Ajayakumar T K

ഓപ്പണ്‍സ്കൂള്‍ ജീവനക്കാരുടെ ജീവിതസമരവും ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും.

ഓപ്പണ്‍ സ്കൂളില്‍ നിയമാനുസൃതം ജോലിചെയ്തിരുന്ന 65 ജീവക്കാരെയും ഒറ്റയടിക്ക് ഒരു മുന്നറിയിപ്പുപോലും നല്‍കാതെ ഈ നവംബര്‍ 19 മുതല്‍ പിരിച്ചുവിട്ടു. ഇതിനെതിരെ ജീവക്കാര്‍ എംപ്ളോയീസ് യൂണിയന്‍ നേതൃത്വത്തില്‍ അന്നു മുതല്‍ എസ്.സി.ഇ.ആര്‍..ടി. ആസ്ഥാത്തിനു മുമ്പില്‍ അനിശ്ചിതകാല സത്യഗ്രഹസമരം നടത്തുകയാണ്. സമരം ഇത്ര നാള്‍ കഴിഞ്ഞിട്ടും ജീവക്കാരെ ഒന്ന് കേള്‍ക്കാന്‍പോലും എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറോ, വിദ്യാഭ്യാസവകുപ്പ് മന്ത്രിയോ തയ്യാറായിട്ടില്ല. 2006 ല്‍ പൊതു അപേക്ഷ ക്ഷണിച്ച് , പൊതുനിയമ മാദണ്ഡങ്ങള്‍ അനുസരിച്ച് നടന്ന നിയമ പ്രക്രിയ വഴി നിയമനം ലഭിച്ചവരെയാണ് കരാര്‍ നിയമന കാലാവധി പൂര്‍ത്തിയായെന്നുളള ഒറ്റ കാരണം പറഞ്ഞ് പിരിച്ചുവിട്ടത്.

2006 ല്‍ ടന്ന ഈ പൊതുനിയമ ടപടിക്രമങ്ങള്‍ ബഹു: ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. കരാര്‍ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും കരാര്‍ പുതുക്കി നല്‍കുകയായിരുന്നു ഇതുവരെയുളള പതിവ്. ഒരു നിശ്ചിത കാലയളവിലേക്ക് വേണ്ടിമാത്രം നിയമനം ലഭിച്ചവരായിരുന്നില്ല ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍. നിയമ വിജ്ഞാപനത്തില്‍ ഇക്കാര്യം വ്യക്തമാക്കാത്തതുകൊണ്ടുതന്നെ സ്ഥിരം നിയമനം നടക്കും വരെയെങ്കിലും ജോലിയില്‍ തുടരാമെന്നുളള ധാരണയില്‍ ജീവിതം ആരംഭിച്ചവരും, ജീവിതം മുന്നോട്ട് നയിക്കുകയും ചെയ്ത 65 കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസവകുപ്പ് മന്ത്രി നല്‍കിയ ഇരുട്ടടിയായി മാറി കൂട്ടപ്പിരിച്ചുവിടല്‍. തികച്ചും മുഷ്യത്വരഹിതമായ തീരുമാമാണിതെന്ന് പറയാതെ വയ്യ. ജീവിതം വഴിമുട്ടിയ ജീവക്കാര്‍ തങ്ങളെ തിരിച്ചെടുക്കാന്‍ സമരം ചെയ്യുമ്പോള്‍, ലക്ഷങ്ങള്‍ കോഴവാങ്ങി പിന്‍വാതിലിലൂടെ നിയമനം നടത്തുകയാണ് അധികൃതര്‍. യാതൊരുവിധ യോഗ്യതകളോ, മാദണ്ഡങ്ങളോ പാലിക്കാതെ ലീഗ് ഓഫിസില്‍ നിന്നും ല്‍കിയ പട്ടികപ്രകാരമാണ് ഇപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തിക്കൊണ്ടിരിക്കുന്നത്. വന്‍ അഴിമതിയും സ്വജനപക്ഷപാതവും ഈ നിയമങ്ങള്‍ക്ക് പിന്നിലുണ്ട്.

ഓപ്പണ്‍സ്കൂള്‍ ജീവക്കാരുടെ ജീവിതസമരത്തെ സഹായിക്കാന്‍ പൊതുജാധിപത്യപ്രസ്ഥാവും മറ്റെല്ലാ സംഘടിത തൊഴിലാളി പ്രസ്ഥാങ്ങനളും രംഗത്ത് വന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥി, യുവജ, മഹിളാപ്രസ്ഥാനങ്ങളും ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയുടെ എം.എല്‍.എ. ആയ വി.ശിവന്‍കുട്ടി ചെയര്‍മാനും , എഡ്യൂക്കേഷണല്‍ ഓട്ടോണമസ് ബോഡീസ് എംപ്ളോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.എസ്. വിനോദ് ജനറല്‍ കണ്‍വീറുമായ സമരസഹായ സമിതിയാണ് എംപ്ളോയീസ് യൂണിയനോടൊപ്പം സമരത്തിനു നേതൃത്വം നല്‍കുന്നത്. സമരവാളന്റിയര്‍മാര്‍ക്ക് ഉച്ചഭക്ഷണവും ലഘുഭക്ഷണവും സമരകേന്ദ്രത്തില്‍ തന്നെ തയ്യാറാക്കി നല്‍കാന്‍ പ്രത്യേക സംഘത്തെ തന്നെ സമരസഹായ സമിതി ചുമതലപ്പെടുത്തിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുജന സമരമായി ഓപ്പണ്‍സ്കൂള്‍ ജീവക്കാരുടെ സമരം പരിണമിച്ചു കഴിഞ്ഞു.

ജീവക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരസഹായ സമിതി നേതൃത്വത്തില്‍ ഡിസംബര്‍ 5 ന് ടന്ന ഉജ്ജ്വല ബഹുജമാര്‍ച്ച് അധികാരികള്‍ക്കുളള താക്കീതായി മാറി. പ്രതിപക്ഷ ഉപനേതോവ് കോടിയേരി ബാലകൃഷ്ണാണ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടം ചെയ്തത്. കെ.എസ്.ടി.എ. ജ: സെക്രട്ടറി എം. ഷാജഹാന്‍, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാ ജ: സെക്രട്ടറി എ.ശ്രീകുമാര്‍, സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറി സ: ഉമ്മന്‍ തുടങ്ങിയ പ്രമുഖ സര്‍വ്വീസ്, ട്രേഡ് യൂണിയന്‍ തോക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ബഹുജ മാര്‍ച്ചും ധര്‍ണ്ണയും മാറി.

എന്താണ് ഓപ്പണ്‍ സ്കൂള്‍ പഠന സംവിധാനം ?

ദേശീയ വിദ്യാഭ്യാസ യത്തിന്റെ ഭാഗമായി പ്രീഡിഗ്രി വിദ്യാഭ്യസം സര്‍വ്വകലാശാലകളില്‍ ിന്നും വേര്‍പെടുത്തുകയും പകരം സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം മാറ്റിയ പ്രക്രിയ പൂര്‍ത്തിയായ 1999-00 വര്‍ഷത്തില്‍, എല്‍.ഡി.എഫ്. സര്‍ക്കാരാണ് ഓപ്പണ്‍സ്കൂള്‍ സ്ഥാപിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നാ യനാര്‍ ആണ് കേരള സ്റേറ്റ് ഓപ്പണ്‍സ്കൂളിന്റെ ഔപചാരിക ഉദ്ഘാടം നിര്‍വ്വഹിച്ചത്. വിവിധ കാരണങ്ങളാല്‍ റെഗുലര്‍ പഠനം സാധ്യമല്ലാത്തവര്‍ക്കും, തൊഴിലിലേര്‍പ്പെട്ടുകൊണ്ടും തുടര്‍പഠനം നടത്താനുളള അവസരം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ് ഓപ്പണ്‍സ്കൂള്‍ സ്ഥാപിക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന തുടര്‍ പഠനമാണ് ഓപ്പണ്‍സ്കൂള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ എസ്.എസ്.എല്‍.സി. പരീക്ഷകളിലെ ഉയര്‍ന്ന വിജയശതമാവും, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ തുടര്‍പഠനത്തിനുളള പരിമിത സൌകര്യങ്ങളും റെഗുലര്‍ സ്കൂളില്‍ പ്രവേശം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ തുടര്‍പഠത്തിനുളള ഏക ആശ്രയകേന്ദ്രമാക്കി ഓപ്പണ്‍സ്കൂളി മാറ്റി. ഇപ്പോള്‍ ഓരോ വര്‍ഷവും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് രണ്ടു ലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ രജിസ്റര്‍ ചെയ്ത് പഠിക്കുന്നു. സര്‍ക്കാരിന്റെ നയാപൈസയുടെ സാമ്പത്തിക സഹായമില്ലാതെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ഫീസിനെ മാത്രം ആശ്രയിച്ചാണ് ഓപ്പണ്‍സ്കൂള്‍ നിലില്‍ക്കുന്നത്. അങ്ങനെയാക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമൂഹമാണ് ഈ സ്ഥാപത്തിന്റെ നേരവകാശികള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല.

എന്തുകൊണ്ട് ഇവിടെ താത്കാലിക നിയമനം ?

1999 ല്‍ എസ്.സി.ഇ.ആര്‍.ടി. യുടെ പ്രത്യേകവിഭാഗമായി സ്ഥാപിതമായ ഓപ്പണ്‍സ്കൂളിനും 1994 ല്‍ സ്ഥാപിതമായ എസ്.സി.ഇ.ആര്‍.ടി.. ക്കും സ്പെഷ്യല്‍ റൂള്‍സോ, മറ്റു സര്‍വ്വീസ് ചട്ടങ്ങളോ സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഓരോ ഡയറക്ടര്‍മാര്‍ ചുമതല ഏല്‍ക്കുമ്പോഴും തങ്ങളുടെ താത്പര്യങ്ങള്‍ക്കുസരിച്ച് ഓരോ സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുമെങ്കിലും ഇതൊന്നും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാല്‍ സ്ഥിരം നിയമനം സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ വാദം. അതുകൊണ്ടുതന്നെ ഡെപ്യൂട്ടേഷന്‍ ജീവക്കാരുടെയും താത്കാലിക ജീവക്കാരുടെയും താവളമാണ് ഇന്ന് എസ്.സി.ഇ.ആര്‍.ടി.യും ഓപ്പണ്‍സ്കൂളും. ഈ അവസ്ഥക്ക് മാറ്റമുണ്ടായാലേ ഈ സ്ഥാപങ്ങള്‍ക്ക് ഭരണതുടര്‍ച്ച ഉണ്ടാവുകയുളളൂ. ഓപ്പണ്‍സ്കൂള്‍ പു:സംഘടിപ്പിച്ച് ഒരു ആജീവാന്ത വിദ്യാഭ്യാസ സ്ഥാപനം , ടഇഛഘഋ, ഗലൃമഹമ എന്ന പേരില്‍ ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനം സൊസൈറ്റിയായി രജിസ്റര്‍ ചെയ്ത് ആരംഭിക്കാന്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഈ സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ല. നിലവില്‍ ജോലിചെയ്യുന്ന നിശ്ചിത യോഗ്യതയുളളവര്‍ക്ക് പുതിയ സൊസൈറ്റിയില്‍ ജോലിയില്‍ തുടരാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതുകൊണ്ടുമാത്രം ഈ സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ അന്തമായി നീ \ട്ടി. ഇപ്പോള്‍ യോഗ്യതയുളളവരെ പുറത്താക്കി പകരം അയോഗ്യരെ നിയമിച്ചു തുടങ്ങിയ സാഹചര്യത്തില്‍ സൊസൈറ്റി രജിസ്ട്രേഷന്‍ ഉടന്‍ പ്രതീക്ഷിക്കാം. ഓപ്പണ്‍സ്കൂളില്‍ ഇപ്പോള്‍ ആകെയുണ്ടായിരുന്ന 71 ജീവക്കാരില്‍ നിന്നും 65 കരാര്‍ ജീവക്കാരെയാണ് പിരിച്ചുവിട്ടത്. 6 ഡെപ്യൂട്ടേഷന്‍ ജീവക്കാര്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. 5 മുതല്‍ 13 വര്‍ഷം വരെ സര്‍വ്വീസുളള ജീവക്കാരുടെ കരാര്‍ കാലാവധി പൂര്‍ത്തിയായെന്നുളള ഒറ്റ കാരണം പറഞ്ഞ് പിരിച്ചുവിട്ട ജീവനക്കാര്‍ക്കു പകരം നിയമിച്ചതാകട്ടെ അയോഗ്യരായവര്‍. അതും മറ്റൊരു താത്കാലിക നിയമമെന്നത് വിരോധാഭാസം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടുപ്രാവശ്യം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആദ്യം ഇന്റര്‍വ്യൂ പ്രഹസനം നടത്തി വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികപ്രകാരം നിയമനം നടത്താനായിരുന്നു നീക്കം. ഇതിനു വേണ്ടി ഇന്റര്‍വ്യൂ നടത്തിക്കൊണ്ടിരുന്ന ബോര്‍ഡംഗങ്ങളുടെ ഫയലില്‍ നിന്നും തന്നെ ഉന്നത ലീഗ് തോക്കളും ജപ്രതിനിധികളും നല്‍കിയ ശുപാര്‍ശകത്തുകള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ അതധികൃത നിയമത്തിതിരെ ഡി.വൈ.എഫ്.ഐ. നേതാവ് അഡ്വ: ബെന്‍ ഡാര്‍വിന്‍ ലോകായുക്തയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു. ഇതോടെ താത്കാലികമായി നിര്‍ത്തിവച്ച നിയമന നടപടികള്‍ ഭാവിയിലെ ഒഴിവുകളുടെ പേരില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് വീണ്ടും ആരംഭിച്ചു. ഇതിനു വേണ്ടി എഴുത്ത് പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ചോദ്യപേപ്പര്‍ മുന്‍കൂട്ടി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും, കോഴ നല്‍കിയവര്‍ക്കും നല്‍കിയശേഷം പ്രഹസന പരീക്ഷ നടത്താനാണ് ശ്രമിച്ചത്. ഇതിനു വേണ്ടി ടഇഋഞഠ ടത്തുന്ന പരീക്ഷയ്ക്ക് ടഇഋഞഠ യില്‍ വച്ച് തന്നെ ശില്പശാല നടത്തി പരസ്യമായി ചോദ്യപേപ്പര്‍ തയ്യാറാക്കി, ”സുതാര്യ”പരീക്ഷയാക്കി അതിനെ മാറ്റി. ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡി.റ്റി.പി. ചെയ്തതും പ്രൂഫ് റീഡ് ചെയ്തതും ഉദ്യോഗാര്‍ത്ഥികള്‍ കൂടിയായ താത്കാലിക ജീവക്കാര്‍ തന്നെയായിരുന്നു. അത്ര ”സുതാര്യ”മായിരുന്നു പരീക്ഷാടപടികള്‍. ഈ പരീക്ഷാടപടികള്‍ നിര്‍ത്തിവയ്ക്കാനുളള ലോകായുക്തയുടെ ഇടക്കാല ഉത്തരവ് കാറ്റില്‍പറത്തിയശേഷം നടത്തിയ എഴുത്ത് പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും, ഫലപ്രഖ്യാപവും പിന്നീട് ബഹു: ഹൈക്കോടതി തടഞ്ഞു. ഈ രാജ്യത്ത് നീതിന്യായ വ്യവസ്ഥയില്ലാത്ത അവസ്ഥയെക്കുറിച്ച് ഓരോ പൌരരും ആഴത്തില്‍ ചിന്തിക്കാനുളള അവസരമായി മാറി ബഹു: ഹൈക്കോടതിയുടെ ഇടപെടല്‍.

എന്തിനു വേണ്ടി ഇപ്പോഴത്തെ ഈ പിരിച്ചുവിടല്‍ ?

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ ഓപ്പണ്‍സ്കൂളില്‍ നിയമാനുസൃതം നിയമിച്ച ജീവക്കാരുടെ കരാര്‍ നിയമന കാലയളവ് കുറവ്ചെയ്ത് പിരിച്ചുവിടാന്‍ ശ്രമം ആരംഭിച്ചിരുന്നു. അതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചതോടെ പിരിച്ചുവിടല്‍ നീക്കത്തിന് താത്കാലിക ശമനം ഉണ്ടായി. ലക്ഷങ്ങള്‍ കോഴവാങ്ങി, സ്വന്തക്കാരെയും ഇഷ്ടക്കാരെയുംനിയമിക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് കൈയാളുന്ന മുസ്ളീം ലീഗ് കൈക്കൊണ്ട രാഷ്ട്രീയ തീരുമാനം നടപ്പാക്കാന്‍ ഒരു ഉദ്യോഗസ്ഥതെന്നെ ഇതിനു വേണ്ടി ലീഗ് നിയോഗിച്ചു. കൊടുവളളി എം.എല്‍.എ. കൂടിയായ ഉന്നത ലീഗ് തോവിന്റെ അടുത്ത ബന്ധുവിനാണ് ഈ ”നറുക്ക്” വീണുകിട്ടിയത്. ഓപ്പണ്‍സ്കൂള്‍ സ്റേറ്റ് കോര്‍ഡിറ്റേറായി നിയമിതനായ ഇദ്ദേഹത്തിനു വേണ്ടത്ര യോഗ്യതയില്ലാത്തത് വിവാദമായിരുന്നു. ഇദ്ദേഹം വന്നപാടെ ജീവക്കാരുടെ യോഗം വിളിച്ചുകൂട്ടി തന്റെ ആഗമ ഉദ്ദേശം വ്യക്തമാക്കി. ഒരു കണക്ക് കൂടി ഇദ്ദേഹം ജീവക്കാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചു. ഞങ്ങള്‍ക്ക് (ലീഗിന് ) 70%, ബാക്കി 30% നിങ്ങള്‍ക്ക്. (അത് ആരുമാകാം). ജീവക്കാരെ നിയമിക്കുന്നതിന്റെ ”സംവരണതത്വ”മാണ് അദ്ദേഹം അവതരിപ്പിച്ചത്. ജീവക്കാരെ ഇപ്പോള്‍ കൂട്ടത്തോടെ പിരിച്ചുവിട്ട് യോഗ്യത ഇല്ലാത്തവരെ പുറംവാതില്‍ വഴി നിയമിച്ചതിന്റെ സാമുദായിക അടിസ്ഥാത്തിലുളള കണക്ക് പരിശോധിച്ചാല്‍ അന്ന് അദ്ദേഹം പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് കാണാം. അദ്ദേഹം അന്ന് ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു. ”ഓപ്പണ്‍സ്കൂളിന്റെ ആസ്ഥാനം മലപ്പുറത്താക്കും”. അതിനു വേണ്ടി വലിയ പരിശ്രമവും ഇതിനകം നടത്തിക്കഴിഞ്ഞു. തലസ്ഥാന ജനത ഒന്നാകെ ശക്തമായി പ്രതിഷേധിച്ചതിനാല്‍ തല്‍ക്കാലം അതിനു കഴിഞ്ഞില്ലെന്നുമാത്രം. ഈ ജനകീയ പ്രക്ഷോഭത്തില്‍ ജീവക്കാരും അണിചേര്‍ന്നിരുന്നു. അതില്‍ ഭരണാധികാരികള്‍ക്കുളള അലോസരവും കൂട്ടപ്പിരിച്ചുവിടലിനു പ്രേരണ നല്‍കിയിരിക്കാം. അധികൃതരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്നത് വ്യാമോഹം മാത്രമാണ്. എന്നാല്‍ മലപ്പുറത്ത് ഇരുപത്തിയഞ്ചു ലക്ഷത്തില്‍പ്പരം രൂപ മുടക്കി ഒരു റീജിയണല്‍ കേന്ദ്രം സ്ഥാപിച്ചു കഴിഞ്ഞു. ആദ്യം റീജിയണല്‍ കേന്ദ്രം, പിന്നീട് ആസ്ഥാമാക്കി മാറ്റുക. ഇതാണ് ഇതിനു പിന്നിലെ ഗൂഢലക്ഷ്യം. റീജിയണല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടം കഴിഞ്ഞിട്ട് മാസങ്ങള്‍ ആയിട്ടും പ്രവര്‍ത്തം ആരംഭിച്ചിട്ടില്ല. അല്ലെങ്കില്‍ തന്നെ എന്ത് പ്രവര്‍ത്തം നടത്താന്‍? മൂന്ന്കോടി രൂപ ഇനിയും മാറ്റിവച്ചിട്ടുണ്ട്. മലപ്പുറത്ത് സ്വന്തമായി റീജിയണല്‍ കേന്ദ്രം പണിയുന്നതിനാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വന്തം ജില്ലയില്‍ നിന്നുതന്നെ എല്ലാ സേവനങ്ങളും നല്‍കാന്‍ എല്ലാ ജില്ലകളിലും ജില്ലാ കേന്ദ്രങ്ങള്‍ ഉളളപ്പോള്‍ മലപ്പുറത്ത് മാത്രം എന്തിനാണ് റീജിയണല്‍ കേന്ദ്രം ? എന്നുമാത്രം ചോദിക്കരുത്. അതിനുളള മറുപടി ”ഞഞ്ഞാപിഞ്ഞ”യാണ്.

ഓപ്പണ്‍സ്കൂളില്‍ നിന്നും പുറത്തായ ജീവക്കാരെയും അവരുടെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം അതിജീവത്തിന്റെ സമരമാണിത്. അതേസമയം സംസ്ഥാനത്തെ രണ്ടു ലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും പഠനസൌകര്യത്തിനു വേണ്ടിയുളള പോരാട്ടമാണിത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന കൂട്ടപിരിച്ചുവിടല്‍ ഉത്തരവ് റദ്ദുചെയ്യുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നതിനാണ് ജീവനക്കാരുടെ തീരുമാനം . ഇതിന് ജനാധിപത്യപരമായ ഏത് സമര മാര്‍ഗ്ഗവും സ്വീകരിക്കാന്‍ ജീവക്കാര്‍ തയ്യാറായിക്കഴിഞ്ഞു. ജീവക്കാരുടെ നിശ്ചയദാര്‍ഢ്യവും ബഹുജനങ്ങളുടെ പിന്തുണയും ഉണ്ടെങ്കില്‍ ഈ സമരം വൃഥാവിലാകില്ലെന്ന് ഉറപ്പുണ്ട്. യു.ഡി.എഫ്. സര്‍ക്കാരിനെതിരായി വരുന്ന ഈ വലിയ ബഹുജനമുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ എല്ലാക്കാലത്തും ഭരണാധികാരികള്‍ക്ക് കഴിഞ്ഞെന്നുവരില്ല. എല്ലാ ഏകാധിപതികളും ബഹുജന മുന്നേറ്റത്തിനു മുന്നില്‍ തോറ്റ ചരിത്രമാണ് ഇതുവരെയുളളത്. അതാണ് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ ഓര്‍മ്മപ്പെടുത്തലാണ് അധികൃതര്‍ക്കു മുന്നില്‍ ഓപ്പണ്‍സ്കൂള്‍ ജീവക്കാരുടെ ജീവിതസമരം മുന്നോട്ടു വയ്ക്കുന്നത്.