1964 ലെ സി പി ഐ (എം) പരിപാടി പറയുന്നു.
"പാര്‍ലമെന്ററി സംവിധാനത്തിനും ജാനാധിപത്യത്തിനും വെല്ലുവിളി തൊഴിലാളിവര്ഗത്തില് നിന്നല്ല. ചൂഷകവര്ഗത്തില് നിന്നുമാണ്. ജനങ്ങള്‍ ജാനാധിപത്യ സംവിധാത്തെ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങുകയും വന്‍കിട ബൂര്‍ഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും സ്വാധീത്തില്‍ നിന്നും അവര്‍ നീങ്ങിതുടങ്ങുകയും ചെയ്യുമ്പോള്‍ , ഈ വര്‍ഗം ജനാധിപത്യവ്യവസ്ഥയുടെ അടിവേരുറക്കാന് ശ്രമിക്കും
ജനാധിപത്യവ്യവസ്ഥയുടെ അടിവേരറുക്കാനുതകുന്ന മൂര്‍ച്ചയുള്ള ആയുധമായി ഗവര്‍ണര്‍പദവി മാറിയിരിക്കുന്നു. 1959 ലെ കേരളത്തിലെ അനുഭവങ്ങളാണ് സി പി എം ഇങ്ങനെയൊരു നിരീക്ഷണത്തിലെത്തിച്ചതെങ്കില് അതിനുശേഷമുള്ള അനുഭവങ്ങള്‍ ഈ അഭിപ്രായത്തെ ശരിവയ്ക്കുന്നതായിരുന്നു.ജനാധിപത്യകക്ഷികള്‍ എന്ന മേല്‍വിലാസം പേറുന്നവരും, ജനാധിപത്യത്തെ മുറുകെ പിടിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുമായ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്റെ അടിവേരറുക്കാന്‍ ഒരിക്കലും മടിയുണ്ടായിട്ടില്ല. ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, ഗവര്‍ണര്‍മാരിലൂടെ ഭരണഘടനയുടെ അടിസ്ഥനഘടകങ്ങളിലൊന്നായ ഫെഡറലിസത്തെ തകര്‍ക്കുന്നതിനുള്ള ഉപകരണങ്ങളായി മാറി. അടിയന്തിരാവസ്ഥ പൌരാവകാശങ്ങളെ നേരിട്ടു നിഗ്രഹിച്ചുവെങ്കില്‍ ഗവര്‍ണര്‍മാരുടെ വിവേചാധികാരത്തിലൂടെ സംസ്ഥാങ്ങളിലെ സര്‍ക്കാരുകളുടെ ജാധിപത്യാവകാശങ്ങളേയും ഭരണഘടന നല്കുന്ന അധികാരത്തേയും നിഷേധിക്കുന്നു. ഈ വസ്തുതയെ കൂടുതല്‍ ഓര്‍മ്മിപ്പിക്കുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ് ഇപ്പോഴത്തെ കേരളാ ഗവര്‍ണര്‍ ആര് എസ് ഗവായുടെ തീരുമാം.
സി ബി ഐ തങ്ങളുടെ രാഷ്ട്രീയ യജമാന്മാരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയിട്ടാണ് ലാവ്ലിന് കേസിന്റെ അന്വേഷണം നടത്തിയതെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമായി വരുന്നു. ധനകാര്യ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയായിരുന്ന വരദാചാരിയുടെ കളവുമൊഴി കള്ള സാക്ഷികളുടെ പിന്തുണയോടെ രേഖപ്പെടുത്തിയത് പുറത്തുവന്നു. ലാവ്ലിന് കരാറിന്റെ ഉത്ഭവം വൈദ്യുതിവകുപ്പുമന്ത്രിയായിരുന്ന കാര്ത്തികേയില് നിന്നാണ് എന്ന വസ്തുതയും സി ബി ഐ നിസ്സാരമായി മറച്ചുവച്ചു. ഒരു ഭരണഘടാപരമായ നിയമോപദേശക സ്ഥാപമായ അഡ്വക്കേറ്റ്ജനറല്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് പ്രൊസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലായെന്ന് സര്‍ക്കാരിനു നിയമോപദേശം നല്‍കിയത്. ഈ നിയമോപദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭ പ്രൊസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാമെടുത്തത്. ഇപ്പോള്‍ സി ബി ഐ പ്രത്യേകകോടതി കാര്‍ത്തികേയന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. അഡ്വക്കേറ്റ്ജനറലും മന്ത്രിസഭയും നിരീക്ഷിച്ചത് ശരിയാണെന്നു വരുന്നു, ഗവര്‍ണറുടേത് മുന്‍വിധിയോടു കൂടിയുള്ളതും ബാഹ്യശക്തികളുടെ ആജ്ഞാനുസരണമാണെന്നും.
2003 ല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ് യു പി എ സര്‍ക്കാര്‍ അധികാരമേറിയപ്പോള്‍ ഹര്യാനയിലെ ബാബുപരമാന്ദ് , ഗോവയില്‍ കാദര്‍ നാഥ് സാഹ്നി, ഗുജറാത്തില്‍ കൈലാട് പതിമിത്ര ഉത്തര്‍പ്രദേശില്‍ വിഷ്ണുകാന്ത്ശാസ്ത്രി എന്നിവരെ പുറത്താക്കി. ആ വിവാദം അരങ്ങുതകര്‍ത്തപ്പോള്‍ ശിവരാജ് പാട്ടീല്‍ തുറന്നുപറഞ്ഞു 'പ്രസ്തുത ഗവര്‍ണര്‍മാര്‍ ആശയപരമായി ഞങ്ങളോട് യോജിപ്പില്ലാത്തവരായതുകൊണ്ടാണ് മാറ്റിയതെന്ന്'- അദ്ദേഹത്തിന്റെ സത്യസന്ധത കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധതയെ പ്രകാശിപ്പിക്കുന്നു. 1967 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 1986 വരെയുള്ള കാലഘട്ടത്തില്‍ നിയമിക്കപ്പെട്ട 88 ഗവര്‍ണര്‍മാരില്‍ 18 പേര്‍ക്കാണ് കാലാവധി പൂര്‍ത്തിയാക്കാനുള്ളത്.
കേരളത്തിലെ ഗവര്‍ണറുടെ പ്രോസിക്യൂഷന് അനുവാദം വിവാദമായ പശ്ചാത്തലത്തില്‍ പലരും നിസാരമായി കാണുകയോ അവഗണിക്കുകയോ ചെയ്ത ഒരു മുന്നറിയിപ്പുണ്ട്. ഗവണ്മെന്റ് ഗവര്‍ണര്‍ക്ക് മുകളിലാണെന്ന് ധരിക്കരുത് എന്നതാണത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വകയാണിത്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് താന്‍കൂടി അംഗമായ മന്ത്രിസഭ എടുത്ത തീരുമാത്തോട് ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനോട് പ്രതികരിച്ചതിനെത്തുടര്‍ന്നാണ് ഈ പ്രസ്താവന പിറന്നത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവയെന്നതു കൊണ്ടാവണം വലിയ ചലനം സൃഷ്ടി ക്കാതെ പോയത്. എന്നാല്‍ രാജ്യഭരണം നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ എന്ന നിലയില്‍ പ്രകടിപ്പിച്ച അഭിപ്രായം ഗവര്‍ണര്‍സ്ഥാനം സംബന്ധിച്ച കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും മുകളിലാണ് നാമിര്‍ദ്ദേശം ചെയ്യപ്പെട്ട ഗവര്‍ണര്‍ എന്ന കാഴ്ചപ്പാട് കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ പ്രേമത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്.
1967 ലെ നാലാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ ഗവര്‍ണര്‍പദവി ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കേരളമൊഴികെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപരിചിതമായിരുന്നു. കാരണം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയായിരുന്നു അധികാരത്തില്‍ . പശ്ചിമബംഗാളും കേരളവുമുള്‍പ്പെടെ 8 സംസ്ഥാനങ്ങളില്‍ വിരുദ്ധമനോഭാവമുള്ള ഗവണ്മെന്റുകള് അധികാരത്തില്‍ വന്നപ്പോഴാണ് ഗവര്‍ണര്‍ പദവിയെ കൊടുവാളായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായത്. കൂട്ടുകക്ഷി ഗവണ്മെന്റുകളുടെ സഹജമായ അസ്ഥിരതയും അസ്വസ്ഥതകളും ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ക്ക് വഴിമരുന്നാവുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ അനിശ്ചിതത്വത്തിന്റെ മറവില്‍ കോണ്‍ഗ്രസ് ഗവര്‍ണര്‍മാരെ വിദഗ്ധമായി വിന്യസിക്കപ്പെടുന്ന ചതുരംഗകരുക്കളാക്കി മാറ്റി.
പശ്ചിമബംഗാളില്‍ 1967 ല്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവണ്മെന്റില് ഭിന്നത ഉടലെടുത്തപ്പോള്‍ ഭൂരിപക്ഷമില്ലാത്ത കോണ്‍ഗ്രസ് നേതാവായ പ്രഥുല്ല ചന്ദ്രഘോഷി ഗവര്‍ണറായിരുന്ന ധരംവീര ഹുമയൂണ്‍ അവരോധിച്ചു. 1970 ല്‍ അജോയ് മുഖര്‍ജിയുടെ രണ്ടാം മന്ത്രിസഭ രാജിവച്ചപ്പോള്‍ ഏറ്റവും അധികം എം എല്‍ എമാരുണ്ടായിരുന്ന ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സി പി ഐ (എം) മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാതെ നിയമസഭ പിരിച്ചുവിട്ടു. 1971 ല്‍ ഏറ്റവും ഭീകരമായ ആക്രമണങ്ങളെ അതിജീവിച്ചു 113 സീറ്റുടോന് സി പി ഐ (എം) നായി. എന്നാല്‍ 280 അംഗിയമസഭയില് 5 അംഗങ്ങള്‍ മാത്രമുള്ള ബംഗ്ളാകോണ്ഗ്രസിന്റെ നേതാവ് അജോയ് മുഖര്‍ജിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണറായിരുന്ന എസ് എസ് ധവാന് ചെയ്തത്. (അജോയ് മുഖര്‍ജി ജ്യോതിബസുവിനോട് മത്സരിച്ചു പരാജയപ്പെട്ട് നിയമസഭാംഗം പോലുമല്ലാതിരുന്നു). അവിശ്വാസത്തിലൂടെ ആ മന്ത്രിസഭയെ നിയമസഭയില്‍ പരാജയപ്പെടുത്തിയപ്പോള്‍ സി പി ഐ (എം) മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാതെ നിയമസഭ പിരിച്ചുവിട്ടു.
1984 ല്‍ നാടകീയ സംഭവങ്ങള്‍ക്ക് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി എന്‍ ടി രാമറാവു ഡിഡ്മിസ് ചെയ്ത ഗവര്‍ണര്‍ രാംലാല്‍, ഭാസ്കരറാവുവിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. ഒടുവില്‍ രാമറാവു, എം എല്‍ എംമാരെയും കൂട്ടി രാഷ്ട്രപതിഭവിലെത്തി ഭൂരിപക്ഷം തെളിയിച്ചു. ജമ്മുകാശ്മീരില്‍ ഗവര്‍ണറായിരുന്ന ജഗ്മോഹന് ഫൂക്ക് അബ്ദുള്ളയെ പുറത്താക്കിയത് സൃഷിച്ചത് ജാധിപത്യ ദുരന്തമായിരുന്നു. അനുഛേദം 356 അനുസരിച്ച് ജനാധിപത്യം കൊലചെയ്യപ്പെടുകയും വിവേചാധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ചെയ്യുന്നത് ചര്‍ച്ചാവിധേയമായ ഘട്ടത്തിലാണ്. 1987 ല്‍ സര്‍ക്കാരിയ കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചത്. ഗവര്‍ണര്‍ പദവി ജനാധിപത്യത്തിനു ഭീഷണിയാകാതിരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കമ്മീഷന് മുന്നോട്ടുവച്ചുവെങ്കിലും നടപ്പിലായില്ല. ഗവര്‍ണര്‍മാരുടെ വിവേചാധികാരം ഏറ്റവും ഒടുവില്‍ പ്രയോഗിപ്പിയ്ക്കാനുള്ളതാണെന്ന് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ത്യയിലെ വലതുപക്ഷരാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലിരുന്നപ്പോഴെല്ലാം ഭരണഘടയുടെ സത്തക്കു വിപരീതമായി ഗവര്‍ണര്‍ പദവിയെ ഉദ്ദിഷ്ടകാര്യത്തിനായി ഉപയോഗിക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ്- ബി ജെ പി ഗവണ്മെന്റുകള്ക്ക് ഇക്കാര്യത്തില്‍ ഒരേ സമീപം തന്നെയായിരുന്നു. ഗവര്‍ണര്‍മാരുടെ കാലാവധി കേന്ദ്ര ഗവണ്മെന്റിന്റെ ഇഷ്ടകാലംവരെ എന്നായതിനാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഗവര്‍ണറെ ഭീഷണിപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ കാര്യ സാധ്യം നേടാമെന്ന അവസ്ഥ വന്നു. ആ ഘട്ടത്തിലാണ് ഗവര്‍ണര്‍മാരുടെ കാലാവധി തീരുംവരെ തുടരാന്‍ അനുവദിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത് എന്നാല്‍ അതും അംഗീകരിക്കപ്പെട്ടില്ല.
ഭരണഘടനയുടെ അനുഛേദം 156 (1) അനുസരിച്ച് ഗവര്‍ണര്‍മാരെ എപ്പോള്‍ വേണമെങ്കിലും പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാരിനാകും. അഞ്ചുകൊല്ലമാണ് ഗവര്‍ണറുടെ കാലാവധിയെങ്കിലും ഏതുനിമിഷവും തിരിച്ചുവിളിക്കപ്പെടാമെന്ന അരക്ഷിതത്വം ഓരോ ഗവര്‍ണര്‍മാരേയും ചൂഴ്ന്നുനില്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ വസ്തുതയാണ് വനീതവിധേയ വിശ്വസ്തരായി ഭരിക്കുന്ന പാര്‍ട്ടിയുടെ ചെല്ലം ചുമക്കുന്നവരായി ഗവര്‍ണര്‍മാര്‍ മാറുന്നതിന്റെ യഥാര്‍ത്ഥ കാരണം പാര്‍ട്ടികളിലെ ഗ്രൂപ്പുതര്‍ക്കം ഒഴിവാക്കുന്നതിനും , ശല്യക്കാരെ നാടുകടത്തുന്നതിനുമൊക്കെയുള്ള ഉപാധിയായി ഗവര്‍ണര്‍ പദവികളങ്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ വയോജ വിശ്രമകേന്ദ്രമായി രാജ്ഭവുകള് അധ:പതിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഡിസ്കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പ്രവിശ്യാഗവര്‍ണര്‍ സ്ഥാനത്തെ വിമര്‍ശിക്കുന്നുണ്ട്. ഡല്‍ഹിയിലോ സിംലയിലോ ഇരുന്നുകൊണ്ട് ഇന്ത്യയിലെ വിവിധ പ്രവിശ്യകളെ നിയന്ത്രിക്കുവാനുള്ള ഉപകരണമാണ് ഗവര്‍ണര്‍സ്ഥാനം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സ്വാതന്ത്രാനന്തര ഇന്ത്യയിലും ഗവര്‍ണര്‍മാരുടെ നിയോഗം അതുതന്നെയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനസ്വാഭാവഘടകങ്ങളിലൊന്നായ ഫെഡറല്‍ ഘടയെ തകിടം മറിക്കുന്ന തരത്തിലാണ് ഗവര്‍ണര്‍ പദവി ദുരുപയോഗപ്പെടുത്തുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവും എന്ന കാഴ്ചപ്പാടിന്റെ അന്തകരായി നെഹ്രുവിന്റെ പിന്‍ഗാമികള്‍ മാറി. നിയമിര്മ്മാണസഭയില് നിയമിര്മ്മാണവേളയില് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളാണ് ആ നിയമത്തിന്റെ ഉദ്ദേശത്തെ വെളിവാക്കുന്നത്. കോണ്സ്റിറ്റ്യൂവന്റ് അസംബ്ളിയില്‍ ഗവര്‍ണര്‍ പദവിയെ സംബന്ധിച്ചു നടന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത് കേന്ദ്രഭരണകക്ഷിയുടെ ഇംഗിതാനുസരണം ചലിക്കേണ്ട ഒന്നല്ല ഗവര്‍ണര്‍സ്ഥാനം എന്നൊരു കരുതല്‍ അംഗങ്ങള്ക്കുണ്ടായിരുന്നുവെന്നാണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറെ തെരഞ്ഞെടുക്കണം എന്ന വാദത്തില്‍ ഒരു ഘട്ടത്തില്‍ മേല്ക്കൈലഭിച്ചിരുന്നു. എന്നാല്‍ കരട് കമ്മിറ്റി ഒടുവില്‍ എത്തിച്ചേര്‍ന്നത് പ്രസിഡന്റിന്റാല് നിയമിക്കപ്പെടുന്നപദവിയാണ് ഗവര്‍ണറുടേത് എന്നാണ് തീരുമാത്തിലാണ്.
1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടുസരിച്ച് രാജ്ഞിയുടെ പ്രതിപുരുഷന് എന്ന നിലയില്‍ സീമാതീതമായ അധികാരമുണ്ടായിരുന്ന പ്രവിശ്യാ ഗവര്ണമാരുടെതിനു സമാമായ അധികാരം നല്കപ്പെട്ടു. രാജ്ഞിയുടെ സംതൃപ്തി ഉള്ളകാലം വരെ എന്നത് പ്രസിഡന്റിന്റെ ഇഷ്ടമുള്ളകാലം വരെ എന്നായിമാറി എന്നുമാത്രം. പ്രസിഡന്റിന്റേത് കേന്ദ്ര ഗവണ്മെന്റിന്റേത് എന്നും, ഭരിക്കുന്ന പാര്ട്ടിയുടെതുമെന്നര്ത്ഥം. ഭരണഘടയുടെ അനുഛേദം 356 അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം നടത്താനും ആര്‍ട്ടികിള്‍ 163 (1) (2) അനുസരിച്ച് വിവേചാധികാരം പ്രയോഗിക്കാനും ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്കി. ഈ വിവേചാധികാരം ഭരണഘടാനുസൃതമായും ഭരണഘടക്കുവിധേമായും പ്രയോഗിക്കണമെന്നാണ് പറയുന്നത്.
ഗവര്‍ണര്‍മാര്‍ക്ക് ഇത്രയും വിപുലമായ അധികാരങ്ങള്‍ ലഭ്യമാകുമ്പോള്‍ ഭരണഘടയുടെ അടിസ്ഥാഘടകങ്ങളിലൊന്നായ ഫെഡറല്‍ സ്വഭാവത്തെ അതു ബാധിക്കാന്‍ പാടുണ്ടോ എന്നതാണ് പ്രസക്തമാകുന്ന ചോദ്യം. യഥാര്‍ത്ഥത്തില്‍ ഈ വിവേചാധികാരം ഗവര്‍ണറുടെതല്ല മറിച്ച് കേന്ദ്രഗവണ്മെന്റിന്റെ (ഭരിക്കുന്ന പാര്‍ട്ടിയുടെ) ഇംഗിതപ്രകാരമാണെന്ന വസ്തുതയാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ടാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായിരുന്ന സരോജിനി നായിഡു പറഞ്ഞത് താന്‍ സ്വര്ണ്ണകൂട്ടിലടക്കപ്പെട്ട പക്ഷിയാണെന്ന് . നാമിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഗവര്‍ണര്‍ക്ക് കേന്ദ്രഗവണ്മെന്റിന്റെ ഇംഗിതപ്രകാരമല്ലാതെ വിമോചാധികാരം പ്രയോഗിക്കാനാവില്ലെന്ന് മസിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതിയല്ലോ?
“ഭരണഘടനാപരമായും ഭരണഘടനക്കു വിധേയമായും ഉപയോഗിക്കേണ്ട വിവേചനാധികാരം ഗവര്‍ണര്‍മാര്‍ ഭരണകക്ഷിക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ സംസാരിക്കുന്ന ഉദാഹരണമാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി സ. പിണറായി വിജയനെതിരെ പ്രൊസിക്യൂഷന് അനുവാദം നല്കിയ മുന്‍ സംസ്ഥാന ഗവര്‍ണര്‍ ആര് എസ് ഗവായിയുടെ തീരുമാനം .
സുപ്രീംകോടതിയുടെ ഏഴംഗബെഞ്ച് പറഞ്ഞത് ഗവണ്മെന്റ് സ്വേഛാതിപരമായോ അനീതിപരമായോ പെരുമാറിയാലോ ആണ് വിവേചാധികാരം പ്രയോഗിക്കാവുന്നത് എന്നാണ്. സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശത്തെ (അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതും ഗവര്‍ണറാണ്) ഗവണ്മെന്റ് ചര്‍ച്ചചെയ്ത്, എടുത്ത തീരുമാത്തിലെ ന്യൂനതകള്‍ ആ സര്‍ക്കാരുമായി വിനിമയം ചെയ്യാതെയാണ് കേരള ഗവര്‍ണര്‍ തീരുമാമെടുത്തിരിക്കുന്നത്.
വിവേചനാധികാരം ദാസ്യമനോഭാവത്തിന്റെ പ്രകടമാകുന്നതാണ് നാം കണ്ടത്. ഇനി വിവേചനാധികാരം ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് എന്നവാദവും നിരര്‍ത്ഥകമാണ്. ബീഹാര്‍ സര്‍ക്കാരി പിരിച്ചുവിട്ട ഗവര്‍ണര്‍ ബൂട്ടാസിംഗിന്റെ നടപടി സുപ്രീംകോടതി വിമര്‍ശിക്കുകയും ബൂട്ടാസിംഗിനു പുറത്തുപോകേണ്ടിവന്നതും ചരിത്രമാണ്. കൊട്ടിഘോഷിക്കപ്പെട്ട വിവേചാധികാരത്തിന്റെ മറവില്‍ ജാധിപത്യത്തിന്റെ ശവക്കുഴിതോണ്ടാന്‍ ശ്രമിച്ച ഗവര്‍ണര്‍മാരുടെ ചെയ്തികള്‍ നമ്മുടെ മുന്നിലുണ്ട്. ചുരുക്കത്തില്‍ ഗവര്‍ണര്‍ വിവേചനാധികാരം എന്ന ബ്രഹ്മാസ്ത്രം ധരിച്ചിരിക്കുന്നു. പക്ഷെ കഴുത്ത് കേന്ദ്രം ഭരിക്കുന്നപാര്‍ട്ടിയുടെ വാള്മുതുമ്പിലാണ്. ഭരണഘടനാ നിര്‍മ്മാതക്കള്‍ക്ക് ദീര്‍ഘദര്‍ശം ചെയ്യാന്‍ കഴിയാതെ പോയ ഒരു ദുരന്തമാണിത്.
കോണ്‍ഗ്രസും ജതാപാര്ട്ടിയും ബി ജെ പിയുമെല്ലാം ഇക്കാര്യത്തില്‍ ഒരേ തൂവല്പക്ഷികള്തന്നെയായിരുന്നു. ഗവര്‍ണര്‍പദവിയെ സംബന്ധിച്ച് വ്യക്തമായ രാഷ്ട്രീയിലപാട് എന്നും സി പി ഐ (എം) നുണ്ടായിരുന്നുവെന്ന് കാണാം. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയിലെ ശക്തി ദൌര്‍ബല്യങ്ങളെയും ചതിക്കുഴികളെയും വിശകലനം ചെയ്തു തിരിച്ചറിയാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് സി പി എം എന്നതുകൊണ്ടാണിത്. കേന്ദ്രസംസ്ഥാസര്ക്കാര് ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സര്‍ക്കാരിയ കമ്മീഷന്റെ സി പി ഐ (എം) സമര്‍പ്പിച്ച ശുപാര്‍ശകള്‍ അതിന്റെ അടിസ്ഥാത്തിലായിരുന്നു.
ഗവര്‍ണര്‍പദവി ഭരിക്കുന്ന പാര്‍ട്ടി ദുരുപയോഗം ചെയ്ത ഘട്ടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നുവന്നിരുന്നു. കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ളിയില്‍ ഒരു ഘട്ടത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതു പോലെ ഗവര്‍ണര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാകണം എന്ന വാദഗതിയും ഉയര്‍ന്നു. വന്നിട്ടുണ്ട്. സ: ഇ എം എസ് തന്നെ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുശക്തമായ കേന്ദ്രം എന്ന കാഴ്ചപ്പാടവതരിപ്പിച്ച് വയോജ വിശ്വസ്തരെ ഗവര്‍ണര്‍മാരായി അവരോധിച്ച് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജനാധിപത്യാവകാശത്തെ കവരാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കാന്‍ പാടില്ല. അങ്ങയൊണെങ്കില്‍ സ: ഇ എം എസ് പറഞ്ഞതുപോലെ ഗവര്‍ണര്‍ പദവി വേണ്ടന്നുവയ്ക്കുകയാണ് വേണ്ടത് . മറ്റൊരര്‍ത്ഥത്തില്‍ ഇന്ത്യയുടെ ജനാധിപത്യ ശരീരത്തിലെ അനാവശ്യ ഘടകമായി ഗവര്‍ണര്‍ പദവി മാറികഴിഞ്ഞിരിക്കുന്നു. ജാധിപത്യത്തിന്റേയും ഭരണഘടയുടേയും നിര്‍ബാധമായ ഒഴുക്കിന് ഗവര്‍ണര്‍ പദവി തടസ്സം സൃഷ്ടിക്കുന്നു.
കോണ്‍ഗ്രസിന്റെ സമീപനം നെഹ്രു തന്നെ വിമര്‍ശിച്ച പ്രവിശ്യകളിലെ ഗവര്‍ണര്‍ ജറല്മാരുടെ മാതൃകയില്‍ കേന്ദ്രസര്‍ക്കാരിന്റെ ദല്ലാള്‍മാരായി ഗവര്‍ണര്‍ മാറുന്നുവെന്നതാണ്. നൈമഷിക നേട്ടങ്ങള്‍ക്കായി ഗവര്‍ണര്‍ പദവി ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ സ: ഇ എം എസും സി പി എമ്മും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകള്‍ ഇന്ന് വളരെ പ്രസക്തമാണെന്നുവരുന്നു.
കലാകൌമുദി വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം