വാസ്തവം പറഞ്ഞാല്‍ അവര്‍ അന്നേവരെ ഒരു ജാഥയില്‍ പങ്കെടുത്തിട്ടെയില്ല .ചിലപ്പോള്‍ പ്രകടനങ്ങളെയും അതിനു കാരണക്കാരായവരെയും ശ രിക്കും ശകാരിചിട്ടുമുണ്ട് .ട്രാഫിക് ബ്ലോക്കുകളെയും മുദ്രാവാക്യങ്ങളെയും അവര്‍ ഒരുപോലെ വെറുത്തു .അവകാശ ങ്ങളെക്കുറിച്ചുള്ള പാട്ടുകളുമായി മ്ലാനമായ മുഖത്തോടെ ആളുകള്‍ കടന്നു പോകുമ്പോള്‍ അവര്‍ കാറിനുള്ളില്‍ അടുത്തിരിക്കുന്ന പെണ്ണിന്റെ തുടകളെ നുള്ളി ചു മ പ്പിക്കുകയോ ചുംബിച്ചുണര്‍ത്തുകയോ ചെയ്തു .ഈ അടുത്ത കാലത്താണ് അവര്‍ ആരാണ് ജാഥ യിലുള്ളവര്‍ എന്നു ശ്രദ്ധിച്ചത് തന്നെ .അവര്‍ മൂന്നാം കിട തെരുവില്‍ താമസിക്കുന്നവരോ സ്ഥിരം തൊഴിലുകള്‍ ഇല്ലാത്തവരോ ആയിരുന്നു .അവരുടെ കണ്ണിനു താഴെയുള്ള ചുളിവുകള്‍ അവരുടെ ചെറുപ്പത്തെ ചോര്‍ ത്തി ക്കള ഞ്ഞിരുന്നു .പലപ്പോഴും അവരുടെ കയ്യില്‍ കണ്ട ചുവന്ന പുറം ചട്ടയുള്ള പുസ്തകം ബൈബില്‍ അല്ലെന്നു ഏറെ വൈകിയാണ് ഒന്നാം കിടക്കാര്‍ തിരിച്ചരി ഞ്ഞിരുന്നത് .ഒന്നാം കിടക്കാര്‍ യോഗം ചേര്‍ന്നു പട്ടിണി രാജ്യക്കാര്‍ ക്കായുള്ള ഫണ്ട് വിതരണത്തെ ക്കുറിച്ച് തീരുമാനിക്കുകയായിരുന്നു .മുന്നില്‍ തെളിഞ്ഞ ചിത്രങ്ങളില്‍ കഴുകനും കുട്ടിയുമാണ് അവര്‍ക്ക് ഏറെ ഇഷ്ടമായത് .അവരുടെ മദം പൂണ്ട പെണ്ണുങ്ങള്‍ കുട്ടി മരിക്കുന്നതിനു മുന്‍പേ കഴുകന്‍ തിന്നുന്നത് കാണാന്‍ വെമ്പല്‍ കൊണ്ടു .തീരെ നിര്‍ ബന്ധം പിടിച്ചു കരയ്യാന്‍ തുടങ്ങിയവര്‍ ക്കായി ആണുങ്ങള്‍ ഡ്രാക്കുളയുടെ സിനിമകള്‍ കാട്ടി .പെണ്ണുങ്ങള്‍ ഭയത്തിലും രതി യറിഞ്ഞു.പിന്നെ മയക്കം തുടങ്ങി .
അവരെ കാത്ത് പരി ചാരകര്‍ പുറത്തിരുന്നു ഉറക്കം തൂങ്ങി .നായ്ക്കളെ എന്ന പോലെ തൊഴിച്ചുകൊണ്ട് യജമാനന്‍ മാര്‍ അവരെ മാന്യമായി പെരുമാറ് ന്നതെങ്ങനെ എന്നു പഠിപ്പിച്ചു .കുട്ടികള്‍ സ്വീകരണ മുറിയില്‍ കളിക്കുകയായിരുന്നു .റോക്കറ്റുകളും സൈറ്റുകളും സൃഷ്ട്ടിച്ചു തലച്ചോറ് കള്‍ വിയര്‍ ത്തൊലിച്ചു അവര്‍ മടുക്കുമ്പോള്‍ സര്‍ വ കലാശാലകള്‍ ആള്‍ പ്പിടിത്തം നടത്തി .അവരുടെ ഫാക്ടറികളില്‍ കുഞ്ഞുങ്ങള്‍ ആണവത്തെ അട വച്ചു വിരിയിച്ചു .അതെല്ലാം തോള്‍ ക്കൂടയില്‍ വാരി എടുത്തു ആകാശ സഞ്ചാരം നടത്തി .പാവങ്ങള്‍ ആകാശം മുറിച്ചു കടക്കുന്ന തിളക്കങ്ങളെ കണ്ടു ഗന്ധര്‍ വന്‍ ഗന്ധര്‍ വന്‍ എന്നു വിളിച്ചു .
അപ്രതീക്ഷിതമായാണ് ഒന്നാം തരക്കാര്‍ സമര ങ്ങളെ ക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് .ആരോടാണ് സമരം എന്നു പോലും അവര്‍ക്ക് അറിയില്ലായിരുന്നു .പാവങ്ങളുടെ കോളനിയില്‍ ചെന്നു ആ ചുവപ്പന്‍ നേതാവിനെ തട്ടിക്കൊണ്ടു വരുമ്പോള്‍ തങ്ങളുടെ ലെക്ഷ്യം എന്തെന്ന് മാത്രമേ അവര്‍ അറിഞ്ഞിരന്നുള്ളൂ..അതാകട്ടെ കേവലം പണത്തിന്റെ വിലയിടിവിലും ജീവിത സൌകര്യ ങ്ങളുടെ തകര്‍ ച്ചയിലും മാത്രം ഒതുങ്ങി .പച്ച വെള്ളം പോലും കുടിക്കാതെ നേതാവ് മൂന്നു മണി ക്കൂര്‍ സംസാരിച്ചു .ഇടയ്ക്കിടെ ചുവന്ന പുസ്തകം ഉയര്‍ത്തിക്കാട്ടി .അയാളുടെ വാരിയെല്ലുകള്‍ അവര്‍ ക്ക് എണ്ണി എടുക്കാമായിരുന്നു .പക്ഷെ അയാളുടെ വാക്കുകളുടെ മാജിക്കില്‍ അവര്‍ സ്വയം മറന്നു .എയര്‍ കണ്ടിഷന്‍ ഇടയ്ക്കിടെ നിന്ന് പോകുന്ന ആ മുറിയില്‍ അവരുടെ ശ രീര ങ്ങള്‍ ഉഷ്നിച്ചില്ല..കയ്യിലിരുന്നു വിറയ്ക്കുന്ന ജപ്തി നോട്ടീസിലേക്ക് അവര്‍ കരച്ചിലോടെ നോക്കി .എല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചിരുന്നു ..തെരുവിലേക്ക് ഇറങ്ങി ഓടുന്ന വില കൂടിയ വളര്‍ ത്തു നായ്ക്കള്‍ തിരിഞ്ഞു നിന്ന് അവരെ കൊഞ്ഞനം കുത്തി .അവയുടെ വിശന്നു ഒട്ടിയ വയര്‍ അവരെ ഞെട്ടിച്ചു .സ്വന്തം വയറുകളുടെ കാളല്‍ അവര്‍ പരസ്പരം പറഞ്ഞില്ല.നേതാവ് പ്രസംഗം തുടര്‍ ന്നു .പുത്തന്‍.......മാര്‍ക്സ് .അവകാശം ...ചോര ..എന്നീ പദങ്ങളൊക്കെ അവര്‍ക്ക് പുതിയതായിരുന്നു .പെട്ടെന്ന് അവരില്‍ ഏറ്റവും ചെറു പ്പക്കരനായവാന്‍ ചാടി എഴുന്നേറ്റു .അയാള്‍ മൈക്ക് പിടിച്ചു വാങ്ങി .ഇന്ന് രാത്രി താന്‍ കടലോരത്ത് കാറിലാണ് ഉറങ്ങുക എന്നു പ്രഖ്യാപിച്ചു .ഇതിനോടകം വാനുകള്‍ വീടുകള്‍ ആ ക്കി കഴിഞ്ഞവര്‍ മുഖം ചുളിച്ചു .കടല്‍ത്തീരം ഞെരുങ്ങിത്തുടങ്ങി .
ആളുകള്‍ കൂടുതലെത്തിയാല്‍ കടല്‍ ക്കാറ്റും വീതം വയ്ക്കേണ്ടി വരും .ഹൊ ...അവര്‍ തലയില്‍ കൈ വച്ചു .അതു മനസ്സിലാക്കിയിട്ടോ ജീവിതത്തിന്‍ പതനം ഓര്‍ ത്തിട്ടോ .ചെറുപ്പക്കാരന്‍ തന്‍റെ നെറുകയിലേക്ക് തോക്കിന്‍ കുഴല്‍ തിരിച്ചു ..ചോരയുടെ നൂലുകള്‍ നേതാവിനെയും പൊതിഞ്ഞു .ആദ്യമരണം അല്ല കൊല പാതകം ആയിരുന്നു അതു ആളുകള്‍ ചിതറിയോടി .തോക്കുളള വരെല്ലാം സ്വന്തം നെറുക തേടി ഒരു തരത്തിലാണ് നേതാവ് പ്രത്യാ ശ കള്‍ കൊടുത്തു അവരെ പിന്തിരി പ്പിച്ചത് ,പോലീസ് എത്തുകയും ചെറു പ്പക്കാരനെ കൊന്ന കുറ്റത്തിന് നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു കാണികളില്‍ പലരും കള്ള സാക്ഷികളായി .കുറച്ചു കഴിഞ്ഞപ്പോള്‍ വീടുള്ളവര്‍ അതിനകത്തിരുന്നും അല്ലാത്തവര്‍ തെരുവില്‍ നിന്നും അതു കണ്ടു .അവര്‍ ആ പാവങ്ങള്‍ എന്നു പറ യാവുന്നവര്‍ നേതാവിനെ മുന്‍ നിര്‍ത്തി വിജയാഹ്ലാദം പ്രകടിപ്പിച്ചു നടന്നു പോകുന്നു .അവരുടെ ചുണ്ടുകള്‍ പൊട്ടിയിരുന്നു .ശ രീരം മര്‍ദ്ദന മേറ്റ് തളര്‍ ന്നിരുന്നു .എന്നിട്ടും പുഞ്ചിരിയോടെ നേതാവിനെ മോചിപ്പിച്ച തിനെക്കുറിച്ച് അവര്‍ പാടുകയായിരുന്നു .വഴിയരുകില്‍ നിന്നോരെ നേതാവ് തിരിച്ചറിഞ്ഞു .അയാള്‍ അവരെ സ്നേഹത്തോടെ അണി ചേരാന്‍ ക്ഷണിച്ചു ..ഉച്ച ഭക്ഷണ ത്തിനെന്തു എന്നു ആവലാതിയോടെ ഒന്നാം തരക്കാര്‍ മടങ്ങിപ്പോന്നു .നേതാവിനോട് അവര്‍ ക്രിസ്തുവിനെന്ന പോലെ കുമ്പ സാരം നടത്തി .കടലോരത്ത് ചണ്ടികളായി കുമിഞ്ഞു കൂടുന്ന വരോട് അയിത്തം പ്രഖ്യാപിച്ചു ,ഉറങ്ങുമ്പോള്‍ സൂചിക്കുത്ത് പോലുള്ള സ്പര്‍ ശ നങ്ങളായി അവരെ കിനാവുകള്‍ വട്ടം ചുറ്റിച്ചു .അവയില്‍ യുദ്ധവും പരാജയവും കൊത്തി വച്ചിരുന്നു .പിന്നീടുള്ള ദിനങ്ങള്‍ അവരെ ഭ്രാന്തു പിടിപ്പിച്ചു .ആകാശം മേല്‍ ക്കൂരയാക്കി ഉറങ്ങുമ്പോള്‍ അന്യ ഗ്രഹ ജീവികള്‍ തങ്ങളെ ആക്രമിക്കുമോ എന്നു ഭയന്നു.കടലില്‍ നിന്ന് ദിനോസറുകളുടെ കൂട്ടം നീന്തി എത്തുമോ എന്നു കിതച്ചു .ഭൂഗര്‍ഭ ത്തില്‍ നിന്ന് ലാവകള്‍ തീചാലുകലായി തങ്ങളെ ഉരുക്കുമോ എന്നു കരഞ്ഞു ..അത്തരം സിനിമകള്‍ എടുത്തു തങ്ങളെ കാട്ടിയവരെ ശ പിച്ചു ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ എന്ന അവര്‍ക്ക് അപരിചിതമായ വര്‍ഗം ഇപ്പോള്‍ ആരാണെന്ന് മനസ്സിലാകുകയും ചെയ്തു .
കുഞ്ഞുങ്ങള്‍ ആരുടെ പാഠമാണ് പഠിക്കുന്നതെന്നു അവര്‍ കണ്ണോടിച്ചു .അതിലെങ്ങും തങ്ങള്‍ ഇല്ല എന്നും ദുഖത്തോടെ തിരിച്ചറിഞ്ഞു .അവരില്‍ ഏറ്റവും തടിയനായവാന്‍ അന്ന് തന്നെ പുസ്തകങ്ങള്‍ മുഴുവന്‍ തീയിട്ടു .മാനസിക നില തെറ്റിയെന്നു പറഞ്ഞ അയാളെ ആസ് പത്രിയിലാക്കാന്‍ ജീവനക്കാര്‍ എത്തി .അവര്‍ അയാളെ ഉടഞ്ഞു പോകുന്ന കണ്ണാടി ഗ്ലാസ്സിനെ എന്നപോലെ സൂക്ഷിച്ചു വണ്ടിയില്‍ കയറ്റി .പിന്നെ അയാളെ ആരും കണ്ടിട്ടില്ല.അപ്രത്യക്ഷമാകല്‍ തങ്ങള്‍ക്കിടയിലാണ് കൂടുതലെന്ന് നേതാവ് പറഞ്ഞത് അവര്‍ ഓര്‍ ത്തു .അവരാരും തിരിച്ചു വന്നിട്ടില്ലെന്ന കടം കഥ ഒന്നാം തരക്കാരെ നോവിച്ചില്ല.കാരണം വരാതിരുന്നവര്‍ ആരും തന്നെ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ ആയിരുന്നില്ല.ആ മുഷ്ക്കന്‍ മാര്‍ക്ക് അങ്ങനെ തന്നെ വരണമെന്നാണ് അവര്‍ പറഞ്ഞിരുന്നത് .എന്നാല്‍ ഇപ്പോള്‍ .തടിയന്റെ വലിയ വായും വയറും മാത്രം നടന്നു വരുന്നത് അവര്‍ സ്വപ്നം കണ്ടു .അതിനു തല ഉണ്ടായിരുന്നില്ല .തലച്ചോറും .കൂട്ടത്തിലെ ജിം എന്ന മെലിഞ്ഞവന് കുതിര ക്കച്ചവടക്കാരന്റെ കണ്ണുകള്‍ ആയിരുന്നു എന്നതു അപ്പോള്‍ ആരും മനസ്സിലാക്കിയില്ല. തങ്ങളുടെ വീടുകളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ന്നുപുറത്തേക്ക് പോകുന്നത് ആളുകള്‍ ഭീതിയോടെ അറിഞ്ഞു .ജിമ്മിന്റെ വീട് നഷ്ട്ടപ്പെടാത്ത്തും അയാളുടെ കയ്യില്‍ ഇഷ്ടം പോലെ പണം ഉള്ളതും അവരെ കുഴക്കി .നേതാവിനോട് അവര്‍ അതു പറയുകയും ചെയ്തു. നേര്‍ത്ത ഒരു ചിരി മാത്രമായിരുന്നു അതിനു മറുപടി .അനേകം ജിം എന്ന വ്യക്തികള്‍ അയാളുടെ കണ്ണില്‍ തെളിഞ്ഞു .ചരിത്രം അവര്‍ക്ക് ശി ക്ഷ വിധിച്ചിട്ടുണ്ട് .അയാള്‍ മനസ്സില്‍ പറഞ്ഞു .ജിം താമസം മാറി മുന്തിയവരുടെ കൂട്ടത്തിലേക്ക് പോകുന്നു എന്നു അറിഞ്ഞ പ്പോള്‍ അവര്‍ പിന്നെയും തളര്‍ ന്നു .അവരോടു എന്തെങ്കിലും പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല . അന്ന് നടക്കാനിരിക്കുന്ന പ്രകടനത്തിന്റെ മുഴുവന്‍ രേഖയും അയാള്‍ കൈക്കലാക്കിയിരുന്നു .വധിക്കപെടെണ്ടവരുടെ ലിസ്റ്റ് ഒന്ന് രണ്ട് ക്രമത്തില്‍ അടുക്കിയിരുന്നു എല്ലാവരും വധിക്ക പ്പെടാന്‍ പോകുന്നു വെന്നും താന്‍ മാത്രം ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നു എന്നായിരുന്നു അയാളുടെ വിശ്വാസം .അയാളുടെ തൊഴിലും ജീവിതവും മരണവും ഇനി മുന്തിയവര്‍ നിശ്ചയിക്കും.നേതാവിന് ഒറ്റുകാരനോട് ദയ തോന്നി.
പക്ഷെ അന്നത്തെ ദിനം ആര്‍ ക്കും മറക്കാനാവില്ല.ജനങ്ങള്‍ കൂട്ടം കൂട്ടമായി തെരുവിലെക്കെത്തി ക്കൊണ്ടിരുന്നു .അവരുടെ കയ്യില്‍ ലഘു ലേഖകള്‍ ഉണ്ടായിരുന്നു .തൊഴില്‍ രഹിതരായവരും കിടപ്പാടം ഇല്ലാത്തവരും പോരാട്ട ക്കാരും കൈ കോര്‍ ത്തു .അവരുടെ ഒച്ചയില്‍ വന്‍ കെട്ടിടങ്ങള്‍ കുലുങ്ങി .അവര്‍ രക്ത സാക്ഷികള്‍ക്ക് വേണ്ടി പൂക്കള്‍ നല്‍കി .ചുവന്ന പുസ്തകം മാറോടു ചേര്‍ ത്തു പിടിച്ചു .അവരുടെ കുഞ്ഞുങ്ങള്‍ പതാക വീശി നടന്നു .കാല്‍ മടമ്പിനെ മുറുക്കുന്ന ഹൈ ഹീല്‍ട് ചെരുപ്പുകള്‍ ഊരി എറിഞ്ഞു പെണ്ണുങ്ങള്‍ ധീരത കാട്ടി .ഒന്നാം തരക്കാര്‍ സൂര്യനെ നോക്കി കണ്ണീര്‍ വാര്‍ ത്തു .എന്തൊരു ചുവപ്പാണ് അതിനു ..മിന്നല്‍ പ്പാളികള്‍ കണ്ടു. ആനന്ദിച്ചു .....നക്ഷത്രങ്ങളെ തങ്ങളോടൊപ്പം നിന്ന് പൊരുതാന്‍ ക്ഷണിച്ചു .പട്ടിണിയുടെ പടയണി ക്കാര്‍ പാടുന്ന പാട്ടിന്‍ വരികള്‍ അറിയില്ലെങ്കിലും അവരും ഒപ്പം ചുണ്ടനക്കി .കാരണം അവര്‍ ക്ക് ജീവിക്കണ മായിരുന്നു .തങ്ങള്‍ തെരുവു കളില്‍ വീണിട്ടും മണി മേടയില്‍ ജീവിതം ആസ്വദിക്കുന്നവരെ അവര്‍ തെരഞ്ഞു പിടിച്ചു .ഉന്മാദം കീഴടക്കുമെന്നായപ്പോള്‍ ഭൂമിയോട് ചേര്‍ന്നു രുണ്ട് നിലവിളിച്ചു .അവരെ ആശ്വസിപ്പിക്കാന്‍ പുരാണമോ ചെറു കഥകളോ കവിതകളോ ഉണ്ടായില്ല. .അതുകൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു നിറയൊഴിച്ചു മരിച്ചു. നിലവിളിയുടെ തോക്കുമായി ചുറ്റി നടന്ന കുഞ്ഞുങ്ങളെ അനാഥാലയങ്ങള്‍ ദത്തെടുത്തു .മൂന്നാം കിടക്കാര്‍ വരുമാനം കുറഞ്ഞ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ജീവിക്കാന്‍ പാട് പെടുകയും ചെയ്തു എങ്കിലും അവരുടെ ചുണ്ടില്‍ സ്വാതന്ത്ര്യ ത്തിന്‍ ഗാനം അലയടിച്ചു .
ഇപ്പോള്‍ അവരെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.ഒന്നാം തരക്കാര്‍ തങ്ങളുടെ വാരിയെല്ലുകളില്‍ അഭിമാനത്തോടെ വിരലോടിച്ചു ദുര്‍ .മേദസ്സ് തങ്ങളില്‍ നിന്നകന്നതില്‍ സന്തുഷ്ടരായി .അവര്‍ക്ക് ആവുന്നത്ര ഉച്ചത്തില്‍ പാടാന്‍ കഴിയുന്നു ..സോമാലിയക്കാര്‍ക്കായി അവര്‍ സ്തുതി ഗീതങ്ങള്‍ രചിച്ചു ....ഇരമ്പിപ്പായുന്ന വിമാനങ്ങളെ തങ്ങളുടെ ഘാതകരാ യി അറിഞ്ഞു ..റൊട്ടിയും അല്‍പ്പം ചീരയിലക്കറിയും അവര്‍ പങ്കിട്ടു .മൂന്നാം കിട ഉറക്കറ കളില്‍ സുഖ നിദ്ര അറിഞ്ഞു .അങ്ങനെയാണ് ലോകത്ത് ഒരു പുതിയ ചരിത്രം പറഞ്ഞു കൊണ്ട് അവിടെ വാര്‍ സ്ട്രീറ്റ് പിറന്നത് ..കൂട്ടിക്കൊടുപ്പ്കാരന്റെ അസ്ഥി കൂട ത്തില്‍ നിന്ന് നിന്ന് വിഷ ചെടികള്‍ പടരും മുന്‍പേ അവര്‍ ഒന്നിച്ചു പുതിയ ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു .