സഖാവ് പി ജി നമ്മുടെ നാട് രാജ്യത്തിനു നല്കിയ ധിഷണാശാലിയായ നേതാവായിരുന്നു. അദ്ദേഹം വൈജ്ഞാനിക മേഖലയിലടക്കം എല്ലാ ശാഖകളിലേക്കും കടന്നു ചെന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു. വിവിധമേഖലകളില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനായി. ഒരു ബഹുമുഖ പ്രതിഭ എന്ന നിലക്ക് താന്‍ വ്യാപരിച്ച എല്ലാ രംഗങ്ങളിലും നല്ലതു പോലെ വ്യക്തിമുദ്ര പതിപ്പിച്ചു. സൈദ്ധാന്തിക/ പ്രായോഗിക രംഗത്ത് ശോഭിക്കാന്‍ കഴിഞ്ഞു. ദീര്‍ഘകാലം ദേശാഭിമാനിയുടെ പത്രാധിപരായി ലോകത്തിലെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റു പത്രമായി ദേശാഭിമാനിയെ വളര്‍ത്താന്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
കേരളത്തിന്റെ പുരോഗമന സാഹിത്യരംഗത്ത് പി.ജി നല്കിയ സംഭാവന സാഹിത്യരംഗത്തിന് മറക്കാന്‍ കഴിയില്ല. സാംസ്ക്കാരിക രംഗത്ത് പാര്‍ടി നയം രൂപപ്പെടുത്തുന്നതില്‍ സ. ഇ എം എസ്സിനോടൊപ്പം പി ജിയും നേതൃത്വപരമായ പങ്കു വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പി. ജിയുടെ സൈദ്ധാന്തിക സംഭാവന ഏറെ വലുതാണ്. സാഹിത്യത്തിലും അതിന്റെ സിദ്ധാന്തങ്ങളിലും ഓരോ കാലത്തും വന്ന കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് നവീകരണം വരുത്തുന്നതിലും പി. ജി എന്നും ശ്രദ്ധിച്ചിരുന്നു.
ഗ്രന്ഥശാപ്രസ്ഥാനത്തെ നല്ല നിലയില്‍ വളര്‍ത്തിയെടുത്തു. ആനുകാലിക സംഭവവികാസങ്ങളില്‍ സാര്‍വ്വദേശീയ കാര്യങ്ങളില്‍ വലിയ നിലയില്‍ ഇടപെടുകയും സാധാരണക്കാര്‍ക്കടക്കം മനസ്സിലാക്കിക്കൊടുക്കുന്നതില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഏതു വിഷമം പിടിപ്പിച്ച വിഷയങ്ങളും ലളിതമായി അവതരിപ്പിച്ചു. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വിലയേറിയ സംഭാവനകളാണ് പി ജി നല്‍കിയത്. അവസാനഘട്ടത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ വകവെക്കാതെ എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി, തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു.
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ വലിയ സംഭാവനകള്‍ നല്കി. ഐക്യകേരളം രൂപപ്പെട്ടതിനു ശേഷം ആദ്യസഭയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ആ രംഗത്തും ശോഭിച്ചു. സാംസ്ക്കാരിക രംഗത്തും സൈദ്ധാന്തിക രംഗത്തും വലിയ സംഭാവനകള്‍ നല്കി. സഖാവ് പി.ജി യുടെ അഭാവം സി പി ഐ എമ്മിന് കനത്ത നഷ്ടമാണ് .
* തിരുവനന്തപുരത്തു നടന്ന പി.ജി അനുസ്മരണ പ്രസംഗത്തില്‍ നിന്നും