Dr Sobha Satheesh

കൊറോണയും വളര്‍ത്തുമൃഗങ്ങളും 

ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 അവസാനത്തോടെ സ്ഥിതീകരിച്ച കൊറോണ വൈറസ് ഇന്നു ലോകത്തെ ആകമാനം ഭീതിയിലാക്കി ദിനം പ്രതി വാര്‍ത്തകളില്‍ നിറയുന്നു. ഇന്ത്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുമായി ഇടപെടുമ്പോള്‍ നിര്‍ബന്ധമായും സ്വീകരിയ്ക്കേണ്ട മാനദണ്ഡങ്ങളുണ്ട്.


COVID 19 വളര്‍ത്തു മൃഗങ്ങളെ ബാധിക്കുമോ.


ഈ കൊറോണ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ചും വ്യാപനത്തെ കുറിച്ചും ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നതെ ഉള്ളു. നിലവില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് പടരുന്നതെങ്കിലും ഫെബ്രുവരി അവസാനത്തോടെ ഹോങ്കോങ്ങില്‍ ഒരു നായയില്‍ കൊറോണ വൈറസ് കണ്ടെത്തിയതോടെ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നിരിക്കുന്നു. ആ നായയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. എന്നാല്‍ ഉടമസ്ഥന്‍ രോഗബാധിതനായിരുന്നു. നൂറുശതമാനവും മരണകാരി അല്ലെങ്കിലും COVID 19 ന്റെ വ്യാപന സാദ്ധ്യതകള്‍ മറ്റു വൈറസുകളെക്കാള്‍ കൂടുതലാണ്. അതിനാല്‍ മൃഗങ്ങളെ പരിപാലിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും ചികിതസിക്കുന്നവരും എല്ലാം മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.


impact-of-virus-on-animals-also-started-dog-comes-in-grip-of-corona-virus_5e606cbd994d1


COVID 19 പടരുന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് OIE (World Organisation for Animal Health ) നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ് .


download


1.മൃഗങ്ങളെ വ്യാപാരം ചെയ്യുന്ന സ്ഥലങ്ങളില്‍ പോയി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ് .


2. മൃഗങ്ങളെ കൈകാര്യം ചെയ്ത ശേഷം കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്.


3. മൃഗങ്ങളെ കൈകാര്യം ചെയ്ത ശേഷം കൈകഴുകാതെ കണ്ണിലും ,മൂക്കിലും ,വായിലും സ്പര്‍ശിക്കരുത് .


4. അസുഖമുള്ള മൃഗങ്ങളുമായി സമ്പര്‍ക്കം കുറയ്ക്കുക. അവയ്ക്കു ശെരിയായ ചികിത്സാ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലഭ്യമാക്കുക .


5. കേടായ മാംസ – ക്ഷീരോല്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക .


6.മാംസം ,പാല്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ വൃത്തിയായി പാകം ചെയ്തു മാത്രം ഉപയോഗിക്കുക .


7.ആരോഗ്യമുള്ള മൃഗങ്ങളുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുക .


8.പച്ച മാംസവും മൃഗങ്ങളുടെ മറ്റു ആന്തരികാവയവങ്ങളും കൈകാര്യം ചെയ്യുന്നവര്‍ കയ്യുറയും മാസ്കും പോലുള്ള പ്രതിരോധ കവചങ്ങള്‍ ഉപയോഗിക്കുക .


9. തെരുവില്‍ കഴിയുന്ന പക്ഷിമൃഗാദികളോട് സമ്പര്‍ക്കം കുറയ്ക്കുക. അഥവാ വേണ്ടി വന്നാല്‍ കൈയ്യുറയും മാസ്കും നിര്‍ബന്ധമായും ധരിക്കുക.


10.നിലവില്‍ COVID 19 വൈറസിനെതിരെ മൃഗങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ലഭ്യമല്ല.


11.നിങ്ങള്ക്ക് കൊറോണ വൈറസ് ബാധയേറ്റാല്‍ നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണ ചുമതല താല്‍കാലികമായി കുടുംബത്തിലെ മറ്റു വ്യക്തികളെ ഏല്പിക്കുക.


12. WHO നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കുക . കൃത്യമായ ഇടവേളകളില്‍ കൈ കഴുകുക, ആന്റിസെപ്റ്റിക് ലായനി( hand sanitizer) കൈയ്യില്‍ സൂക്ഷിക്കാം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ്‌മൂടുക , അനാവശ്യമായി കണ്ണിലും, മൂക്കിലും വായിലുമൊക്കെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, ശ്വാസകോശ സംബന്ധിയായ രോഗമുള്ളവരോട് സമ്പര്‍ക്കം കുറയ്ക്കുക.


WSAVA-banner


മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്കും , മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും പടരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ജന്തു ജന്യരോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസ് കുടുംബത്തിലെ അംഗമായതിനാല്‍ കോറോണയെ കരുതലോടെ മാത്രമേ നോക്കി കാണാന്‍ കഴിയു. ദിനം പ്രതി പുതിയ ശാസ്ത്രീയ വിവരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതിനാല്‍ സാഹചര്യം ഏതു നിമിഷവും മാറാം എന്ന അവസ്ഥ കണക്കിലെടുത്തു വ്യക്തി ശുചിത്വം ശീലമാക്കേണ്ടിയിരിക്കുന്നു.


കേരളത്തിന്റെ മാതൃകാപരവും സുശക്തവുമായ പൊതുജനാരോഗ്യ മേഖല കൊറോണയെ അതിജീവിച്ചതുപോലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് മൃഗങ്ങളിലേയ്ക്കും പടര്‍ന്നേക്കാവുന്ന വിപത്തിനെ കൂട്ടായി പ്രതിരോധിയ്ക്കാം.


വിവരങ്ങള്‍ക്ക് കടപ്പാട്
OIE(World organisation for Animal Health)
WSAVA( Global Veterinary Community)