Prof K E N Kunjahammed

അസ്ഗര്‍ അലിയെ ഓര്‍ക്കുമ്പോള്‍

സംഭാഷണം / സമാഹരണം : ദിവ്യ കെ മണിക്കുട്ടി

ഏറ്റവും യാഥാസ്ഥിതികവും പുരോഹിത കേന്ദ്രീകൃതവുമായ ബോറ മുസ്ളീം സമുദായത്തിലാണ് അസ്ഗര്‍ അലി എഞ്ചിനിയര്‍ ജനിച്ചത്. പരിഷ്കരണത്തിന്റെയും വിമോചന ദൈവ ശാസ്ത്രത്തിന്റേയും നിലപാടുകളുടെ പശ്ചാത്തലത്തിലാണ് അസ്ഗര്‍ അലി എഞ്ചിനിയര്‍ എന്ന മതപണ്ഡിതന്‍ രൂപംകൊള്ളുന്നത്. ലാറ്റിന്‍ അമേരിക്കന്‍- ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ ക്രിസ്തുമതത്തിലാണ് വിമോച ദൈവശാസ്ത്രം ചരിത്രപരമായി ശക്തിപ്പെടുന്നത്. എന്നാല്‍ മറ്റ് മതങ്ങളിലും ദൈവശാസ്ത്രപരമായ ചിന്തകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഇസ്ലാംമതത്തില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് അസ്ഗര്‍ അലി. വര്‍ഗ്ഗീയത , മതമൌലികവാദം ഇതിനൊക്കെ എതിരെ ധാരാളം പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍ എല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്.

മതവിശ്വാസത്തെ മതിനിരപേക്ഷ സംസ്കാരവുമായി സര്‍ഗാത്മകമായി സമ്വയിപ്പിക്കാന്‍ നിരന്തരമായ ധൈഷണിക ശ്രമം അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലുമെല്ലാം നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന് സ്ത്രീപുരുഷസമത്വം ആധുനിക സമൂഹത്തിലെ പ്രധാപ്പെട്ട ഒരു ആശയമാണ്. എന്നാല്‍ ഇസ്ളാമതം ഈ ആശയത്തിന് എതിരാണ്, സ്ത്രീവിരുദ്ധതയാണ് അതിന്റെ മുഖമുദ്ര എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. അങ്ങനെ കരുതാനുള്ള ചില കാരണങ്ങളും ഉണ്ട്.സ്ത്രീകള്‍ക്ക് പകുതി സ്വത്തില്‍ മാത്രമേ അവകാശമുള്ളു, സ്ത്രീകളാണ് സാക്ഷികളെങ്കില്‍ 2 സ്ത്രീകള്‍ വേണം, പുരുഷാനായാല്‍ ഒരാള്‍ മതി, പുരുഷന്‍മാര്‍ക്ക് ആകുന്നത്ര സ്വാതന്ത്യ്രം സ്ത്രീകള്‍ക്ക് അതു നല്‍കപ്പെടുന്നില്ല, പുരുഷനെ നാടുമായിട്ടാണ് ബന്ധിപ്പിച്ചതെങ്കില്‍ സ്ത്രീയെ വീടുമായി മാത്രം ബന്ധിപ്പിച്ചു നിര്‍ത്തി, വിദ്യാഭ്യാസ അവകാശം നിഷേധിച്ചു, സ്ത്രീകള്‍ക്ക് എല്ലാ തൊഴിലും ചെയ്യാനാവില്ലെന്നു നിഷ്കര്‍ഷിച്ചു, പ്രത്യേക വസ്ത്രധാരണരീതി നിര്‍ബന്ധമാക്കി ഇങ്ങനെ സ്ത്രീ പുരുഷന്റെ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ് എന്ന ആദ്യത്തെ കഥവരെ ഇസ്ലാമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. മേല്‍ സൂചിപ്പിച്ചവയെ എല്ലാം മറികടക്കുകയാണ് അസ്ഗര്‍ അലി ചെയ്തത്.

അദ്ദേഹം ഇതിനെയെല്ലാം ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഖുര്‍ ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ അദ്ദേഹം ആധുനിക കാലത്തിന്റെ കാഴ്ചയില്‍ വായിക്കാനുള്ള ധീരത കാണിച്ചു. അതിന്റെ അടിസ്ഥാത്തില്‍ അദ്ദേഹം ഖുര്‍ആന്‍ വചനങ്ങള്‍ സന്ദര്‍ഭാധിഷ്ഠിത വചനങ്ങള്‍ (Contextual Verses) എന്നും പ്രമാണാധിഷ്ഠിത വചനങ്ങള്‍ (Normative Verses) എന്നും തരം തിരിച്ചു. അതി സന്ദര്‍ഭാധിഷ്ഠിത വചനമെന്നാല്‍ സ്ത്രീകളുടെ സ്വാതന്ത്യ്രം കുറയ്ക്കല്‍ എന്നിവയെല്ലാം ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ക്കുസരിച്ച് രൂപം കൊണ്ടവയാണ് എന്ന രീതിയില്‍ വായിക്കുന്നതാണ്.

ഉദാഹരണമായി സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരുകാലം അവള്‍ക്കൊരു അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലം . ഈ കാലഘട്ടത്തില്‍ അവര്‍ക്ക് ഏറ്റവും മികച്ച സ്വാതന്ത്യ്രം നല്‍കുകയാണ് ചെയ്തത്. അങിനെ ചെയ്യുമ്പോഴും അന്നത്തെ കാലത്തിന്റെ കെട്ടുപാടുകളില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സത്യം, സ്ഹേം, നീതി, സ്വാതന്ത്യ്രം എന്നീ മൂല്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതാണ് പ്രമാണാധിഷ്ഠിത വചനങ്ങള്‍. അതാണ് സ്ഥിരമായി പരിഗണിക്കേണ്ടത്. എന്നാല്‍ സന്ദര്‍ഭാധിഷ്ഠിത വചങ്ങള്‍ സന്ദര്‍ഭം മാറുന്നതിനുസരിച്ച് മാറണം. ഉദാഹരണമായി സ്ത്രീകളാണ് സാക്ഷികളെങ്കില്‍ സ്ത്രീകള്‍ രണ്ടും പുരുഷന്‍മാര്‍ ആണെങ്കില്‍ ഒന്നും മതി എന്നത് സ്ത്രീകള്‍ ഒരു പക്ഷെ മറന്നുപോകാം അപ്പോള്‍ മറ്റേ സ്ത്രീയോട് ചോദിക്കാന്‍ വേണ്ടിയാണ്. പൊതുജീവിതവുമായി സ്ത്രീയ്ക്ക് ബന്ധമില്ലാത്തതുകൊണ്ട് മറക്കാനുള്ള സാധ്യതയുണ്ട്.

 

പക്ഷെ ആധുനികകാലത്ത് സ്ത്രീകള്‍ ധാരാളമായി പൊതുജീവിതത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. അതോടുകൂടി ആ ആശയത്തിന് പ്രസക്തി നഷ്ടപ്പെട്ടു. സ്ത്രീകള്‍ പൂര്‍ണ്ണമായും പുരുഷന്റെ സംരക്ഷണയില്‍ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു അപ്പോള്‍ അവള്‍ക്ക് പകുതി സ്വത്ത് മതി എന്നൊരു പരുക്കന്‍ രീതി രൂപം കൊണ്ടിരിക്കാം. എന്നാല്‍ ഇന്ന് സ്ത്രീ അദ്ധ്വാനിച്ച് പുരുഷനെ പോറ്റുന്ന അവസ്ഥയുണ്ട്. അതുകൊണ്ടു തന്നെ ഈ സമയത്ത് ഈയൊരു സങ്കല്‍പ്പം നിലനില്‍ക്കില്ല. എന്നുപറഞ്ഞാല്‍ മതഗ്രന്ഥങ്ങളെ കേവലമായ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുകയല്ല വേണ്ടത്. മറിച്ച്, അതിന്റെ പൊരുള്‍ ആധുനിക കാലത്തിനനുസരിച്ച് പിന്തുടരുകയാണ് വേണ്ടത്. വിമോചന ശാസ്ത്രപരമായ കാഴ്ചപ്പാട്, സ്ത്രീ-പുരുഷ സമത്വം എന്ന കാഴ്ചപ്പാട്, മതിരപേക്ഷതയെന്ന കാഴ്ചപ്പാട് ഇവയെല്ലാം വളരെ പ്രധാപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതായത് മതത്തിന്റെ കാഴ്ചപ്പാടുതന്നെ മതിരപേക്ഷതയുമായി ബന്ധപ്പെട്ടതാണ്. അപ്പോള്‍ മതരഹിതമായ ഒരു മതിരപേക്ഷതയോടൊപ്പം മതസഹിതമായൊരു മതനിരപേക്ഷതയും സാധ്യമാകും എന്നൊരു കാഴ്ചപാടിലേയ്ക്കാണ് അസ്ഗര്‍ അലിയുടെ ചിന്തകള്‍ വികസിക്കുന്നത്. പിന്നീട് അദ്ദേഹം പ്രധാനമായും ഇടപെട്ടത് സാമൂഹ്യശാസ്ത്രത്തിന്റെ മണ്ഡലത്തിലാണ്. ഇന്ത്യയിലുണ്ടായ വര്‍ഗ്ഗീയലഹളകളുടെ കാരണമെന്താണ്, എന്താണ് അതിനുള്ള പരിഹാര മാര്‍ഗ്ഗം, അതിനൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയെല്ലാം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഈയര്‍ത്ഥത്തില്‍ മതതത്വചിന്തയുടെ മണ്ഡലത്തിലും സാമൂഹ്യശാസ്ത്രത്തിന്റെ മണ്ഡലത്തിലും മതിരപേക്ഷത സജീവമാക്കുന്ന പ്രവര്‍ത്തങ്ങളിലും വ്യാപരിച്ച ഒരു ഇസ്ലാമിക പണ്ഡിതന്‍ എന്ന അര്‍ത്ഥത്തിലും അലിയുടെ പ്രവര്‍ത്തനം ജനാധിപത്യ പ്രസ്ഥാങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് .

അദ്ധേഹം ആഴത്തില്‍ ഒരു ഇസ്ലാമിക പണ്ഡിതന്‍ തന്നെയായിരുന്നു. പക്ഷെ ഇടതുപക്ഷത്തോടദ്ദേഹം വലിയ ഐക്യം പുലര്‍ത്തി. കാരണം ഇന്ത്യയില്‍ , ലോകത്തില്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാങ്ങളാണ് മതിരപേക്ഷത, മാവീയത തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നത്. ഇക്കാര്യത്തില്‍ മതവിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് പ്രതികരിക്കണം എന്ന് സ്വയം മാതൃകയായിത്തന്നെ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടാണ് സി പി ഐ എമ്മിന്റെ പാര്‍ടി വേദികളില്‍ അദ്ദേഹം അഭിമാനപൂര്‍വ്വം പങ്കെടുത്തത്.

പത്തമ്പതോളം പുസ്തകങ്ങള്‍ അസ്ഗര്‍ അലി എഴുതിയിട്ടുണ്ട. ഒരുപാട് പുസ്തകങ്ങള്‍ ചിന്ത മലയാളത്തിലേയ്ക്ക് വിവര്‍ത്തം ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹവുമായി ഒരു അഭിമുഖം നടത്തിയിരുന്നു. ഇസ്ലാം മതത്തിന്റെ ആശയങ്ങളെ വിമോചന ദൈവശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ തന്നെ വിശദീകരിക്കാനാണദ്ദേഹം ശ്രമിച്ചത്. പക്ഷെ അദ്ദേഹം മതത്തില്‍ ആഴത്തില്‍ വിശ്വാസമുള്ള ഒരു മതവിശ്വാസി തന്നെയായിരുന്നു. എന്നാല്‍ വളരെ സങ്കുചിതമായ ആചാരപരത വെച്ചുപുലര്‍ത്തിയിരുന്നില്ല. പൊതുവില്‍ അന്വേഷണാത്മകമായ ഈ നിലപാട് എല്ലാകാര്യത്തിലും അദ്ദേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

തൊഴില്‍പരമായി അദ്ദേഹം ഒരു എഞ്ചിനിയര്‍ തന്നെയായിരുന്നു.ഇസ്ലാം മത പരിഷ്ക്കരണ പ്രവര്‍ത്തത്തിന്റെ ഭാഗമായി അദ്ദേഹം മുംബൈയില്‍ ഒരു ഇസ്ലാമിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.അതിന്റെ പ്രവര്‍ത്തത്തിന്റെ ഭാഗമായി അദ്ദേഹം പലതവണ കേരളത്തില്‍ വന്നിട്ടുണ്ട്. ലോകത്തിലെ എല്ലാ മികച്ച യൂണിവേഴ്സിറ്റികളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആധുനികതയെയും ആധുനിക ജാധിപത്യ ജീവിതത്തേയും മതത്തേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മതങ്ങള്‍ ആധുനിക ജാധിപത്യ കാഴ്ചപ്പാടുകള്‍ക്ക് എതിരല്ല എന്നൊരു നിലപാടാണ് അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് .

വിമോച ദൈവശാസ്ത്രത്തിന്റെ പ്രത്യേകത മൂലധനത്തിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിക്കുക എന്ന നിലപാടാണ് അവര്‍ മുന്നോട്ടുവച്ചത് എന്നതാണ് പാപം എന്ന സങ്കല്പത്തിന്റെ സ്ഥാനത്തവര്‍ ചൂഷണം എന്ന സങ്കല്പം മുന്നോട്ടുവച്ചു. അതായത് പാപം /പുണ്യം എന്ന സങ്കല്‍പ്പത്തിനു പകരം ചൂഷണ വിരുദ്ധ സമരം പുണ്യം / ചൂഷണത്തില്‍ പങ്കെടുക്കുന്നത് പാപം എന്ന കാഴ്ച്ചപ്പാട്. . 'ലോകത്തിലെ ഏറ്റവും വലിയ സാത്താന്‍' എന്ന് ജോര്‍ജ്ജ് ഡബ്ള്യു ബുഷിനെ ഹ്യൂഗോ ഷാവേസ് വിളിക്കുന്നത് ഈ വിമോച ദൈവശാസ്ത്ര കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്. പാപമാണ് സാമ്രാജ്യത്വം. കാരണം അത് ചൂഷണത്തില്‍ പങ്കെടുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന് വിളിക്കുന്നത് പുണ്യ പ്രവര്‍ത്തമാണ്. ഈയൊരടിസ്ഥാനത്തില്‍ ആണ് ‘'ഡെവിള്‍' എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥവത്താകുന്നത്. ഇന്ത്യയിലും അങ്ങനെ വിളിച്ചിട്ടുണ്ട്. ജ്യോതി ബഫൂലെയാണ് ആര്യ ബ്രാഹ്മണരെ 'ഡെവിള്‍ / ചെകുത്താന്‍' എന്നു വിശേഷിപ്പച്ചത്. ഷാവേസ് അല്ല ആദ്യമായി അങ്ങനെ വിളിക്കുന്നത്. അതില്‍ ഒരു സൈദ്ധാന്തികമായ അടിത്തറയുണ്ട്. ആ അടിത്തറയില്‍ നിന്നുകൊണ്ടാണ് ഷാവേസ് അമേരിക്കന്‍ പ്രസിഡന്റിനെ ‘'ഡെവിള്‍' എന്ന് വിളിക്കുന്നത്. അല്ലാതെ അത് പി.സി ജോര്‍ജ്ജ് വിളിക്കുന്ന തരം തെറിയല്ല.

ക്രൈസ്തവ വിമോച ദൈവശാസ്ത്രജ്ഞര്‍ മൂലധമടക്കമുള്ള മാര്‍ക്സിയന്‍ കൃതികളുടെ പശ്ചാത്തലത്തില്‍ ബൈബിളില്‍ വായിക്കാനാണ് ശ്രമിച്ചതെങ്കില്‍ അസ്ഗര്‍ അലി വിമോചന ദൈവശാസ്ത്രത്തിന്റെയും മാര്‍ക്സിയന്‍ കൃതികളുടെയും വെളിച്ചത്തില്‍ ഖുര്‍ആന്‍ വായിക്കാനുള്ള ശ്രമമാണ് നടത്തിയത്.വിമോചന ദൈവശാസ്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറയില്‍ നിന്നു കൊണ്ട് ഇസ്ലാം മതത്തിലെ പുരോഗമപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പങ്കാണ് അസ്ഗര്‍ അലി വഹിച്ചത് . തീര്‍ച്ചയായും ആ മണ്ഡലത്തില്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് പ്രചോദം നകിയിട്ടുണ്ട്. അവര്‍ അത് തുടര്‍ന്നും നടത്തിക്കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കാം.