സാമ്രാജ്യത്വവും, വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളും, ഭരണകൂട ഭീകരതയും സമൂഹത്തെ മലിനപെടുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമത്വ സുന്ദരമായ പുതിയലോകം കെട്ടിപടുക്കാന്‍ ആര്‍ജവത്തോടെ പൊരുതുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി കാലഘട്ടത്തിന്റെ സ്പന്ദനംഉള്‍ക്കൊണ്ട് 2010 ഡിസംബര്‍ മൂന്നാം തിയ്യതി പ്രവാസികളായ ഒരു സംഘം ഇടതു പക്ഷപ്രവര്‍ത്തകര്‍ ചേര്‍ന്ന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപം നല്‍കിയ ഓണ്‍ ലൈന്‍ കൂട്ടായ്മയാണ് പവര്‍ ഓഫ് യൂത്ത് .ബൈലക്ക്സ് മെസഞ്ചറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മക്ക് വാവാസ് സൈദലവി ,നാസ്സര്‍ പാലപ്പെട്ടി , രവി വളാഞ്ചേരി , പിയൂഷ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് രൂപം നല്‍കിയത്.
ബൈലോക്സ് മെസഞ്ചറിന്റെ സഹായത്തോടുകൂടി ഇന്‍റ്റര്‍നെറ്റ് ഉപയോഗിക്കുന്ന ആര്‍ക്കും ഈ കൂട്ടായ്മയില്‍ അണിചേരാന്‍ കഴിയും . http://beyluxe.im/എന്ന സൈറ്റ് സന്ദര്‍ശിച്ച് മെസെഞ്ചര്‍ down load ചെയ്തു ഐഡി നിര്‍മ്മിച്ച് ജോയിന്റ് റൂമില്‍ ഏഷ്യ പസഫിക് കേറ്റഗറിയില്‍ ഇന്ത്യ ക്ലിക്ക് ചെയ്താല്‍ പവര്‍ ഓഫ് യൂത്തില്‍ പ്രവേശിക്കാം. എല്ലാ ദിവസവും വൈകീട്ട് 6 മുതല്‍ പുലര്‍ച്ച 2 മണി വരെ മുഴുവന്‍ സമയവും പ്രവര്‍ത്തനങ്ങളുണ്ട്. എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്ക് നാട്ടില്‍ നിന്ന്പാര്‍ടിയുടെയും , മറ്റു ബഹുജന സംഘടനകളുടേയും ,കാലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരേയും പങ്കെടുപ്പിച്ച് ചര്‍ച്ചകളും പഠനക്ലാസുകളും ഇടതടവില്ലാതെ നടത്തിപ്പോരുന്നു . ലോകത്തിന്റെ നനാഭാഗത്തു നിന്നുള്ള ഒട്ടനവധി ഇടതു പക്ഷ അനുഭാവികള്‍ പലപ്പോഴായി അണിനിരന്ന് സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പ്രവാസികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും പൊതുധാരയില്‍ സജീവമാക്കുന്നതിനും പവ്വര്‍ ഓഫ് യൂത്ത് വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
പവര്‍ ഓഫ് യൂത്തിന്റെ രണ്ടാം വാര്‍ഷികം സമ്മേളനം ഫെബ്രുവരി 7, 8, തിയ്യതികളില്‍ നടക്കും . പ്രതിനിധി / മാധ്യമ/ ആരോഗ്യ സമ്മേളനം സെമിനാറുകളും കാവ്യസന്ധ്യയും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. അസീസ് ചുങ്കം പ്രസിഡന്റും , നാസര്‍ പാലപ്പെട്ടി ജെനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം നല്‍കുന്നത്. ജബ്ബാര്‍ കാരത്തൂര്‍ ചെയര്‍മാന്‍ ആയി രൂപം കൊടുത്ത സമ്മേളന സ്വഗത സംഘവും സജീവമായി പ്രവര്‍ത്തിക്കുന്നു
എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതരെ സഹായിക്കാന്‍ d y f i സംസ്ഥാന കമ്മിറ്റി മുന്‍കൈ എടുത്തു കാസര്‍ഗോഡ് വെച്ച് നടത്തിയ അതിജീവനം എന്ന പരിപാടിയില്‍ പവ്വര്‍ ഓഫ് യൂത്ത് നടത്തിയ ഇടപെടലുകള്‍ , നിര്‍ധനരായ പ്രവാസികള്‍ക്ക് കൈത്താങ്ങെന്ന നിലയില്‍ നാട്ടില്‍ എത്തിക്കാനും ഉള്ള ശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം പവ്വര്‍ ഓഫ് യൂത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. പുതിയ ലോകക്രമത്തിനായുള്ള അചഞ്ചലമായ പോരാട്ടത്തില്‍ നവമാധ്യമങ്ങളുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറുന്നത്തിനും രാഷ്ട്രീയ സാംസ്ക്കാരിക പഠനങ്ങള്‍ക്കും തുറന്ന സംവാദങ്ങള്‍ക്കും പവ്വര്‍ ഓഫ് യൂത്തില്‍ അണിചേരാം.