലപ്പോഴും പരാജയപ്പെട്ടു പോകുന്നത്.


ഇന്ന് സാധാരണയായി ഒരു ചലചിത്രകാരന്റെ ഭാഷ പ്രത്യയശാസ്ത്രപരമായി രണ്ടു രീതിയില്‍ പാരായണവിധേയമാക്കിക്കാണുന്നു. ഒന്ന്,സമകാലീന സമൂഹത്തിന്റെയും സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടികളെ ഘടനാപരമായി അപഗ്രഥിക്കുന്ന രീതിയാണ്. ചലച്ചിത്രത്തെ ഘടനാപരമായി പൂര്‍ണ്ണമായും സ്വതന്ത്രമായൊരു സ്വത്വമായി കണക്കാക്കുകയും അതിന്റെ ആന്തരിക ബന്ധങ്ങളെയും ബലരേഖകളേയും മനസ്സിലാക്കുകയും ചെയ്യുന്നു. സൃഷ്ടിയെ ഘടനാപരമായി മാത്രം വിലയിരുത്തുമ്പോള്‍ ഭാഗീകമായെങ്കിലും ചരിത്രത്തെ തിരസ്കരിക്കുകയാണ് ചെയ്യുന്നുത്. അപ്പോള്‍ ഇന്നെലെകളില്‍ ചെയ്തിരുന്ന പലതും കപടപ്രശ്നമായാണ് ്നിരൂപകന്/ആസ്വാദകന് തോന്നുക. ഉദാഹരണത്തിന് നമ്പൂതിരി കുടുമ്മ മുറിക്കുന്നത്,.അവര്‍ണ്ണ സ്ത്രീ മാറുമറയ്ക്കുന്നത് തുടങ്ങി കവിതയിലെ ദ്വതീയാക്ഷരപ്രാസകലഹം ,രൂപഭദ്രതാ വാദം വരെയെല്ലാം കപടപ്രശ്നമായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എക്സ് ജനറേഷനിലെ ഒരു ആസ്വാദകന് അനുഭവപ്പെടുക. തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയുടെയും പളനിയുടെയും ബന്ധവും ചാരിത്രത്തെക്കുറിച്ചുള്ള ഉത്കണ്ഠയും പരീക്കുട്ടിയുടെ പ്രേമനൈരാശ്യവും കൂട്ട ആത്മഹത്യയും വലിയൊരുതമാശയായി തോന്നുന്നത് അതുകെണ്ടാണ്.രണ്ടാമത്തേത് ചലച്ചിത്രങ്ങളെ ചരിത്രവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്ന രീതിയാണ്. ചരിത്രപരമായ പശ്ചാത്ഭൂമിയിലാണ് ചലച്ചിത്രത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നതും മൂല്യനിര്‍ണ്ണയം ചെയ്യുന്നതും. പലപ്പോഴും ചരിത്രദര്‍ശനത്തിലൂന്നിയ നിര്‍ണ്ണയവാദമായി ഇതു പരിണമിക്കാറുണ്ട്. എന്നാല്‍ ഈ രണ്ടു രീതിയെയും സമന്വയിപ്പിച്ചുള്ള ഒരു അപഗ്രഥനമാണ് പിന്തുടരേണ്ടത്. ചലച്ചിത്രത്തെ ഒരു പാഠമായികണക്കാക്കുകയും അതേ സമയം ആ പാഠം ഉരുത്തിരിഞ്ഞു വന്ന സന്ദര്‍ഭത്തിന്റെ (രീിലേഃ)പശ്ചാത്തലത്തില്‍ അതിനെ വിശദീകരിക്കുകയും ചെയ്യുന്നു. ഒരേ സമയം ഘടനാപരവും ചരിത്രപരവുമായി പാഠംവായിക്കുന്ന ഈ അപഗ്രഥനരീതിയാണ് കൂടുതല്‍ ശരി.


അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങള്‍ ’നിരന്തരമായി പലരും, പ്രത്യേകിച്ച് സ്ത്രീപക്ഷപാതികള്‍ വിചാരണചെയ്തുകഴിഞ്ഞപ്പോള്‍ തോന്നിയതാണിത്. ഇതാണ് ഇപ്പോഴത്തെക്കാഴചകള്‍. സത്രീപക്ഷപാതികള്‍, ദളിത്പക്ഷപാതികള്‍ , ചില തീവ്രഇടതുപക്ഷക്കാര്‍ തുടങ്ങിയവര്‍ അടൂര്‍ചിത്രങ്ങളെ കഠിനമായി വിമര്‍ശിക്കുന്നു.ഓരോന്നിനും മറുപടിയുമായി അടൂര്‍ഫാന്‍സ്(ചിലപ്പോള്‍ ഹീറോ തന്നെയും) ചാടിവീഴുന്നു. ഉദാഹരണത്തിന് ചിലസംവാദാത്മകചിത്രങ്ങള്‍ സൂചിപ്പിക്കാം.മാതൃഭൂമി ആഴ്ചപ്പതിപ്പ് (പുസ്തകം 85 ,ലക്കം 45) മധു ഇറവങ്കരയും ഗീഥയും കൊമ്പുകോര്‍ക്കുന്നു.വി.എം.ഗിരിജയും,ആശാലതയുമാണ് മാദ്ധ്യമത്തില്‍, അവസാനമായി ഏസി.ശ്രീഹരിയും. കെ.ബി.വേണു മാദ്ധ്യമത്തില്‍ തന്നെ അടൂരിനെക്കൊണ്ടു തന്നെ പല ആരോപണങ്ങള്‍ക്കും മറുപടി പറയിക്കുന്നു. സി.എസ്.വെങ്കിടോശരനും .പ്രദീപ് ബിസ്വസുമുണ്ട് ചിത്രം ക്രട്ടിക്കലായി (?)പരിചയപ്പെടുത്തിക്കൊണ്ട് ആംഗലേയത്തില്‍.സംഭവമായി മാറിയ ഏറ്റവും പുതിയ അടൂര്‍ചിത്രത്തെക്കുറിച്ച് ചേരിതിരിഞ്ഞ് ഗോഗ്വാ വിളികളുമായി ഏറ്റുമുട്ടലുകളുമായിത്തുടരുന്നു.ഈ മാമാങ്കത്തില്‍ ചോരചിന്തുന്നതിനിടെ സത്യം കണ്ടെത്തുവാനുള്ള ശ്രമം ബലിയാടാകുന്നു.


ഒരുപക്ഷേ, സ്വയംവരം ഒഴിച്ചു നിര്‍ത്തിയാല്‍ അടൂര്‍ ചിത്രങ്ങള്‍ ഭൂതകാലത്തിന്റെ ഡോക്കുമെന്റുകള്‍ തന്നെയാണ്.ഭൂതകാലം ഡോക്കുമെന്റുചെയ്യുന്നതാണ് ഒരര്‍ത്ഥത്തില്‍ ചരിത്രം. ഭൂതകാലം വര്‍ത്തമാനത്തിലേയ്ക്കും പിന്നെഭാവിയിലേയ്ക്കും കൈത്തിരിയാകുന്നു എന്നതാണ് ചരിത്രത്തിന്റെ പ്രസക്തി. അതുകൊണ്ടാണ് “ ഇന്നും പ്രസക്തമായ ഇന്നലെകളേയാണ് ഞാന്‍ അവതരിപ്പിക്കുന്നതെന്ന ” (മാധ്യമം ആഴ്ചപ്പതിപ്പ്,2007 ഡിസംബര്‍ 3) അടൂരിന്റെ പ്രസ്താവന അധികപ്പറ്റായി തോന്നുന്നത്. സാരമില്ല, അടൂര്‍ നമ്മുടെ കാരണവരാണല്ലോ?അടൂരിന്റെ (അതേ, തകഴിയുടെയും). ‘നാലു പെണ്ണുങ്ങള്‍ ’നാല്പ്പതുകള്‍മുതല്‍ അറുപതുകള്‍ വരെയുള്ള കേരളചരിത്രത്തിന്റെ ഒരു ചെറുഖണ്ഡം തന്നെ. ചരിത്രം പുനര്‍സൃഷ്ടിക്കുകയെന്നു പറഞ്ഞാല്‍ അടൂര്‍ ഇന്നിന്റെ നിലപാടു തറയില്‍ നിന്നാണ് കേരളചരിത്രത്തിന്റെ ഒരുതുണ്ടു പുനര്‍സൃഷ്ടിക്കുന്നത് എന്നാണതിന്റെയര്‍ത്ഥം..അതുകൊണ്ടാണ് എല്ലാ ചരിത്രവും ഒരര്‍ത്ഥത്തില്‍ ഇന്നിന്റെ ചരിത്രമാണെന്നു പറയുന്നത്. കേരള നവോത്ഥാനമൂല്യങ്ങളുടെ (പുരോഗമനപരം എന്ന് ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ അന്നത്തെ എലീറ്റ് കരുതിയിരുന്ന) സുവര്‍ണ്ണകാലജീവിതത്തിന്റെ പാഠപാരായണമാണ് ആധുനികോത്തര ജീവിതത്തിന്റെ കാലത്ത് നിര്‍വ്വഹിക്കപ്പെടുന്നത്. മാത്രവുമല്ല,ഈ പുനര്‍സൃഷ്ടിയില്‍ തകഴിയുടെ രേഖകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അടൂര്‍ എന്നസൃഷ്ടാവു മാത്രമല്ല പ്രേക്ഷകനും നിരൂപകനും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു അടൂര്‍ചിത്രം ഒരുസംഭവമാണ് നമ്മുടെ നിരുപകര്‍ക്ക് തകഴിയുടെ രേഖകളോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ അടൂര്‍ ശ്രമിച്ചു എന്നതാണ് ‘നാലു പെണ്ണുങ്ങള്‍ ’ എന്നകൃതിയില്‍ ചെയ്തിരിക്കുന്നത്.പറയാന്‍ എളുപ്പമെങ്കിലും ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരുകാര്യം തന്നെയാണ്, അതും അടൂര്‍ ഗോപാലകൃഷ്ണനേപ്പോലൊരാള്‍ക്ക്.വളരെ കര്‍ക്കശമായ പ്രത്യയശാസ്ത്ര നിലപാടുകളുള്ള കാരണവരാണ് അദ്ദേഹം..സിനിമ സംവിധായകന്റെ മാത്രം കല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഏകാധിപതി. ആരുടെ സര്‍ഗാത്മക കൃതി തന്റെ രചനയ്ക്കു പ്രമാണമോ പ്രചോദനമോആകുമ്പോഴും തന്റെ പ്രത്യയശാസ്ത്ര നിലപാടുകള്‍ക്ക് അനുസൃതമായി അവയെ കീഴ്മേല്‍ മറിച്ചു കളയും.ഏറ്റവും പ്രകടമായ ഉദാഹരണം വിധേയന്‍ തന്നെ. സക്കറിയുടെ ‘ഭാസ്ക്കരപട്ടേലരും എന്റെ ജീവിതവും ’എന്ന ചെറുകഥയെ ഉപജീവിച്ചാണല്ലോ വിധേയന്‍ രചിക്കുന്നത്.? സക്കറിയതന്നെ തന്റെ രചനയുടെ കേന്ദ്രത്തെത്തന്നെ തകര്‍ത്തു എന്നുചൊല്ലി വഴക്കുപിടിച്ചുവല്ലോ. ഇവിടെയാണ് തകഴിയോട് അടൂര്‍ എടുത്ത നിലപാട് വ്യത്യസ്ഥമാകുന്നത്.തകഴിയെത്തൊട്ടു കളിക്കാന്‍ അടൂര്‍തയ്യാറായിട്ടില്ല.എന്തായിരിക്കാം അതിനു കാരണം. ? ഊഹിക്കാനേ തരമുള്ളു.ഒന്ന് ്നിര്മ്മാതാക്കളായ ദൂരദര്‍ശന്റെ നിബന്ധനയാകാം.തകഴിയുടെ ചെറുകഥയുടെ അനുവര്‍ത്തനം (ഭാഷാന്തരീകരണത്തിന് മധുഇറവങ്കരയോട് കടപ്പാട്) ആവശ്യപ്പെടുകയാണവര്‍ ചെയ്യത് അതല്ലെങ്കില്‍ തകഴിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ അടൂരിന് പഥ്വമായിരിക്കാം.എന്തായാലും തകഴിക്കഥകളോട് അടൂര്‍ നീതി പുലര്‍ത്താന്‍ അങ്ങേയറ്റം ശ്രമിച്ചിരിക്കുന്നു. അതിനാല്‍ തകഴിയുടെ പ്രത്യയശാശസ്ത്രവും മൂല്യവ്യവസ്ഥയും നാമറിയേണ്ടതുണ്ട്. അതുമാത്രവുണല്ല, തകഴിസാഹിത്യം അതു ജനിച്ച സാമൂഹികപരിതോവസ്ഥയില്‍ തന്നെ വായിച്ചെടുക്കേണ്ടതുമുണ്ട്.എന്നിട്ട് അടൂരിന്റെ രചനയും അതിന്റെ പ്രത്യയശാശ്ത്രപരമായ താരതമ്യപഠനവുമാകാം.മലയാളത്തിലെ അത്യന്താധുനിതകയുടെ തലതൊട്ടപ്പന്മാരായ ത്രിമൂര്‍ത്തികളില്‍ പരമശിവനായസാക്ഷാല്‍ കെ.പി.അപ്പന്‍ പറയുന്നതു കേള്‍ക്കാന്‍ കൌതകം തോന്നുന്നു. (തകഴിയുടെ രചനാരീതിയുടെയും സോഷ്യല്‍റിയലിസത്തിന്റെയും മുകളില്‍ അപ്പന്‍ നടരാജതാണ്ഡവമാടിയിട്ടുണ്ട്.) അപ്പന്‍സാര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കൂ.


തകഴിയുടെ സാഹിത്യം മനുഷ്യവികാരങ്ങള്‍ക്കുള്ളതല്ല.അത് മനുഷ്യവിജ്ഞാനത്തിനുള്ള സംഭാവനയാണ്.സൂക്ഷിച്ചുവായിച്ചു നോക്കുക.പ്രമേയം കഥാവസ്തുവുമായി ബന്ധപ്പെട്ട പ്രശ്നമല്ല.മനുഷ്യനെ പലസന്ദര്‍ഭങ്ങളില്‍ നിര്‍ത്തി അപഗ്രഥിക്കുന്ന രീതിയാണ് തകഴിക്കു പ്രമേയം. അതിനാല്‍ കഥ വിവരണമായിത്തീരുന്നു.കഥമനശാസ്ത്രപരമായവ്യാഖ്യാനമായിത്തീരുന്നു.കഥതാര്‍ക്കികസൌന്ദ്യമുള്ള അപഗ്രഥനമായിത്തീരുന്നു. സത്യം ഇതാകയാല്‍ തകഴിയേക്കുറിച്ചുള്ള നിരൂപണം ഒരു രണ്ടാം വ്യവഹാരമായിത്തീരുന്നു ( കെ.പി.അപ്പന്‍, ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍. പേജ് 131,ഡിസിബുക്കസ്, 2000)


സെല്ലുലോയിഡിലെ അടൂര്‍രചനകളെപ്പറ്റിയും ഏതാണ്ട് ഇതുതന്നെപറഞ്ഞുകൂടെ? കലാസ്വാദനത്തില്‍ അടൂര്‍ അത്യന്ത്യാധുനികനാണെന്നു പറയാന്‍ നന്നെ ഞെരുക്കം.തകഴി,,എസേ.കെ,തുടങ്ങി കഷ്ടി എം.ടി വരെ.,അതിനപ്പുറം ക്ളേശിക്കും.സത്യജിത് റായ് നടത്തിയമനശാസ്ത്രാപഗ്രഥനത്തിനപ്പുറം പോകാന്‍ അടൂരിനു ആഗ്രഹമുണ്ടായിരുന്നില്ല.റായിയുടെനവറിയലിസം തന്നെയാണ് അദ്ദേഹത്തിന്റെ തട്ടകം.(അടൂര്‍ അതു നിഷേധിക്കുമെങ്കിലും.)


തകഴിയും വിഭൂതിഭൂഷണനും (പഥേര്‍ പാഞ്ചാലിയുടെ കര്‍ത്താവ്) മറ്റും പ്രമേയത്തില്‍ഏതാണ്ട് ഒരേ സംസ്കാരികപൈതൃകത്തില്‍ നിന്ന് ഊര്‍്ജ്ജം നേടിയവര്‍ത്തന്നെ.നമ്മുടെ സാഹിത്യത്തിലെ സോഷ്യല്‍ റിയലിസവും സിനിമയിലെ നവറിയലിസവും തമ്മിലുള്ള ദൂരം സ്ഥൂലതലത്തില്‍ വളരെയൊന്നുമില്ല.മനുഷ്യ അടിസ്ഥാനപ്രശ്നങ്ങള്‍ ബാക്കിനിന്ന അക്കാലത്തെ സമൂഹത്തില്‍ സൈദ്ധാന്തികമായി സൂക്ഷ്മതലത്തില്‍ യാത്രചെയ്യേണ്ട കാര്യമില്ല തന്നെ.തകഴിയുടെചെറുകഥകള്‍ ചിത്രീകരിച്ചിരിക്കുന്നത് സാധാണമനുഷ്യരുടെ ഇല്ലവല്ലായ്കകളാണ്.. സ്വയംവരവും,അനന്തരമെടുത്ത നവതരംഗംത്തിന്റെ പ്രോത്ഘാടകനായ അടൂരല്ല.റായിയുടെ ശിഷ്യനായ തകഴിയുടെ ആരാധകനായ നാടകശിക്ഷണം വേണ്ടുവോളം സ്വാധീനിച്ചിട്ടുള്ള സ്വയംവരത്തിനുമുമ്പുള്ള അടൂരാണ്.പക്ഷേ,ക്രാഫ്റ്റില്‍ സ്വയംവരവും,അനന്തരമെടുത്തഅടൂരിനേക്കാള്‍ ഈ അടൂര്‍ മുമ്പില്‍ത്തന്നെ.


മുമ്പു സൂചിപ്പിതുപോലെ അടൂര്‍ ചിത്രം നിരുപകര്‍്ക്ക് ഒരു സംഭവമായിത്തീരുന്നതെന്തുകൊണ്ട്. ഉത്തരം അപ്പന്‍സാര്‍ തകഴിയെപ്പറ്റിപ്പറഞ്ഞതാണ ‘്......സത്യം ഇതാകയാല്‍ തകഴിയേക്കുറിച്ചുള്ള നിരൂപണം ഒരു രണ്ടാം വ്യവഹാരമായത്തീരുന്നു...കൂലിയും വേലയയും അവരുടെ പ്രശ്നങ്ങളും സാമൂഹ്യശാസ്ത്രജ്ജനേപ്പോലെയും സാമ്പത്തീകവിദ്ധനേപ്പോലെയും തകഴി അപഗ്രഥിച്ചു. ’അടൂരിനെ സംബന്ധിച്ചും ഇതു ശരിയാണ്.യഥാത്ഥത്തില്‍ നവറിയലിസ്റുശൈലിയാണ് അടൂരിനും ചേരുക.വിശ്വസ്യതഎന്ന് അദ്ദേഹംആവര്‍ത്തിച്ചുപറയുന്നത് ഒഴിവാക്കാന്‍ കഴിയാത്ത നവറിയലിസ്റുവബോധത്തില്‍ നിന്നു തന്നെയാണ്.


തകഴിയുടെ മൂന്നുകഥകളെടുത്ത് ചിത്രീകരിക്കാനാണത്രേ അടൂര്‍ ആദ്യം ഉദ്ദേശിച്ചത്.പിന്നീട് അത് നാലാക്കിയത്രേ.മൂന്നുകഥകള്‍ മതിയായിരുന്നുവെന്നാണ് ഈ ലേഖകനും തോന്നുന്നത്.‘ ചിന്നുവമ്മ’ എന്ന കഥവേണ്ടിയിരുന്നില്ല.‘ ഒരുനിയമലംഘനമാണ് ’ആദ്യകഥ......തന്റെ കാലഘട്ടത്തിലെ അഭിജാതവിഭാഗംഅവഗണിച്ചവരുടെ കഥയാണ് തകഴി പറഞ്ഞത്.തോട്ടികളുടെയുംതെണ്ടിവര്‍ഗ്ഗത്തിന്റെയും വേശ്യകളുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതമാണ് തകഴി വിശകലനം ചെയ്തത്.... അതേ, കുഞ്ഞിപ്പെണ്ണ് എന്ന നാടന്‍ വേശ്യയുടെയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ച പാപ്പൂട്ടി എന്ന കര്‍ഷകത്തൊഴിലാളിയുടെയും കഥ.നിയമപമായി വിവാഹം കഴിക്കാത്തവര്‍ ലൈംഗീകവൃത്തിലേര്‍പ്പെട്ടാല്‍ വ്യഭിചാരംതന്നെ. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണന്നു അവള്‍ വിളിച്ചു പറഞ്ഞിട്ടും നീതിപീഠം അതുകേട്ടില്ല.പങ്കിയമ്മ പറഞ്ഞതുപോലെ ശത്രുഈ സമുദായമാണ്. കുഞ്ഞിപ്പെണ്ണ് കുടുബത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും പോയത് സ്ത്രീവിരുദ്ധമാണെന്നു ചിലഫെമിനിസ്റുകള്‍ വിമര്‍സിക്കുന്നു. ഇവിടെയാണ് പാഠം ഉരുത്തിരിഞ്ഞു വന്ന സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ അതിനെ വിശദീകരിക്കുന്നഅപഗ്രഥനരീതിയാണ്യുടെആവശ്യകത.സമൂഹത്തിന്റെ പുറമ്പോക്കില്‍ നിന്ന് വിവാഹത്തിലൂടെ മുഖ്യധാരയിലേയ്ക്കുമടക്കിക്കൊണ്ടുവരിക എന്നത് അക്കാലത്തെ പുരോഗമനമൂല്യമായിരുന്നു.മൂല്യങ്ങളും കാലത്തിനു കീഴ് വഴങ്ങുന്നു എന്നതാണ് സത്യം.നിങ്ങളെന്നെക്കമ്യൂണിസ്റാക്കിയും നീലക്കുയിലും വര്‍ഗ്ഗസമരത്തിനു വിരുദ്ധമാണെന്നും അതുകൊണ്ട്പുരോഗമനപരമല്ലെന്നും പറയുന്നതുപോലയാണിത്. കുഞ്ഞിപ്പെണ്ണ് പാപ്പൂട്ടിയുമായി ലിവിങ്ങ് റ്റുഗതര്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ സ്ത്രീപക്ഷസിനിമയാകുമായിരിക്കാം. നമ്മുക്ക് തകഴിയോടു ക്ഷമിക്കാം.


കുഞ്ഞിപ്പെണ്ണിന്റെ വേഷം കാഴ്ചയുടെ തൃഷണകള്‍ ഉണര്‍ത്തുമെന്നതാണ് ഒരു ആരോപണം.ക്ഷമിക്കണം നാട്ടിന്‍പുറത്ത് അന്ന് ഇതു തന്നെയായിരുന്നു വേഷം. അടൂര്‍ നന്നായി ഗവേഷണം ചെയ്തുതന്നെയാണ് ഇതോക്കെ ചെയ്തത്. നമ്മുടെ സ്ത്രീപക്ഷക്കാരും ജൈനമതാനുയായികളായോ.? മൃ ശ ലെഃ ൌയഹശാലറ എന്ന് ഫ്രോയ്ഡ് പറഞ്ഞിട്ടുണ്ട്.കന്യക എന്നകഥ വിവാഹത്തിനു ശേഷവും കന്യകയായി തുടരേണ്ടിവരുന്ന കുമാരിയുടെയുടെതാണ്.വിവാഹത്തിന്റെ ബന്ധനത്തില്‍നിന്ന് പുറത്തുവന്ന് സ്വന്തം ലൈംഗികതെയെ സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയാണവള്‍.പിതാവുള്‍പ്പടെ എല്ലാവരോടും വിവാഹത്തിനു ശേഷവും താന്‍ കന്യകയാണെന്നു പറയുന്നുണ്ടവള്‍.


തകഴി ചീത്തക്കഥകളുമെഴുതിയിട്ടുണ്ടെന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്ന ഒരു കഥയാണ് ചിന്നുവമ്മ’. എന്തുകൊണ്ട് അതു തെരഞ്ഞെടുത്തുഎന്നത് അജ്ഞാതം. അടൂര്‍ഫാന്‍സ് എന്തെങ്കിലും പറയുമായിരിക്കും. മധുഇറവങ്കര എഴുന്നു, വിഷയലബടനായ നാറാപിള്ള ചിന്നുവമ്മയെ ഇടക്കിടെ സന്ദര്ശിക്കാറുണ്ട്.കുട്ടികളില്ലാത്ത ചിന്നുവമ്മയെ അയാള്‍ വലയില്‍ വീഴ്ത്താന്‍ ശ്രമിക്കുന്നുമുണ്ട്.(ഭാരതസ്ത്രീതന്‍ ഭാവശുദ്ധി കാത്തുകൊണ്ട് ഉയരങ്ങള്‍തേടുന്നതാണ് ചിത്രത്തിന്റെ കഥാന്ത്യം.... ’ഹായ്, ഇത്തരം ഫാനുകളാണ് അടിവാങ്ങിച്ചുകൊടുക്കുന്നത്.


നാലാമത്തെത് നിത്യകന്യകയായിക്കഴിണ്ടിേവരുന്നകാമാക്ഷിയുടെ കഥയാണ്. പെണ്ണുകാണാന്‍വന്ന പരമേശ്വരന്‍പിള്ള അവളുടെ അനിയത്തിയെയാണ് വിവാഹം കഴിക്കുന്നത്. അനിയത്തി അയാളെ ആകര്‍ഷണവലയത്തില്‍ പെടുത്തിയെന്ന സൂചനയുമുണ്ട്. തിരസ്കൃതയായ അവള്‍ ഒടുവില്‍ പുരുഷസഹായമില്ലാതെ ജീവിക്കാന്‍ തീരുമാനിക്കുകയാണ്. കന്യകയും നിത്യകന്യകയും സ്ത്രീപക്ഷപാതികളാല്‍ ശക്തമായിവിമര്‍ശിക്കപ്പെട്ടിരിക്കുന്നു.ഗീഥയെഴുതുന്നു(ആണധികാരത്തിന്റെ ചലച്ചിത്രക്കാഴചകള്‍..മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 ഡിസംബര്‍30-2008 ജനവരി5). കിടപ്പറയിലെ പെരുമാറ്റം കാരണം കന്യകയിലെ നായിക പിഴച്ചവളാക്കപ്പെടുകയും ഉത്തമപുരുഷന്അനഭിമതയാകുകയും ചെയ്തു..... ’ഇതു തീര്‍ത്തും ശരിയല്ല.വിവാഹംഒഴിയാന്‍ അവള്‍ ആഗ്രഹിക്കുന്നു. താന്‍ കന്യകയാണെന്നു പ്രഖ്യാപിക്കുന്നതു വഴി ഇനിയും വിവാഹത്തിനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല.വിവാഹംഒഴിയാന്‍ പുരുഷന്‍ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണല്ലോ അയാള്‍ വിവാഹമോചനത്തിന് പണം ആവശ്യപ്പെടുന്നത്. ഗീത തുടരുന്നു . ഈ ചീത്തത്തെ പ്രതിരോധിക്കാതെ ഒഴിവാക്കി വിടുകയാണ് കന്യക. ലൈംഗികശേഷിയില്ലാത്ത പുരുഷത്വത്തെ എന്തുപ്രതിരോധിക്കാന്‍അര്‍ഹമായ അവജ്ഞയോടെ തള്ളിക്കയുന്നതല്ലാതെ?ഇറങ്ങിപ്പോന്നു, എല്ലാവരുടെയും മുമ്പില്‍ അതിനുള്ളകാരണം വെളിപ്പെടുത്തുകയും ചെയ്തുഇത്രപോരേ?നാല്പതുകള്‍ മുതല്‍അറുപതുകള്‍ വരെയുള്ള കാലത്ത് അത് വളരെ പുരോഗമനപരമായഒരു പ്രവര്‍ത്തിതന്നെയായിരുന്നു.നിത്യകന്യകയിലെ കാമാക്ഷി ലൈംഗികദാഹമടക്കിക്കഴിയുന്നഒരുവളാണെന്നാരുപറഞ്ഞു?കേശവന്‍നായര്‍ അവളുടെ കാമുകന്‍/ജാരന്‍ തന്നെ.പക്ഷേ, ജാരബന്ധംസാമൂഹ്യമായഅസൌകര്യമായപ്പോള്‍ കതകടച്ചു പുറത്താക്കിയതാണ്. ഈ ചലച്ചിത്രത്തിലെ ഒരു സ്ത്രീയും പാതിവ്രത്യത്തെക്കുറിച്ച് അത്രഉത്കണ്ഠപ്പെടുന്നില്ല.അന്നത്തെകേരളീയ സമുഹം അത്യാവശ്യം ുൃീാശരൌീൌെ ആയിരുന്നു താനും. അടുരിന്റെയോ,തകഴിയുടെയോ കഥാപാത്രങ്ങള്‍ അഗ്നിശുദ്ധിവരുത്തിയ കന്യാരത്നങ്ങളേയല്ല.


അടുര്‍ഗോപാലകൃഷണന്റെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഈചിത്രത്തിലകഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ വരുതിയിലല്ല. അവര്‍ തകഴിയുടെതാണ്.അടുര്‍ അവരെ അണിയിച്ചൊരുക്കുകയാണ്.തകഴിയുടെ മൂല്യങ്ങള്‍ നവോത്ഥാനത്തിന്റെതാണ്.അന്ന് കൂട്ടുകുടുംബം തകര്‍ത്ത ്അണുകുടുംബം സൃഷ്ടിക്കുക പുരോഗമനമായിരുന്നു ഇന്ന് അണുകുടുംബം തകര്ക്കുന്നതാണ് പുരോഗമനം.കുടുമ്മ മുറിച്ച് ഈ.എം.എസ്സും വി.ടിയും വിപ്ളവം സൃഷ്ടിച്ചു.ഇന്ന്കുടുമ്മ ഒരുതമാശ. കാലത്തിന്റ കോലമാണത്.എന്നാല്‍ അടൂര്‍ചിത്രത്തിലില്ലാത്തത് സ്ത്രീയുടെ വൈകാരികതയാണ്.തകഴിക്കഥകളിലും അത തുലോം കുറവതന്നെ.സ്ത്രീയുടെ വൈകാരികജീവിതത്തിന്റെ ലാന്‍ഡ്സ്കേപ്പിലൂടെ അടൂര്‍ യാത്രചെയ്യുന്നില്ല. 2007 ലെ തിരുവനന്തപുരം ചലച്ചിത്രമേളയില്‍ കണ്ട ബള്‍ഗേറിയയില്‍ നിന്നുള്ള ാീിസല്യ ശി ംശിലൃേ എന്ന ചിത്രം എന്റെ സ്മരണയിലെത്തുന്നു.അടൂരിന്റെ നാലുപെണ്ണുങ്ങളുമായി വളരെ ചേര്‍ച്ച തോന്നുന്ന ഒരു ചിത്രമാണിത്.


മിലീന അന്‍ഡാനോവയാനണ്ചി ത്രത്തിന്റെ സംവിധായിക.ബള്‍ഗേറിയയുടെ പത്ചാത്തലത്തില്‍ മൂന്നു സ്ത്രീകളുടെ ദുരന്തകഥ പയുകയാണവര്‍. മൂന്നുവ്യത്യസ്ഥകാലഘട്ടത്തിലാണവര്‍ ജീവിച്ചത്.(കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍) 60കളില്‍ ജീവിച്ചിരുന്ന ഡോനയാണ് ആദ്യം നാം കാണുന്നത്. അവളുടെ മുന്നുകുട്ടികളും മുന്നുപേരുടെയാണ്. എല്ലാവരും മക്കളെ സമ്മാനിച്ച് (അടൂരിന്റെ ഭാഷയില്‍ പരാഗണം നടത്തി) കടന്നുപോകുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതലയാകട്ടെ അവളുടേതും. യാതൊരു നിവ്യത്തിയില്ലാതെ അവള്‍ വൃദ്ധനായ ഒരു വികലാംഗന്റെയടുത്തു ജീവിതം നയിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷേ അത് അധികനാള്‍ തുടരാന്‍ കഴിയുന്നില്ല. കാരണം അയാള്‍ അവളുടെ മൂത്തപെണ്‍കുട്ടിയെലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ ആ നരാധമനെ വധിച്ചിട്ടു കടന്നുകളയുന്നു. വേശ്യാവൃത്തിയിലേയ്ക്ക് മടക്കമാണവളുടെ മുന്നിലുള്ള വഴി. യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥിയായ ലുക്രീഷ്യായുടെ മുമ്പിലുള്ള പ്രശ്നം അവിഹിതഗര്‍ഭമാണ്. പുതിയ കാമുകനോടൊത്ത് വിദേശത്തേയ്ക്കു കുടിയേറാനുള്ള മോഹത്തിനു വിലങ്ങുതടിയാകുന്നത് അവളുടെ അവിഹിതഗര്‍ഭമാണ്്എന്നവള്‍ കരുതുന്നു.. പക്ഷേ, അവളുടെ കാമുകനാകട്ടെ ആഗര്‍ഭം തന്റെ ബന്ധത്തിനു യാതോരുവിധത്തിലും വിലങ്ങതടിയാകുന്നില്ലെന്നു പറയുമ്പോള്‍ അവള്‍ തന്റെ ദുരന്തത്തിന്റെ കാരണം തിരിച്ചറിയുന്നു. ടാന ഒരു സമ്പന്നന്റെ ഭാര്യയാണ്. ആ ദമ്പതികള്‍ക്ക് കുട്ടികളില്ല.ഭര്‍ത്താവിന്റെ ബീജങ്ങളുടെ ചലനശേഷിക്കുറവാണ് കാരണം എന്നറിയുന്നു. അവര്‍ക്ക് ഒരു കുട്ടിയുണ്ടാകുന്നു എന്നറിയുമ്പോള്‍ അയാള്‍ അവളെ വേശ്യ എന്നുവിളിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ആക്രമണത്തില്‍ മരിച്ചുപോകുന്നത് അയാളാണ്. തന്റെ കുട്ടിക്ക് ലാസര്‍ (അതായിരുന്നു അയാളുടെ പേരും) എന്നു പേരിട്ട് അതിനോടോപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കഥ തീരുകയാണ്. ങമൃശമ ടമിേസ്ീമ എന്ന പ്രസിദ്ധബള്‍ഗേറിയന്‍ എഴുത്തുകാരിയുടെ മൂന്നു കഥകളാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ഈ ചിത്രം സ്ത്രീയുടെ ആന്തരീകജീവിതത്തിലൂടെയൊരുയാത്രയാണ്. മാത്രവുമല്ല, മൂന്നുസ്ത്രീജീവിതങ്ങളെ കോര്‍ത്തിണക്കുന്നതില്‍ ചിത്രം വിജയം നേടിയിട്ടുണ്ട്.ക്രഫ്റ്റില്‍അപ്പോഴും അടൂര്‍ തന്നെ മുമ്പില്‍.പക്ഷേ,സ്ത്രീകളുടെ വൈകാരികജീവതം ചിത്രീകരിക്കുന്നതില്‍ ഈ മിലീന അന്‍ഡാനോവയുടെ ഈ ബള്‍ഗേറിയന്‍ ചിത്രം വിജയിച്ചിരിക്കുന്നു.


തന്റെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഈചിത്രത്തിലകഥാപാത്രങ്ങള്‍ തകഴിയുടെതാണെന്നധാരണപുലര്‍ത്താന്‍ അടുര്‍അങ്ങേയറ്റംശ്രമിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ അടൂര്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. തകഴിയുടെ സൃഷ്ടികളിലുള്ള പുരോഗനസന്ദേശം കഥാപാത്രങ്ങളെ പിഴിഞ്ഞ് ചോര്‍ത്തിക്കളുന്നതായി നാം കാണുന്നുണ്ട്. കാലഹരണപ്പെട്ട സാമൂഹ്യനീതിയുക്കെത്തിരെ എഴുന്നേറ്റുനില്ക്കാന്‍ അദമ്യമായി ആഗ്രഹിക്കുകയും സാദ്ധ്യമാകുന്നടത്തോളം പ്രതിരോധിക്കുയും ടചെയ്യുന്നവരാണ് തകഴിയുടെ ഈ സ്ത്രീകഥാപാത്രങ്ങള്‍ ചരിത്രപത്ചാത്തലത്തില്‍ വായിക്കുമ്പോള്‍.പക്ഷെ, അത്തരംപ്രതിരോധത്തിന്റെ നേര്‍്ത്തഅംശങ്ങള്‍ പോലും ചിത്രത്തില്‍ സംവിധായകന്‍ ഒഴിവാക്കുന്നു.ഏതെങ്കിലും പുരോഗമനചിന്തയോട് അഥവാ ആശയത്തോട് ആഭിമുഖ്യം അടുര്‍ഗോപാലകൃഷണന്റെ ഒരുകഥാപാത്രവും പുലര്‍ത്താറില്ല. ജന്തുസഹജമായ കേവല സ്വാര്‍ഥതയാണ് അവരെ നയിക്കുന്നത്. തകഴിയടെ കഥാപാത്രങ്ങളേയും അങ്ങനെയാണ് ട്രീറ്റു ചെയ്തിരിക്കുന്നത്.അതുകൊണ്ടാണ് സ്ത്രീപക്ഷപാതികളുടെ ുലൃരലുശീിേ അടുരിനെസംബന്ധിച്ച് ശരിയാകുന്നത്. പക്ഷേ,അവര്‍ നിരത്തുന്നകാരണങ്ങള്‍ ലക്ഷ്യവേധില്ല. സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍,കോസ്റും തുടങ്ങിയവയൊക്ക ഗവേഷണത്തിലൂടെ ബോദ്ധ്യപ്പെട്ടതാണ്. പക്ഷേ,തകഴിയുടെ കഥാപത്രങ്ങളുടെ സ്വത്വം അടൂര്‍ പാടെ മാറ്റിമറിച്ചിരിക്കുന്നു. എങ്ങനെയതു സാധിച്ചു? ‘ ഒരുനിയമലംഘനത്തിന്റെ കഥ ’തന്നെ ശ്രദ്ധിക്കാം, കുഞ്ഞിപ്പെണ്ണ് എന്ന നാടന്‍ വേശ്യയുടെയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ച പാപ്പൂട്ടി യെന്ന അനാഥന്റെയും കഥ. വ്യഭിചാരക്കുറ്റം ചുമത്തി അവരെ പോലീസ് പിടിക്കുന്ന രംഗം തകഴി ചിത്രീകരിച്ചിരുക്കുന്നതു ശ്രദ്ധിക്കുക:


കൂട്ടത്തിലൊരു പോലീസുകാരന്‍ കൈനിവര്‍ത്തി പപ്പൂട്ടിയുടെ കരണത്ത് ഒരടി അടിച്ചു.കുഞ്ഞിപ്പെണ്ണ് ,താനറിയാതെ ഒരുനിലവിളിയോടെ ഇടക്കുവീണു.അവള്‍ ഒരു നിമിഷം തന്നെ പപ്പുക്കുട്ടിയെ അടുത്ത അടി അയാളുടെശരീരത്തു ഏല്ക്കാതിരിക്കാന്‍ കെട്ടിപ്പിടിച്ചു. അവള് പറഞ്ഞു പോയി.അതെ,അതെ.എന്റെ ഭര്‍ത്താവാണ്മറ്റെന്താണ് ആഅവസരത്തില്‍ അവള്‍ക്കു ചെയ്യാന്‍ കഴിയുന്നത്.എന്തും ചെയ്യാന്‍ അവള്‍ തയ്യാറാണ് .ഇനിയും എത്രഇടിയോ അടിയോ വന്നാലും എല്ലാം അവള്‍ ശരീരം കൊണ്ടു തടയാന്‍ഒരുക്കമാണ്.ഒരടിയും ഇനിയും അയാളുടെ ശരീരത്തില്‍ഏല്ക്കാന്‍അവള്‍ സമ്മതിക്കുകയില്ല.അവള്‍ ആശരീരത്തെ സ്നേഹിക്കുന്നു.അവള്‍ഭാര്യയാണ്.


പോലീസുകാരില്‍ നിന്നും ഒരു ഗര്‍ജനമുണ്ടായി.


മാറടീ


അവള്‍ തീര്‍ത്തു പറഞ്ഞു.


ഞാന്‍ മാറുകയില്ല


പോലീസുകാരില്‍ ഒരുവന്‍ അവളെ പിടിച്ചുമാറ്റി.ആശ്രമത്തില്‍ അവള്‍ അയാളുടെ കൈയില്‍ കടന്നു കടിച്ചു. ആപോലീസകാരന്‍ നിലവിളിച്ചുപോയി


പത്മപ്രിയ അവതരിപ്പിച്ച അടൂരിന്റെ കുഞ്ഞിപ്പെണ്ണ് തകഴി വരച്ചു കാട്ടിയതുപോലെ ശക്തമായഒരു കഥാപാത്രമല്ല തന്നെ.


കന്യക എന്നകഥ വിവാഹത്തിനു ശേഷവും കന്യകയായി തുടരേണ്ടിവരുന്ന കുമാരിയുടെയുടെതാണ്.വിവാഹത്തിന്റെ ബന്ധനത്തില്‍നിന്ന് പുറത്തുവന്ന് സ്വന്തം ലൈംഗികതെയെ സമൂഹത്തെക്കൊണ്ട് അംഗീകരിപ്പികയാണവള്‍.പിതാവുള്‍പ്പടെ എല്ലാവരോടും വിവാഹത്തിനു ശേഷവും താന്‍ കന്യകയാണെന്നു ധൈര്യസമേതം പറയുന്നുണ്ടവള്‍. തകഴി :


ഒരുദിവസം മാതുവും (കുമാരിയുടെ അച്ഛന്‍)പാറുവിന്റെ ഭര്ത്താവും തമ്മില്‍ വാക്കുതര്‍ക്കം നടന്നു.അത് വഴക്കോളമെത്തി.അങ്ങോട്ടുമിങ്ങോട്ടുംഅടിക്കുമെന്ന നിലയിലായി.


കുമാരി വാതില്‍ക്കല്‍ വന്നുപറഞ്ഞു.


അച്ഛാ, ഞങ്ങളു തമ്മില്‍ കല്യാണം നടന്നിട്ടില്ല.പിന്നെന്തിനാ കല്യാണം ഒഴിയുന്നകാര്യം പറയുന്നേ?


മാതുവിനു ദേഷ്യം വന്നു.


ഫാ, ചൂലേ, കല്യാണം നടന്നിട്ടില്ലന്നോ.പിന്നെന്താ ഇവിടെ നടന്നേ.


ഇല്ലച്ഛാ, കല്യാണം നടന്നിട്ടില്ല.


ഒന്നും മനസ്സിലാകാതെ മാതു മിഴിച്ചു നിന്നു. പാറുവിന്റെ ഭര്‍ത്താവും മിഴിച്ചുനിന്നു.


നാണിയും മിഴിച്ചു നിന്നു.


ഇതാണ് തകഴിയുടെ കുമാരി. സമൂഹത്തിന്റെ അപവാദപ്രചരണത്തെ അതിജീവിക്കുകയാണവള്‍.അടൂരിന്റെ കുമാരി എത്രത്തോളം ശക്തിസ്വരുപിണിയാണെന്ന് കണ്ടവര്‍ വിലയിരുത്തട്ടേ.


തകഴിയുടെ നിത്യകന്യകയിലെ കാമാക്ഷി ലൈംഗികദാഹമടക്കിക്കഴിയുന്നവളല്ല.കേശവന്‍നായര്‍ അവളുടെ കാമുകന്‍/ജാരന്‍ തന്നെ.തകഴിയെഴുതുന്നു:


വീണ്ടും കേശവന്‍നായര്‍ വിളിച്ചു അതെന്താണ്


അവള്‍ കതകുതുറന്നു.


സിരാചക്രത്തില്‍ ഇളകിയ ആതരുതരുപ്പിന്റെ പ്രത്യാഘാതം അത്യുഗ്രമായിരുന്നു.അതുവേണ്ടിയിരുന്നു. അവളുടെ മഖം വക്രിച്ചു.........ആആദ്യരാത്രി.യില്‍ ഒരു കുളിയുടെ ആവശ്യകത അവള്‍ക്കുതോന്നി.


അങ്ങനെ ആ നിത്യകന്യകയുടെ ആദ്യരാത്രിയും കഴിഞ്ഞു കൂടി. അടുത്തദിവസവും അയാള്‍ കതകില്‍ചെന്നു മുട്ടി.


വേണ്ട വേണ്ട ”അവള്‍ പറഞ്ഞു.


പക്ഷേ, അടൂരിന്റെ കാമാക്ഷി ലൈംഗികദാഹമടക്കിക്കഴിയുന്നു എന്നു ധ്വനിപ്പിക്കുന്നു. ആശാലതയെഴുതിയതുപോലെ ‘ നിത്യകന്യകയിലെനായിക കാമാക്ഷിക്ക് (നന്ദിതാദാസ്) ഒരല്പംഇടയിളക്കം തട്ടുന്നുണ്ടങ്കിലും കാമുകന്/ജാരന് മുന്നില്‍ വാതില്‍ അടഞ്ഞുതന്നെ കിടന്നു.’(മാധ്യമം ,ആഴിച്ചപ്പതിപ്പ് 2007 നവംബര്‍ 26)


തകഴിയില്‍ നിന്ന് അടൂരിലെത്തുമ്പോള്‍ കുമാരിയും കാമാക്ഷി.യും കുഞ്ഞിപ്പെണ്ണും പ്രതിരോധമൊക്കെ മടക്കിയൊതുക്കി മാന്യമായി സമൂഹത്തിനും വിധിക്കു കീഴടങ്ങുന്നവരാകുന്നത്. കാണാം. കാരണം ലളിതം. അടൂരിന്റെ രാഷ്ട്രീയം തകഴിയുടേതില്‍ നിന്നും പിന്നെയും ദൂരത്തുതന്നെയാണ്.