വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ ആവാതെ ജയിലില്‍ കിടയ്ക്കേണ്ടി വന്ന വിലങ്ങാട് മലയോര കൂടിയേറ്റ കര്‍ഷക ഗ്രാമത്തിലെ നാങ്കത്തിങ്കല്‍ വീട്ടില്‍ ബേബിച്ചന്‍ എന്ന ജോസഫേട്ടനെ നേരില്‍ കാണുന്നതിനും സംസാരിക്കുന്നതിനുമായി വടകരയില്‍ നിന്നും ഒന്നര മണിക്കൂര്‍ നീണ്ട ബസ്സ് യാത്രയില്‍ വിലങ്ങാട് മലയോരഗ്രാമത്തിലെത്തി. ഞങ്ങളെ കാത്തു നിന്ന പ്രദേശത്തെ പൊതു പ്രവര്‍ത്തകനായ സുനിലേലട്ടയുെം കൂട്ടി നാങ്കത്തിങ്കല്‍ വീട്ടിലേക്ക് മലയിടുക്കിലെ ചെങ്കുത്തായ റോഡിലൂടെയുള്ള ജീപ്പ് യാത്ര അതി സാഹസികമായിരുന്നു. ജോസഫേട്ടന്റെ വീട്ടില്‍ എത്തിയ എനിക്കും ക്യാമറ കൈകാര്യം ചെയ്ത ജേര്‍ണലിസം വിദ്യാര്‍ത്ഥിനി എം.ടി. കെ സൌമ്യക്കും പള്ളിയില്‍ നിന്നും ഞായാറാഴ്ച പ്രാര്‍ത്ഥ കഴിഞ്ഞ് മടങ്ങിയെത്തിയ ജോസഫേട്ടന്റെ ജീവിതം ജീപ്പ് യാത്രയെക്കാള്‍ സാഹസിക നിറഞ്ഞതാണെന്ന് മസ്സിലയി. ചെറിയ പുഞ്ചിരിയോടെ ഞങ്ങളെ രണ്ടുപേരെയും ഒരു കാറ്റോ ചെറു മഴയോ പാറിയാല്‍ നിലം പൊത്താാവുന്ന പ്ളാസ്റിക്ക് കവറുകള്‍ കൊണ്ട് മറച്ച ആ താല്ക്കാലിക കൂടിലിലേലക്ക് ക്ഷണിച്ചു. ഗദ്ഗദത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്.
മകളുടെ പഠനവുമായി ബന്ധപ്പെട്ട് ഒരച്ഛന് ജയില്‍ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരിക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ് . എന്തായിരുന്നു സംഭവിച്ചത് വിവരങ്ങള്‍ പങ്കുവയ്ക്കാമോ.
പഠിക്കാന്‍ മിടുക്കിയായ മകളെ പഠിപ്പിച്ച് ഒരു ജോലി സമ്പാദിച്ച് കൊടുക്കുക എന്നത് ഏതൊരച്ഛന്റെയും ആഗ്രഹമാണ് . ഞാനും അത്രയേ ചെയ്തുള്ളു. മകള്‍ ഷെറിന്നു വേണ്ടി നഴ്സിംഗ് പഠനത്തിന് വിദ്യാഭ്യാസ വായ്പയായി 125,000 രൂപ ചിക്കോന്ന് എസ്.ബി.ടി ശാഖയില്‍ നിന്നും കടം എടുത്തിരുന്നു. മകളുടെ പഠനം കഴിഞ്ഞ് ജോലി ലഭിച്ച ശേഷം അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടും കൃഷിയി നിന്ന് ലഭിക്കുന്ന ആദായം കൊണ്ടും വായ്പ തിരിച്ചടക്കാം എന്ന പ്രതീക്ഷയിലാണ് വായ്പ എടുത്തത്. എന്നാല്‍ എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. ബാംഗ്ളൂര്‍ സെന്റെ ജോസഫ് സ്കൂള്‍ ഓഫ് നഴ്സിംഗ് കോളേജില്‍ നിന്നും ജനറല്‍ നഴ്സിങ്ങ് പൂര്‍ത്തിയാക്കിയ മകള്‍ക്ക് തിരുവന്തപുരത്തും സമീപ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ക്ളീിക്കുകളില്‍ ജോലി ലഭിച്ചെങ്കിലും തുച്ഛമായ വരുമാനം മാത്രമേ കിട്ടിയിരുന്നുള്ളു. ഇതില്‍ നിന്നും കടം തിരിച്ചടയ്ക്കാായില്ല . ഹൃദ്രരോഗിയായ എിക്ക് ജോലിക്ക് പോകാനും കഴിഞ്ഞില്ല. അങ്ങനെ 1,25,000 രൂപ പലിശയടക്കം 3,00000 ത്തോളം രൂപയായി മാറി.
അവര്‍ ചതിയിലൂടെയാണ് എന്നെ ജയിലില്‍ അടച്ചത്. വായ്പയുമായി ബദ്ധപ്പെട്ട് ബാങ്കില്‍ ചില പേപ്പറില്‍ ഒപ്പിട്ട ശേഷം മടങ്ങി വരാം എന്നു പറഞ്ഞാണ് എന്നെ ബങ്ക് മാനേജേരും കൂടെ വന്ന ഒരു ഉദ്യോഗസ്ഥനും കൂട്ടി കൊണ്ടു പോയത് . തിരികെ വരാന്‍ കയ്യില്‍ കാശില്ലാതിരുന്നഎനിക്ക് മകന്‍ ബാബു ആണ് വണ്ടി കാശിനായി 200 രൂപ തന്നത്. എന്നാല്‍ എന്നെ ഏറെ വൈകിയിട്ടും വിടാതാഴപ്പോഴാണ് കെണിയില്‍ അകപ്പെട്ട വിവരം മസ്സിലാക്കുന്നത്. അവരില്‍ ചിലര്‍ പറഞ്ഞു നിങ്ങള്‍ അടയ്ക്കേണ്ട വിദ്യാഭ്യാസ വായ്പ മുഴുവനായും അടച്ചില്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ജയിലില്‍ അടയ്ക്കും. ഒരു ദിവസത്തെ സാവകാശം കിട്ടിയാല്‍ പൂര്‍ണ്ണമായും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും ചെറിയ തുക അടച്ചാല്‍ വിടുമെന്നാണ് കരുതിയത് . അങ്ങനെ മകന്‍ ബാബു, ഭാര്യയുടെ കെട്ടുതാലി വിറ്റ് 25,000 രൂപ സ്വരുപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ പണവും അടയ്ക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . മുഴുവന്‍ സംഖ്യയും അടയ്ക്കാന്‍ ഗതിയില്ലാത്ത എന്നെ അവര്‍ പറഞ്ഞതു പോലെ ജയിലിലടച്ച്ചു.
ആദ്യമായാണ് ജയില്‍ വാസം അനുഭവിക്കുന്നത് എന്നു പറഞ്ഞുവല്ലോ എന്തായിരുന്നു അനുഭവങ്ങള്‍ ? തടവുകാരുടേയും ഉദ്യോഗസ്ഥരുടെയും സമീപനം എന്തായിരുന്നു.
ജീവിതത്തില്‍ ഇന്നേവരെ ജയിലില്‍ കിടയ്ക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ 76-ാം വയസ്സില്‍ ഈ ദുഷിച്ച വ്യവസ്ഥ അതും നടപ്പിലാക്കി. ഫെബ്രുവരി മാസം 20 -ാം തീയ്യതിയാണ് എന്നെ വീട്ടില്‍ നിന്നും കളവും പറഞ്ഞ് ഇറയ്ക്കി കൊണ്ടുപോകുന്നത്. യാത്ര കാരഗ്രഹത്തിലേക്ക് ആയിരിക്കും എന്ന് തീരെ പ്രതീക്ഷിച്ച്ചില്ല. 9 ദിവസം കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലും ഒരു ദിവസം കോടതിയുടെ കസ്റഡിയിലുമായിരുന്നു. ആ ദിനങ്ങള്‍ ജീവിതത്തിലെ കടുത്ത അടയാളങ്ങള്‍ തന്നെയാണ് (ജോസഫേട്ടന്‍ മടിയിലെ തോര്‍ത്തുകൊണ്ട് കണ്ണു തുടയ്ക്കുന്നു) . കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം നമ്പര്‍ ബ്ളോക്കില്‍ ഒരു സെല്ലില്‍ ഒറ്റയ്ക്കായിരുന്നു ഞാന്‍. ഭക്ഷണം കഴിക്കാനും മറ്റും പുറത്തിറങ്ങുമ്പോള്‍ എന്നെ പരിചയപ്പെട്ട സഹതടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്റെ കഥ പുതിയ അനുഭവമായിരുന്നു. അവര്‍ ആദ്യമായിട്ടായിരുന്നു മകളുടെ വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരില്‍ ജയിലില്‍ കിടയ്ക്കേണ്ടി വന്ന ഒരച്ഛനെ കാണുന്നത് ….. ജയിലിലെ മറ്റെല്ലാവര്‍ക്കും എന്നോട് സഹാനുഭൂതിയായിരുന്നു. ഞാന്‍ ഒരു ജയില്‍ വാര്‍ഡനോട് പറഞ്ഞു. ഞാന്‍ ഒരു വിശ്വാസിയാണ് . എല്ലായ്പ്പോഴും എന്റെ നാടായ വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫേറോന്ന ചര്‍ച്ചിലാണ് ഈശ്വര പ്രാര്‍ത്ഥ നടത്താറ് . ഇവിടെയും അതിനുള്ള സൌകര്യം ചെയ്തു തരണമന്ന് അഭ്യര്‍ത്ഥിച്ചു. ജയിലുദ്യോഗസ്ഥര്‍ അതിനുവേണ്ട എല്ലാ സൌകര്യവും ചെയ്തു തന്നു.
മകളുടെ വിദ്യാഭ്യാസം ഏതൊരു രക്ഷിതവിന്റെയുംസ്വപ്നവും പ്രതീക്ഷയുമാണ് . കേന്ദ്ര സംസ്ഥാ സര്‍ക്കാരുകളുടെ വലതുപക്ഷ വിദ്യാഭ്യസ നയം സമ്പന്നരെ മത്രം ത്യപ്തിപ്പെടുത്തുന്ന ഒന്നായി വിലയിരുത്തപ്പെടുന്നുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം.
നഴ്സിംങ്ങ് പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരച്ഛന്‍ സമീപിച്ച മകളോട് അച്ഛന്‍ കര്‍ഷകാണെന്നും നിനക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ പണമോ അവകാശമോ ഇല്ല എന്നുപറയാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഏതൊരു രക്ഷിതാവ് ആഗ്രഹിക്കുന്നതു പോലെ തന്റെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം മാന്യമായ തൊഴില്‍ എന്നതേ ഞാനും ആഗ്രഹിച്ചുള്ളു. കുറച്ച് കൃഷി ഭുമിയും കൃഷി പണി ഉപജീവന മാര്‍ഗ്ഗവുമയ എനിക്ക് അവളെ പഠിപ്പിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടിണ്ട്. കുറച്ച് കൃഷി ഭുമി വിറ്റും ബാക്കി ഭുമിയില്‍ കൃഷിയിറയ്ക്കിയും ലോണെടുത്തും ഞാന്‍ അവളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു . കൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പഠിച്ചിറങ്ങിയാല്‍ അവള്‍ ജോലി ചെയ്തുണ്ടാക്കുന്ന ശബളം കൊണ്ടു വായ്പ തിരിച്ചടയ്ക്കാം എന്ന പ്രതീക്ഷയായിരുന്നു എനിക്ക് . എന്നാല്‍ കൃഷി ചതിച്ചു എന്നു മാത്രമല്ല പഠിച്ചിറങ്ങിയ മകള്‍ക്ക് ശബളമായി പലയിടത്തും നിന്നും കിട്ടിയത് രണ്ടായിരത്തില്‍ താഴെ മാത്രം. ഇത് എന്റെ ജീവിതത്തില്‍ മലയോര മേഖലയില്‍ മഴക്കാലത്ത് ഉരുള്‍ പൊട്ടുന്ന അനഭവമാണ് ഉണ്ടാക്കിയത്. പണമുള്ളവര്‍ മത്രം പഠിച്ചാല്‍ മതിയെന്ന നയമാണ് സര്‍ക്കാരുകള്‍ക്കുള്ളത്. വിദ്യാഭ്യാസ അവകാശങ്ങളെല്ലാം സര്‍ക്കാര്‍ കാറ്റില്‍ പറത്തുകയല്ലേ ചെയ്യുന്നത്. സമ്പന്നരുടെ ഒരുപാട് കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളുന്നു എന്ന് നേരത്തെ ചായക്കടയില്‍ ഇരുന്നപ്പോള്‍ ചിലര്‍ പറയുന്നതു കേട്ടു. പണം അടക്കാന്‍ ഗതിയില്ലാത്ത പാവങ്ങളെ ജയിലില്‍ അടയ്ക്കുന്നു. ….സമ്പന്നരുടെ പക്ഷത്താണ് സര്‍ക്കാരുകളും അവരുടെ നിയമങ്ങളും.
വായ്പ തിരിച്ചടയ്ക്കാനും താങ്കള്‍ക്കും കുടുംബത്തിനും ആത്മ വിശ്വാസം പകരുന്നതിനും ആരാണ് മുന്‍കൈ എടുത്തത്.
എനിക്കിങ്ങനെ ഒരു വായ്പ ഉണ്ട് എന്നു പറഞ്ഞ് ഞാന്‍ ജയിലില്‍ ആകുന്നതതുവരെ ആരെയും സമീപിച്ചിരുന്നില്ല. കടക്കെണിയില്‍ പ്പെട്ട് ജയിലിലായി എന്ന വാര്‍ത്ത കേട്ടയുടനെ ഈ നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കമ്മ്യൂണിസ്റുകാര്‍ ഇവിടെയും ഓടിയെത്തിയിരുന്നു. ആദ്യം ഈ വാര്‍ത്ത അറിഞ്ഞ് മകനെ സമീപിച്ചത് ഇവിടെത്തെ പാര്‍ട്ടി സെക്രട്ടറി സുനി ആയിരുന്നു. പിന്നീട് കെ.കെ. ലതിക എം.എല്‍ .എ യും ഇ.കെ. വിജയന്‍ എം.എല്‍ .എ യും പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ , എം.വി. ജയരാജന്‍ എന്നിവര്‍ എത്തുകയും കുടുംബത്തെ സമാധാനിപ്പിക്കുകയും ചെയ്തു. മാത്രമല്ല 76 കാരായ എന്റെ സാമ്പത്തികവും നിയമപരവുമയ എല്ലാ ബാധ്യതകളും പാര്‍ട്ടി ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് ജാമ്യം ലഭിച്ച ഞാന്‍ അറിഞ്ഞ് . ചെങ്കൊടിയുടെ സഹായത്താല്‍ അച്ചായിക്ക് ( ജോസഫേട്ടന് ) എത്രയും വേഗം വീട്ടില്‍ തിരിചെത്താനായതെന്നും ചെങ്കൊടിയ്ക്ക് മാത്രമേ ഈ രാജ്യത്തെ കഷ്ടപ്പെടുന്നവരുടെ തോരാത്ത കണ്ണീര്‍ തുടയ്ക്കുവാന്‍ കഴിയുകയുള്ളു എന്നും ജോസഫേട്ടന്റെ സമീപം നിന്ന് നിറകണ്ണുകളോടെ ഭാര്യ ലീലാമ്മച്ചേട്ടത്തി കൂട്ടിച്ചേര്‍ത്തു.
ജന സമ്പര്‍ക്ക പരിപാടി നടക്കുന്ന സമയത്ത് സ്ഥലത്തെ ചില കോണ്‍ഗ്രസ്സുകാര്‍ എന്നോട് അവിടെ വരും ഉമ്മന്‍ചാണ്ടിയെ കണ്ടാ കടം എഴുതിതള്ളുമെന്നും പറഞ്ഞു . ഇതുകേട്ട് ഞാനും അപകടം പറ്റി അസുഖബാധിതനായ. മകന്‍ ബാബുവും ജസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു. ഒരു ഗുണവും ഉണ്ടായില്ല. പാവങ്ങളെ കാണാന്‍ ഈ ഭരണക്കാര്‍ക്ക് എവിടെയാണ് സമയം. അത് ഒരു പ്രഹസനമായിരിന്നെന്ന് എനിക്കന്നേ ബോധ്യമായിരുന്നു . എന്നെ ജയില്‍ മോചിതനാക്കിയ ഈ നാട്ടിലെ വലിയ പ്രസ്ഥാനത്തോട് ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കും.
വീട്ടില്‍ മകള്‍ക്ക് പുറമെ ആരെല്ലാമാണുള്ളത് . മകളുടെ പ്രതികരണം എന്തായിരുന്നു.
മകള്‍ ഈ വാര്‍ത്ത കേട്ട് വളരെ സങ്കടത്തിലായിരുന്നു. അവളെ പഠിപ്പിക്കാന്‍ വേണ്ടി എടുത്ത പണത്തിന്റെ പേരി അപ്പന്‍ ജയിലില്‍ കിടയ്ക്കേണ്ടി വന്നല്ലോ എന്നതായിരുന്നു അവളുടെ ദുഃഖം.ഷെറിന്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. 10-ാം ക്ളാസു വരെ വിലങ്ങോട് സെന്റ് ജോസഫ് സ്കൂളിലും +2 വെള്ളിയോട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളിലുമാണ് അവള്‍ പഠിച്ചത്.എന്റെ കഷ്ടപ്പാട് അറിയുന്ന അവളെ പഠിപ്പിച്ച അദ്ധ്യാപകര്‍ പലപ്പോഴും പറയാറുണ്ടായിരുന്നു അവള്‍ പഠിക്കാന്‍ മിടുക്കിയാണ് . അവള്‍ പഠിച്ച് നല്ല ജോലി നേടിയാല്‍ ജോസഫേട്ടന്റെ എല്ലാ പരാധീനതകളും അവസാനിക്കും എന്ന്. പഠിക്കാന്‍ വിട്ട എനിക്കും പഠിക്കാന്‍ പോയ അവളുടേയും പ്രതീക്ഷ മുഴുവന്‍ പഠിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ജോലിയിലും വരുമാനത്തിലുമായിരുന്നു. എന്നാല്‍ അത് ഞങ്ങളുടെ കുടുംബത്തിന്റെ താളമാകെ തെറ്റിച്ചു. അവള്‍ പഠിപ്പു കഴിഞ്ഞ് പലയിടത്തും ജോലി നോക്കി . എല്ലായിടത്തും അവള്‍ക്ക് കിട്ടുന്ന തുച്ഛമായ ശബളം കൊണ്ട് ജോലി സ്ഥലത്തെ ചിലവു പോലും കഴിയാതെ വന്നപ്പോള്‍ അവള്‍ തിരിച്ചു വീട്ടിലേക്ക് വന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ മകള്‍ക്കൊരു കല്യാണ ആലോചന വന്നു . ഞങ്ങളുടെ കുടുംബത്തിന്റെ സ്ഥിതിക്ക് അനുയോജ്യമായ ബന്ധം. ഞങ്ങള്‍ അതങ്ങുറപ്പിച്ചു. ഇപ്പോള്‍ ഭര്‍ത്താവുമായാണ് താമസം. പല സ്ഥലങ്ങളിലും ജോലിക്കായി ഇന്നും അപേക്ഷിക്കുന്നു. വീട്ടില്‍ അവള്‍ക്കും പുറമേ ഞാനും ഭാര്യയും അഞ്ചു മക്കളുമാണ് ഉള്ളത്.
ദേശസാല്‍കൃത ബാങ്കുകള്‍ ന്യൂ ജനറേഷന്‍ കച്ചവടസ്ഥാപങ്ങളുടെ മാതൃക പിന്‍തുടരുന്നത് എന്തു കൊണ്ടാകണം
ജോസഫേട്ടന്‍ - മസ്സിലായില്ല
ഗ്രാമീണരെയും കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ആരംഭിച്ച സര്‍ക്കാന്‍ സഹായം ലഭിക്കുന്ന ബാങ്കുകള്‍ കൊള്ളപ്പലിശക്കാരുടെ കച്ചവട സ്ഥാപനങ്ങളെപ്പോലെ കര്‍ഷകരോടും വിദ്യാര്‍ത്ഥികളോടും പെരുമാറുന്നത് എന്ത് കൊണ്ടാണ്?
ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും വായ്പ എടുത്ത ആളുകളോട് ഒരേ സമീപനാമാണ് പിന്‍തുടരുന്നത് . അവര്‍ക്ക് മുകളില്‍ നിന്ന് കിട്ടുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് . അല്ലാതെ കുറച്ച് ഉദ്യേഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ വായ്പ എടുത്തവരെ ഇങ്ങനെ ജയിലിലാക്കാന്‍ കഴിയുമോ. കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു കര്‍ഷകന് ഒരനുഭവമുണ്ടായി. കുറച്ചു പണത്തിന്റെ ആവശ്യം വന്നപ്പോള്‍ സ്വര്‍ണ്ണ പണയ കാര്‍ഷിക വായ്പ്പയ്ക്ക് വേണ്ടി ഇവിടെത്തെ ഒരു ബാങ്കില്‍ നിന്നും ലഭിച്ച മറുപടി കേട്ട് അദ്ദേഹം ഞെട്ടി. ഈ പ്രദേശങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലമാണെന്നും ഇവിടെത്തെ ആളുകള്‍ക്ക് നികുതി ചീട്ട് വെച്ച് സ്വര്‍ണ്ണ പണയവായ്പയും മറ്റും കൊടുക്കരുത് എന്ന് നിര്‍ദ്ദെശമുണ്ടെന്ന് പറഞ്ഞ് മടക്കി അയ്ച്ചു. ഇങ്ങയൊയാല്‍ ഇവിടത്തെ കര്‍ഷകന്‍ എങ്ങനെ ജീവിച്ചു പോകും. അധികാരികള്‍ ഇതിനു മറുപടി പറഞ്ഞേ മതിയാവൂ.
എസ്.ബി.ടി ചിക്കോന്ന് ശാഖാ മാനേജര്‍ വി.കെ. ബാബു രാജ് കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ ജയിലിലടച്ചത് . ഞാന്‍ ലക്ഷ പ്രഭുവാണെന്ന് കോടതിയില്‍ ബാങ്ക് മാനേജര്‍ കള്ള സത്യവാങ്ങ്മൂലം നല്‍കി. ജോലിയൊന്നും ചെയ്യാന്‍ വയ്യാതെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭുമിയില്‍ പ്ളാസ്റിക്ക് കൊണ്ട് മറച്ച താത്ക്കാലിക കുടിലില്‍ ഒരു നേരത്തെ അന്നത്തിനു ബുദ്ധിമുട്ടുന്ന ഈ വ്യദ്ധ പിതാവിന് 30,000 രൂപയില്‍ മുകളില്‍ മാസ വരുമാനം ഉണ്ടെന്നും 200000 രുപയുടെ സ്വത്തുണ്ടെന്നും മാസമാസം കൃഷിയി നിന്നും 20,000 രുപയും ബിസിസ്സ് ചെയ്യുന്ന വകയില്‍ 10,000 രുപയും ഈ കുടുംബത്തില്‍ വന്നു ചേരുന്നുണ്ടെന്നും കള്ള സത്യവാങ് മൂലത്തില്‍ പറയുന്നു. മുമ്പ് വിറ്റ വിലങ്ങാട് വില്ലേജിലെ 76 സെന്റ് സ്ഥലവും എന്റേതാണെന്ന് പറയുന്നു. ഞങ്ങളിന്ന് കഴിഞ്ഞു പോകുന്നത് ഏറെ കഷ്ടപ്പെട്ടാണ് ഒരു അപകടത്തിന്‍ കാലിനു സാരമായ പരിക്കേറ്റ മകന്‍ ബാബുവാണ് ഏക ആശ്രയം. ബാബുവിന് മറ്റു പണിക്കൊന്നും പോകുകാന്‍ കഴിയാത്തതിനാല്‍ കവലയില്‍ ഒരു പെട്ടിക്കട നടത്തി അതില്‍ നിന്നും കിട്ടുന്ന തുച്ഛമയ വരുമാനം കൊണ്ടാണ് കഴിഞ്ഞു കൂടുന്നത്. പാറക്കെട്ടുകള്‍ മാത്രം നിറഞ്ഞ 2.84 ഏക്കര്‍ സ്ഥലം ജപ്തി നടപടിക്കുവേണ്ടി 2013 ബാങ്കുകാര്‍ വന്നപ്പോള്‍ മതിയായ തുക ലഭിക്കില്ലെന്ന് കണ്ട് ഒഴിവക്കുകയായിരുന്നു. ഇങ്ങയാൈക്കെ ആയപ്പോള്‍ എന്നെ എങ്ങയൈങ്കിലും ജിയിലിലടച്ച് ശിക്ഷിക്കണം എന്ന ബാങ്കിന്റെ താല്പര്യമാണ് വീണ്ടും കള്ള സത്യവാങ് മൂലവുമയി ജനുവരി 6 ് ബാങ്കുകാര്‍ കോടതിയെ സമീപിച്ചത്.
സമാനമായ നിലയില്‍ വായ്പ്പക്കെണിയില്‍ പെട്ടുപ്പോയ നിരവധി രക്ഷകര്‍ത്താക്കള്‍ ഉണ്ടാകുമല്ലോ. വ്യക്തിപരമായ അുഭവത്തിന്റെ പശ്ചാത്തലത്തില്‍ അവരോടല്ലാം എന്താണ് പറയാുള്ളത്.
ഞാന്‍ ജയിലില്‍ ഉള്ളപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതു കേട്ടു, വിദ്യാഭ്യാസ വായ്പ എടുത്ത് നിരവധി ആളുകള്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ടത്രെ . അതില്‍ കൂടുതലും നഴ്സിംഗ് പഠനം കഴിഞ്ഞവരാണ്. പഠനം കഴിഞ്ഞ് ജോലിയില്‍ കയറുന്ന പലര്‍ക്കും മാന്യമായ ശബളമല്ല ലഭിക്കുന്നത്. എന്നാല്‍ നഴ്സുമാരുടെ അധ്വാനമോ ഏറെ കഷ്ടം. ഈ വരുമാനം കൊണ്ട് എടുത്ത വായ്പയും ജീവിതവും എങ്ങയൊണ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക.
എന്നെ കളവു പറഞ്ഞാണ് അവര്‍ ജയിലിലടച്ചത് . വായ്പ എടുക്കൂവാന്‍ പല സ്ഥലത്തും ഒപ്പിടീച്ചിരുന്നു. അതു കാട്ടിയാണ് എന്നെ തടവിലാക്കിയത്. അത് കൊണ്ട് സമൂഹം ശ്രദ്ധാലുക്കളാവണം. നമ്മള്‍ പലരും വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. കാര്‍ഷിക കടാശ്വാസങ്ങളും വിദ്യാഭ്യാസ വായ്പയും ഇളവും മറ്റും പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അതെല്ലാം കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്ന് ബാങ്കുകാര്‍ പറഞ്ഞു. നമ്മള്‍ ഇനി എന്തു ചെയ്യണമെന്ന് ആരാണ് പറയേണ്ടത്.
തുല്യ നീതിക്കും അവസര സമത്വത്തിനുമായുള്ള താങ്കുളുടെ സഹനത്തെ പൊതു സമൂഹം എങ്ങയൊണ് അതിസംബോധന ചെയ്യേണ്ടത്.
ജീവിക്കാനുള്ള സമരമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടത് . ഇതുപോലെ വായ്പയെടുത്ത് കടക്കെണിയില്‍പ്പെട്ട പലരും നമ്മുടെ ചുറ്റിലുമുണ്ട് . എന്റെ അവസ്ഥ ഇനി ഒരു രക്ഷിതാവിനും വരാന്‍ പാടില്ല. അതിന് അധികാരികള്‍ കണ്ണു തുറന്നേ മതിയാവൂ. ഹ്യദ്ര രോഗിയയ ഞാന്‍ ഒരു പൊതി മരുന്നു കെട്ടുകളുമായാണ് ജയില്‍ വരാന്ത കയറിയത് . ഒരു പാട് വേദന ഞാന്‍ ഇതിന്റെ പേരില്‍ അനുഭവിച്ചു. എന്റെ മസ്സില്‍ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളു. വായ്പ എടുത്ത് ജയിലിലകപ്പെട്ട ആദ്യത്തെയും അവസാനത്തെയും അച്ഛന്‍ ഞാായിരിക്കണം അതിനു വേണ്ടി ഞാനും ഈ സമൂഹത്തിനോടൊപ്പം ഉണ്ട് . എന്നെ മോചിതനാക്കാന്‍ വന്ന ഓരോ കൈകളോടും ഞാന്‍ അങ്ങേയറ്റം നന്ദി പറയുന്നു. എന്റെ ഈ കഥ പുറം ലോകത്തെ അറിയിക്കാന്‍ ഈ മല കയറി വന്ന അക്ഷരം മാസികയുടെ പ്രവര്‍ത്തകരോടും ഞാന്‍ നന്ദി പറയുന്നു നിങ്ങള്‍ എല്ലാവരുടെയും പിന്‍തുണയില്‍ എനിക്ക് ഒരു പുതിയ ജീവിതമാണ് കിട്ടിയത് . കോടതി വിധി പ്രകാരം ഞാന്‍ മൂന്ന് മാസം ജയിലില്‍ കിടക്കണമായിരുന്നു. ആ ഞാനാണ് നിങ്ങളോട് ഇവിടെ ഇരുന്ന് സംസാരിക്കുന്നത്. ..
ജോസഫേട്ടനോടും ലീലാമേച്ച്ചിയോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മല കടന്ന കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു. മേല്‍ക്കൂരയിലെ നീല ടാര്‍പ്പോളിന്‍ എവിടേക്കോ പറന്നു പോകാന്‍ തിടുക്കം കൂട്ടി .. ജോസഫേട്ടന്‍മ്മാര്‍ പറന്നു പോകേണ്ടവരല്ല.. ചെറുതുകള്‍ ചേര്‍ത്ത് വെച്ച് ശീതക്കാറ്റിനെ പ്രതിരോധിക്ക തന്നെ വേണം ...