Dijith Sudhakar

അവര്‍ അത്താഴവും പഴങ്ങളും കരുതി വെച്ചിരുന്നു ...

ഞാന്‍ കഴിഞ്ഞ മാര്‍ച്ച് 19 ന്  പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നും നാട്ടിലേക് പുറപ്പെട്ടു. അടുത്ത ദിവസം തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഞാന്‍ എന്റെ യാത്രാവിവരങ്ങള്‍ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ എന്നോട് പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ പ്രേവേശിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ആ വിവരം ഞാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തെയും അറിയിച്ചു. തുടര്‍ന് ഹോം ക്വാറന്റൈന്‍ ആവുകയും ചെയ്തു.


ds


അടുത്ത ദിവസം മുതല്‍ ആശ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ എന്റെ ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കുകയും തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ എനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന് ആ വിവരം ഞാന്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുകയും, അവരുടെ നിര്‍ദ്ദേശപ്രേകാരം എല്ലാവിധ സുരക്ഷാക്രെമീകരണങ്ങളോടെ ആരോഗ്യ കേന്ദ്രത്തില്‍ എത്തുകയും, തുടര്‍ന്നു വീണ്ടും ഹോം ക്വാറന്റൈനില്‍ പ്രേവേശിക്കുകയും ചെയ്തു. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു വീണ്ടും ശാരീരിക പ്രേശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ ഹെല്പ് ലൈന്‍ ആയ “ദിശ”യില്‍ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിക്കുകയും, തുടര്‍ന് അവരുടെ ആംബുലന്‍സില്‍  തിരുവന്തപുരം ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ ഒ പി യില്‍ എത്തിച്ചേര്‍ന്നു.


djj


Covid 19 സ്ഥിരീകരണത്തിനുള്ള swab ടെസ്റ്റ് ന് എന്നെ വിധേയനാക്കുകയും, കൊറോണ ഐസൊലേഷന്‍ വാര്‍ഡ് നമ്പര്‍ 25 ലെക് മാറ്റുകയും ചെയ്തു. സര്‍വ്വ സജ്ജീകരണങ്ങളോട് കൂടിയ കൊറോണ വാര്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. കിടക്ക വിരി ഉള്‍പ്പെടെ എല്ലാം പുതിയതായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള  പേസ്റ്റ്, ബ്രഷ്, സോപ്പ് എല്ലാം അവിടെ ഉണ്ടായിരുന്നു.


അന്നേ ദിവസം രാത്രി എത്തിച്ചേര്‍ന്ന എനിക്കുള്ള അത്താഴവും, പഴങ്ങളും അവര്‍ കരുതി വെച്ചിരുന്നു. അടുത്തദിസങ്ങളില്‍ കൃത്യസമയത്തു തന്നെ മരുന്നും ഭക്ഷണവും ലഭിച്ചു കൊണ്ടിരുന്നു. എന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഡോക്ടറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ദിവസേന രണ്ടു നേരം എന്നെ പരിശോധിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. വളരെ മികച്ച രീതിയില്‍ ആണ് ഇവിടുത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു പോകുന്നത്.


djjj


ഈ ക്വാറന്റൈന്‍ കാലം അതിജീവിക്കുന്നതിനോടൊപ്പം, ഒരു പ്രവാസി എന്ന നിലയിലും അതിലേറെ ഒരു കേരളീയന്‍ എന്ന നിലയിലും മനസിലാക്കിയ ഒരു സത്യമുണ്ട്  നമ്മുടെ നാട് “ദൈവത്തിന്റെ സ്വന്തം നാട് ” തന്നെ ആണ്‌. സ്വന്തം ജനതയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന മുഖ്യമന്ത്രിയുടെയും അവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അരോഗ്യ വകുപ്പ് മന്ത്രിയുടെയും അവര്‍ക്കൊപ്പം കഠിനാധ്വാനം ചെയ്തു കൊറോണ വൈറസിനെ അതിജീവിക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ ഫോഴ്സ്, സന്നദ്ധ സംഘടനകള്‍, യുവാക്കള്‍, നാം ഒരോര്‍ത്തരും… ഇവരോടൊക്കെ എനിക്ക് പറയാനുള്ളത് ഇത്ര മാത്രം


“ഇതും നമ്മള്‍ അതിജീവിക്കും
അതിജീവിച്ച ചരിത്രം മാത്രമേ നമുക്കുള്ളൂ”.


diith