G Pramod Deshabhimani

റാമേട്ടന്‍

1998: തിരുവനന്തപുരം


ദേശാഭിമാനിയില്‍ ഫോട്ടോഗ്രാഫറായി എത്തിയ കാലം. മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാടു പേര്‍ക്കിടയില്‍ ഇത്തിരി അങ്കലാപ്പുമായി അകലത്ത് വട്ടം തിരിഞ്ഞ ഒരുവനെ ഒറ്റ മന്ദസ്മിതം കൊണ്ട് ഹൃദയം ചേര്‍ത്ത മുഖമൊന്നുണ്ടായിരുന്നു ; റാമേട്ടന്‍. സീനിയര്‍ / ജൂനിയര്‍ വേര്‍തിരിവുകളില്ലാതെ എന്നുമെന്നോണം സെക്രറ്ററിയറ്റ് നടയില്‍ ഒത്തുചേരുമായിരുന്ന അന്നത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ചെറുകൂട്ടത്തില്‍ സുസമ്മതനായിരുന്നു റാമേട്ടന്‍. ഒരു സഹോദരനെപ്പോലെ എല്ലാക്കാര്യങ്ങള്‍ക്കും മാര്‍ഗ ദര്‍ശിയായി ഒപ്പം നിന്നു. ചാനലുകള്‍ അത്ര സജീവ മല്ലാതിരുന്ന അക്കാലത് രാഷ്ട്രീയ - ഉദ്യോഗസ്ഥ പ്രമുഖരുടെ ഉറ്റ ചങ്ങതിമാരാകാന്‍ മത്സരിച്ചിരുന്ന ചില ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും എന്നും ഒരല്‍പ്പം മാറി, നിറഞ്ഞ ചിരിയുമായി എല്ലാ പരിപാടികളിലും തന്റെ ചിത്രത്തിനായി റാമേട്ടന്‍ കാത്തുനിന്നു . അതേ , വ്യത്യസ്തമായ ചിത്രങ്ങള്‍ക്കായ് തന്നെ .


unnamed (2)

90 കളുടെ അവസാനവും 2000 ന്റെ ആദ്യവും സാങ്കേതിക വിദ്യയില്‍ ഉണ്ടായ കുതിച്ചു ചാട്ടം ഫോട്ടോഗ്രാഫി മേഖലയിലും വന്‍ മാറ്റത്തിനാണ് വഴി തെളിച്ചത് . ബാംഗ്ലൂര്‍ നടന്ന സൗന്ദര്യ മത്സരം മാതൃഭൂമിക്ക് വേണ്ടി ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രികരിച്ച് രാജന്‍ പൊതുവാള്‍ എഫ്‌.ടി.പി വഴി അയച്ച് തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ അച്ചടിച്ച് ചരിത്രത്തില്‍ ഇടം നേടുമ്പോള്‍ ബ്ലാക്ക് ആന്റ് വൈറ്റ് , കളര്‍ ഫിലിം റോളുമായി ഡാര്‍ക്ക് റൂമുകളില്‍ നിന്നും മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ ഡിജിറ്റല്‍ ക്യാമറകളുടേ സാങ്കേതിക വെളിച്ചത്തിലേയ്ക്ക് എടുത്തെറിയപ്പെടുകയായിരുന്നു.


unnamed (1)


തികച്ചും manual ആയി പ്രവര്‍ത്തിപ്പിച്ചിരുന്ന slr ക്യാമറയില്‍ നിന്നും fully automatic അയ digital camera യിലേക്കുള്ള മാറ്റം പലര്‍ക്കും ആദ്യ ഘട്ടത്തില്‍ വലിയ വെല്ലുവിളിയായിരുന്നു. വലിയ വില കൊടുത്ത്പ്രൊഫഷണല്‍ ഡിജിറ്റല്‍ slr ക്യാമറ വാങ്ങാന്‍ സാധിക്കാതിരുന്ന പത്രസ്ഥാപനങ്ങള്‍ auto focus ക്യാമറകള്‍ വാങ്ങി digital മത്സരത്തിനിറങ്ങിയപ്പോള്‍ പ്രതിസന്ധിയിലായത് ഫോട്ടോഗ്രാഫര്‍മാരായിരുന്നു. തികച്ചും amateur ആയ ക്യാമറ യുമായി Professional മത്സരത്തിനിറങ്ങേണ്ടി വന്നവരില്‍ ആദ്യ നിരയില്‍ പെട്ടവരില്‍ ഒരാളായിരുന്നു റാമേട്ടന്‍.അപ്പോളും ഞങ്ങള്‍ തീപ്പെട്ടി ക്യാമറ എന്നു വിളിച്ചിരുന്ന sony cyber shoot ക്യാമറ യുമായി റാമേട്ടന്‍ അദ്ഭുതങ്ങള്‍ കാട്ടികൊണ്ടിരുന്നു.


unnamed


100 മീറ്റര്‍ ഓട്ട മത്സരം നടക്കുന്ന ട്ട്രാക്കില്‍ ല്‍ finishing ന്റെ ചിത്രം ലഭിക്കണം എങ്കില്‍ സ്റ്റാര്‍ട്ടില്‍ വെടിപോട്ടുമ്പോള്‍ ക്ലിക്ക് ചെയ്താല്‍ മതി എന്ന സൂത്ര വിദ്യ അനുഭവം കൊണ്ട് കണ്ടു പിടിച്ച റാമേട്ടന്‍ സമാന ദുഖിതര്‍ക്കും ഇതു പറഞ്ഞു കൊടുത്ത് അവരുടെയും നിറഞ്ഞ ചിരിയില്‍ പങ്കുചേര്‍ന്നു. അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒരുപാട് ചിരിക്കഥകളുമായി ഓരോ assignment ഉം സന്തോഷത്തോടെ പൊട്ടിച്ചിരിപ്പിച്ച് പങ്കു ചേരുമ്പോഴും റാമേട്ടന്‍ ഓരോ വേദിയുടേയും മാന്യത സൂക്ഷിക്കുന്നതില്‍ എന്നും കര്‍ക്കശക്കാരനായിരുന്നു.


unnamed (4)


we should behave gently എന്ന് ഓരോ അവസരങ്ങളിലും റാമേട്ടന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ചില ഘട്ടങ്ങളില്‍ അതിനുവേണ്ടി ദേഷ്യപ്പെട്ടു. അപ്പോഴും ആ കണ്ണുകള്‍ കുസൃതിയോടെ ചിരിച്ചു. ഇടികൂടി എന്റെ പടം ഇല്ലാതാക്കല്ലേ എന്ന രൂപേണ. അജാനബാഹുവായ ഒരു വലിയ മനുഷ്യന്‍ ആയിരുന്നില്ലെങ്കിലും റാമേട്ടന്‍ ഏത് തിരക്കിനിടിയിലും തന്ടെ പത്രത്തിലെ വാര്‍ത്തക്ക് വേണ്ട ചിത്രം പകര്‍ത്തുന്നതില്‍ സമര്‍ത്ഥനായിരുന്നു. ആ നിലയിലെ അവസാന ഓര്‍മ്മ വിശാഖപട്ടണത്തെ സി.പി.ഐ (എം) 21 ആം പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിയായിരുന്നു. കേരളത്തില്‍ നിന്നെത്തിയ പ്രധിനിധികളുടെ group photo എടുക്കണം എന്ന് സമ്മേള ഹാളില്‍ കയറാന്‍ അനുമതി ഉള്ള കേരളത്തില്‍ നിന്നുള്ള ഏക മാധ്യമ പ്രവവര്‍തകന്‍ രവിയേട്ടന്‍ (photo editor Deshabhimani) വന്നു പറയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന റാമേട്ടനും ആവേശം, ഇന്നത്തേക്കുള്ള പടം ആയല്ലോ എന്ന സന്തോഷം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രധിനിധികള്‍ കയറും മുന്‍പേ 130 ഓളം അംഗങ്ങള്‍ ഉള്ള വലിയ ഗ്രൂപ്പ്‌ arrange ചെയ്യുക എന്ന ദൌത്യം രവിയെട്ടനെയും tension ആക്കിയപ്പോള്‍ റാമേട്ടന്‍ ഒരു ചെറു ചിരിയോടെ തലേ ദിവസമേ ലേഖകര്‍ ആലോചിച് ഉറപ്പിച്ച അവരുടെ നാളത്തെ ഒന്നാം പേജ് വാര്‍ത്തക്ക് കൊടുക്കാനാവുന്ന 'ഒന്നാന്തരം' പടം തിരയുകയായിരുന്നു.


unnamed (6)


നേതാക്കള്‍ക്ക് ഇരിക്കാന്‍ കസേര auditorium ത്തിനു മുന്നില്‍ നിരത്താന്‍ എന്നെ സഹായിക്കുമ്പോള്‍ റാമേട്ടനും ഹാരിസും (മാധ്യമം) സഖാവ് വി എസിനും, പിണറായി സഖാവിനും ഉള്ള കസേരകള്‍ ഒക്കെ പറഞ്ഞ് കൊണ്ടിടുകയിരുന്നു. പക്ഷേ അവസാമെത്തിയ സഖാവ് പിണറായി ഒരരികിലെ കസേരയില്‍ ഇടം പിടിച്ചപ്പോള്‍ അതും ഒരു റാമേട്ടന്‍ ചിത്രമാക്കി മാറ്റി. ഒരാവശ്യവും ഇല്ലെങ്കിലും ഡല്‍ഹിയില്‍ നിന്നെത്തിയ visual media ക്യാമറക്കാരും തെലുങ്ക് പത്രത്തിലെ ഫോട്ടോഗ്രാഫര്‍മാരുമെല്ലാം ചെര്‍ന്ന് എല്ലാവരും ഉള്‍ക്കൊള്ളുന്ന ഒരു group photo എന്ന പദ്ധതി തകര്‍ക്കും എന്നു ഭയന്ന ഘട്ടത്തില്‍ തനിക്കുള്ള frame കണ്ട റാമേട്ടന്‍ ഹിന്ദിക്കാരെയും തെലുങ്കരെയും മാറ്റി ഞങ്ങളെ സഹായിക്കാനും എത്തി.


ഗ്രൂപ്പ്‌ ഫോട്ടോ കഴിഞ്ഞ് എല്ലാവരും പിരിയുമ്പോള്‍ വിശാഖപട്ടണത്തെ പൊള്ളുന്ന ചുടില്‍ വിയര്‍ത്തു കുളിച്ച ഞങ്ങള്‍ക്ക് നടുവില്‍ എനിക്കിതുമതി എന്ന് പറഞ്ഞു നിറഞ്ഞ ചിരിയുമായി മോണിറ്ററില്‍ ചിത്രം കാട്ടിതന്ന് റാമേട്ടന്‍ സന്തോഷത്തോടെ റൂമിലേക്ക് പോകുമ്പോഴും പറഞ്ഞു 'നുമ്മ പോണേനു' .....


unnamed (3)


26 ന് ഓണാവധി ക്ക് വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പിരിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ ഓണ സന്തോഷങ്ങള്‍ക്ക്‌ മേല്‍ കാര്‍മേഘം പോലെ ആ വാര്‍ത്ത‍. റാമേട്ടന്‍ കുഴഞ്ഞു വീണു, ശ്രീചിത്രയില്‍ .. പിന്നെ കാത്തിരുപ്പിന്റെ ആഴച്ചക്കാലം . വ്യാഴാഴ്ച്ച രാവിലെ press club ല്‍ ഒരു അവാര്‍ഡ്‌ ദാന ചടങ്ങിന്റെ ചിത്രമെടുക്കാന്‍ എത്തിയപ്പോള്‍ അതുവരെ പെയ്യാതെ ഖനീഭവിച്ചു നിന്ന സങ്കടങ്ങളുടെ കാര്‍മേഖം ഗോപണ്ണന്റെ (ചന്ദ്രിക) കണ്ണില്‍ നിന്നും കണ്ണീരായി തോളില്‍ പെയിതിറങ്ങിയപ്പോളും വിശ്വസിക്കാനാവാത്ത ഒരുതരം മരവിപ്പ്. ഇനി റാമേട്ടന്‍ ഇല്ല . തിരുവനന്തപുരത്ത് ജോലിക്കെത്തിയ കാലം മുതല്‍ മുടക്കാത്ത ഒരു ശീലം. രാവിലെ ഒരു വിളി .... റാംജി എന്താ ഉള്ളത് ..... അതൊരു ഉറപ്പായിരുന്നു .... ഒരു ദിവസത്തിന്റെ tension ആരംഭിക്കുമ്പോള്‍ തോളോടു ചേര്‍ന്ന് നില്‍ക്കാനൊരു താന്‍ ഉണ്ടെന്ന വിശ്വാസം..... ഇനി ആ call attend ചെയ്യാന്‍ റാമേട്ടന്‍ ഇല്ല .


unnamed (5)


സൌഹൃദ സംഭാഷണത്തില്‍ ഞങ്ങളുടെ ഒരു വിഷയമായിരുന്നു കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ സംഭാഷണ ശൈലി .... അതില്‍ നിന്നും എപ്പോഴോ തമാശായി രൂപപ്പെട്ട ഒരു യാത്ര പറയലായിരുന്നു 'നിങ്ങ ഇരിക്കുകല്ലേ... നുമ്മ പോണേനു .... ട്ടാ'.... 26- അം തിയതി പിരിയുംപോളും കേട്ട ചിരിയോടെ ഉള്ള ആ യാത്ര പറയല്‍ ഇനി ഇല്ല .