അവള്‍ വരും
കാത്തിരിപ്പിന്റെ
മെഴുകുതിരികള്‍ കൊളുത്തിയ
എന്റെ
ഏകാന്തരാത്രികളിലൊന്നില്‍
സ്‌നേഹം വമിക്കുന്ന
ചുവടുകളോടെ..
വേദനകള്‍
കെട്ടിക്കിടക്കുന്ന
എന്റെ
നെഞ്ചിനേയും
മാലിന്യങ്ങള്‍
കുമിഞ്ഞ് കൂടിയ
എന്റെ
നാടിനേയും
കഴുകി
വൃത്തിയാക്കേണ്ടതിനാല്‍
അവള്‍ വരും;
വിപ്ലവം പോലെ..