Dr Maya S

ചുവപ്പ്
അധരങ്ങള്‍

ചുവപ്പല്ല

വെളുപ്പല്ല കറുപ്പല്ല

വെറുമൊരു നിറമറ്റ

വാതിലിന്‍ കട്ടിള ..

 

വാക്കുകള്‍

വളരാതെ

വഴുകിയൊഴുകാതെ

കാത്തു സൂക്ഷിക്കുന്ന

തിണ്ടുകള്‍ ചുണ്ടുകള്‍

 

തിണ്ടുകള്‍ പൊട്ടിയാല്‍

ശബ്ദങ്ങളൊഴുകിയാല്‍

അവളുടേതാകുന്നു

അരിയചുവപ്പിനാല്‍

അണിയുന്നൊരധരങ്ങള്‍

 

നൂലുകള്‍

സൂചികള്‍

തുന്നുന്നു ചേര്‍ക്കുന്നു

ചോപ്പിനാല്‍ ചാര്‍ത്തുന്നു ,

അധരങ്ങളവളുടെ

വാക്കുകളറുക്കുന്നു

ചോക്കുന്നു ചോക്കുന്നു

ചെഞ്ചുണ്ടിതഞ്ചുന്നു ..