Rafeek Badhriya

ഖത്തര്‍ “മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആര്‍ട്ട്‌”- മധ്യതരണ്യാഴിയുടെ സാംസ്ക്കാരിക മുഖം

വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുന്ന ഖത്തറിന്റെ, അഭിമാന സ്തംഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് “മ്യുസിയം ഓഫ് ഇസ്ലാമിക്‌ ആര്‍ട്ട്‌”. അവിടെ ഒന്നു സന്ദര്‍ശിക്കുക എന്നത് വളരെ കാലത്തെ ആഗ്രഹമായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാല്‍ പെരുന്നാളിന്റെ ഒഴിവു ദിനത്തില്‍ ഞാനും സുഹൃത്തുക്കളും, മ്യൂസിയം സന്ദര്‍ശിച്ചു. രാജ്യത്തിന്റെ പാരമ്പര്യം, പേര്‍ഷ്യന്‍ അറബിക് കലാ സാംസ്‌കാരിക ശേഷിപ്പുകള്‍ തുടങ്ങിയവ പുതിയ തലമുറക്കും, വിദേശീയര്‍ക്കും മുന്നില്‍ 'മ്യൂസിയം ഓഫ് ഇസ്ലാമിക്‌ ആര്ട്ടിലൂടെ' ഖത്തര്‍ തുറന്നിട്ടിരിക്കുകയാണ്.

ഖത്തര്‍ കോര്‍ണേഷ്യല്‍ , കരയോട് ചേര്‍ന്ന് കടലിലാണ് മ്യൂസിയം പണിതുയര്‍ത്തിയിട്ടുള്ളത്. മനോഹരമായ കെട്ടിടത്തില്‍, മ്യൂസിയത്തിന് പുറമേ, സഞ്ചാരികളെ ആകര്‍ഷിക്കാനും, വിദ്യാര്‍ത്ഥികള്‍ ക്ക് പഠനത്തിനു വേണ്ടിയും, സെമിനാ ര്‍ ഹാള്‍ , മിനി തീയറ്ററുകള്‍ , വിശ്രമ സ്ഥലങ്ങള്‍ , കോഫീ ഷോപ്സ്, സുവനീ ര്‍ ഹാള്‍ , മുതലയവ മ്യൂസിയം അതോരട്ടി ഒരുക്കിയിരിക്കുന്നു.

മൂന്നു നിലകളിലയിട്ടാണ്, പ്രദ ര്‍ശന വസ്തുക്കള്‍ ഒരുക്കി വെച്ചിരിക്കുന്നത്. മ്യൂസിയത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം, അവര്‍ പുല ര്‍ത്തുന്ന അന്തരാഷ്ട്ര നിലവാരമാണ്, ഓരോ വസ്തുവിനും പ്രത്യേക പ്രാധ്യാനം നല്കി അടക്കും ചിട്ടയോടും കൂടി വെച്ചിരിക്കുന്നു, അതില്‍ എടുത്തു പറയേണ്ടത് 'ലൈറ്റ് സെറ്റിംഗ്സ് ' ആണ് . എല്‍ഈഡി ബള്‍ ബുകള്‍ കൊണ്ട്, ഓരോ വസ്തുവിനും അവിശ്യമായ ലൈറ്റ്, ആക ര്‍ഷകമായ വിധത്തില്‍ ഒരുക്കിയിരിക്കുന്നു. ഓരോ വസ്തുവിനെയും കുറിച്ചുള്ള വിവരങ്ങള്‍ , അതിന്റെ കാലഘട്ടം, ഏതു രാജ്യത്തു ഉപയോഗിച്ചത്, തുടങ്ങിയ വളരെ ആധികാരികമായി, കൊടുത്തിട്ടുള്ളതിനാല്‍ സഞ്ചാരികള്‍ ക്കും, ചരിത്ര വിദ്യാ ര്‍ത്ഥികള്‍ ക്കും വളരെ ഉപകാരപ്രദമാണ്. കൂടാതെ ഹെഡ് ഫോണ്‍ വഴി, ഓഡിയോ വിവരണം കൂടിയുണ്ട്.

മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം അറബിക്, പേര്ഷ്യന്‍ കാലിഗ്രാഫിയാണ്. അത് പോല തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ശാസ്ത്രം, കല, ചരിത്രം തുടങ്ങിയവയെ കുറിച്ചുള്ള രേഖകള്‍ തനിമയോടെ സൂക്ഷിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ ക്കു മുന്നേ അറബികള്‍ , ശാസ്ത്രത്തിലും, കലയിലും കൈവരിച്ച നേട്ടങ്ങള്‍ ഇതിനോട് ചേ ര്‍ത്ത് വായിക്കാന്‍ സാധിക്കും. ഗോളശാസ്ത്രത്തെ പറ്റിയുള്ള, കുറിപ്പുകള്‍ , സാമഗ്രികള്‍ , പഴയ കപ്പിത്താന്മാ ര്‍ക്ക് വഴികാട്ടിയിരുന്ന കോമ്പസ്. തുടങ്ങിയവ എടുത്തു പറയേണ്ടതാണ്‌.

മ്യൂസിയത്തിലെ മറ്റൊരു പ്രധാന കാഴ്ച്ച, അറബ് പേര്‍ഷ്യന്‍ ജനത ഉപയോഗിച്ചിരുന്ന, പാരമ്പര്യ വസ്തുക്കള്‍ ആണ്. കാര്‍പെറ്റ്, പുരാതന പാത്രങ്ങള്‍ , വീട്ടു ഉപകരങ്ങള്‍ , വിളക്കുകള്‍ തുടങ്ങിയവ. ഇറാന്‍ തു ര്‍ക്കി, തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മ്മിച്ച കാര്‍പെറ്റുകള്‍ ആണ് അധികവും. അത് പോലെ തന്നെ ഇറാനിയന്‍ ടൈലുകള്‍ , കാ ര്‍പ്പെറ്റുകളിലും, ട്ടൈലുകലിലും, അറബിക് കലയുടെ മാസ്മരികത നമുക്ക് കാണാം. വിളക്കുകളുടെ ഒരു മഹാശേഖരം തന്നെ ഇവിടെ ഉണ്ട്. അതില്‍ ചെറുതും വലുതുമായ വിളക്ക് വെക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാണ്ടുകള്‍ എടുത്തു പറയേണ്ടതാണ്. പേ ര്‍ഷ്യന്‍ കലയുടെ കയ്യൊപ്പ് ചാര്‍ത്തിയ, വീട്ടുപകരണങ്ങളില്‍ ഏറ്റവും ആകര്ഷണം നിത്യോപയോക പാത്രങ്ങള്‍ ആണ്. അത് പോലെ തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ വാതിലുകളും, ജനല്‍പാളികളും തനിമ നഷ്ടപെടാതെ ഒരുക്കിയിരിക്കുന്നു.

മ്യൂസിയത്തില്‍ ഏവരെയും വിസ്മയിപ്പിക്കുന്ന കാഴ്ച്ച, നൂറ്റാണ്ടുകള്‍ ക്കു മുന്‍പ് ഉപയോഗിച്ചിരുന്ന, വിലമതിക്കാനാവാത്ത ആഭരണങ്ങളുടെ വിപുലമായ ശേഖരം ആണ്. ഇതില്‍ വലിയ ഒരളവു ഇന്ത്യന്‍ രാജവംശ കാലത്ത് ഉപയോഗിച്ചിരുന്നവയാണ്. പുരാതന കാലം മുതല്‍ തന്നെ നിലനിന്നിരുന്ന ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇതിലൂടെ കാണാവുന്നതാണ്. സ്വ ര്‍ണ്ണം, വെള്ളി, രത്നങ്ങള്‍ , മറ്റു വില കൂടിയ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള വളകള്‍ , മാലകള്‍ , മറ്റു ആഭരണങ്ങള്‍ , നമ്മെ നൂറ്റാണ്ടുകള്‍ പുറകിലേക്ക് കൊണ്ട് പോകും. അന്നത്തെ ആളുകളുടെ കലാവിരുത് ഒരുനിമിഷം നമ്മള്‍ ഓര്‍ത്ത് പോകും. അത് പോലെ തന്നെ അന്ന് നില നിന്നിരുന്ന, സ്വര്‍ണ്ണ നാണയങ്ങള്‍ . ഇന്ത്യക്ക് പുറമേ ഈജിപ്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.