N. P. Chandrasekharan

കീടങ്ങളുടെ പാഠപുസ്തകം

പുഴുക്കള്‍

സ്വപ്നം

കാണില്ല

 

നീ

മിന്നാത്തതും

മിനുങ്ങുന്നതും

കാണാ-

ത്തിടത്തോളം

 

പാറ്റകള്‍

നക്ഷത്ര-

മാകില്ല

 

നീ

തീപേറുംകഥ

കേള്‍ക്കാ-

ത്തിടത്തോളം

 

ചീവീടുകള്‍

പാട്ടു

പാടില്ല

 

നിന്റെ

രതിരാത്രികള്‍

വായിക്കാ-

ത്തിടത്തോളം.