Shradha Sreejaya

ആര്‍ത്തവോത്സവം എന്ത്; എന്തിന്
സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം പ്രസവിക്കലും കുഞ്ഞിനെ വളര്‍ത്തലും ഒക്കെ ആണെന്നുള്ള ആണ്‍മേല്‍കൊയ്മയുടെ അബദ്ധധാരണകളില്‍ നിന്ന് നമ്മള്‍ ഇപ്പോള്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇനിയും ദൂരമേറെ.

അമ്മമാരും പെങ്ങമ്മാരും മാത്രമായി ഒതുങ്ങില്ല ഇന്നത്തെ സ്ത്രീ ശബ്ദങ്ങള്‍ , ഒറ്റയ്ക്കും ഒരുമിച്ചും പോരാടിയും ഇഷ്ടമുള്ള അവനേം അവളേം ഒക്കെ പ്രണയിച്ചും ഭയമില്ലാതെ ആകുലതകള്‍ ഇല്ലാതെ മുന്നോട്ട് വരുന്നതാകണം ഇന്നത്തെ പെണ്‍കരുത്തുക്കള്‍.

ചെവിയില്‍ രഹസ്യം പറഞ്ഞും കോഡ് ഭാഷ ഉപയോഗിച്ചുംനീല നിറത്തില്‍ ഉള്ള ദ്രാവകം കൊണ്ടും ഒക്കെ സംവദിക്കുന്ന കാലം കഴിഞ്ഞു എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് തന്നെ നാം മുന്നേറണം .കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ആര്‍ത്തവത്തെ പറ്റി വളരെ ആഴത്തിലും ചര്‍ച്ചകള്‍ നടന്നു .റെഡ് സൈക്കിള്‍ ,ഹൈക്കു ,ഹാപ്പി റ്റു ബ്ലീഡ് പിന്നെ വിവിധ കല സാഹിത്യ സൃഷ്ടികള്‍ ഒക്കെ ആര്‍ത്തവത്തെ പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
ഈ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്
അതിനായിവനിതാ ദിനം ആര്‍ത്തവോത്സവമായി  ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
sustainable മെന്‍സ്ട്രുയേഷന്‍ കേരള ആര്‍ത്തവമിഥ്യകളെ തുടച്ചു നീക്കി സമാന്തരവും സുരക്ഷിതവും പ്രകൃതിക്കു അപകടമുണ്ടാവാത്തതുമായ ആര്‍ത്തവശുചിത്വ ശീലങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രായോഗികമാക്കനും പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടയയ്യ്മയാണ്.കച്ചവട താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സാനിറ്ററി നാപ്കിന്‍ കമ്പനികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പ്രകൃതിക്കും സ്ത്രീകള്‍ക്കും ഒരു പോലെ അപകടമാണ് എന്ന തിരിച്ചറിവ് തന്നെയാണ് കൂട്ടായ്മയുടെ പിറകില്‍ .
ആര്‍ത്തവത്തെ പറ്റി ആധികാരികമായി ക്ലാസുകള്‍ എടുക്കുന്ന ആണ്‍കുട്ടി എന്ന നിലയില്‍ ദേശിയ ശ്രദ്ധ നേടിയ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ ഒരു കൂട്ടം നിയമ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സഹായത്താല്‍ നടത്തിയ ടോക്ക് പീരിയേഡ്‌ എന്ന പരിപാടിയുടെ തുടര്‍ചലനങ്ങള്‍ കേരളത്തില്‍ തന്നെ എല്ലാ സ്ക്കൂള്‍ കോളേജ് കുട്ടികളിലേക്കും പകര്‍ന്നു നല്‍കി ആരോഗ്യകരവും പ്രകൃതി സൌഹാര്‍ദ്ദവുമായ ഒരു ആര്‍ത്തവശീലം വളര്‍ത്തുക എന്നത് ഇന്നത്തെ അനിവാര്യതയായി കാണുന്നു .


ഒരു ദിവസം  നീണ്ടു നില്‍ ക്കുന്ന പരിപാടികളില്‍
* സമാന്തര സാനിറ്ററി ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ഉണ്ടാവും ..
* ആര്‍ത്തവകാല തെരുവ് നാടകവും ചിത്രകലാ പ്രദര്‍ശനങ്ങളുമുണ്ടാവും
* ഉണ്ണികൃഷ്‌ണന്‍ ആവള സംവിധാനം ചെയ്ത womenses എന്ന ഡോക്യൂമെന്ററി ചിത്രം പ്രദര്‍ശിപ്പിക്കും തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചയില്‍ ഉണ്ണികൃഷ്‌ണന്‍ ആവള , ഹാപ്പി റ്റു ബ്ലീഡ് എന്ന നവസമരം നയിച്ച നികിത ആസാദ് എന്നിവര്‍ പങ്കെടുക്കും.

ശ്രദ്ധ ശ്രീജയ , ദിനേശ്, ബബിത , ബാലമോഹന്‍ , ഐശ്വര്യ , വിഷ്ണു രവി, ഗൌതം എന്നിവരാണ് sustainable menstruation Keralaയുടെ പ്രധാന അംഗങ്ങള്‍. മാനവീയം തെരുവോരക്കൂട്ടം , തണല്‍ ട്രസ്റ്റ്‌ , ഭാരതീയ വിദ്യാഭവന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒപ്പം ചേരുന്നു.
സംസാരിച്ചും കലഹിച്ചും കലയുടെയും കഥയിലൂടെയും നമ്മുക്ക് ഈ വനിതാദിനം ഒരു ആര്‍ത്തവോത്സവമാക്കാം .