പഴയ ഗ്രൂപ്പ് ഫോട്ടോയില്‍
എന്നെയല്ലാതെ മറ്റൊ രാളെ യും കാണുന്നില്ല.
അടുത്തു നില്‍ക്കുന്നവന്റെ
തോളില്‍ കൈയ്യിട്ടു നീളുന്ന
സൗഹൃദം ഫോട്ടോയില്‍
തെളിഞ്ഞു കണ്ടില്ല
പണ്ട് നമ്മള്‍ പങ്കിട്ടു വായിച്ച
കലാപങ്ങള്‍ സമരങ്ങള്‍
എല്ലാം ബഹുവചാനമായിരുന്നു.
ബഹുവചനങ്ങളെല്ലാം
അശ്ളീലമെന്നെണ്ണന്ന
ഒരു സെന്‍സറുണ്ടാകുമോ
കാമാറക്കണ്ണില്‍ ?
അല്ലെങ്കില്‍ ഇന്നു ഞാന്‍
ഏകാവചനമാകുന്നു.
അതിനാല്‍ പഴയ ഗ്രൂപ്പ് ഫോട്ടോയില്‍
എന്നെയല്ലാതെ മറ്റൊരാളെയും
തിരിച്ചറിയണമെന്നില്ല.
മാഞ്ഞുപോകട്ടെ
മറ്റുള്ളവര്‍ കറുപ്പിലും വെളുപ്പിലും
തെളിഞ്ഞു കാണട്ടെ
എന്നെമാത്രം ബഹുവര്‍ണ്ണങ്ങളില്‍
പത്തു തലയോടെ