വണ്ടിയുടെ വേഗത അങ്കിയെ സീറ്റുകള്‍ക്കിടയിലുള്ള വിടവിലേക്കു തെന്നിമാറ്റി . തിരികെ കയറുവാനുള്ള ശ്രമം വിഭലം . അച്ഛമ്മയുടെ നെഞ്ചില്‍ ഓടികൊണ്ടിരുന്ന തന്റെ കൈ അവിടെതന്നെയെന്നു അവള്‍ ഉറപ്പുവരുത്തി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആദ്യമായി അച്ഛമ്മ ഒരു ഹോസ്പിടലിന്റെ പടി കയറിയത്.80 വയസ്സിനുള്ളിലെ ആദ്യത്തെ അനുഭവം അവരെ മാനസികമായും തളര്ത്തിയതായി അങ്കിക്ക് തോന്നി. വിശ്രമം പറഞ്ഞിരുന്നെങ്കിലും വീട്ടില്‍ എത്തിയ ഉടനെ അച്ഛമ്മ തന്റെ പ്രീയപെട്ട കശുമാവിന്‍ ചുവട്ടിലേക്ക് ഓടി. ആ കശുമാവില്‍ പൂക്കുന്ന ഓരോ കശുവണ്ടിയുടെയും കണക്കു അച്ഛമ്മയുടെ കൈയില്‍ഭദ്രം.പിന്നീടുള്ളരാത്രികളില്‍ അങ്കി ആയിരുന്നു അച്ഛമ്മക്ക് കൂട്ട്.ഉറക്കം വരാത്ത രാവുകളില്‍ അവള്‍ അച്ഛമ്മയെ അവരുടെ വിവാഹ നാളുകളിലേക്ക് തള്ളിവിട്ടു. വില്ലുവണ്ടിയില്‍ തലേന്നാള്‍തന്നെ അച്ചച്ചന്റെ നാട്ടില്‍ എത്തിയതും വിവാഹദിവസം മാത്രം കണ്ട അച്ചച്ചനു നിറം പോര എന്ന് കണ്ടെത്തി ആദ്യരാത്രി തന്നെ താലി മാല പൊട്ടിച്ചു അച്ചച്ചന്റെ മുഖത്തേക്ക് എറിഞ്ഞതും ഇന്നലെ കഴിഞ്ഞത് പോലെ അവര്‍ ഓര്‍ത്തെടുത്തു.അച്ചച്ചന്റെ നിറം അച്ഛമ്മയെ കുറച്ചൊന്നുമല്ല ചോടിപ്പിചിരുന്നതെന്ന് സാരം. "ഇതിനിടയില്‍ അച്ഛമ്മക്ക് എനനെയാ പത്തു മക്കള്‍ ഉണ്ടായതു" അങ്കി കണ്ണിറുക്കി. തനിക്കു ഓര്‍മവച്ച നാള്‍ മുതല്‍ അവര്‍ അട്വനിക്കുന്നതാണ് അങ്കി കാണുന്നത്. അവസാന കാലങ്ങളില്‍ ഈശ്വര പൂജയുമായു അവര്‍ സമയം ചെലവിട്ടു. മക്കളുടെ ശാസനകളും കരുതലും അവരുടെ സ്വകാര്യ അഹങ്കാരമായിരുന്നു വര്‍ഷമദ്യത്തില്‍ മാത്രം അവധികെട്ടുന്ന മകനോടോപ്പമുള്ള യാത്രകള്‍ അവരെവലരെയേറെ സന്തോഷിപ്പിച്ചു.
അച്ഛമ്മ വീണ്ടും എഴുന്നെല്കാന്‍ ശ്രമിക്കുന്നു. ശ്വാസം കിട്ടാതെ അവരുടെ കണ്ണുകള്‍ മേല്പോട്ട് മറയുന്നു. സന്ദ്യമയങ്ങും വരെ അയല്‍പക്കത്തുള്ള ശാരദാമ്മായിയുമായി വര്‍ത്തമാനം പറഞ്ഞിരുന്ന അച്ഛമ്മക്ക് എന്താണ് പെട്ടന്ന് സംഭവിച്ചതെന്നു അങ്കിക്ക് മനസിലായില്ല.അങ്കി അച്ഛമ്മയെ തന്റെ നെഞ്ചിലേക്ക് ചാരി ഇരുത്തിയപ്പോള്‍ അവര്‍ക്ക് ഭാരം അനുഭവപെട്ടില്ല. "ആശുപത്രിയില്‍ എത്താറായി അമ്മെ" അച്ഛന്‍ അച്ഛമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്.കാറില്‍ പരക്കുന്ന മുല്ലപൂവിന്റെ വാസനയുടെ ഉറവിടം തേടി അങ്കിയുടെ കണ്ണുകള്‍ ഓടി. അച്ചമ്മയുട് മുടികല്കിടയിലൂടെ അങ്കി മുല്ലപൂ പരതി . ഇല്ല അവിടെ ഒന്നുമില്ല. സന്ദ്യ സമയത്ത് മുറ്റത്തെ മുല്ലയില്‍ നിന്ന് രണ്ടെണ്ണം എടുത്തു തലയില്‍ തിരുകുന്നതു അച്ഛമ്മയുടെ പതിവായിരുന്നു. അച്ഛമ്മയുടെ വാസന അന്കിയെ അവരോടു കൂടുതല്‍ ചെര്‍ന്നിരിക്കാന്‍ പ്രേരിപിച്ചു.അച്ഛമ്മ ഉപയോഗിച്ച വാസനസോപിന്റെത് ആണെന്ന് തോന്നുന്നു. ഹോസ്പിറ്റലിലെ സ്ട്രെചെറില്‍ കിടത്തിയപ്പോളും അങ്കിയുടെ കൈകള്‍ അച്ഛമ്മയുടെ കൈക്കുള്ളിലയിര്‍ന്നു ഒക്ഷ്യ്ഗെന് മാസ്ക് തട്ടിയകറ്റുന്ന അച്ഛമ്മയെ ശാസിച്ചു അത് പൂര്വസ്ഥിതിയിലേക്ക് മാറ്റി. ഡോക്ടറുടെ വാക്കുകള്‍ നല്‍കിയ പ്രതീക്ഷയുടെ നാളങ്ങള്‍ ഏറെ നേരം നീണ്ടില്ല.അച്ഛമ്മയെ ഐ സി യു ലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ അപായ ബട്ടനുകളുടെ മുഴക്കം ഒരു ഭീതി ഉള്ളില്‍ നിറച്ചു.ഐ സി യു വില്‍ നിന്ന് പ്രത് വന്ന അച്ഛന്‍ വെച്ച് വെച്ച് കസേരയില്‍ ഇരുന്നു. നിറഞ്ഞ ആ കണ്ണുകള്‍ പറയാതെ എല്ലാം പറഞ്ഞു. ചൂട് മറഞ്ഞു കൊണ്ടിരുന്ന അച്ഛമ്മയുടെ ശരീരത്തെ അങ്കി തന്റെ ശരീരത്തോട് ചേര്‍ത്ത്. ചുളിവുകള്‍ വീണ പഞ്ഞി പോലുള്ള കവിളുകളില്‍ അവളുടെ കണ്ണുനീര്‍ പടര്‍ന്നു.
അച്ഛമ്മയുടെ സഞ്ചയന ചടങ്ങുകള്‍ കഴിഞ്ഞുഎല്ലാവരും പോയി തുടങ്ങി.അവള്‍ പതിയ കുളിപുരയിലേക്ക് നടന്നു. അച്ഛമ്മയുടെ സോപ്പുപെട്ടിയില്‍ പുതുതായി വച്ച സന്തൂര്‍ സോപ്പ്. മുല്ലപൂ വാസനയുടെ ഉറവിടം കണ്ടെത്താന്‍ അവള്‍ക്കായില്ല. തിരികെ നടന്ന അവള്‍ തെക്ക് വശത്തെ പൂട്ടിയിട്ട മുറി തുറന്നു. പഴകിയതുകൊണ്ട് ഒരു മൂലയില്‍ തല്ലിയില്‍ കട്ടില്‍.വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്കി അച്ഛമ്മക്കൊപ്പം കിടന്ന കട്ടില്‍.പ്രായാധിക്യം കൊണ്ട് ആ ആ പ്ലാസ്റ്റിക് കട്ടില്‍ ഒരു തോട്ടിലിനെ ഓര്മപെടുത്തി . അമ്മയുടെ അസാനിദ്യത്തില്‍ അച്ഛമ്മയോട് പറ്റിച്ചേര്‍ന്നു കിന്ന ആ കൊച്ചു അങ്കി. ഉഷ്ണം കാരം കയറ്റിവച്ച ജമ്പരിനുള്ളില്പരതുന്ന അവളുടെ ഇലംകൈകള്‍. ആ കൈകളുടെ പരതല്‍ നില്കുന്നത് ജമ്പരിനുള്ളില്‍ അവളുടെ മാത്രം സ്വന്തമെന്നു കരുതിയ അച്ഛമ്മയുടെ ഉമ്പയിയില്‍ പിടി വീഴുമ്പോഴാണ്. പിന്നീട് ഞൊടി വേഗത്തില്‍ തൂങ്ങി ആടുന്ന ഉമ്ബയികള്‍ മാറിമാറി അങ്കിയുടെ വായികുള്ളിലാവും . ഇല്ലാത്ത പാലിന്റെ സ്വാദ് ആസ്വദിച്ചു കൊണ്ടുള്ള മയക്കം.ആ ഉമ്പായികല്കും മുല്ലപൂവിന്റെ മണം ആയിരുന്നില്ലേ???