Ajith Kumar K L

വി കെ എസ് മാഷിനെ ഓർക്കുമ്പോൾ

Ajith Kumar K L

എന്തിന്നധീരത.
ഇപ്പൊ തുടങ്ങണം.
എല്ലാം നിങ്ങൾ പഠിക്കണം.
തയ്യാറാകണം ഇപ്പോൾ തന്നെ.
ആജ്ഞാ ശക്തിയായി  മാറീടാൻ.


പരിഷത്ത് കലാ ജാഥ കളിലൂടെ  കേരള ക്കരയിൽ  അങ്ങോള മിങ്ങോളം കേട്ടു മുഴങ്ങിയ  ഗാനം.  ഇതുപോലെ  കേൾക്കുമ്പോൾ  നമ്മെ  പ്രവർത്തിക്കാൻ ഉണർവ്വ് നൽകുന്ന എത്രയോ  ഗാനങ്ങൾ.
അതെ, വി. കെ. എസ് എന്ന മൂന്നക്ഷരത്തിൽ.

അറിയപ്പെടുന്ന വി. കെ. ശശിധരൻ മാഷ്.  വി കെ എസ് മാഷിനെ ഓർക്കുമ്പോൾ സംഗീതം നൽകിയും പാടിയും മലയാളികളെ ശാസ്ത്ര ചിന്തയിലേക്ക്  നയിച്ച  വി. കെ. എസ്.  വിടവാങ്ങിയിരിക്കുന്നു. പരിഷത്ത് കലാ ജാഥകളിലൂടെയും സാക്ഷരത  പ്രസ്ഥാനം, ജനകീയസൂത്രണ പ്രസ്ഥാനം  തുടങ്ങിയ പ്രവർത്തനങ്ങളിലും ഒക്കെ കലാ പരിപാടികൾക്ക്  നേതൃത്വം  നൽകിയതും  വി. കെ. എസ് തന്നെയാണ്.  വി. കെ. എസിന്റെ വൈശിഷ്ട്യമായ  ഘന  ഗംഭീര സ്വരം വല്ലാത്ത  ആകർഷ ണമായിരുന്നു.   ആരായിരുന്നു വി. കെ. എസ് എന്നു ചോദിച്ചാൽ സംഗീതത്തെ സാമൂഹിക  പ്രവർത്തനങ്ങൾ നടത്താനുള്ള ടൂൾ  ആയും തിരിച്ചു സാമൂഹിക പൊതു പ്രവർത്തനങ്ങളെ സംഗീത താള മയമാക്കാനും  കഴിഞ്ഞ  അപൂർവ കഴിവുള്ള  വ്യക്തി ആയിരുന്നു  വി. കെ. എസ്  എന്നാണ് ഉത്തരം.  സംഗീതത്തെ  ജന നന്മ പ്രവർത്തന ങ്ങൾ  നടത്താനുള്ള  ഉപാധിയാക്കിയ സമുജ്വല ഗായകനും സംഗീതജ്ഞനും ജനകീയ ശാസ്ത്ര പ്രചാരകനും ആ യിരുന്നു വി.കെ. എസ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവർത്തകനും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ സഹചാരിയുമായി തെരുവോരങ്ങളെ പാടിയുണർത്തിയ വി.കെ.എസ്. പരിഷത്തിന്റെ കലാജാഥകളെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

vks 1
 പട്ടിണിയായ മനുഷ്യാ നീ
 പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ്  നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ....

വി. കെ എസിന്റെ  ശബ്‌ദത്തിൽ കേരളത്തിൽ ഏറെ  ചർച്ച ചെയ്യപ്പെട്ട  വരികളാണിത്.


1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു.സി കോളേജിലെ പഠനത്തെ തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി..   കർണാടക സംഗീതം സ്വായത്തമാക്കിയ വി. കെ. എസ് മുപ്പതു വർഷക്കാലം ശ്രീ നാരായണ പോളിടെൿനിക്കിലെ അദ്ധ്യാപകനായിരുന്നു.  കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച  വി.കെ.എസ്. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്,' രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി' തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്കാരം നൽകി.ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാക്കി മാറ്റി വി. കെ. എസ്.   ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ മഹനീയ മാക്കുന്നത്.


 ബർതോൾത് ബ്രഹത് , പി. എൻ. ദാമോദരൻ പിള്ള, പുനലൂർ ബാലൻ, ഡോ.എം.പി .പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി, എം.എം. സചീന്ദ്രൻ തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കും സംഗീതാവിഷ്കാരം നിർവഹിച്ചു.  

 

vks
സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഭാഗമായി അക്ഷരകലാജാഥയ്ക്കും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാഗമായി ജനാധികാര കലാജാഥ യ്ക്കും നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തി. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടി ആഡിയോ ആൽബങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്‌, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെൿനിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.


ഭാര്യ : വസന്തലത ,  മകൾ :ദീപ്തി
പ്രധാന ആൽബങ്ങൾ
ഗീതാഞ്ജലി
പൂതപ്പാട്ട്‌
പുത്തൻ കലവും അരിവാളും
ബാലോത്സവ ഗാനങ്ങൾ
കളിക്കൂട്ടം
മധുരം മലയാളം
മുക്കുറ്റിപൂവിന്റെ ആകാശം
ശ്യാമഗീതങ്ങൾ
പ്രണയം
അക്ഷരഗീതങ്ങൾ
പടയൊരുക്കപ്പാട്ടുകൾ
വി. കെ എസ്സിന്റെ പാട്ടുകൾ കേട്ടു ആകർഷിക്കപ്പെട്ട്  ശാസ്ത്ര സാഹിത്യ പരിഷത്തി ലേക്ക്‌ എത്തി പ്രവർത്തകരായ നിരവധി പേരുണ്ട്.
ഒരു വ്യക്തിക്ക് ഇതിനപ്പുറം എന്തു വേണം. അതെ, സംഗീതം   കൊണ്ട് ജനമനസ്സുകളെ ശാസ്ത്ര ലോകത്തേക്കും പുരോഗമന പ്രസ്ഥാനങ്ങളി ലേക്കും നയിച്ച മഹാ പ്രതിഭ വി. കെ. എസ്സെ, വിട!