വിശപ്പ് താരതമ്യങ്ങളില്ലാത്ത രാഷ്ട്രീയപ്രശ്നമാണ്. ഉള്ളവരുടെ ന്യൂനപക്ഷം ഇല്ലാത്തവരുടെ ഭൂരിപക്ഷത്തിനുമേല്‍ ആധിപത്യം സ്ഥാപിയ്ക്കുന്ന സാമൂഹികക്രമങ്ങളിലെല്ലാം പ്രായ / ലിംഗ / വര്‍ണ്ണ/ വംശ/ കക്ഷിരാഷ്ട്രീയഭേദമെന്യേ വിശപ്പ് ആഞ്ഞുവീശിക്കൊണ്ടേയിരിയ്ക്കും. തുല്യതയിലൂന്നിയ വ്യവസ്ഥിതി നിലവില്‍ വരിക എന്നതുമാത്രമാണ് ‘വിശപ്പ് രഹിത’ സമൂഹത്തിന്റെ സുപ്രധാന മാനദണ്ഡം. ഇത്തരമായൊരു സവിശേഷ സാമൂഹിക സാഹചര്യത്തിലാണ് ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്‍ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ); തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സാധാരണക്കാരുടെ വലിയ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചയക്ക് ഒരു നേരം ഭക്ഷണം സജ്ജീകരിയ്ക്കുന്ന സംരംഭം ‘ഹൃദയപൂര്‍വ്വം’ ഏര്‍പ്പെടുത്തുന്നത്.
പദ്ധതി ആവിഷ്‌കരിച്ച നാള്‍ മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നുണ്ട്. കുടുംബങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ഘടകങ്ങളുമായി ബന്ധപ്പെട്ട് വാഴയിലയില്‍ പൊതിഞ്ഞ് രുചികരമായ ആഹാരം എത്തിക്കുന്നുണ്ട്.പ്രതിദിനം ജില്ലയിലെ വിവിധ കമ്മിറ്റികള്‍ ഭക്ഷണം ശേഖരിക്കുന്ന പ്രസ്തുത പരിപാടിയ്ക്ക് ആവശ്യക്കാരേറിവരുന്നു എന്നത് ഉത്തരവാദിത്വത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിയ്ക്കുന്നു.
ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഭക്ഷണപ്പൊതി നല്‍കാന്‍ കഴിയുന്നു എന്നത് പദ്ധതിയുടെ അര്‍ത്ഥവത്താക്കുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികളില്‍ ഭക്ഷണത്തിന് ആവിശ്യമുള്ള മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാന്‍ കഴിയുന്ന തരത്തില്‍ വിപുലമായ സംവിധാനത്തിലേയ്ക്ക് ഭാവിയില്‍ എത്തുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
അന്നമാണ് മഹത്തരമെന്ന സന്ദേശം ഉയര്‍ത്തി, വിയര്‍പ്പിന്റെ രുചിയും അധ്വാനത്തിന്റെ മഹത്വവും തിരിച്ചറിഞ്ഞ പ്രസ്ഥാനമെന്ന നിലയില്‍ എന്നും കഷ്ടത അനുഭവിക്കുന്ന ജനതക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കാന്‍ താങ്കളുടേയും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഉപാധിരഹിത പിന്തുണയും സ്നേഹവും ആവശ്യമുണ്ട്. മനവികതയിലൂന്നിയ ഈ സംരംഭത്തെ സാന്നിധ്യ സഹകരണങ്ങളാല്‍ ചരിത്രപരമാക്കാം.
Bank account details:
ജില്ലാസഹകരണ ബാങ്ക് കുന്നുകുഴി ശാഖ
അക്കൗണ്ട് നം. 020421200430509
IFSC- IBKL0046T01