Radhika C Nair

കെ ആര്‍ അജയന്റെ ഗോമുഖ് ; സഞ്ചാര സാഹിത്യത്തിന്റെ മാര്‍ഗരേഖ

ഭാരതീയ സാംസ്ക്കാരിക പൈതൃകത്തിന്റെ ചിഹ്നമാണ് ഗംഗാ നദി. സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ നമ്മുടെ സംസ്കൃതിയുടെ സ്രോതസ്സുകളിലേക്ക് തുറക്കുന്ന ആദ്ധ്യാത്മിക ധാര. അത് സകല പാപങ്ങളും ഒഴുക്കി പുണ്യത്തെ പ്രദാനം ചെയ്യുന്നുവെന്നാണ് സങ്കല്‍പ്പം. മോക്ഷപ്രാപ്തിയിലേക്ക് ഒരു ഗംഗാ സ്നാനത്തിന്റെ ദൂരമേയുള്ളൂ ഭാരതീയര്‍ക്ക്. പരമവും പവിത്രവുമായ, എത്ര വിവരിച്ചാലും ബാക്കിയാകുന്ന ഭൌതികവും ആത്മീയവുമായ സകല സൌന്ദര്യങ്ങളുടെയും ഇരിപ്പിടമാണ് ഗംഗ. ആ പരിപാവമായ ഗംഗ പിറന്നുവീണ ഹിമാലയമോ. അതിനെ ഭൂമിയില്‍, മലയാളത്തില്‍ ഏതുദേശത്തില്‍, ഏതുഭാഷയില്‍, ഏതുമൊഴിയില്‍ വിശേഷിപ്പിച്ചാലും മതിയാകില്ല. അതുകൊണ്ടാണ് ഇന്നും എഴുത്തുകാരെ ഭ്രമിപ്പിച്ചുകൊണ്ടും വശീകരിച്ചുകൊണ്ടും ഹിമഗിരിക്കൊടുമുടി ഗാധിരാജായി വിലസുന്നത്. കവികള്‍ക്കും എഴുത്തുകാര്‍ക്കും എന്നും വിഷയീഭൂവായ ഹിമാലയം അതുകൊണ്ടുതന്നെ സഞ്ചാര സാഹിത്യകാരുടെ പറുദീസയാണ്. എത്ര മഞ്ഞു സഹിച്ചും, ഏത് മലയലടിച്ചിലും വകവയ്ക്കാതെ ഒരിക്കലെങ്കിലും യാത്രചെയ്യാന്‍ കൊതിക്കുന്നത് അതുകൊണ്ടാണ്.

'ചെറിയൊരു കാറ്റടിച്ചാല്‍പോലും കൊഴിയുന്നതാണ് ഹിമാലയന്‍ കുന്നുകള്‍. പ്രത്യേകിച്ചും തലേന്ന് ചാറ്റല്‍മഴയെങ്ങാനുമുണ്ടെങ്കില്‍ പറയുകയുംവേണ്ട' എന്നു പേടിച്ചാലും വീണ്ടും ഹിമാലയം നമ്മെ മാടിവിളിക്കും. കുമാരസംഭവത്തില്‍ കാളിദാസന്‍ (അസ്തുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ ഗാധിരാജ), ലീലയില്‍ കുമാരാശാനും തുടങ്ങി എത്രപേര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു ആ ദേവതാത്മാവിക്കുെറിച്ച്. ഒരു ഹിമാലയ യാത്രയുടെ കഥപറഞ്ഞുകൊണ്ട് മലയാള സഞ്ചാര സാഹിത്യത്തില്‍ ഒരു മുതല്‍ക്കൂട്ടുകൂടി നടത്തുന്നു പ്രശസ്ത പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ ആര്‍ അജയന്‍. 'ഹിമഗിരിവിഹാരവും'. 'ഹൈമവതഭൂവിലു' അടക്കമുള്ള മലയാള സാഹിത്യത്തറവാട്ടിലേക്കുള്ള പുതിയ സംഭാവന.

നാലുവര്‍ഷം മുമ്പാണ് ഒരു യാത്രാപുസ്തകവുമായി അജയന്‍ സഞ്ചാര സാഹിത്യരംഗത്തേക്ക് വന്നത്. 'മരച്ചില്ലകള്‍ ഒടിയുമ്പോള്‍' എന്ന ആ പുസ്തകം കാട് നേരിട്ടുകാണാന്‍ ഭാഗ്യമില്ലാത്തവര്‍ക്കുള്ള വരദാനമായിരുന്നു. കാട്ടറിവുകളും കാടുഭവങ്ങളും പങ്കുവച്ച ആ പുസ്തകത്തില്‍ അജയന്‍ വരച്ചിട്ട കാടിന്റെ വാങ്മയചിത്രം ഇനിയും വായനക്കാര്‍ മറന്നിട്ടുണ്ടാവില്ല. ഇക്കുറി കാടുവിട്ട് ഹിമഗിരിമുടിയേറുമ്പോഴും ആ വര്‍ണ്ണനകള്‍ വായനക്കാരെ ഭ്രമിപ്പിക്കുകയും ചിന്തിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു. ആ വാക്കുകളില്‍ വായിച്ചറിയാം നമുക്കു ഹിമാലയത്തെ.

'ഇത് യാത്രയല്ല. പങ്കുവയ്ക്കലാണ്' എന്ന് പുസ്തകത്തിന്റെ ആമുഖലേഖനത്തില്‍ അജയന്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ആ പങ്കുവയ്ക്കല്‍ യാത്ര തുടങ്ങുന്നതുമുതല്‍തന്നെ ആരംഭിക്കുന്നു. വായിക്കുന്ന ഓരോരുത്തരെയും കൈപിടിച്ച് കൂടെ നടത്തി കൈചൂണ്ടിക്കാട്ടുന്നൊരടുപ്പം അജയന്റെ രചനാശൈലിക്കുണ്ട്. ഒരര്‍ഥത്തില്‍ ഓരോ വായനക്കാരും സഹയാത്രികരാവുകയാണിവിടെ. ഹിമനിരകളില്‍ നിന്നുയിര്‍ക്കൊള്ളുന്ന ഭാഗീരഥി, മന്ദാകിനി , നദികളും അവയെല്ലാമൊത്തു ചേര്‍ന്ന് ഇന്ത്യയുടെ സാംസ്കാരിക പ്രതിരൂപമായി മാറിയ ഗംഗയാവുന്നതും അജയന്‍ എഴുതുന്നു. ഇതൊരര്‍ഥത്തില്‍ യാത്രികന്റെ ആത്മാനുഭവമാണ്.

അതീവ ഹൃദ്യമായും കൌതുകം ജനിപ്പിച്ചുമാണ് അജയന്‍ പുസ്തകം എഴുതിത്തുടങ്ങുന്നത്. എന്തോ സംഭവിക്കാന്‍ പോകുന്നു എന്നുപറഞ്ഞ് അപകടത്തില്‍ന്റെ മുന്നില്‍നിന്ന് രക്ഷപ്പെടുത്തിയ സന്യാസിനിയമ്മയുടെ വിശ്വസനീയമായ കാഴ്ചയില്‍ തുടങ്ങിവയ്ക്കുന്നു അജയന്‍. എപ്പോഴും എന്തും സംഭവിക്കാവുന്ന ഹിമാലയത്തില്‍ ഏതുനിമിഷവും പാറകള്‍ ഊര്‍ന്നുവീഴാം, കുന്നുകളിടിയാം, വെള്ളം പൊങ്ങാം. അതിഭാവുകത്വമെന്ന് അജയന്‍ കുറിച്ചിടുമ്പോഴും ഹിമാലയം ഒരുപാട് അതിഭാവുകത്വങ്ങള്‍ പേറുന്നയിടമെന്ന് വായക്കാര്‍ക്കറിയാം. ആ കാഴ്ചകളിലേക്ക് ഒരു കുതുകിയുടെ കണ്‍നോട്ടമെയ്തുകൊണ്ടാണ് അജയന്‍ നടക്കുന്നത്. ഗോമുഖിലേക്ക് ഒരു യാത്ര. സംഘംചേര്‍ന്നുള്ള ആ യാത്രയുടെ അതീവ രസകരമായ വര്‍ണ്ണയാണ് കൃതി. ദില്ലയില്‍ വിമാനമിറങ്ങി ഹരിദ്വാര്‍ വഴി ഋഷികേശ്, ഉത്തരകാശിവരെയും പിന്നെ ഗംഗോത്രിയിലും ഗോമുഖിലേക്കുമുള്ള യാത്രയാണ് അജയനും കൂട്ടരും നടത്തുന്നത്. മദ്യവിമുക്ത മേഖലയായ ഹരിദ്വാറില്‍ തകൃതിയായി നടക്കുന്ന മദ്യക്കച്ചവടംമുതല്‍ യാത്രാവിവരണം കേവലമായ വിവരണത്തില്‍ നിന്ന് മാറി ഒരു മികച്ച സാഹിത്യകൃതിയടെ ലക്ഷണം പ്രകടിപ്പിച്ചുതുടങ്ങുന്നു.

അതോടെ യാത്രാവിവരണം അതിശയോക്തിയുടെ തലംവിട്ട് സാധാരണീകരണത്തിലേക്കെത്തുന്നു. 'ഗംഗ' എന്ന വാക്കിലും 'ഹിമാലയം' എന്ന കാഴ്ചയിലും ഭ്രമിക്കാതെ സത്യസന്ധമായി നടതുന്ന യാത്രാവിവരണമാണ് അജയന്റേതെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് കൃതിയില്‍. യാത്രയ്ക്കിടയില്‍ അുഭവപ്പെടുന്ന ദുര്‍ഘടങ്ങള്‍, ഭക്ഷണത്തെപ്പറ്റിയുള്ള വിശദീകരണങ്ങള്‍, മലയിടിച്ചില്‍, എത്തിച്ചേരാുപയോഗിച്ച മാര്‍ഗ്ഗങ്ങള്‍, അവയെക്കുറിച്ചുള്ള അടിസ്ഥാ വിവരങ്ങള്‍, ഇടയ്ക്കുകണ്ട രസകരമായ കാഴ്ചകള്‍, പരിചയപ്പെട്ട വ്യത്യസ്തരായ ആളുകള്‍ എന്നിവ വളരെ വിശദവും ഹൃദ്യവും രസകരവുമാക്കി അജയന്‍ പകര്‍ത്തുന്നുണ്ട്. ഒരു ക്യാമക്കണ്ണിലൂടെന്നവണ്ണം ാക്കിക്കാണാന്‍ വായക്കാര സഹായിക്കുന്ന അജയന്റെ രചാശൈലി.

ഭാരതീയന്റെ വിശ്വാസങ്ങളിലും ഇതിഹാസങ്ങളിലും കൃതികളിലും സൌന്ദര്യസങ്കല്‍പ്പങ്ങളിലും എന്നും നിറഞ്ഞുില്‍ക്കുന്ന ഒന്നാണ് നേരത്തെ സൂചിപ്പിച്ചപോലെ 'മേഗ' എന്ന തേജസ്സ്. ഗംഗാനദിയുടെ പ്രഭവസ്ഥലമാണ് അജയനും കൂട്ടുകാരും തേടിയിറങ്ങിയ ഗോമുഖ്. ഗംഗോത്രിവരെ വാഹനത്തില്‍ വന്നാല്‍ ഗോമുഖിലേക്ക് പിന്നെ കാല്‍നടയാണ് ശരണം. മുമ്പ് ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്ന ഗോമുഖ് സംസ്ഥാന വിഭജനത്തോടെയാണ് ഉത്തരാഖണ്ഡിലെത്തിയത്. ഒറ്റയടിക്ക് നടന്നെത്താന്‍ തന്നെയെടുക്കും ഗോമുഖിലേക്ക് 18 മണിക്കൂര്‍. എട്ടുമണിക്കൂറാണ് ശരിക്കും വേണ്ട സമയം. അതിനിടയിലാണ് പുസ്തകത്തിന്റെയാദ്യം സ്യാസിനിയമ്മ വന്നു രക്ഷിച്ചതുപോലുള്ള കുന്നിടിച്ചിലും ഹിമപാതവുമൊക്കെ. കണ്ടാല്‍ കുളിരുകോരുമെങ്കിലും അനുഭവിച്ചാല്‍ കഠിമെന്നു പറഞ്ഞുപോകുന്ന ഒരു യാത്ര. ഊന്നിനടക്കാന്‍ പരുവത്തിലുള്ള മുളങ്കമ്പുകളൂന്നി വേണം നടക്കാന്‍.

വിശന്നുവലഞ്ഞവന് ഭക്ഷണം നല്‍കുന്നത് പുണ്യമെന്നു കരുതുന്നവരുണ്ട് ഇതിനിടയില്‍, ചരസ്സുവിറ്റും മദ്യപിച്ചും പറ്റിക്കുന്നവരുണ്ട്, സൌന്ദര്യം കൊണ്ട് മസ്സു കീഴടക്കുന്നവരുണ്ട്. അങ്ങനെ മനുഷ്യരെയും മലയെയും കണ്ട് കണ്ടതൊക്കെ വിവരിച്ച് നടക്കുന്നതിനിടിയില്‍ ഹിമമാപിനികളെക്കുറിച്ചും ഗംഗയെക്കുറിച്ചും ഛിര്‍ബാസ താഴ് വരയെക്കുറിച്ചും ശിവലിംഗ് പര്‍വ്വതത്തെക്കുറിച്ചും അജയന്‍ വിവരിക്കുന്നുണ്ട്. ഓരോ സ്ഥലത്തിന്റെയും കൃത്യമായ ഭൂവിവരണങ്ങള്‍ നല്‍കുന്നുണ്ട്.

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് യാത്രകള്‍ക്ക്. ഓരോ യാത്രയും നമ്മെ അറിയാത്ത ഭൂവിഭാഗത്തിലേക്ക്. അതിന്റെ ചരിത്രത്തിലേക്ക്, സംസ്കൃതിയിലേക്ക്, ആചാരാനുഷ്ഠാങ്ങളിലേക്ക്, ഭക്ഷണ വിൈവിദ്ധ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. അവ സ്വകാര്യമായി നമുക്ക് അനുഭവിക്കാം. അതിന്റെ ഹര്‍ഷങ്ങളും ആന്ദവും സങ്കടവും വേദനയും സ്വയമറിഞ്ഞുതീര്‍ക്കാം. എന്നാല്‍ അവ എഴുതപ്പെട്ട രേഖയാകുമ്പോള്‍ അതിന് മറ്റൊരു മാനം കൈവരുന്നു. മലയാള സാഹിത്യചരിത്രം പരിശോധിച്ചാല്‍ സഞ്ചാര സാഹിത്യയെഴുത്ത് ഒരു പ്രധാന മേഖല തന്നെയായിരുന്നു. എസ്കെ പൊറ്റെക്കാട് എന്ന ജ്ഞാനപീഠ പുരസ്കര്‍ത്താവ് താണ്ടിയത് എത്രമാത്രം വിഭിന്നങ്ങളായ ഭൂവിഭാഗങ്ങളായിരുന്നു.

ഇന്നും വായനയുടെ ചരിത്രത്തില്‍, വില്‍പ്പനയുടെ ചരിത്രത്തില്‍ വിസ്മയം പടര്‍ത്തുന്ന ഒരു അധ്യായമാണ് എസ്കെയുടെ സഞ്ചാരാനുഭവം. ആ മേഖലയില്‍ പിന്നീട് എത്രയെങ്കിലും പുസ്തകങ്ങള്‍) വന്നു. എസ്കെ സഞ്ചരിച്ച വഴിയിലൂടെ സക്കറിയ പില്‍ക്കാലത്ത് സഞ്ചരിച്ചതുതന്നെ ആ യാത്രയുടെ ഗാംഭീര്യത്തിന്റെ നിദര്‍ശനമാണ്. മലയാളത്തില്‍ സഞ്ചാരസാഹിത്യം ക്ഷീണാവസ്ഥയിലല്ല. അതിന് വായനക്കാര്‍ ഏറെയുണ്ടുതാനും. ആ മേഖലയില്‍ അജയന്‍ നല്‍കുന്ന സംഭാവന ഒട്ടും ചെറുതല്ല. അജയനിലെ കഥാകൃത്ത് പലയിടത്തും വാക്കുകളിലൂടെയും വിശേഷണങ്ങളിലൂടെയും ഉപമകളിലൂടെയും ചിതറിത്തെറിച്ച് കൃതിക്കുള്ളില്‍ കടക്കുന്നുണ്ടെങ്കിലും അത് നിജസ്ഥിതിയെ, ഹിമാലയത്തിന്റെയോ ഗംഗോത്രിയുടെയോ ഗോമുഖിന്റെയോ സത്യസ്ഥിതിയില്‍ മാറ്റം വരുത്തുന്നില്ല.

നിരീക്ഷണപടുവായ, നര്‍മരസപ്രധാനമായി എഴുതാന്‍ കഴിയുന്ന അജയന്റെ രചനാശൈലി തീര്‍ച്ചയായും സഞ്ചാര സാഹിത്യ രചയിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ തന്നെയാണ്. വസ്തുസ്ഥിതികഥനം ഇത്രമേല്‍ സത്യസന്ധമായിരിക്കാന്‍ അജയന്‍ നടത്തുന്ന പരിശ്രമം കഥാകൃത്തിന്റെ രചനാശൈലിയോട് ചേരുമ്പോള്‍ ഉണ്ടാകുന്ന രസതന്ത്രം വായനയെ ഉന്മിഷിത്താക്കുന്നു. വായക്കാരെ സഹയാത്രികരാക്കുന്ന ഒരുപാട് കൃതികളെഴുതാന്‍ അജയനിലെനിരന്തരാവര്‍ഷിയായ യാത്രികന് ഇനിയും ഒരുപാട് ദൂരങ്ങളുണ്ട്. വായനക്കാര്‍ കാത്തിരിക്കുന്നുണ്ട്, അജയന്റെ മറ്റൊരു യാത്രയ്ക്ക്.