Prasanth V Kalu

പി വി സിന്ധു - 'തൂവലാല്‍ ഒരു നക്ഷത്രം' ...

2017 ല്‍ ജപ്പാന്റെ ഒകുഹാരയോടും 2018 ല്‍ സ്പെയിന്റെ കരോലിന മാരിനോടും പരാജയപ്പെട്ടതിന്റെ മധുരപ്രതികാരമാണ് പി വി സിന്ധുവിന്റെ മഹത്തായ ഈ വിജയം. ഇന്ത്യ ന്‍ ജനതയുടെ മുഴുവന്‍ അഭിമാനമായി ലോകത്തിന്റെ നിറുകയില്‍ വിജയ പതാക പിടിച്ചു നി ല്‍ക്കുമ്പോള്‍ പൊതുസമൂഹം  അത് ഏറ്റുവാങ്ങുകയാണ്.


69381742_10158222966957502_3602163748028022784_n


ബാഡ്മിന്റ ന്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സിലെ ഈ മഹത്തായ വിജയം ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഒരേടായി രേഖപ്പെടുത്തുകയാണ്. വെറും 37 മിനിട്ട് കൊണ്ട് ജപ്പാന്റെ നോസോമി ഒകുഹാരയെ സിന്ധു നിഷ്പ്രഭമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സിന്ധു ഇപ്പോ ള്‍ കൈവരിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നടന്ന ഇതെ ചാമ്പ്യന്‍ഷിപ്പില്‍ ഒകുഹാരയില്‍നിന്നേറ്റ പരാജയത്തിനുകൂടി മറുപടി കൊടുക്കുകയായിരുന്നു സിന്ധുവിന്റെ ഈ വര്‍ഷത്തെ ആധികാരിക വിജയം.


വലിയ ചാമ്പ്യന്‍ഷിപ്പ്കളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടുപോകുന്നുവെന്നും ഭാഗ്യം തുണയായി ഇല്ലെന്നും ഫൈനല്‍ ജയിക്കാന്‍ ആവില്ലെന്നും ഉള്ള വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് 2017 ലും 18 ലും കൈവിട്ടുപോയ കിരീടം നേടിയതിലൂടെ സിന്ധു സ്വന്തമാക്കിയത്. കലാശപ്പോരിന്റെ ഒരു ഘട്ടത്തി ല്‍ പോലും എതിരാളിക്ക് മുന്നേറ്റത്തിനുള്ള ഒരു അവസരം നല്‍കാതെ രണ്ട് ഗെയിമുകളും നിറഞ്ഞു പൊരുതി. ലോക റാങ്കിംഗില്‍ തന്നെക്കാള്‍ മുകളിലാണ് ഒകുഹാരയെങ്കിലും അതൊന്നും ഒട്ടും സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി ഇല്ല.


69538871_10158222966727502_9150738255774220288_n


ആദ്യം മുതല്‍ തന്നെ കടന്നാക്രമിച്ച് കളിക്കുകയായിരുന്നു സിന്ധു ആദ്യ ഗെയിം 21- 7 നു സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ ഗെയിമും അതേ പോയിന്റില്‍ തന്നെ കീഴടക്കി പഴയ പിഴച്ചിലുക ള്‍ ഒക്കെ തിരുത്തി ഒരു ജനതയുടെ മുഴുവന്‍ അഭിമാനമായി ഈ ഹൈദരാബാദ്കാരി. കളം നിറഞ്ഞു കളിച്ചും കൃത്യമായ ഷോട്ടുകള്‍ പായിച്ചും പതറി പോകാതെ എങ്ങനെയാണ് ലീഡ് ഉയര്‍ത്തേണ്ടത് എന്നും വെറും 38 മിനിറ്റ് കൊണ്ട് ചരിത്ര നേട്ടത്തിലൂടെ സിന്ധു കാണിച്ചു തന്നു.


നെറ്റ് ഷോട്ടുകളിലൂടെയും കോര്‍ണര്‍ ഷോട്ടുകളിലൂടെയും നീണ്ട റാലികൾ ഇല്ലാതെയും  ഒകുഹാരയെ തളര്‍ത്തുകയായിരുന്നു. സിന്ധുവിനെ ശരീര ചലനങ്ങളില്‍ നിന്നും എത്ര ചടുലം ആയിരുന്നു മുന്നേറ്റം എന്നു മനസ്സിലാക്കാം. ആദ്യ ഗെയിമിലെ 8 – 1 നുള്ള ലീഡ് തന്നെ ഇതിനുദാഹരണമാണ് ഇഞ്ചോടിഞ്ച് പോരാട്ടം ഒന്നുമില്ലായിരുന്നു. ഇതിനെയാണ് വ്യക്തമായ കളംപിടുത്തം എന്ന് പറയുന്നത്. ഇതോടുകൂടി ലോക ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇനി സിന്ധുവിന് സ്വന്തം. മുന്‍ വോളിബോള്‍ താരങ്ങളായ ആന്ധ്രാ സ്വദേശി പി പി രമണയുടെയും പി വിജയയുടെയും മകളായി 1995 ല്‍ ഹൈദരാബാദിലാണ് സിന്ധു ജനിച്ചത്. ചേച്ചി ദിവ്യ മുന്‍ ദേശീയ ഹാന്‍ഡ്ബാള്‍ താരമാണ്. ഈ വിജയത്തോട് കൂടി ഇന്ത്യയിലെ എക്കാലത്തെയും മികച്ച വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ സിന്ധു ഒന്നാംസ്ഥാനത്ത് ആയിരിക്കുന്നു.


69255812_10158222966872502_1377112629885009920_n


ഈ വിജയം അമ്മയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണ് പരിശീലകനായ പി ഗോപി ചന്ദിനും ഇപ്പോഴത്തെ കോച്ച്ആയ ദക്ഷിണ കൊറിയക്കാരി കിം ജി ഹ്യൂനിനും കടപ്പാട് സിന്ധു രേഖപ്പെടുത്തുന്നു. 2016ലെ റിയോ ഒളിമ്പിക്സ്ല്‍ കരോലിനമാരിനോട് പൊരുതി തോറ്റ വെള്ളി മെഡല്‍ പ്രകടനം ആരാധകര്‍ ഏറ്റെടുത്തതാണ്. പിന്നീട് 2017 ലെ ഇന്ത്യന്‍ ഓപ്പണില്‍ മാരിനെ തോ ല്‍പിച്ചാണ് ഇന്ത്യന്‍ ഓപ്പണ്‍ കിരീടം നേടിയത്. ഇനി ലോക ഒന്നാം നമ്പർ എന്ന നേട്ടത്തിൽ എത്തുക. പിന്നെ എല്ലാവരും കാത്തിരിക്കുന്ന അടുത്ത ടോക്കിയോ ഒളിമ്പിക്സിലെ സ്വപ്നസാക്ഷാത്കാരമായ അ സുവർണ സ്വർണ്ണവും നേടുക. നമുക്ക് ആ ദിവസത്തിനായി കാത്തിരിക്കാം.


പുസര്‍ല വെങ്കട സിന്ധു. വയസ്സ് 24. ലോക റാങ്ക് : 5 . കരിയര്‍: ആകെ 462 മത്സരങ്ങ ള്‍ ജയം 323 തോ ല്‍വി 139. സ്വദേശം ഹൈദരാബാദ്. പ്രധാന നേട്ടങ്ങള്‍ (സിംഗി ള്‍ സ്) ലോക ചാമ്പ്യ ന്‍ഷിപ്പി ല്‍ സ്വ ര്‍ണം( 2019) ഏഷ്യ ന്‍ ജൂനിയര്‍ സ്വ ര്‍ണം( 2012) കോമ ണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് സ്വ ര്‍ണ്ണം( 2011) ഒളിമ്പിക്സ് വെള്ളി( 2016) ലോകചാമ്പ്യ ന്‍ഷിപ്പ് വെള്ളി( 2018, 17) ഏഷ്യ ന്‍ ഗെയിംസ് വെള്ളി( 2018) കോമ ണ്‍വെ ല്‍ത്ത് ഗെയിംസ് വെള്ളി( 2018) സാഫ് ഗെയിംസ് വെള്ളി( 2016) ലോകചാമ്പ്യന്‍ഷിപ്പ് വെങ്കലം( 2013, 14). കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കലം( 2014). ഏഷ്യ ന്‍ ചാമ്പ്യന്‍ഷിപ്പി ല്‍ വെങ്കലം( 2014)