ചുട്ടുപൊള്ളും
കനലിലേക്കു
തെളിനീര്‍
തൂവിയ
മേഘമേ നന്ദി.
ആറിത്തണുത്താലും
ഉറഞ്ഞുകൂടും ഞാന്‍
വീണ്ടുമൊരു
മഴമേഘമായ്
നിന്നോടൊപ്പം
മറ്റൊരു കനലിനെ
തണുപ്പിക്കുമൊരു
നീര്‍മണിയായെങ്കിലും.
മനം മുറിഞ്ഞിടും
മുറിവിലിറ്റിച്ചു
തുള്ളിയായ്
തെന്നലിന്‍ തൈലം
മുദുവായ്
തലോടിയും
താലോലമാട്ടുമൊരു
കുഞ്ഞിനെയെന്നപോല്‍.
തിരികെയെത്തും
ഞാനൊരു
വെണ്‍ചാമരമായ്
നിന്നിളം കാറ്റിനാല്‍
തിളയ്ക്കും മനസുകളെ
ആറ്റി തണുപ്പിക്കാന്‍
നിഴലൊരു
പുതപ്പായ് ചുറ്റി
നിന്നിലേക്കടുപ്പി -
ച്ചിതെപ്പൊഴോ !
നിലാവിന്‍
തണുവിലും
തുള്ളിപ്പനിക്കുന്നുണ്ടിപ്പോഴും
എങ്കിലും
ഞാനാശിക്കുന്നു
നിനക്ക് മുന്നേ
നടക്കുമൊരു
നിഴലാവാന്‍
നിന്‍ പദങ്ങൾക്ക്
കരുത്താവാന്‍!