സാന്ത്വനത്തണലായി പ്രത്യാശ തന്‍ നേര്‍ത്ത
നൂല്‍ച്ചരടായണയുന്നവര്‍,
പിടയുന്ന ചങ്കിലെ നോവുകാണുന്നവര്‍
പീഢനപര്‍വ്വത്തിലത്താണിയേകുന്നോര്‍..
പുഞ്ചിരിച്ചിറകിനാല്‍ അഴലിനെ
കാട്ടിലേക്കാട്ടിയോടിക്കുന്നോര്‍ ..
തുണവേണ്ട നിമിഷത്തിന്‍
കൈത്തിരിയാകുന്നോര്‍
ഇണപോയ വിരഹത്തില്‍
തുണയായി മാറുന്നോര്‍ …
സന്തോഷ നേരത്തു മാറ്റിനിര്‍ത്തപ്പെടും.
ആഹ്ലാദവേളയില്‍ ദുശ്ശകുനമായ് മാറ്റിടും.
പിന്നെയും പിന്നെയും
പിടയുന്ന ഹൃദയത്താല്‍
വേണ്ടാത്ത രംഗത്ത് വേഷമിടാത്തവര്‍.
വദനമൊന്നില്‍ പൂച്ചിരിയുതിരുവാന്‍
കോമാളിവേഷങ്ങള്‍ കെട്ടിയാടീടുന്നവര്‍
ആരവാരങ്ങളും പരിജനങ്ങളും
പിന്‍വാങ്ങുബോഴുള്ളിടം മാത്രമുള്ളവര്‍.
തങ്ങളെ വേണ്ടാത്തിടങ്ങളില്‍ പോകത്തോര്‍
അന്യര്‍ക്കു വേണ്ടി വിളക്കായി മാറുന്നോര്‍.
നന്മ തന്‍ തുണ്ടിനാല്‍ മിഠായിതീര്‍ക്കുവോര്‍
വേണ്ടാത്തിടങ്ങളില്‍ വേണ്ടാതിരിന്നിട്ടും
ചെയ്തികള്‍ ആവോളം ചെയ്തു കൂട്ടുന്നവര്‍
വിണ്ണിലെ താരകള്‍ മണ്ണിലെ കണ്മണി
ആര്‍ത്തിയാല്‍ നോക്കുമ്പോള്‍
ഇതരമാം ജീവിത സന്തോഷമെല്ലാമേ
കണ്‍ കളില്‍ തിളക്കമായ് നോക്കികാണുന്നോര്‍
കൈത്താങ്ങു നല്‍കി നന്ദിക്കായ് കാക്കുന്നോര്‍
കര്‍മ്മനിരതം മണിക്കൂറിനപ്പുറം
വേവും തലച്ചോറില്‍ ചിത തീര്‍ത്തു
മടങ്ങുന്നോര്‍ ..
ലോഡ്ഷെഡിങ് നേരത്തെ ഉരുകും തിരിപോലെ
കരുണ തന്‍ നാളമായ് സ്വയം എരിഞ്ഞീടുന്നവര്‍
വൈദ്യുതി മടങ്ങുമ്പോള്‍
അണച്ചോരു തിരിപോലെ
വേപ്പിലത്തുണ്ടുപോല്‍ ഒഴിവാക്കപെട്ടവര്‍..
അന്യര്‍ക്കായ് എപ്പോഴും പടിയായ് മാറുവോര്‍ ..
അപരര്‍ക്കു മുഖമേകാന്‍
നന്മത്തണുപ്പാകാന്‍
പരിഭവമില്ലാതെ എക്സ്ട്രാ ഫിറ്റിങ്ങുകള്‍..
പരിഭവമില്ലാതെ എക്സ്ട്രാ ഫിറ്റിങ്ങുകള്‍..
*എക്സ്ട്രാ ഫിറ്റിങ്ങുകളായ ജീവിതങ്ങള്‍ക്ക്